പേഴ്‌സണൽ കേസ്
Personal Case | Author : Danmee
പേഴ്‌സണൽ കേസ് ഡയറി
“ഹലോ”
“ഹലോ മേഡം അടുത്ത ബോഡിയും കിട്ടിയിട്ടുണ്ട് ”
” എവിടെ ”
” വില്ലേജ് ഓഫീസിൽ ആണ് മേഡം ”
” ഓക്കേ ഞാൻ 10 മിനിറ്റിനുള്ളിൽ അവിടെ എത്തും ”
കാൾ കട്ട് ചെയ്തു ടേബിളിൽ ഇരുന്ന കപ്പിൽ നിന്നും ഒരു സിപ് കോഫീ കുടിച്ച ശേഷം നിത്യ ഐ പി എസ് പുറത്തേക്ക് നടന്നു.
“ജയ വണ്ടി എടുക്ക് ”
ഡ്രൈവർ ജയനോട് പറഞ്ഞു കൊണ്ട് നിത്യ ജീപ്പിൽ കയറി. ജയൻ വണ്ടി മുന്നോട്ട് എടുത്തു.
നിത്യ ക്രൈം സീനിൽ എത്തുമ്പോൾ അവിടെ മാധ്യമപ്രവർത്തകരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ നിത്യക്ക് ചുറ്റും അവർ കൂടിനിന്നു.
” ഏട്ടമത്തെ കൊലപാതകം ആണ് ഇത്… ഇതുവരെ പ്രതിയെ പിടിക്കാത്തത് പോലീസിന്റെ കഴിവ് കേടല്ലേ ”
” കില്ലറിനെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ ”
” ഇനിയും എത്ര പേർ കൊല്ലപ്പെടും ”
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ നിത്യ മുന്നോട്ട് നടന്നു. നിത്യക്ക് വഴി ഒരുക്കികൊണ്ട് ജയനും.
നിത്യ വില്ലേജ് ഓഫീസിൽ കയറുമ്പോൾ വില്ലേജ് ഓഫീസറുടെ ബോഡി അയാളുടെ കസേരയിൽ തുന്നിപിടിപ്പിച്ച നിലയിൽ ആയിരുന്നു. അവൾ ആ മുറി മൊത്തം ഒന്ന് കണ്ണോടിച്ചു. എന്തോ മനസിലായത് പോലെ അവൾ ഒന്ന് ചിരിച്ചു എന്നിട്ട് ഒരു പൊലീസുകാരനോട് ചോദിച്ചു.
” ഇയാളുടെ വീട് എവിടെ ആണ് ”
” ഇവിടെന്ന് ഒരു അഞ്ചു കിലോമീറ്റർ ഉണ്ട് മേഡം ”
നിത്യ വില്ലേജ് ഓഫീസാറുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുമ്പോൾ. അവളുടെ ഫോൺ റിങ് ചെയ്‌തു.
” ഹലോ”
” യെസ് സർ ”
” ഞാൻ ഉടനെ വരാം സർ ”
കൾ കട്ട് ചെയ്‌തു നിത്യ അവിടെനിന്നും പുറത്ത് ഇറങ്ങി.
” ജയ കമ്മിഷ്ണർ ഓഫീസിലേക്ക് വീടു ”
ജയൻ വണ്ടി മുന്നോട്ട് എടുത്തു.
നിത്യ കമ്മീഷണർ ഓഫീസിൽ എത്തുമ്പോൾ കമ്മീഷണർ ആകെ ദേഷ്യത്തിൽ ആയിരുന്നു.
” നിത്യ എനിക്ക് മുകളിൽ നിന്ന് നല്ല പ്രെഷർ ഉണ്ട്….. ഒരാഴ്ചക്ക് മുൻപ് കില്ലറിനെ കണ്ട് പിടിച്ചില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറേണ്ടി വരും ”
” സർ എനിക്ക് കുറച്ച് കൂടി സമയം വേണം ”
” എന്തിന് ഇനിയും ആളുകൾ മരിക്കുന്നത് വരയോ ”
” സർ ഇത് വരെ നമുക്ക് വ്യക്തയമായ ഒരു തെളിവും ഈ കേസിൽ കിട്ടിയിട്ടില്ല…. കൊലനടത്തിയ പാറ്റേൺ അല്ലാതെ ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധം ഉണ്ട് എന്ന് പോലും നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കില്ല…… എന്തിന്… വിക്ടിംസ് തമ്മിൽ പോലും ഒരു ബന്ധവും ഉള്ളതായി കണ്ടെത്തിയിട്ടില്ല….. റാണ്ടമായി വിക്ടിംസിനെ തിരഞ്ഞെടുക്കുന്നു എന്നാണു നമ്മൾ കരുതിയിരുന്നത്……… പക്ഷെ അത് അങ്ങനെ അല്ല ”
” പിന്നെ ”
” പ്രതിക്ക് വിക്ടിംസുമായി പോലും യാതൊരു കണക്ഷനും ഇല്ല ”
” എന്ത് ”
” സർ ഞാൻ ആദ്യം വിചാരിച്ചിരുന്നത് ഇത് ഒരെ പറ്റേണിൽ കൊല നടത്തുന്ന ഒരു വാടക കൊലയാളി ആണ് ഇതിന് പിന്നിൽ എന്നാണ് ”
” പിന്നെ ”
” ഇയാൾ ഒരു വിജിലൻറ്റി ആണ് സർ…….മറ്റുള്ളവരുടെ പ്രേശ്നങ്ങൾക്ക് അവസാനം ഉണ്ടാക്കുന്നയാൾ …….. മരിച്ച എല്ലാവരും പല പല മേഖലയിൽ പ്രേവർത്തിക്കുന്നവർ ആണെങ്കിലും അവരെല്ലാവരും ഒരു പോലെ കറപ്റ്റ് ആയിരുന്നു…. അവർ അവരുടെ ജോലി കൃത്യമായി ചെയ്യാത്തത് മൂലം ഒരുപാട് പേർ ദുരിതം അനുഭവിച്ചിരുന്നു….. പക്ഷെ മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഇവർ അവർ ചെയ്ത തെറ്റുകൾ തിരുത്തിയിട്ടുണ്ട്… അത് ചിലപ്പോൾ കില്ലാർ ഇടപെട്ടത് മൂലം ആയിരിക്കും അല്ലെങ്കിൽ അയാൾ അവരെ ബ്ലാക്ക്മെയിൽ ചെയ്‌തു കാണണം ”
