സമർപ്പണം – 4 1

ശരീരത്തിൽ ആകമാനം വരിഞ്ഞുകീറിയത് പോലെ മുറിവുകൾ ,!!!

കുറേ മുറിവുകൾ എല്ലാം തുന്നി ചേർത്തത് പോലെയുണ്ട്,

” മരിച്ചിട്ടില്ല “!!!! എന്ന് തോന്നുന്നു.

നെഞ്ചകം പതിയെ ഉയർന്നതാവുന്നുണ്ട്,

“അബ്ദു …!!!! എന്ന് ഉറക്കെ വിളിക്കണം എന്നുണ്ട് ,പക്ഷേ തൊണ്ടയിൽ നിന്നും ശബ്ദം ഉയരുന്നില്ല .

വെളിച്ചത്തെ ബൾബ് ഒരിക്കൽ കൂടെ പതിയെ അവസാനിപ്പിച്ചിട്ട് പൂർവാധികം ശക്തിയോടെ ഒന്നുകൂടെ പ്രകാശിച്ചു.

അബ്ദുനെ തന്നെ നോക്കി നിന്നിരുന്ന ഷെഫീഖ് പെട്ടെന്നാണ് അതിന് പിന്നിൽ നിൽക്കുന്ന രൂപങ്ങളെ ശ്രദ്ധിച്ചത്, ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിക്കുന്ന കണക്കെ വസ്ത്രങ്ങൾ ധരിച്ച് മാസ്ക് ധരിച്ച നാലു “മനുഷ്യരൂപങ്ങൾ”!!!!

ബൾബ് ഒന്നൂടെ കത്തിയഞ്ഞു രണ്ടുപേർ നല്ല ഉയരമുള്ള ആളുകളാണ്, രണ്ടുപേർ സാധാരണ ഉയരമുള്ള വരും ,ഒന്ന് കത്തി അണഞ്ഞ ആ വെളിച്ചത്തിൽ ഷെഫീക്കിന് അത് മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ,
അല്പസമയത്ത് നിശബ്ദതക്കു ശേഷം ഇരമ്പിയാർക്കുന്ന ഡ്രില്ലിങ് മെഷീന്റെ ശബ്ദം അവന്റെ കാതുകളിൽ ഇരമ്പിയാർത്തു , അബ്ദുവിന്റെ അസാധാരണമായ ആർത്തുവിളിയും അതോടൊപ്പം അവൻറെ മുഖത്തേക്കും ശരീരത്തിലേക്കും സമ്മിശ്രമായ പലതും തെറിച്ചു വീണു .

അബ്ദുവിന്റെ ശബ്ദം നിശ്ചലമായി !!!!!

ബൾബ് വീണ്ടും പതുക്കെ പ്രകാശിച്ചു, ഇറുക്കി അടിച്ചിരുന്ന കണ്ണുകൾ ഷഫീഖ് പതുക്കെ തുറന്നു ,ഒന്നു നോക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ ഷെഫീക്കിന്റെ ഹൃദയ താളം ക്രമാതീതമായി ഉയർന്നു ,കാരണം അവന്റെ കാഴ്ച അത്രയും ഭയാനകമായിരുന്നു ,അബ്ദുവിന്റെ നെറ്റിക്ക് മുകളിൽ ഒരു ഡ്രിൽ തുളച്ച് കയറിയിരിക്കുന്നു ,.ബലിഷ്ടമായ ഒരു കൈകളിൽ ആണ് ആ ഡ്രിൽ ഉള്ളത്. തൻറെ മുഖത്തേക്കും ശരീര ഭാഗങ്ങളിലേക്കും തെറിച്ചത് തലയോട്ടിയും മാംസവും കലർന്ന രക്തത്തിൽ കുളിച്ച് തുണ്ടുകളാണ്.
ഷെഫീക്കിനെ തന്നെ മുഖത്തുനിന്നും അത് തുടച്ചുനീക്കണം എന്നുണ്ട് കൈകൾ ബന്ധിതൻ ആയതുകൊണ്ട് അത് പ്രയാസകരമായിരുന്നു .

വിറയാർന്ന കണ്ണുകളോടെ തൻറെ കൂട്ടുകാരൻറെ തലക്കുള്ളിലേക്ക് നിഷ്കരുണം ഡ്രിൽ മിഷൻ തുളച്ചുകയറ്റിയ ആ ബലിഷ്ടമായ കൈകൾക്ക് ഉടമയെ ഷെഫീക്ക് നോക്കി .
മുഖം എല്ലാം രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഒരു മനുഷ്യൻറെ മുഖമാണ് അവൻറെ കണ്ണുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് .
തീഷ്ണമായി അവൻറെ കണ്ണുകളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് അയാൾ ഡ്രില്ലിങ് മെഷീന്റെ സ്വിച്ചിൽ ഒന്നു കൂടി അമർത്തി ജീവൻ വിട്ടകന്ന അബ്ദുവിന്റെ ശരീരം അതിനോട് പ്രതികരിച്ചില്ല, പക്ഷെ അവൻറെ തലച്ചോർ ഉൾപ്പെടെ രക്തത്തിൽ കലർന്ന മിശ്രിതം മെഷീൻ ചുറ്റി എറിഞ്ഞു.

ഷെഫീക്കിന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു .
ആമുഖം അവന് നല്ല പരിചയം ഉണ്ട് പക്ഷേ ഇങ്ങനെയൊരു രൗദ്ര ഭാവമുള്ള മുഖമായിരുന്നില്ല അവൻറെ മനസ്സിൽ, പതിയെ അവന്റെ മനസ്സിലേക്ക് ആ രൂപം കടന്നുവന്നു , മനസ്സിലേക്ക് ഭയത്തിനെ ഭീകര ചിന്തകൾ ഒരു മഴ പോലെ പെയ്തിറങ്ങി രക്തച്ചുവപ്പുള്ള കലങ്ങി മറിഞ്ഞ ആ ഭീകരമായ മഴ തുള്ളികൾ. അവനറിയാതെ പേരു ഉച്ചരിച്ചു

“കുര്യൻ മാപ്പിള”!!!!!????

” എ .എസ്. ഐ .കുര്യൻ മാപ്പിള.”!!!!!

പുറകിൽ നിന്നിരുന്ന ഉയരം കുറഞ്ഞ ആൾ മുൻപോട്ട് വന്നു കയ്യിൽ സിസേറിയൻ ഉപയോഗിക്കുന്ന ഒരു നൈഫ് ഉണ്ട് .
ആ കണ്ണുകളും അവനു നല്ല പരിചയമുണ്ട് .ഷെഫീക്കിന്റെ മുഖത്തേക്ക് നോക്കി ആ നൈഫ് കൊണ്ട് അബ്ദുവിന്റെ നെഞ്ചിൽ തുരുതുരാ കുത്തി . കട്ടപിടിക്കാത്ത അബ്ദുവിന്റെ ശരീരത്തിലെ രക്തം ഒരു പമ്പ് പോലെ പുറത്തേക്ക് ചീറ്റി .
മുഖത്ത് പറ്റിയ രക്തത്തോടൊപ്പം ആ രൂപം തൻറെ മാസ്കും എടുത്തുമാറ്റി. സുന്ദരിയായ ഒരു യുവതി, പക്ഷെ നെറ്റിയിലും മറ്റും രക്ത തുള്ളികൾ ,ഭദ്രകാളി കണക്കെ ഷെഫീക്കിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അബ്ദുവിന്റെ കണ്ണിലേക്കും കത്തി കുത്തിയിറക്കി എന്നിട്ട് ചൂയിന്ന് എടുത്തു ,

അവൻറെ മുഖത്ത് നോക്കി പുഞ്ചിരിച്ചു,
ആ ചിരി അവൻറെ മനസ്സിൽ എവിടെയോ ഉടക്കി നിന്നു, കൊന്ത്രമ്പല്ലുള്ള ഒരുപാട് കാലം എവിടെയോ കണ്ടു മറന്ന ആ ചിരി അവൻറെ മനസ്സിൽ തളംകെട്ടി നിന്നു.
ഒരിക്കൽ കൂടി അവളെ സൂക്ഷിച്ചു നോക്കിയ അവൻറെ കണ്ണുകൾ ഭയം കൊണ്ടും ആശങ്ക കൊണ്ടും വിടർന്നു. അതുകണ്ട് സുന്ദരിയായ ഒരു യക്ഷി പെണ്ണ് കണക്കെ ക്രൂരമായി അവനെ നോക്കി.

” തൻറെ കൈകൾ പിടിച്ച് സന്തോഷത്തോടുകൂടി തുള്ളിച്ചാടി നടന്നിരുന്ന ഒരു പാവാടക്കാരിയുടെ മുഖം അവൻറെ മനസ്സിൽ തെളിഞ്ഞു വന്നു”

അതേ അവൾ തന്നെ

” എൻറെ അനിയത്തി കുട്ടി”!!!!

#######################

സിസ്റ്റർ റോസി ഒന്ന് കണ്ണുമാളി പോയി പേഷ്യന്റിന് മെഡിസിൻ കൊടുക്കേണ്ട ടൈം ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ മെഡിസിൻ പ്രിപ്പയർ ചെയ്തു ഐസിയുവിലേക്ക് നടന്നു. ഐസിയുവിന് അടുത്ത് എത്തിയതും
ഡോക്ടർ.എഡ്വാർഡ് ഐ.സി.യു. വാതിൽ തുറന്ന് പുറത്തേക്ക് വരുന്നതാണ് കണ്ടത്,

” സിസ്റ്റർ ടൈം എത്രയാണെന്ന് അറിയാമോ?!!!!

” സോറി ഡോക്ടർ ,, ഞാൻ ഒന്നു മയങ്ങിപ്പോയി!!!

” രണ്ടര മണിക്കൂർ ഉറങ്ങിപ്പോയതാണ് അല്ലേ ?!! റോസിയുടെ മുഖം താന്നു.

” ഉറങ്ങാനാനേൽ താനൊക്കെ എന്തിനാ ഇങ്ങോട്ട് വരുന്നത്?! ” നിങ്ങളുടെ അനാസ്ഥ മൂലം അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ താൻ ഉത്തരവാദിത്വം പറയുമായിരുന്നോ?!!

കറക്റ്റ് ടൈമിൽ ഞാൻ ഇതിലെ വന്നതുകൊണ്ട് ഇത് ഇന്ന് ഞാൻ കമ്പ്ലീറ്റ് ചെയ്തു,!!! നാളെയോ ?!!!!

ഒന്ന് ശ്വാസം വലിച്ച് വിട്ട് നോർമൽ സ്വരത്തിൽ അവളോട് പറഞ്ഞു.

” താൻ റോസ്മേരിയും കൂടി എൻറെ ക്യാബിനിലേക്ക് വാ പെട്ടെന്ന് “”!!

റോസി പതുക്കെ തിരിഞ്ഞ് നടന്നു ,””എനിക്ക് ഇത് എന്തുപറ്റി ഈശോയെ സാധാരണ ഇങ്ങനെ ഉറങ്ങാത്തത് ആണല്ലോ!!!””

സ്വയം ശപിച്ചുകൊണ്ട് അവൾ റോസ്മേരിയുടെ അടുത്തേക്ക് നടന്നു . അവൾ കോറിഡോറിൽ നിന്നും മറഞ്ഞതും ഡോക്ടർ പതുക്കെ ഐസിയുവിനുള്ളിലെ സറീനയുടെ കട്ടിലിലേക്ക് ഒന്ന് നോക്കി!!!!

അവിടെ ശൂന്യമായിരുന്നു !!! ഡോക്ടർ എഡ്വിവിന്റെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരി വിടർന്നു. …

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *