സുമി – 2

“അവൾ എന്ത് പറഞ്ഞു?”

“അവൾ എന്നെ സ്നേഹിച്ചു പോകും എന്ന്. പിന്നെ നാളെ അവൾ എൻ്റെ ലൈഫിൽ നിന്നുപോയാൽ എൻ്റെ ലൈഫ് സ്പോയിൽ ആവും എന്ന്. എന്നെ മനസിലാക്കാത്ത ഒരു പെണ്ണാണ് അവളെങ്കിൽ ഇങ്ങനെ ചെയ്യോ എന്നോട്? ആ നിമിഷം അല്ലെ സുമി എൻ്റെ സ്നേഹം ജയിച്ചത്. ഞാൻ കണ്ടെത്തേണ്ടത് അവളെ തന്നെയായിരുന്നില്ലേ സുമി? ആയിരത്തിൽ പതിനായിരത്തിൽ ലക്ഷത്തിൽ ഒരാളോടല്ലേ ഇങ്ങനെ തോന്നൂ സുമി? പ്രണയം ദൈവികമാണ്! നമ്മൾ പ്രണയിക്കുന്നവർ നമ്മുടെ ചുറ്റുപാടിൽ നിന്നും സെലക്ട് ചെയ്യപെടുന്നവരല്ലേ കൂടുതലും!

ഒരിക്കലും കണ്ടിട്ടില്ലാത്ത, നമ്മളെ അറിഞ്ഞിട്ടില്ലാത്ത ഒരുവൾ ഒരു അത്ഭുതമായി എൻ്റെ ലൈഫിലേക്ക് കയറി വന്നത് അത് മറ്റു ഏതോ ഒന്നിൻ്റെ ഭാഗമാണെന്നു ഞാൻ വിശ്വസിക്കുന്നു. മുൻജന്മത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്, ലൈഫിൽ കടന്നുവരുന്ന പലരും കഴിഞ്ഞ കാലത്തിൻ്റെ അവശേഷിപ്പും ഓർമ്മപ്പെടുത്തലുമാവും.

ഞാൻ അവളെ കണ്ടിരുന്നത് എഫ്.എൻ.എഫ് (ഫക്ക് ആൻഡ് ഫോർഗെറ്റ്) ആയിരുന്നെങ്കിൽ ചിലപ്പോൾ ഇന്നും വർഷങ്ങൾ കഴിഞ്ഞും അവൾ എൻ്റെ ലൈഫിൽ ഉണ്ടായേനെ! നൈന മനസിലാക്കിയില്ല അവൾക്ക് നഷ്ട്ടപെടുത്താൻ എൻ്റെ ജീവിതത്തിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്ന യാഥാർഥ്യം.”

“എന്തുവാടാ ഇത്, എന്തിനാ ഇങ്ങനെ എല്ലാം ഒരു പെണ്ണിനെ സ്നേഹിക്കുന്നെ? നിന്നെ റിജെക്ട് ചെയ്യാൻ അവൾ നിന്നെ കണ്ടിട്ടുണ്ടോ? അവൾ ചിലപ്പോൾ ഫേക്ക് ആയിരിക്കും.”

“അവൾ ഫേക്ക് അല്ല സുമി. ഞങ്ങൾ എഴുതിയ വരികൾ മൂന്നാമത് ഒരാൾ വിശ്വസിക്കില്ല. ഞാൻ പറഞ്ഞത് അവളും, അവൾ പറഞ്ഞത് ഞാനും വിശ്വസിക്കുന്നുണ്ട്. ഈ ലോകത്തു നമ്മളെ അറിയാത്ത നമ്മൾ കാണാത്ത എത്രപേർ നമ്മളെ വിശ്വസിക്കും? സ്നേഹിക്കും?”

“നീ അല്ലേലും ഒരുപാട് ആംഗിളിൽ വേറെ ഒരു മനുഷ്യനാണ്. ഒരാളെ മനസിലാക്കാൻ നീ പഠിച്ചിട്ടില്ല. പിന്നെ പെണ്ണിനെ മനസിലാക്കാൻ ഒരു പെണ്ണിന് പോലും കഴിയില്ല എന്നത് വെറുതെ അല്ല.”

“ആയിരിക്കാം. എൻ്റെ ഓർമകളിൽ അവൾ അവളായി ജീവിക്കട്ടെ. മാധവിക്കുട്ടി പറഞ്ഞപോലെ, അവളെ ഞാൻ എന്നിൽനിന്നും പറത്തിവിട്ടു, എന്റേതാണെങ്കിൽ അത് തിരിച്ചു വരും. സുമി ഈ നിമിഷം ചിലപ്പോൾ നൈന മറ്റൊരാളുടെ ആയിരിക്കാം, ചിലപ്പോൾ മറ്റൊരാളെ കഥകൾ പറഞ്ഞ് ചിരിപ്പിക്കുന്നുണ്ടാവും, ആ കഥകളിൽ ഞാനും ഉണ്ടാവും. അല്ലെങ്കിൽ ഇന്ന് എന്നെ ഓർമ്മപോലും കാണില്ല. ജീവിച്ചു മരിച്ച പ്രണയങ്ങൾ ആകാശത്തെ നക്ഷത്രങ്ങളേക്കാൾ അധികമാണ് ഇവിടെ. എൻ്റെ പ്രണയം അതിൽ ഒന്നായി തിളങ്ങട്ടെ.”

“ഇത്രക്കെല്ലാം ഇഷ്ടമായിരുന്നേൽ അവളെ നഷ്ടപ്പെടുത്തണമായിരുന്നോ?”

“പിന്നെ അവൾക്ക് ഒരുപാടു ടേസ്റ്റ് ഉണ്ട്, സുമി. ചിലപ്പോൾ ഞങ്ങൾ മനസ്സിലാകാനേ പോകുന്നില്ല. പക്ഷേ എൻ്റെ പ്രണയത്തെ ഒരുപാട് റെസ്പെക്ട് ചെയ്യുന്നു. കാമസൂത്രയിൽ അടിസ്ഥാനമായി പറയുന്ന ഒന്നുണ്ട്. പ്രണയം കാമസൂത്രത്തിലില്ല. പ്രണയം അവിടെ കാമമാണ്, രാസകേളിയാണ്. നൈനകൊണ്ട് ഞാൻ അതല്ല എന്നല്ലേ സുമി പറയുന്നത്. അവളുടെ ശബ്ദമോ, മുഖമോ ഒന്നും എനിക്കറിയില്ല. എന്നിട്ടും ഞാൻ കാത്തിരിക്കുന്നില്ലേ! അവൾ ഒരു വർഷമോ രണ്ടു വർഷമോ മുപ്പതു വർഷമോ കഴിഞ്ഞു ഒരു മെസ്സജ് അയച്ചു എന്നെ കാത്തിരിക്കുമായിരിക്കും.”

“ഒരുക്കലും നടക്കാത്ത ആഗ്രഹങ്ങൾ!”

“വരുമായിരിക്കും.”

“എനിക്ക് ഒരു ആഗ്രഹം ഉണ്ട്, പറയട്ടെ?”

“പറ.”

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങളെ പ്രതീക്ഷിച്ചുകൊണ്ട്,
നന്ദി.