ബെടക്കാക്കി തനിക്കാക്കി 64അടിപൊളി 

ബെടക്കാക്കി തനിക്കാക്കി

Bedakkakki Thanikkakki | Author : Kannan Srank


ചിലതൊക്കെ ജീവിതത്തിൽ നേടുമ്പോൾ മറ്റുചിലത് നഷ്ടപ്പെടുത്തേണ്ടി വരും… പണ്ട് അങ്ങനെ പലതും നഷ്ടപ്പെടുത്തിയിട്ടും ഉണ്ട് പക്ഷെ നഷ്പ്പെടുന്നത് നമുക്ക് അത്ര ഇഷ്ട്ടമുള്ളതും വിലമതിക്കാനാകാത്തതും ആകുമ്പോഴാണ് പ്രശ്നം…

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം സാഗർ എന്ന ഞാൻ പ്രേമണിയായ അച്ഛന്റെ ഏക മകനായി ജനനം പ്രീഡിഗ്രി കാലയളവു വരെ അച്ഛന്റെ ചിലവിൽ അടിച്ചു പൊളിച്ചങ്ങനെ ജീവിച്ചു കാശിനു കാശ്, എപ്പോഴും പണമുള്ള പേഴ്‌സ് കാർ, വില കൂടിയ ബൈക്ക് കോളേജിൽ ഞാൻ പ്രീഡിഗ്രിക്കാരൻ ആയിരുന്നെങ്കിലും സീനിയർമാർ വരെയുള്ള ആരാധക വൃന്തം ജീവിതം അങ്ങനെ ആസ്വദിച്ചു കൊണ്ടിരുന്ന സമയത്താണ് അച്ഛന്റെ പിടി വീണത്…

കാരണം അടുത്ത ഗ്രാമത്തിലുള്ള എന്റെ സീനിയർ പെണ്ണിന്റെ കൂടെ എന്നെ ഒരു ലോഡ്ജിൽ വെച്ച് പൊക്കി… എനിക്ക് അത്ര സീരിയസ് പ്രണയം അല്ലാരുന്നെങ്കിലും അപ്പൊ എല്ലാം സമ്മതിക്കേണ്ടി വന്നു ഒടുവിൽ അച്ഛന്റെ സുഹൃത് ആയ si ഇടപ്പെട്ട് കാര്യങ്ങൾ ഒതുക്കി തീർത്തു. കാര്യം ഞാൻ കോളേജിലും ടൗണിലും അലമ്പി നടന്നിട്ടുണ്ടെങ്കിലും നാട്ടിൽ പിടി വീഴുന്നത് ആദ്യമായിരുന്നു,

ബുദ്ധിമാനായ അച്ഛൻ അവളുടെ കല്യാണം നടത്താൻ നല്ലൊരു തുക അവളുടെ അച്ഛന് കൈമാറുകയും ചെയ്തു… അങ്ങനെ ഇരുചെവി അറിയാതെ അവളുടെയോ എന്റെയോ വീട്ടിൽ പോലും അറിയാതെ കാര്യങ്ങൾ ഒത്തു തീർപ്പാക്കി
അച്ഛൻ വേറെ വഴിക് ചിന്തിച്ചു നാളിതുവരെ വരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാതിരുന്ന അച്ഛനും ഞങളുടെ പരമ്പരയ്ക്കും അത് നന്നേ കുറച്ചിലായി അച്ഛന് തോന്നി രായിക്ക് രാമാനം എന്നെ നാട്ടിൽ നിന്നും പറപ്പിച്ചു..

അമ്മ എനിക്ക് വേണ്ടി ഒരുപാട് വാദിച്ചെങ്കിലും ഒന്നും വിലപ്പോയില്ല അങ്ങനെ 19 ആം വയസ്സിൽ ഞാൻ നാട്ടിൽ നിന്നും വിദേശത്തേക്ക് പറന്നു…

ചെന്നിറങ്ങിയ നാട് എനിക്ക് സ്വന്തം നാടിനെക്കാൾ ആസ്വാദ്യകരമായിരുന്നു നിയന്ത്രിക്കാൻ ആരുമില്ല ആദ്യം കുറച്ച് നാൾ തുടർ പഠനം പിന്നെ സ്വന്തമായി ഒരു ബിസിനസ്സ് തൊടുന്നതെല്ലാം പൊന്നാക്കുന്ന എന്റെ ഗോൾഡൻ ടച്ച്‌ എന്റെ ബിസിനസ്‌ പടർന്നു പന്തലിച്ചു ഒന്നിലധികം രാജ്യങ്ങളിളിൽ ബ്രാഞ്ചുകൾ ആയി…

ജീവിതത്തിൽ അനുഭവിക്കാൻ സുഖങ്ങളും, സന്ദർശിക്കാത്ത സ്ഥലങ്ങളും ഇല്ലെന്നായി ആദ്യമൊക്കെ വല്ലപ്പോഴും ജെന്മ നാട്ടിലേക്കുള്ള യാത്ര അപ്പോഴും അച്ഛന് എന്നോടുള്ള സമീപനത്തിൽ മാറ്റം വരാത്ത കാരണം അധിക കാലം നിൽക്കില്ല.. കാലങ്ങൾ കടന്ന് പോയി അച്ഛൻ കാല യവനികയ്ക്കുള്ളിൽ മറഞ്ഞു …പണവും സുഖങ്ങളും മാത്രം കണ്ടിരുന്ന എന്നോട് അമ്മയാണ് ഒടുവിൽ അത് പറഞ്ഞത്..

” മോനെ എത്ര പണമുണ്ടായാലും നിന്റെയും നമ്മുടെയും തലമുറ സംരക്ഷിക്കാൻ ഒരു പെണ്ണ് തന്നെ വേണം ” അച്ഛനുള്ള കാലത്തിലും അവർ എനിക്ക് വേണ്ടി ഒരു പെണ്ണിനെ തേടി തുടങ്ങിയിരുന്നു ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ ഞാൻ കാരണം ഒന്നും മുന്നോട്ട് പോയില്ല
എനിക്ക് വിവാഹം കുടുംബം എന്ന ഇഷ്ടബ്ലിഷ്മേറ്റിനോട് തീരെ താൽപ്പര്യം ഇല്ലായിരുന്നു.. പക്ഷെ അമ്മയുടെ കടുത്ത നിർബന്ധത്തിന് ശേഷം അവർ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് തോന്നി

“മോനെ എനിക്കിനി പണവും പ്രേതാപവും ഒന്നും വേണ്ട… നിന്റെ ഒരു കുഞ്ഞിനേക്കൂടി കണ്ടിട്ട് മരിക്കണം അത് മതി,… നിന്റെ അച്ഛന് അതിന് കഴിഞ്ഞില്ല എനിക്കെങ്കിലും അത് വേണം ”

അങ്ങനെ ആ വരവിൽ ഞാൻ ആത്മാർത്ഥതയോടെ പെണ്ണ് തപ്പി ഇറങ്ങി കുറെയധികം കണ്ടെങ്കിലും എനിക്കൊന്നിനെയും പിടിച്ചില്ല എനിക്ക് പിടിച്ചതിന്റെ അവർക്കും.. 40 വയസ്സ് ഒരു വലിയ കാര്യം തന്നെ ആയിരുന്നു കുറച്ച് നാൾ ചുറ്റി തിരിഞ്ഞെങ്കിലും ഒന്നും നടന്നില്ല ഒടുവിൽ തിരിച്ച് വീണ്ടും ബിസിനസിന്റെ തിരക്കുകളിക്ക്…

അമ്മയുടെ നിർബന്ധം നാൾക്ക് നാൾ ഏറി വന്നു
” നീ നാട്ടിൽ സ്ഥിരമായി നിൽക്കാത്തത് കൊണ്ട പെണ്ണ് സെറ്റ് ആക്കാതെ… 10 തലമുറയ്ക്ക് സുഭിക്ഷമായി ജീവിക്കാനുള്ളതിൽ കൂടുതൽ നീയായിട് തന്നെ ഉണ്ടാക്കിയില്ലേ… പിന്നെ നിന്റെ അച്ഛനും പറമ്പരയും അതിൽ കൂടുതലും ഉണ്ടാക്കിയിട്ടുണ്ട്… ഇനി നീ നിന്റെ തലമുറയെ ഉണ്ടാക്കിയിട്ട് മതി ബാക്കിയെല്ലാം… ”

Leave a Reply

Your email address will not be published. Required fields are marked *