പ്രണയിനി 2
Pranayini Part 2 | Author : Vedan
Related Posts
കഥ ഒരുപാട് ലേറ്റ് ആയി അല്ലെ.. 🤷🏻♂️ സോറി ഉണ്ട് ട്ടോ.. പിന്നെ ഇതൊരു ട്രാജെടി ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അത്കൊണ്ട് ധൈര്യമായിട്ട് വായിച്ചോ.., ആത്മവേ എടൊ തന്നോട് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനും കേൾക്കാനും ഉണ്ട്, എങ്ങനാ കോൺടാക്ട് ചെയ്യുന്നേ അർജെന്റ് ആണ്.
തിരിച്ചു വീട്ടിലെക്കുള്ള വയൽ മുറിച്ചു കടക്കുമ്പോളും അവൾ മുന്നിലായി വാ തോരാതെ എന്തെല്ലാമോ പറയുന്നുണ്ട് ന്നാൽ നിക്ക് ന്റെ ശരീരത്തിനെ അവിടെ നിർത്താൻ കഴിഞ്ഞു ങ്കിലും മനസ്സിനെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല..
ഇത്രെയും നാളി പൊട്ടിപ്പെണ്ണിനെ വിഷമിപ്പിച്ചതും ദ്രോഹിച്ചതും ല്ലാം മനസ്സിനെ കുത്തിനോവിക്കുന്നത് പോലെ.
“” ഉണ്ണിയേട്ടാ ആപ്പോ ന്നാ നമ്മള് പോണേ..? “”
“” പോവ്വേ എങ്ട്…?? “”
പെട്ടെന്ന് അങ്ങനെ കേട്ടപ്പോ ഞാൻ കണ്ണ് മിഴിഞ്ഞുപോയി.എടെ പോണ കാര്യവാ ഈ പെണ്ണ് പറയണേ..
അതിനവൾ കണ്ണുകൾ കൂർപ്പിച്ചു കൈ രണ്ടും എളിയിൽ കുത്തി ന്നേ ഒരു നോട്ടം, ആളെ കൊല്ലണ നോട്ടം..
“” ആപ്പോ ഇത്രേം നേരം ഞാൻ വായിട്ടലച്ചത് വെർതെയായില്ലേ..
ഉണ്ണിയേട്ടൻ, വല്ലതും കേട്ടോ ഞാൻ പറഞ്ഞത്.. ‘!! ‘”
ഞാൻ സ്വഭാവയ്ക്കാമെന്നോണം ഇല്ലെന്ന് ചുമൽകുച്ചി, ദണ്ടേ പോണ് പെണ്ണ്
“” ഡി നിക്കെടി.. ഞാനും വരണെന്ന്…
ഹാ നിക്കടോ…””
പുറകിനെ ഓടി അവളുടെ ഒപ്പം എത്തി ആ കൈയിൽ പിടിത്തമിടുമ്പോൾ, പിണങ്ങിട്ടെന്നപോലെ അവളാ കൈ തട്ടി എറിഞ്ഞു പെട്ടെന്നായത് കൊണ്ടും വേറെ നില ഇല്ലാത്തതുകൊണ്ടും ന്റെ കാലൊന്ന് വെച്ചുപ്പോയി
“” ഇയ്യോ…!! വീഴല്ലേ ഉണ്ണിയേട്ടാ… “”
അവളെന്നെ വട്ടം പിടിച്ചു ആ നെഞ്ചോട് ചേർത്തു ആ മാറിടങ്ങളുടെ ചുടിലും പതുപതപ്പിലും ഞാൻ അറിയാതെ കുറച്ചു നേരം അലിഞ്ഞുപ്പോയിരുന്നു, ന്തോ വഴി ആയതുകൊണ്ട് ഒട്ടും മനസില്ലാതെ ഞാൻ ആ ദേഹത്തുനിന്നും വിട്ടകന്നു
“” മനുഷ്യനെ തള്ളിയിട്ടുകൊല്ലാൻ നോക്കിയതും പോരാ.. മനുഷ്യനെ വഴിതെറ്റിക്കാൻ നോക്കുന്നോ.. “”
“” വഴിതെറ്റിക്കാനോ…!!! എന്തൊക്കെയാ ഈ പറയണേ.. “”
“” അഹ് വഴിതെറ്റിക്കാൻ തന്നെ.. നീ അങ്ങനെയൊക്കെ കെട്ടിപിടിച്ചിട്ട് നിന്റെ അതും ഇതുമൊക്കെ ന്റെ ദേഹത്ത് കൊണ്ടാ പിന്നെ ഞാൻ വഴിതെറ്റില്ലേ.. ”
ഞാൻ ഒരു കൊഞ്ചൽ ലഘവത്തോടെ അവളോട് പറഞ്ഞ് നിർത്തുമ്പോൾ പെണ്ണ് മുഷ്ടി ചുരുട്ടി ഒറ്റ ഇടിയായിരുന്നു വയറിൽ,
“” ചെക്കൻ കൊള്ളാല്ലോ.. വേണ്ടാത്ത ചിന്തയെ ഉള്ളൂ എപ്പോളും…””
“” ഓ നമ്മക്ക് വേണ്ടേ… കൊണ്ടോയ് കെട്ടിപൂട്ടി വയ്.. “”
“” ഹാ.. പിണങ്ങിയോ ന്റെ കൊച്ചേ.. ഞാൻ വേർതെ പറഞ്ഞല്ലേ… ഇതെല്ലാം നിങ്ങടെയല്ലാതെ വേറെ ആർടെയാ.. ””
പിണങ്ങിപോകുന്ന ന്റെ കൈകളിലിടയിലൂടെ കൈകൾ കോർത്തവൾ ന്നേ വട്ടം പിടിച്ച്..
“” പെണ്ണിന് നാക്കിനൊരു ലൈസൻസ് ഇല്ലാണ്ടായിട്ടോ.. നിന്നെ കെട്ടിക്കാറായി..!””
“” ആയി….! എത്രയായി ഞാൻ അത് പറഞ്ഞ് നിങ്ങടെ പുറകെ നടക്കുന്നു l.. അപ്പൊ ങേ ഹേ..
കുറെയായില്ലേ ന്നേ ഇങ്ങനെ നടത്തുന്നു… ഇനി വേണേൽ പറയിപ്പിക്കാണ്ട് കെട്ടികൊണ്ട് പോണം മിസ്റ്റർ.. “”
“” ഇല്ല ഇനി വലിപ്പിക്കുന്നില്ല..!! നിന്റെ തന്തേം കണ്ട് രണ്ട് പറഞ്ഞിട്ട് വേണം നിന്നെ അങ്ങോട്ട്.. അതായത്
ന്റെ അമ്മേടെ മരുമകളായിട്ട് ന്റെ ഭാര്യയായിട്ട് വീട്ടിലെക്ക് കൊണ്ടോവാൻ.. “”
“” ഓ… ആ നാവ് പോന്നാകട്ടെ..
