വെടിവയ്‌പ്പ്
Vediveppu | Author : TGA
വെറുതെ നേരം പോക്കിന് എഴുതുന്ന ചെറ്റത്തരങ്ങൾ ആണ് . നിങ്ങളുടെ ഒക്കെ പ്രോത്സാഹനം വേണ്ടാന്നു പറയുന്നില്ല , പക്ഷെ ചോയ്ക്കാത്തതു കൊണ്ട് തരാതിരിക്കരുത് .
അലവലാതി നമ്പർ ഒന്ന് :
“എന്റെ കരിയറിൽ ഇതുവരെ ഞാൻ 99 വേതാളങ്ങളെ വെടിവച്ചിട്ടിട്ടിട്ടുണ്ട് .ഇതെനിക്കൊരു പ്രൊഫഷണല്ല, അധ്വനിക്കുന്ന ജനവർഗത്തിന്റെ രക്തമൂറ്റി കുടിക്കുന്ന ഈ അധികാര -സവർണ – സമൂഹത്തിന്റെ ഉന്മൂലമാണന് എന്റെ ലക്ഷ്യം .
ഒരു കമ്പ്ലീറ്റ് റിവൊല്യൂഷനറി ഡിസ്ട്രക്ഷൻ അഥവാ – സാമൂഹിക ശുദ്ധികരണം “ കഴിഞ്ഞയാഴ്ച ബിബിസിക്ക് കൊടുത്ത അഭിമുഖത്തിൽ ഷാർപ് ഷൂട്ടർ പറഞ്ഞത് കേട്ട് ഞാൻ കോരിത്തരിച്ചു പോയി.
വൗ ! വാട്ട് എ മാൻ ! വാട്ട് എ വേർഡ്സ് … . ഇതാണാഡാ പ്രൊഫഷണൽ . എ റിയൽ പ്രൊഫെഷണൽ കില്ലർ .കരിയറിലെ നൂറാമത്തെ വെടിയാണ്, രാഷ്ട്രീയ ദല്ലാൾമാർ , സിനിമ-സീരിയൽ രംഗത്തെ പാൽകുപ്പികൾ, ബിസിനസ് കോമരങ്ങൾ അങ്ങനെ ഈ പിഴച്ച സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പല അണ്ടികണ്ണൻമാരും , കണ്ണികളും ഷൂട്ടറുടെ തോക്കിനിരയായിട്ടുണ്ട്. ആറ്റുകാലമ്മ ശരണം ,ഇതുവരെ ഒന്നു പോലും പിഴച്ചിട്ടില്ല.
രണ്ടു ദിവസം മുൻപ് അഖില കേരള ഷാർപ് ഷൂട്ടേർസ് ഓർഗനൈസഷന്റെ സെക്രട്രേറിയേറ്റ് മാർച്ചിനിടയിൽ നിൽക്കുമ്പോളാണ് ഈ നൂറാമത്തെ വെടിക്കുള്ള കോള് ഷൂട്ടേറ ഞാൻ വിളിച്ചു പറഞ്ഞത്.
ഞാൻ ഷൂട്ടറുടെ പാർട്ട്ടൈം കയ്യാളായി പ്രവൃത്തിക്കുകയാണ്. തോക്ക് തുടച്ചു വയ്ക്കുക , കസ്റ്റമേറെ വിളിച്ചു പേയ്‌മെന്റ് ഫോളോ-അപ്പ് ചെയ്യുക. ഉണ്ടയുടെ പർച്ചസ് ഓർഡർ ഇടുക , അങ്ങനെ അങ്ങനെ … മൊത്തത്തിൽ ഒരു പേർസണൽ സെക്രട്ടറി സെറ്റ് അപ്പ്.
ഈ സന്ദർഭത്തിൽ പറയാമോ എന്നറിയില്ല. എന്നാലും പറയാം. കൃത്യാന്തര ബാഹുല്യം വലിയ തിരക്കായതിനാൽ കാരണം ഷൂട്ടറുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫൊമുകൾ പലപ്പോഴും കൈകാര്യം ചെയ്യുന്നത് കഥാകൃത്തായ ഈയുള്ളവനാണ്.
അതിനാൽ ഷാർപ് ഷൂട്ടറുടെ സേവനം ആവിശ്യമുള്ള പൗരന്മാരും ,പൗരകളും(മുൻഗണന വിഭാഗം) പ്രായ ദേദമന്യേ താഴെ കൊടുത്തിരിക്കുന്ന ആകൌണ്ടിലേക്ക് എപ്പോൾ വേണമെങ്കിലും, പ്രത്യേകിച്ച് ഉച്ചയൂണ് കഴിഞ്ഞ് ഞാൻ വെറുതെയിരിക്കുന്ന സന്ദർഭങ്ങളിൽ കൊട്ടേഷൻ ഇടാവുന്നതാണ്.
(ബല്ല കിളികളും സൊള്ളാൻ ബാരുമോ? എവിടെ അല്ലെ ?)
ഇന്നത്തെ ഇര ഒരു സിനിമടീം ആണ്. ക്ലയന്റ് നല്ല ക്യാഷ് ടീം ആണ് , ബലാത്സംഗത്തിന്റെ റിവഞ്ചോ അങ്ങനെ ഇതാണോ ആണ് വിഷയം . പത്തു മിനിറ്റിനകം പത്തു ലക്ഷം രൂപ ഷൂട്ടറുടെ സ്വിസ് അക്കൗണ്ടിലേക്കു ഗൂഗിൾ പേ ചെയ്ത സ്ക്രീൻ ഷോട്ട് എനിക്ക് അയച്ചു തന്നു.
കൊട്ടേഷൻ ഞാൻ ഉടനടി ഷൂട്ടർക്കു ഫോർവേഡ് ചെയ്തു. മെഡിക്കൽ കോളേജിലെ അത്യാഢംഭമാര പൂർണമായ ഹോട്ടലിൽ ഇര അടുത്ത ദിവസം രാത്രി എത്തുന്നുണ്ട് . അടുത്ത സിനിമയായ “കുലക്കാത്ത കുലകളളെ കുറിച്ച് പൊടി പറക്കുന്ന ഒരു ഡിസ്കഷൻ ആണ് ഉദ്ദേശം.
തൊട്ടടുത്ത പണി തീരാത്ത കെട്ടിടത്തിൽ പറഞ്ഞ ദിവസം ഞങ്ങൾ നിലയുറപ്പിച്ചു. ഒരു സിഗരറ്റും കത്തിച്ചു ഷാർപ് ഷൂട്ടർ പരിസരം ആകെ വീക്ഷിക്കുന്ന നേരം കൊണ്ട് ഞാൻ ഗണ്ണും ബാരലും സെറ്റ് ചെയ്ത് ലെൻസുമായി കാലിബ്രേറ്റ് ചെയ്തു . വളി വിറ്റാൽ പോലും പിടിച്ചെടുക്കുന്ന തെർമൽ ഇമേജിങ് ലെന്സ് ആണ് രാത്രി കൊലകൾക്ക് ഉപയോഗിക്കുന്നത്. മുകളിൽ അമ്പിളി അമ്മാവൻ ഹോട് ആയി നിൽക്കുന്ന നിലാവുള്ള രാത്രി .
പക്ഷെ പന്ത്രണ്ടു മാണി വരെ ആ നിൽപ് തുടർന്നു. മൈരൻ പ്രൊഡ്യൂസർ ലേറ്റ് ആണ് . . നായികാ ഒൻപതു മണിക്കേ റൂമിൽ എത്തി സോഫയിൽ കാലും കവച്ചു വച്ച് TV കാണുന്നുണ്ട്. ഏതോ അവാർഡ് പടമാണ്. ഈ ജെൻ-സി നായികമാരൊക്കെ എന്ന് മുതലാ അവാർഡ് പടം ഒക്കെ കാണാൻ തുടങ്ങിയത്.
തോളൊപ്പം മുറിച്ചു ഡൈ ചെയ്ത മുടി സോഫയിലിങ്ങനെ വിടർന്നു കിടക്കുന്നു. കുളിച്ച ലക്ഷണം ഉണ്ട് . മെലിഞ്ഞു നൂല് പോലെ അനീമിക് പ്രതീതിയുള്ള ശരീരം. സർക്കസിലെ ജോക്കറെ കണക്ക് നീണ്ട വരൻ ഷർട്ടും പാന്റും വേഷം.
