ആനിയുടെ പുതിയ ജോലി – 2 Like

ആനിയുടെ പുതിയ ജോലി 2

Aaniyude Puthiya Joli Part 2 | Author : Tony

[ Previous part ]

 


 

പുതിയ ദിവസം

പ്രഭാതം.. ഒരു പുതിയ ജോലി കണ്ടെത്താനുള്ള തീരുമാനവുമായി നമ്മുടെ ആനി ഉറക്കമുണർന്നു. ബ്രേക്ക്‌ഫാസ്റ്റും ലഞ്ചുമെല്ലാം തയ്യാറാക്കുന്ന അവളുടെ പതിവ് ജോലികൾ മുറ പോലെ നടന്നു. താമസിയാതെ റോഷനെയും ടിന്റുമോനെയും യാത്രയാക്കി അവൾ വീട്ടിൽ തനിച്ചായി. ആനി അവളുടെ ലാപ്ടോപ്പുമായി സോഫയിൽ ചെന്നിരുന്ന്, അവളുടെ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യുകയും ജോലിയുമായി ബന്ധപ്പെട്ട സൈറ്റുകളിൽ അതു വെച്ച് അപേക്ഷിക്കാനും തുടങ്ങി.

ഇതേ കാര്യങ്ങൾ അടുത്ത ഒരാഴ്ചയോളം തുടർന്നു. അതിന്റെ ഭാഗമായി ആനിയ്ക്ക് ചില ഇന്റർവ്യൂ കോളുകൾ ലഭിച്ചു. പക്ഷേ ഒന്നിലും അവൾ തൃപ്തയായില്ല. അടുത്ത ഞായറാഴ്ച ആവുമ്പോഴെങ്കിലും ഏതെങ്കിലും കമ്പനിയിൽ ജോലി കിട്ടണമെന്ന വാശിയിലായിരുന്നു അവൾ. മുൻപ് ആ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവൾക്ക് സോഫ്റ്റ്‌വെയർ മേഖലയിലുള്ള പരിചയം അത്ര വലുതല്ലായിരുന്നു. ഓരോന്ന് ചിന്തിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത്..

“ഹലോ സർ, എന്റെ പേര് ആനി എന്നാണ്.” ഒരു ഇന്റർവ്യൂ കാൾ പ്രതീക്ഷിച്ചു കൊണ്ടിരുന്ന ആനി ചോദിക്കാതെ തന്നെ ആദ്യമേ മറുപടി നൽകി.

“ഏഹ്?.. ഹഹ.. എന്താടോ ഇത്ര ഫോർമൽ ആയിട്ടുള്ളൊരു കാൾ അറ്റൻഡ് ചെയ്യൽ?” മറു തലയ്ക്കൽ നിന്നും ഒരു പെൺശബ്ദം വന്നു.

“ഓഹ്..! ചിത്ര!.. നീയായിരുന്നോ.. ഹൌ ആർ യൂ ടീ..” ആനി തന്റെ സുഹൃത്തിനോട് മറുപടി പറഞ്ഞു.

“മ്മ്.. സുഖമാടീ.. നീ എവിടെയാ? കുറച്ച് നാളായി വിവരമൊന്നും ഇല്ലല്ലോ.. നീ നമ്മുടെ ലേഡീസ് നൈറ്റിനു പോലും വന്നില്ല..” ചിത്ര അൽപ്പം പരിഹാസഭാവത്തോടെ പറഞ്ഞു.

“അയ്യോ, സോറി ചിത്രക്കുട്ടീ.. സത്യത്തിൽ ഞാനാ കാര്യം മറന്നു പോയി. ഒരു പുതിയ ജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു രണ്ടാഴ്ച മുഴുവൻ..”

“അതെന്തിനാ പുതിയ ജോലി?? വെയ്റ്റ്.. നിന്നെ വീണ്ടും പുറത്താക്കിയെന്ന് മാത്രം എനിക്ക് കേൾക്കണ്ട!..” ചിത്ര കളിയായിട്ടൊന്നു പറഞ്ഞു. ആനി അതു കേട്ടപ്പോൾ മറുപടി പറയാനാകാതെ അൽപ്പം നീരസപ്പെട്ടു..

“ഓഹ്.. സോറി ടാ.. ഞാൻ അറിഞ്ഞില്ലല്ലോ. ആ എന്തായാലും പോട്ടെ. നല്ല ജോലി ഇനിയും കിട്ടുമല്ലോ..” അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ ചിത്ര ക്ഷമാപണം നടത്തി. കുറച്ചു നേരം ഇരുവരുമൊന്നും മിണ്ടിയില്ല.

“മ്മ്.. എന്റെ കമ്പനിയിൽ ഒരു ഓപ്പണിംഗ് ഉണ്ടെന്നു തോന്നുന്നു. നിനക്ക് അവിടെ ജോലിയ്ക്ക് കയറാൻ പറ്റിയേക്കാം. നിന്റെ ബയോഡേറ്റ എനിക്ക് അയച്ചു താ.” ചിത്ര പറഞ്ഞു.

അതു കേട്ടതും ആനിയുടെ മനസ്സ് വീണ്ടും തുള്ളിച്ചാടാൻ തുടങ്ങി..

“സത്യമാണോ ചിത്ര.. താങ്ക്യൂ, ഞാൻ വേഗം അയയ്ക്കാം.”

“ഗുഡ്. പക്ഷെ നിന്നെ അവിടെ കയറ്റണമെങ്കിൽ ഈ വീക്കെൻഡ് എങ്കിലും നീ നമ്മുടെ ലേഡീസ് നൈറ്റിനു വരണം..” ചിത്ര പറഞ്ഞു.

“അത്.. ടാ എന്നോട് വിരോധമൊന്നും തോന്നരുത്. എനിക്കിപ്പൊ അവരെ എല്ലാവരേയും കാണാനുള്ള മൂടൊന്നുമില്ല.” ആനി മറുപടി പറഞ്ഞു.

“ആ എങ്കിൽ ശരി. നമ്മൾ രണ്ടുപേർ മാത്രമായാൽ പ്രോബ്ലം ഇല്ലല്ലോ?” ചിത്ര ചോദിച്ചു.

“അത് ഓക്കേ ടാ. നമുക്ക് മീറ്റ് ചെയ്യാം.” അങ്ങനെ അക്കാര്യം സംസാരിച്ചുകൊണ്ട് ആനി കാൾ കട്ട് ചെയ്തു.

ചിത്ര അവളുടെ കോളേജിലെ സുഹൃത്തായിരുന്നു, അവളും ആനിയുടെ നാട്ടിൽ നിന്നായിരുന്നു. ചിത്രയും ആനിയെപ്പോലെ വിവാഹത്തിനു ശേഷം നഗരത്തിലേക്ക് താമസം മാറി, ഉടനെ തന്നെ ജോലിയിൽ പ്രവേശിച്ചു. എന്നാലും അവൾക്ക് ആനിയെക്കാൾ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്നു.

വീക്കെൻഡ് ആയപ്പോൾ ആനി അവൾക്ക് ലഭിക്കാൻ പോകുന്ന പുതിയ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാനും ചിത്രയെ കാണാനുമുള്ള ആവേശത്തിലായിരുന്നു. അവരുടെ പതിവ് സ്ഥലമായ ഒരു കോഫി ഷോപ്പിൽ വെച്ച് രണ്ടുപേരും കണ്ടുമുട്ടി. ആനി മുൻപത്തെ 2 കമ്പനികളിൽ താൻ കഠിനാധ്വാനം ചെയ്തതിനെ പറ്റിയൊക്കെ അവളോട് പറഞ്ഞു. ആനിയുടെ ബയോഡേറ്റ അവർ സ്വീകരിച്ചെന്നും ആനിയെ അവിടെ ജോലിക്കെടുക്കാൻ മാനേജരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും ചിത്ര പറഞ്ഞു.

“ഞാൻ തീർച്ചയായും ഇനിയും കഠിനാധ്വാനം ചെയ്യും, ഇത്തവണ ആരും എന്നെ പിരിച്ചു വിടില്ല.”, ആനി ചിത്രയോട് ഉറപ്പിച്ചു പറഞ്ഞു.

“എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്നെ അവരും പുറത്താക്കുമെന്ന് എന്റെ മനസ്സ് പറയുന്നു..” ചിത്ര അൽപ്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“ഏഹ്? എന്തിന്??.. നീ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നെ ചിത്രെ?” ആനി ഞെട്ടലോടെയും ഒരൽപ്പം ദേഷ്യത്തോടെയും ചോദിച്ചു.

“ലുക്ക്‌ ആനി.. ഞാൻ തുറന്നു പറയാം. നീ മറ്റുള്ളവരുമായി അധികം ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല..” ചിത്ര പറഞ്ഞു.

“ഞാൻ ചെയ്യുന്നുണ്ടല്ലോ.”

ആനിയുടെ മുഖത്തേക്ക് നോക്കി ആനി അൽപ്പം കടുപ്പിച്ച് പറഞ്ഞു,

“സ്ത്രീകളുടെ കാര്യമല്ല ഞാൻ പറയുന്നത്..”

“പുരുഷന്മാരോടൊ?” ആനി അൽപ്പം നീരസത്തോടെ ചോദിച്ചു.

“ഉം..” ചിത്ര മൂളി.

“അത്.. എനിക്ക് അറിയില്ല ചിത്ര.. അവർ എന്നെ എങ്ങനെ നോക്കിക്കാണുന്നു എന്ന് നിനക്കുമറിയാമല്ലോ. ഞാൻ ഇതുവരെ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അവർ മാറിനിന്ന് ചില വൃത്തികെട്ട കമന്റുകളൊക്കെ പറയുമായിരുന്നു. ആ ടീമിലെ ആകപ്പാടെ ഉള്ളൊരു സ്ത്രീ ഞാനായിരുന്നു.” ആനി അൽപ്പം നിരാശയോടെ പറഞ്ഞു.

“അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പാലുപോലെ വെളുത്ത നിറവും രൂപഭംഗിയുമുള്ള നിന്നെ കണ്ടാൽ ആരുമൊന്നു നോക്കിപ്പോവില്ലേ. വേണേൽ രണ്ട് കമന്റും പറയും.” ചിത്ര തന്റെ കൂട്ടുകാരിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

“ച്ഛെ.. സ്റ്റോപ്പ്‌ ഇറ്റ് ചിത്ര..”

ആനി അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരു നിമിഷത്തേക്ക് തന്റെ കൂടെ ജോലി ചെയ്തിരുന്ന പുരുഷൻമാരുടെ നോട്ടങ്ങൾ കടന്നു വന്നു. അവളെ കൊത്തിപ്പറിക്കുന്ന ആ കണ്ണുകളും, നേരിട്ടല്ലെങ്കിലും അവളെ വർണിച്ചു കൊണ്ട് അവർ പറഞ്ഞിട്ടുള്ള മോശം കമന്റുകളുമൊക്കെ. നേരിട്ട് സമ്മതിക്കാൻ വയ്യെങ്കിലും ചിത്ര പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി.

“ആ, എന്തായാലും ഇനി പുതിയ കമ്പനിയിൽ വരുമ്പോഴെങ്കിലും നീ അവരോട് അടുത്തിടപഴകി പെരുമാറുന്നതാണ് നല്ലത്. അല്ലേൽ വീണ്ടും ജോലി പോവും..” ചിത്ര ഒരു പ്രധാന കാര്യം പറയുന്ന ഭാവത്തോടെ മൊഴിഞ്ഞു.

“അത്തരത്തിലുള്ള വൃത്തികെട്ട പുരുഷന്മാരോട് ഞാൻ എങ്ങനെ അടുത്തിടപഴകാനാ നീ ഉദ്ദേശിക്കുന്നെ?..” ആനി അൽപ്പം ദേഷ്യം ഭാവിച്ചുകൊണ്ട് ചോദിച്ചു.

“എടാ.. അവന്മാർ ചെയ്യുന്നതെല്ലാം അങ്ങ് സമ്മതിച്ച് കൂടെ പോകണമെന്നല്ല ഞാൻ പറഞ്ഞെ, നിനക്ക് അവരോട് ഒരു സേഫ് അകലം പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്തു പോകാൻ കഴിയും. ചില സാഹചര്യങ്ങളിൽ ഒന്ന് കണ്ണടയ്ച്ചു കൊടുക്കണമെന്ന് മാത്രം. ” ചിത്ര പതിയെ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *