സൈനബയുടെ ദിവ്യന്‍

മലയാളം കമ്പികഥ – സൈനബയുടെ ദിവ്യന്‍

ഞാന് പൂര്ണ നഗ്നയായികണ്ട ആദ്യത്തെ സ്ത്രീ ശരീരം സൈനബയുടെതയിരുന്നു. സൈനബ കബീര് ദമ്പതികള്ക്ക് ഏഴു വര്ഷങ്ങളായി സന്താനങ്ങളില്ലയിരുന്നു. ഞാന് ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴൊക്കെ അവരുടെ മുറിയില് നിന്നും പുറത്തേക്ക് തുറക്കുന്ന ജനലിനരികിലെ കിടക്കയില് കാലും നീട്ടിയിരുന്നു വാല് കണ്ണാടി നോക്കി അവര് മുടി ചീകുന്നത് കാണാമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാള് ഞങ്ങള്ക്കിടയില് ഒരു ദിവ്യന് പ്രത്യക്ഷപെട്ടു. അയാള് ആരാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് അയാളെ കൊണ്ടുവന്നതെന്നോ എനിക്കറിയില്ല. അല്പം തടിച്ചു, ഉയരം കുറഞ്ഞു, കള്ളിമുണ്ടും ബനിയനും ധരിച്ചു, അല്പം നരകയറിയ താടിയുമായി അയാള് ഞങ്ങളുടെ വീടുകളില് ചുറ്റിനടന്നു. എപ്പോഴും ഒരു കള്ളച്ചിരി അയാളുടെ ചുണ്ടുകളിലുണ്ടായിരുന്നു. അയാള് തന്റെ കൈയിലെ തടിച്ച ചൂരല്വടി കൊണ്ടു ഞങ്ങളുടെ വീടുകളിലെ വലിയ ചെമ്പു പാത്രങ്ങളില് കൊട്ടിനോക്കി. പിശാചിനെ തുരത്താനാണ് അങ്ങനെ ചെയ്യുന്നതെന്ന് അയാള് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.

ഗന്ധര്വബാധ ഏറ്റവളെപ്പോലെ ദിവസവും ഉച്ചസമയത്ത് ജനലിനരികില് അലസമായി ദൂരേയ്ക്ക് കണ്ണും നട്ടിരിക്കുന്ന സൈനബയെ അയാള് സംശയ ദൃഷ്ടിയോടെ നോക്കി.

ജനലിനരികില് വന്നു നിന്നു സൈനബയുടെ തലമുടിയിലെ ജാസ്മിന് ഹെയര് ഓയിലിന്റെ നനുത്ത മണം അയാള് നാസാരന്ദ്രങ്ങളിലേക്ക് വലിച്ചു കയറ്റി. ‘സന്താനം ലഭിക്കുന്നതിനുള്ള മരുന്നും മന്ത്രവും ഞാന് തരാം’. തന്റെ കൈയിലെ ചൂരല്വടി ആകാശത്തേക്കുയര്ത്തിപ്പിടിച്ചു അയാള് ഉറക്കെ പ്രഖ്യാപിച്ചു. ഒരു നിമിഷം സൈനബ തമാരപൂവ് പോലെ തരളിതയും, വിശുദ്ധയുമായി. അവള്ക്കാധ്യമായി കബീറിനോട് പുച്ഛം തോന്നി. അവള് തന്റെ വെളുത്ത മുഖം ജനല് കമ്പികളില് ചേര്ത്തുവച്ചു. ഒരു നനുത്ത കാറ്റു തന്നില് ഉരുണ്ടു കൂടുന്നതായി അവള്ക്ക് തോന്നി.

കാട്ടുചെന്നായ്ക്കള് ഓരിയിടുന്ന ഒരു അര്ദ്ധരാത്രിയില് നജീമയ്ക്കുള്ള പച്ചിലമരുന്നുകളുമായി ഒരു കുതിര വണ്ടി ഞങ്ങളുടെ ഇടവഴിയില് വന്നു നിന്നു. കറുത്ത് തടിച്ച കിങ്കരന്മാര് അവയൊക്കെ ദിവ്യന്റെ മുറിയില് ഒതുക്കി വച്ചു. സൈനബയുടെ അമ്മായി റംലത്ത് സൈനബയുടെ തലമുടിയിലും ദേഹത്തും സുഗന്ധമുള്ള തൈലം തേച്ചുപിടിപ്പിച്ചു കൊണ്ടിരുന്നു. മരുന്ന് നല്കുന്നതിനു മുന്പ് കുറച്ചു നേര്ച്ചകളുണ്ട്ത്രേ.

രാത്രി രണ്ടുമണിവരെ വിളക്കുകളൊക്കെ കെടുത്തിയിട്ട് എല്ലാവരും മുറിയില് കുത്തിയിരുന്നു പടച്ചോന് ദിക്രു ചൊല്ലണം. ഇരുന്നു കാലു മരവിക്കുമ്പോള് നിന്നു കൊണ്ടും ചൊല്ലണം. കുടുംബങ്ങളിലെ സകലമാന ആള്ക്കാരും കബീറിന്റെ വീട്ടിലേക്ക് വരിവച്ച്ചുനീങ്ങി. കുടുംബത്തിലെ വലിയതാടിയുള്ള പ്രമാണിമാര്, പാങ്ങോട്, ചെമ്പൂര്, ആലംകോട്, അരുമാളൂര് എന്നിവിടങ്ങളില് നിന്നും വന്നു ചേര്ന്നു. പുത്രകാമേഷ്ടി യാഗത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. ദിക്ര്ചൊല്ലുന്ന മുറി കുട്ടികള് മുല്ലപ്പൂക്കളുടെ മാലകള് കൊണ്ടലങ്കരിച്ചു. പിന്നാമ്പുറത്ത് നിന്നും ഒരാടിന്റെ ധീനരോധനം, വല്ലാത്ത അസ്വസ്ഥത തോന്നി.
കുറച്ചു കഴിഞ്ഞപ്പോള് അതിനെ കെട്ടിത്തൂക്കി തോലുരിക്കുന്നത് ജനലിലൂടെ അരണ്ടവെളിച്ചത്തില് ഞാന് കണ്ടു. പച്ച ഇറച്ചിയുടെയും, മുല്ലപ്പൂവിന്റെയും ഗന്ധങ്ങള് ഒരുമിച്ചു ചേര്ന്ന ആ അന്തരീക്ഷം, ഞാന് പെട്ടന്ന് ചുമച്ചു പോയി. എനിക്ക് തല ചുറ്റി. നന്നേ ക്ഷീണം തോന്നി. എഴുന്നേറ്റു ഞാന് വീട്ടിലേക്കോടി.

പ്രിയപ്പെട്ട അനുവാചകാ ഞാനല്പം നിര്ത്തട്ടെ. സൈനബയുടെ മൂര്ത്തഭാവം എന്നിലെക്കാവഹിക്കുവാനായി എനിക്കല്പം സമയം തരു. മാത്രമല്ല എന്നോട് രാത്രി പകലെന്നില്ലാതെ ഞാനൊട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളില് എവിടെയെങ്കിലും മറഞ്ഞുനിന്നു കൊണ്ടു പെട്ടെന്ന് മുന്നിലേക്ക് വന്നിട്ട് എന്നോട് സംസാരിക്കുന്ന ആ അപരിചിതന് അതാ ആ കര്ട്ടന് പിന്നില് മറഞ്ഞു നില്ക്കുന്നു. അതെങ്ങനെ മനസ്സിലായെന്നല്ലേ, അയാള് വരുമ്പോള് ചെമ്പകപ്പൂവിന്റെ മണം എന്റെ മുറിയിലാകെ പടരും. ഞാനപ്പോള് കര്ട്ടനു പിറകിലോ, ചെടിയുടെയോ, മരത്തിന്റെയോ മറവിലോ അയാളെ പ്രതീക്ഷിക്കണം. മുന്പ് ഒരുനാള് ഞാന് വസ്ത്രം മാറുവാനായി ധൃതിയില് അലമാര തുറക്കുമ്പോള് അയാള് അലമാരയ്ക്കുള്ളില് നില്ക്കുന്നു.എന്റെ അത്ഭുതം കണ്ടിട്ടാകണം, സാഹചര്യത്തിനനുസരിച്ച് ഉയരം കൂടാനും കുറയാനും അയാള്ക്ക് കഴിയുമെന്ന് അയാള് പറഞ്ഞു. അന്ന് ഞാനയാളോട് കൂടുതലൊന്നും സംസാരിച്ചില്ല. ഞാനല്പം പേടിക്കുകയും ചെയ്തു. ഇങ്ങനെ ഭയപ്പെടുത്തരുതെന്നു ഞാനയാളെ താക്കീതു ചെയ്തതായി എനിക്കോര്മയുണ്ട്. അതിന് മറുപടിയായി ചിരിച്ചുകൊണ്ട് അയാളുടെ കുട്ടിത്തലമുടിയില് അയാള് തടവുക മാത്രം ചെയ്തു. വിഷുക്കാലത്തെ കണി പൂക്കളുടെ ഹൃദ്യത പോലുള്ള ഒരു ചിരി.

ഓര്മ്മകള് നേര്ത്ത നൂലുകള് പോലെ എന്റെ ശരീരം മുഴുവന് ചുറ്റിവരിയട്ടെ. അവ ഈ രാത്രിയില് നിലാവ് ഏറ്റു തിളങ്ങട്ടെ, അതെ തിളങ്ങുന്ന ഓര്മകള്, ഇടയ്ക്ക് മുറിഞ്ഞു പോവുകയും വീണ്ടും പുനര്ജനിക്കുകയും ചെയ്യുന്ന പവിത്രമായ നീരുറവകള് പോലെ അവ എന്നിലേക്ക് ഒഴുകിയെത്തട്ടെ.

ധാരാളം മിത്തുകളിലൂടെയും അന്ധവിശ്വസങ്ങളിലൂടെയും ജീവിതം തള്ളി നീക്കുന്ന എന്റെ കുടുംബത്തിലെ അംഗങ്ങള് എന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു. ഏതായാലും ഞാന് കബീറിന്റെ വീട്ടില് നിന്നും ഓടി രക്ഷപെട്ടു. വീട്ടിലെത്തി കിടക്കയില് നീണ്ടു നിവര്ന്നു കിടന്നു. എം. ടി യുടെ രണ്ടാമൂഴം എന്നപുസ്തകം വായിച്ചുതുടങ്ങി. പനികാരണം അവശനായിരുന്ന ഞാന് ഇടയ്ക്കെപ്പോഴോ ഉറങ്ങുകയും ചെയ്തു. ഇടയ്ക്കെപ്പോഴോ ഉമ്മയുടെ ചൂടുള്ള കൈത്തലം എന്റെ നെറ്റിയില് സ്പര്ഷിച്ച്ചതായി എനിക്ക് ഓര്മയുണ്ട്. കതകില് ശബ്ദം കേട്ട് ഞാന് ഞെട്ടിയുണര്ന്നു. നോക്കുമ്പോള് അമ്മായിയുടെ മക്കളായ സെയ്ത് ഉമര്, ഗഫാര്, ലതീഫ, ഹബീബ ഇത്യധികളെല്ലാം നിരന്നു നില്ക്കുന്നു. ഞാന് വിറച്ചുപോയി.
തൊട്ടുപുറകില് ബപ്പയുമുണ്ട്. ആരെങ്കിലും എന്നോട് വന്നു പടച്ചോനെ പെടിയുണ്ടോയെന്നു ചോദിച്ചാല്, പടച്ചോനെക്കാളും പേടി ബപ്പയെയാണ് എന്നായിരിക്കും എന്റെ മറുപടി. അന്ന് രാത്രി ബാപ്പയുടെ ക്രൂരകൃത്യങ്ങള് എന്റെ മേല് അരങ്ങേറി.

ആ ഓര്മ്മകള് എപ്പോഴും ഞാന് വെറുപ്പോട് കൂടി ഓര്ക്കുന്നു. മര്യാദക്ക് ഇവര്ക്കൊപ്പം ചെന്നിരുന്നു ദിക്ര് ചൊല്ല്. നെന്റെ ഒറക്കം ഞാനിന്നു തീര്ത്തുതരാം എനീക്കട മറ്റവനെ, ബാപ്പ അലറുന്നുണ്ടായിരുന്നു. എനിക്ക് ഉറങ്ങണം, പനിയുണ്ട്, ഒരു തരത്തില് ഞാന് പറഞ്ഞൊപ്പിച്ചു. നീ ഉറങ്ങണ്ട, ദിക്ര് ചൊല്ലിയാല് നെന്റെ ഒടുക്കത്തെ പനി മാറും, അഥവാ നീ പനിച്ചിട്ടു ചത്തു പോവുമെങ്കില് നെന്നെ കുഴിച്ചിടുന്ന കാര്യം ഞാനേറ്റു. അന്നെനിക്ക് ബാപ്പയോട് കടുത്ത വെറുപ്പ് തോന്നി. കൊല്ലാനുള്ള വൈരാഗ്യമുണ്ടായി. ഈ അനുഭവം ഇപ്പോള് ടൈപ്പ് ചെയ്യുമ്പോള് പോലും ആ വെറുപ്പ് എന്റെ മുന്നില് പത്തി വിടര്ത്തി നില്ക്കുന്നു. ബാപ്പയറിയാതെ മുറിയടചിട്ടിരുന്നു യോഗ ചെയ്തു ചെയ്തു ഞാന് എന്റെ ഉള്ളിലെ വിഷം കുറച്ചു കൊണ്ടു വരുന്നു. ജീവിതത്തിന്റെ അവസാനഘട്ടം ഈ വെറുപ്പുകള് ഒന്നുമല്ലതാകുമെന്നും അറിയാം. പക്ഷെ എന്റെ ഉള്ളിലെ വിഷം കളയേണ്ടത് എന്റെ കൂടി ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *