ഹരിതം സുന്ദരം – 2 27

എന്താ എല്ലാവരും അവിടെ തന്നെ നിന്നെ അകത്തേക്ക് വരു പെട്ടന്ന് അകത്തു നിന്ന വന്ന ഒരാൾ പറഞ്ഞു

ദാസൻ : എന്റെ മോൻ ആദ്യായിട്ടാ പെണ്ണ് കാണാൻ ഇറങ്ങുന്നത് അവന് അതിന്റെ ടെൻഷൻ ഞങ്ങളോട് പറഞ്ഞതാ

അതൊന്നു സാരമില്ല ഞങ്ങളുടെ മോളും ആദ്യായിട്ടാ വന്ന ആലോചനകൾ ഒന്നും അവൾക്ക് ഇഷ്ടായില്ല ഇവിടുത്തെ മോനെ കണ്ടപ്പോഴേ അവൾക്ക് ഇഷ്ട്ടായിന്ന് പറഞ്ഞു അതാ നിങ്ങളോട് വരാൻ പറഞ്ഞേ ഹരി ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട് ഞാൻ സുരേഷ് നിത്യമോളുടെ അമ്മാവനാ

അയാൾ പറഞ്ഞ വാക്കുകൾ കേട്ട് മിഥുന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ദൈവമേ ഞാനാണെന്ന് മനസിലാക്കി തന്നെയാണ് നിത്യ ഈ പെണ്ണ് കാണാലിനോട് യെസ് പറഞ്ഞത് അവൾ എന്തെങ്കിലും പ്ലാൻ ചെയ്ത് എന്നേ കുടുക്കിയതാണോ മിഥുൻ വെട്ടി വിയർക്കാൻ തുടങ്ങി

സുരേഷ് : എല്ലാരും അകത്തേക്ക് വരുക

അകത്തേക്ക് കയറിയപ്പോൾ തന്നെ നിത്യയുടെ അച്ഛൻ എല്ലാവരെയും സ്വികരിച്ച ഇരുത്തി

സുരേഷ് : ഇത് നിത്യമോളുടെ അച്ഛൻ രാജീവ്‌ അമ്മ സുനിത

ദാസൻ : ഞാൻ ശിവദാസൻ ഇത് എന്റെ ഭാര്യ പ്രിയ ഇത് ഞങ്ങളുടെ മൂത്തമകൻ മഹേഷ്‌ ഇത് അവന്റെ ഭാര്യ ആതിര ഇത് അവന്റെ മോൾ ആരുഷി ഇതാണ് ചെക്കൻ എന്റെ രണ്ടാമത്തെ മകൻ മിഥുൻ വേറൊരാൾ ഉണ്ട് മൃദൂല എന്റെ മോൾ അവൾ വന്നിട്ടില്ല

രാജീവ്‌ : യാത്രയൊക്കെ സുഖമായിരുന്നോ ചേട്ടാ

ദാസൻ : സുഖമായിരുന്നു

രാജീവ്‌ : നിങ്ങൾക്ക് ഇതുവഴി കല്യാണത്തിന് പോകണമല്ലോ ഹരി പറഞ്ഞിരുന്നു

ദാസൻ : അതേ എന്റെ അളിയന്റെ മോളുടെ കല്യാണമാണ് അതുകൊണ്ടാണ് ഇത്ര രാവിലെ എത്തിയത്

രാജീവ്‌ : മോൻ ഏത് ഡിപ്പാർട്മെന്റിലാ ജോലി

മിഥുൻ : _______________ ഡിപ്പാർട്മെന്റ്

രാജീവ്‌ : മോനെ പറ്റി ഹരി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഒരു ഓഫീസിലാ ജോലി ചെയ്യുന്നേ

ദാസൻ : ഒരുപാട് കാലമായോ ഒരുമിച്ച് ജോലിചെയ്യൽ തുടങ്ങിയിട്ട്

രാജീവ്‌ : 10വർഷത്തോളമായി മഹേഷ്‌ മോന്റെ കല്യാണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്

ദാസൻ : നിങ്ങൾ അന്ന് അഞ്ചുപേരല്ലേ അന്ന് വന്നത് എനിക്ക് ഓർമയുണ്ട്

രാജീവ്‌ : ചേട്ടനു അതൊക്കെ ഓർമയുണ്ടല്ലോ. എന്നാൽ ഞാൻ മോളെ വിളിക്കട്ടെ

ദാസൻ : എന്നാൽ ആയിക്കോട്ടെ വിളിച്ചോളൂ

മിഥുന്റെ നെഞ്ചിൽ ഇലഞ്ഞിത്തറമേളവും ശിക്കാരിയും ഒരുമിച്ചു മുഴങ്ങി ഓരോ നിമിഷവും ഓരോ യുഗങ്ങളയി കാലമാടൻ കൊച്ചിച്ചാ തന്നോട് ഞാൻ എന്ത് ദ്രോഹം ചെയ്തടോ ഓർമവെച്ചകാലം തൊട്ടേ താൻ എനിക്ക് പാരയാ ആകാശത്തുകൂടെ പോയ വെടിയുണ്ട താൻ ഏണിവെച്ച് കയറി പിടിച്ചു എന്റെ മുട്ടിലിട്ട് താൻ പൊട്ടിച്ചില്ലോടാ ദ്രോഹി കൊച്ചിച്ചനെ മനസ്സിൽ പ്രാകി മിഥുൻ അവിടെ തലകുമ്പിട്ട് ഇരിക്കുമ്പോൾ പദസ്വരത്തിന്റെ ശബ്ദം അവന്റെ അടുത്തേക്ക് നടന്നടുത്തു

( തുടരും )

Leave a Reply

Your email address will not be published. Required fields are marked *