സീനിയർ ഇത്ത – 1 263

അങ്ങനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കും പിടി വീണു..
ക്ലാസ്സിലേക്ക് ഓടിപ്പിടഞ്ഞു പോകുന്ന എന്നെ രണ്ട് ചേട്ടന്മാർ പിടിച്ചുനിറുത്തി.
കുതറി മാറാൻ ഒന്നും ഞാൻ ശ്രമിച്ചില്ല..
കോളേജിന്റെ പിന്നിലുള്ള ഒരു മറച്ചുവട്ടിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്.
അവിടെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു..
ഓരോ മരത്തിന്റെ താഴെയും സീനിയേഴ്സും,അവരുടെ മുമ്പിൽ കുറച്ച് പുതിയ കുട്ടികളുമായി ഉണ്ടായിരുന്നു..

‘നീ ഏതാടാ കോഴ്സ്?’ ആ കൂട്ടത്തിലെ ഒരു മെലിഞ്ഞ തെണ്ടി എന്നോട് ചോദിച്ചു.

‘ബി.എസ്.സി സുവോളജി.’ ഞാൻ പറഞ്ഞു…

‘ആഹ് എന്നാൽ നീ ഒരു കാര്യം ചെയ്യ്. ആ അറ്റത്തെ മരം കണ്ടില്ലേ..
നേരെ അങ്ങോട്ടേക്ക് വിട്ടോ..’ അതും പറഞ് അവർ രണ്ടുപേരും നടന്നുപോയി.

ഒരറ്റതായി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലേക്ക് ഞാൻ നടന്നുപോയി.
അവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല…
ചുറ്റും നടന്നുനോക്കാം എന്ന് വിചാരിച്ച് നിൽക്കുമ്പോളാണ് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്.
‘ഡാ…’
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.ആരെയും കാണുന്നില്ല..
ആൽമരം ചുറ്റി വന്നപ്പോളാണ് അതിന്റെ ചുവട്ടിൽ ഇരുന്ന ആ സ്ത്രീശബ്ദത്തിന്റെ ഉടമയെ ഞാൻ കണ്ടുമുട്ടിയത്.
ചുവന്ന ഒരു ടോപ്പും,കറുത്ത ലെഗ്ഗിൻസും ഇട്ട ഒരു സുന്ദരി ഉമ്മച്ചിക്കുട്ടി..
തട്ടം മുഖത്തിനു ചുറ്റും വരിഞ്ഞു കെട്ടാതെ തലക്ക് മുകളിലൂടെ വെറുതെ ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളു.

‘എന്താ നിന്റെ പേര്? എന്നെ കണ്ടതും അവർ എന്നോട് ചോദിച്ചു.ഒട്ടും ദേഷ്യമോ,മോശമായ പെരുമാറ്റമോ ഇല്ലാതെ ആയിരുന്നു ചോദ്യങ്ങൾ എല്ലാം.

“ശ്രീനാഥ്.” ഞാൻ മെല്ലെ പറഞ്ഞു.

“സുവോളജി ആണല്ലേ”

“അതെ ചേച്ചി.”

“നിന്റെ നാട് എവിടെയാ?”

“മലപ്പുറം ആണ്”

“ഓഹോ അപ്പൊ നമ്മൾ അടുത്താണല്ലോ….ഞാൻ കോഴിക്കോട് ആണ്”

ഞാൻ ഒന്നും പറഞ്ഞില്ല….

“എന്താടാ നീ മിണ്ടാതെ ഇരിക്കുന്നെ?? പേടിക്കണ്ട ഞാൻ റാഗ് ഒന്നും ചെയ്യില്ല.അതൊക്കെ വേറെ ഡിപ്പാർട്മെന്റിലെ ഉള്ളു..സുവോളജിയിലെ കുട്ടികൾക്ക് ഒക്കെ റാഗിങ്ങ് കുറവാണ്…”

“അയ്യോ പക്ഷെ ഞങ്ങളുടെ ക്ലാസ്സിലെ പെൺകുട്ടികൾ…..”

“ആഹ് പെൺകുട്ടികൾ….അത് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ..ഈ കോളേജിലെ ആൺകുട്ടികളുടെ കയ്യിലാണ് അവരുടെ ജീവിതം ഇരിക്കുന്നത്….അവർക്ക് ഇഷ്ടമുള്ളതൊക്കെ അവർ ചെയ്യും..വഴങ്ങിയില്ലെങ്കിൽ എന്തൊക്കെയാ ചെയ്യുക എന്ന് പറയാൻ പറ്റില്ല..
ഇപ്പോഴൊക്കെ പിന്നേം കുറവാണ് അങ്ങനെയൊക്കെ…
പണ്ടൊക്കെ ശെരിക്കും പെൺകുട്ടികൾ ഉടുതുണി ഇല്ലാതെ കരഞ്ഞോണ്ട് ഇവിടെ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട് എന്ന കേട്ടിട്ടുള്ളത്

ഞാൻ ആൺകുട്ടികളുടെ കാര്യമാണ് പറഞ്ഞത്.മലയാളി ആൺകുട്ടികളുടെ.
പക്ഷെ നീ മാത്രമല്ലേ ഉള്ളു അങ്ങനെയൊരാൾ..സാധാരണ മൂന്നാല് പേര് ഉണ്ടാവാറുണ്ട്..ഇപ്പ്രാവശ്യം കുറവായിരുന്നു…എത്ര വയസ്സുണ്ടെടാ ചെറുക്കാ നിനക്ക്???”

“ഇരുപത്..”

“ഏഹ്? അതെന്താ അത്രയും ലേറ്റ് ആയത്?? റിപീറ് എങ്ങാനും ചെയ്തിരുന്നോ??”

“ഇല്ല ചേച്ചി..ഒരു വര്ഷം ബ്രേക്ക് എടുത്തതാണ്.”

“ഓഹോ…അങ്ങനെ…എന്തായാലും ഞാൻ എന്നെ പരിചയപ്പെടുത്താം..
പേര് ഹന്ന.നാട് നേരത്തെ പറഞ്ഞല്ലോ.കോഴിക്കോട് ആണ്.പിന്നെ ഞാൻ ഇവിടെ രണ്ടാം വര്ഷം സുവോളജി ആണ്…..മൂന്നാമത്തെ വർഷത്തിലെ സീനിയേഴ്സിനൊന്നും ഈ റാഗിങ്ങ് ഒന്നും താല്പര്യം ഇല്ല.അതുകൊണ്ടാണ് ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്….പക്ഷെ നീ പേടിക്കണ്ട..ഇനി നിന്നെ റാഗ് ചെയ്യാൻ ആരെങ്കിലും വന്നാൽ നേരത്തെ ആ ചടങ്ങ് തീർന്നതാണെന്ന് പറഞ്ഞാൽ മതി.കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല….”ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

“എന്ന പിന്നെ ക്ലാസ്സിലേക്ക് വിട്ടോ…എന്തെങ്കിലും സഹായം ഒക്കെ വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ…”

ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് നടന്നു..ഹാവു…ഇപ്പോഴാണ് സമാധാനം ആയത്.അല്ലെങ്കിലേ റാഗിങ് എന്നുപറഞ്ഞു പേടിച്ച് ഇരിക്കുകയായിരുന്നു….

അന്ന് വൈകിട്ട് റൂമിൽ എത്തിയപ്പോൾ എന്റെ ഫോണിൽ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നുള്ള മെസ്സേജ് ഉണ്ടായിരുന്നു..
തുറന്നു നോക്കിയപ്പോൾ അത് ഹന്ന ചേച്ചി ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *