ഇടുക്കി ഡയറീസ് – 1 20

ഇടുക്കി ഡയറീസ് – 1

ഞാൻ ഇടുക്കിയിൽ കോളേജിൽ പഠിക്കുന്ന കാലം. അന്നെനിക്ക് ഒരു 21 വയസ് പ്രായം. അന്നൊരിക്കൽ, നല്ല തണുപ്പുള്ള ഒരു പാതിരാത്രി, പൊട്ടിപോളിഞ്ഞ ഹോസ്റ്റൽ മതിൽ ചാടി ഞാനും കിരണും കവലയിലേക്കുള്ള വഴി നോക്കി നടന്നു. വഴിയിൽ അങ്ങ് ദൂരെ കാണുന്ന മങ്ങിയ സ്ട്രീറ്റ് ലൈറ്റ് മാത്രമാണ് ഏക വെളിച്ചം.

“നീ ഇതെങ്ങോട്ടാ?” പതിഞ്ഞ സ്വരത്തിൽ ഒരു ദേഷ്യത്തോടെ ഞാൻ കിരണിനോട് ചോദിച്ചു.

“മിണ്ടാതെ വാടാ…”

കോളേജിൽ വന്നിട്ട് എനിക്ക് ആകെ ഉണ്ടായ കൂട്ട് അവനാണ്. എല്ലാവരും പറയും ഞാൻ അവൻ്റെ നിഴലാണെന്ന്, ശരിയാ…അവൻ കാര്യമില്ലാതെ എങ്ങും കൂട്ടികൊണ്ട് പോവില്ല. പോയി നോക്കാം എന്ന ഭാവത്തിൽ ഞാൻ പുറകെ നടന്നു.

കവലയിൽ നിന്ന് മാറി ഒരു പാതി ഇടിഞ്ഞ റോഡ് മാർഗം കുറച്ചു നടന്നു. കുറെ കഴിഞ്ഞപ്പോ കിരൺ നിന്നു, ഞാനും. തെല്ലൊരു പരുങ്ങലോടെ ഞാൻ ചോദിച്ചു, “എന്താടാ? എന്തു പറ്റി?”

“നമ്മൾ എത്തിയടാ.”

വല്ലാത്തൊരു ആത്മവിശ്വാസത്തോടെ ഉള്ള മറുപടി.അവനെന്തോ കരുതി കൂട്ടി ഉള്ള പോക്കാ. കൂടെ പോയി ഞാനും. കുറച്ചു അകലെ ഒരു വീടും. അവിടെ മൂടൽ മഞ്ഞിൽ, മങ്ങിയ വെളിച്ചത്തിൽ കത്തുന്ന ഒരു ബൾബ്. അതിനു അടുത്തായി ഒരു ചേട്ടൻ എന്തോ പാകം ചെയുന്നതായി കണ്ടു.

കുറച്ചൂടി അടുത്ത് ചെന്നപ്പോളാണ് കാര്യം വ്യക്തമായത്. പുള്ളി നല്ല അസ്സൽ വാറ്റ് ചാരായം ഉണ്ടാക്കുകയായിരുന്നു. ചുറ്റുപാടും ഒരു വല്ലാത്ത മണം. ഞാൻ കിരണിൻ്റെ തോളിൽ തട്ടി ചോദിച്ചു, “എന്താടാ ഇതൊക്കെ?”

“അളിയാ, ഇതാണ് സെൽവൻ ചേട്ടൻ. പുള്ളിയെ അറിയില്ലേ? നമ്മുടെ കോളേജിൽ അടിച്ചു വാരാനൊക്കെ വരുന്ന ആൾ. പുള്ളി നല്ല വാറ്റ് റെഡി ആക്കി തരും. ഇവിടെ വന്നിട്ട് ഇതൊന്നും എക്സ്പീരിയൻസ് ചെയ്യാതെന്തു ലൈഫ് അളിയാ.”

എനിക്കും തോന്നി, എന്തായാലും ഒന്ന് പരീക്ഷിക്കാൻ ഞാനും തീരുമാനിച്ചു. സെൽവൻ ചേട്ടൻ നല്ല പണിയിലാണ്. ഞങ്ങൾ അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു.

പെട്ടന്നാണ് ഒരു പാത്രം നിലത്തു വീഴുന്ന ശബ്ദം. ഞങ്ങൾ ഒന്ന് പരുങ്ങി, ഞങ്ങൾ അല്ലാതെ വേറെ ആരോ അവിടെ ഉണ്ടെന്നു അറിഞ്ഞപ്പോ.

“എന്നാടി അങ്ക ശബ്ദം? പാത്തു പന്നടി…” സെൽവൻ ചേട്ടൻ നല്ല ദേഷ്യത്തിൽ വീട്ടിനുള്ളിലേക്ക് നോക്കി പറഞ്ഞു. അകത്തുന്നു ഒരു സ്ത്രീ എന്തോ പിറുപിറുത്തു.

“അങ്ങേരുടെ ഭാര്യയാ… ഇവരാ നമ്മുടെ മെസ്സിൽ പാചകത്തിനു നില്കുന്നത്” കിരൺ പറഞ്ഞു. അവൻ എല്ലാരേം അറിയും. നല്ല കത്തി വക്കാനും, ആളുകളെ ചാക്കിൽ ആക്കാനും, ഇമ്മാതിരി വള്ളി പിടിക്കാനും ഒക്കെ മിടുക്കനാ. പണ്ട് വാർഡൻ കാണാതെ ടെറസിൽ സിഗറററ്റ് വലിക്കാൻ പോയി കണ്ടു മുട്ടി. അപ്പൊ തൊട്ടുള്ള കൂട്ടാണ്. എൻ്റെ വൈബിനു പറ്റിയ ചങ്ങായി ആയോണ്ടാ ഞാൻ അവൻ്റെ കൂടെ കൂടിയത്.

“ഡേയ് തമ്പി, വാടാ.. കൊഞ്ചം ടേസ്റ്റ് പണ്ണി പാറു,” സെൽവൻ ചേട്ടൻ ഞങ്ങളെ വിളിച്ചു.

ഒരു കുഞ്ഞൻ കുപ്പി ഗ്ലാസിൽ ലേശം ഒഴിച്ച് ഞങ്ങള്ക്ക് തന്നു. ഞാൻ ഒന്ന് മണത്തതെ ഓർമ്മയുള്ളൂ. വല്ലാത്ത ഒരു നാറ്റം. പക്ഷെ കിരൺ ആ സമയം കൊണ്ട് ഒന്ന് അടിച്ചു അടുത്ത ഗ്ലാസ്‌ വാങ്ങി.

“വച്ചോണ്ട് ഇരിക്കാണ്ട് കുടിക്കടാ” കിരൺ എന്നോട് പറഞ്ഞു.

എനിക്ക് പറ്റണ്ടേ. കുറച്ചൊന്നു രുചിച്ചു. വല്ലാത്തൊരു ചവർപ്പും എരിച്ചിലും.

“എനിക്ക് വയ്യ” ഞാൻ ഗ്ലാസ്‌ തറയിൽ വച്ചു.

“എന്ന തമ്പി കൊഞ്ചം ട്രൈ പണ്ണ്…അപ്പറോ.. സെമ്മയാ ഇരിക്കും..”

എന്നെകൊണ്ട് പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ അടുക്കളയിൽ പോയി കാന്താരി അച്ചാറ് വാങ്ങി വരാൻ പറഞ്ഞു. ഞാൻ അവരെ അവിടെ ഇരുത്തി അടുക്കളയിലേക്ക് നടന്നു. അപ്പോഴേക്കും കിരൺ പാതി ഫിറ്റ്‌ ആയിക്കഴിഞ്ഞു. അവൻ നാക്കു കൊഴഞ്ഞു സംസാരിക്കുന്നത് കേൾക്കാം.

പിന്നാമ്പുറത്തെ വാതിലിൽ ചെന്ന് നോക്കുമ്പോ, വാതിൽ പാതി തുറന്നിട്ടിരിക്കുന്നു. ഞാൻ മെല്ലെ തള്ളിനോക്കി. അകത്തു ചേച്ചി നിലത്തിട്ട ഒരു കല്ലിൽ ഇരിക്കുന്നു. ആട്ടു കല്ലിൽ എന്തോ അടിക്കുന്നു.

ചേച്ചി ഒരു ചെറിയ ബ്ലൗസ് ആണ് ഇട്ടിരുന്നത്. നല്ലോണം വിയർത്തിട്ടുണ്ടായിരുന്നു. പുറം ഒക്കെ നനഞ്ഞു വിയർപ്പു തുള്ളികൾ ഇരിക്കുന്നത് കാണാം. കെട്ടിവച്ച മുടി. പുറം തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് മുഖം കണ്ടില്ല. ചേച്ചി എന്നേം കണ്ടില്ല. ചേച്ചി ഒന്നും അറിയാതെ അരക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *