കല്യാണാലോചന Like

ഇന്ന് എൻറെ ചേച്ചി പ്രിയയെ കാണാൻ ഒരുകൂട്ടർ വരുന്നുണ്ട്, ഞാൻ അതിൻറെ തിരക്കിലാണ്.വരുന്നവർക്ക് കൊടുക്കാൻ കുറച്ചു ബേക്കറി പലഹാരവും ചായക്കുള്ള പാലും വാങ്ങണം.

ഇതിപ്പോൾ അഞ്ചാമത്തെ കൂട്ടരാണ്,അത്യാവശ്യം വേണ്ട സ്വർണ്ണവും കാശുമൊക്കെ ഞാൻ ചിട്ടി ചേർന്നും അല്ലാതെയുമൊക്കെ സൊരുക്കൂട്ടിയിട്ടുണ്ട്.

വന്ന എല്ലാ കല്യാണവും മുടങ്ങി ഇതെങ്കിലും നടന്നാൽ മതിയായിരുന്നു. വന്നവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വിശദമായി അന്വേഷിക്കുമ്പോൾ ഒരു ചെറിയ പ്രശ്നമുണ്ട്. ഞങ്ങളുടെ അമ്മയ്ക്ക് മുൻപെപ്പോഴോ മാനസികമായി ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. കുറച്ച് നാൾ മാനസികഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിട്ടുണ്ട്.

ഇതെല്ലാം അറിയുമ്പോഴാണ് കല്യാണം മുടങ്ങുന്നത്.അതുകൊണ്ട് ഇതുംകൂടി നടന്നില്ലെങ്കിൽ കല്യാണം വേണ്ട എന്ന് കട്ടായം പറഞ്ഞേക്കുവാണ് ഇത്തവണ ചേച്ചി.

അതുകൊണ്ട് ഇതെങ്ങനെ എങ്കിലും നടക്കണേ എന്നാണ് എൻറെ പ്രാർത്ഥന. ഒരു ഒൻപത് മണി ആവുമ്പോൾ എത്താം എന്നാണ് ദല്ലാള് പറഞ്ഞിരിക്കുന്നത്.ഇതിപ്പോൾ ഒൻപതര ആയിരിക്കുന്നു.എന്തോ ഒരു വശപ്പിശക് പോലെ…

ഞാൻ കുറച്ചു മാറി നിന്ന് താഴോട്ട് വഴിയിലേക്ക് നോക്കുമ്പോൾ ദല്ലാൾ രാമേട്ടൻ കൈപൊക്കി കാണിക്കുന്നതാണ് കണ്ടത്.

ഹോ… പകുതി സമാധാനമായി,രാമേട്ടൻ്റെ പിറകെ നാലാളും ഉണ്ട്. ചെറുക്കനും ചെറുക്കൻ്റെ കൂട്ടുകാരുമാണെന്ന് തോന്നുന്നു.

അവരെ ഞാൻ സ്വീകരിച്ചു ഹാളിലേക്ക് കയറ്റി ഇരുത്തി, ഇനി അധികം വൈകിക്കണ്ട ചേച്ചിയെ വിളിച്ചോളൂ…രാമേട്ടൻ പറഞ്ഞു.

ഞാൻ അകത്തേക്ക് ചെന്ന് ചായയും എടുത്ത് വരാൻ ആങ്യം കാട്ടി. ചേച്ചി ചായയുമായി വന്നപ്പോൾ സെറ്റിയുടെ സൈഡിൽ ഇരിക്കുന്ന ആളെ ചൂണ്ടിക്കാട്ടി അങ്ങോട്ട് കൊടുത്തോളൂ…അതാണ് ചെറുക്കൻ.

ഇരുനിറം അത്ര സൗന്ദര്യം ഒന്നും പറയാനില്ല.. എന്നാലും കുഴപ്പമില്ല ഹൈറേഞ്ചിൽ കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് കൃഷിപ്പണിയാണ്.അതാവും ഒരിത്തിരി പ്രായവും തോന്നുന്നുണ്ട്.

എന്നാലും സാരമില്ല ചേച്ചിക്കിഷ്ടമായാൽ ഇതങ്ങ് നടത്തണം.

എന്താണേലും ചെറുക്കനും കൂട്ടരുംതൃപ്തിയോടെയാണ് യാത്ര പറഞ്ഞത്. വിവരം രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കാമെന്ന് രാമേട്ടനും പറഞ്ഞു.

പോകാൻ നേരം രാമേട്ടൻ്റെ കയ്യിൽ രണ്ടഞ്ഞൂറിൻ്റെ നോട്ടുകളും വച്ച് കൊടുത്തു. ഇനി അതിന്റെ ഒരു കുറവ് വേണ്ട.

അവര് പോയതിന് ശേഷം ചേച്ചിയുടെ അഭിപ്രായം അറിയാനായി ഞാൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മയോട് പറയുന്നത് കേട്ടു. അവർക്ക് സമ്മതമാണേൽ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന്. പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല.

പിറ്റേന്ന് രാവിലെ ഞാൻ കടയിലേക്ക് പോകാൻ തയ്യാറാവുമ്പോൾ ചേച്ചി പുറകിൽ വന്നു നിന്നു പറഞ്ഞു. ഇത് മുടങ്ങിയാൽ രാമേട്ടനോട് ഒരു പെണ്ണിനെ അന്വേഷിച്ചോളാൻ പറഞ്ഞോളൂ… ഞാൻ നിർത്തുവാ ഇതോടെ…

ചേച്ചി എന്തിനാ നെഗറ്റീവ് ആയി ചിന്തിക്കുന്നേ..ചേച്ചിക്ക് നടന്നില്ലേൽ പിന്നെ എനിക്കും നടക്കൂല്ല..കാരണം എല്ലാം ഒന്ന് തന്നെ അല്ലേ..എന്താണേലും രണ്ട് ദിവസം കഴിയട്ടെ..

അതും പറഞ്ഞു ഞാനിറങ്ങി…പിറ്റേന്ന് ചൊവ്വാഴ്ച ബുധനാഴ്ച കടയിലിരിക്കുമ്പോൾ രാമേട്ടൻ്റെ കോള് വന്നു. ആരോ ഇതിൽ ശരിക്കും കളിക്കുന്നുണ്ട് മോനെ അതും മുടങ്ങി.

ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല… വൈകിട്ട് കടയടച്ച് താക്കോൽ കൊടുക്കുമ്പോൾ മുതലാളിയോട് ഒരഞ്ഞൂറ് രൂപയും വാങ്ങി ഒരു പൈൻറും വാങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലെ കിണറ്റിൽ നിന്നും വെള്ളം കോരി രണ്ടായങ്ങടിച്ചു…തലക്ക് നല്ല കനം അത്യാവശ്യം നല്ല പെരുപ്പ്.ചെറുതായി ആടിയുള്ള വരവ് കണ്ടപ്പോൾ തന്നെ ചേച്ചിക്ക് കാര്യം പിടികിട്ടി.

എനിക്കൊന്നും പറയേണ്ടി വന്നില്ല…

അമ്മയും അച്ചാച്ചനും കിടന്നു കുളിച്ചിട്ട് വന്നാ ചോറ് തരാം…

ഞാൻ കിണറ്റിൽ കരയിൽ നിന്നും കുളിച്ചിട്ടാ വന്നത് ചോറ് വേണ്ട നീ കിടന്നോ…

അങ്ങനെ തിണ്ണയിൽ എത്ര നേരം ഇരുന്നെന്നറിയില്ല ഞാൻ പതിയെ അകത്തേക്ക് ചെല്ലുമ്പോൾ ചേച്ചി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് ചേച്ചിയെ വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *