ഹൃദയത്തിന്റെ ഭാഷ – 4 Like

മലയാളം കമ്പികഥ – ഹൃദയത്തിന്റെ ഭാഷ – 4

സ്വബോധം വീണ്ടെടുത്ത് അവളെ അന്വേഷിച്ച് മുറ്റത്തേക്കിറങ്ങി ഓടിയെങ്കിലും ഗെയിറ്റിനരികുചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തിടുക്കപ്പെട്ട്‌ സ്റ്റാർട്ടായി വളവുതിരിഞ്ഞ് ഹൈവേയിലേക്കിറങ്ങി കാഴ്ച്ചയിൽനിന്ന
ും മറഞ്ഞു.
വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അതൊരു വെള്ളനിറമുള്ള മാരുതി കാറാണെന്നും അതിന്റെ പുറകിലെ ചില്ലിൽ st K co. എന്ന് വെളുത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരുന
്നതായും കണ്ടു.
മനോനില നഷ്ടപ്പെട്ടവനെപ്പോലെ പലതും ചെയ്തുക്കൂട്ടിയെങ്കിലും ഒരുപാട് ഊടുവഴികൾ നിറഞ്ഞ ഒരു നഗരത്തിലേക്ക് തുറന്നുവിട്ട പ്രധാന നിരത്തിലേക്ക് കേവലം ഒരു വെള്ളമാരുതികാർ
അന്യഷിച്ച് പുറപ്പെടുന്നതിലെ അനൗചിത്യം കണക്കിലാക്കി നിരാശനായി ഞാൻ റീഗലിനെ ഫോണിൽവിളിച്ചു. രണ്ടുതവണ റിംഗ് ചെയ്ത ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി.

മലയാളം കമ്പികഥ – ഹൃദയത്തിന്റെ ഭാഷ – 1

മലയാളം കമ്പികഥ – ഹൃദയത്തിന്റെ ഭാഷ – 2

മലയാളം കമ്പികഥ – ഹൃദയത്തിന്റെ ഭാഷ – 3

ഓഫീസ് നമ്പറിൽ വിളിച്ചപ്പോൾ ലോങ്ങ് ലീവിനുള്ള അപേക്ഷകൊടുത്ത് രാവിലെ തന്നെ ധൃതിയിൽ കൊൽക്കത്തയിലേക്ക് തിരിച്ചുപോയി എന്ന് രാമേട്ടൻതളർന്ന ശബ്ദത്തിൽ അറിയിച്ചു.
സർവ്വതും നഷ്ടപ്പെട്ട് പ്രത്യാശയുടെ ഒരു വാതിലുപോലും കാണാതെ ഞാൻ സോഫയിലേക്ക് തളർന്ന് വീണു.
പുരപ്പുറത്തേക്ക് ഒരുമഴ തല്ലിയാർത്തുവന്ന് തലയടിച്ച് ചിതറി!.
ന്യൂസ് ട്ടൈമിൽ സിനി നിറഞ്ഞ ചിരിയോടെ നിൽക്കുന്നു.
അവളുടെ ചിരിയിൽ നിസാഹായതയുണ്ട്, അമർഷമുണ്ട് , ‌ പുച്ഛത്തിന്റെ കനലുകളുണ്ട്!.
എന്റെ ഏതാനും ദിവസങ്ങളിലെ നഷ്ടമായഉറക്കത്തിന്റേയും പ്രയത്നത്തിന്റേ
യും ഫലം എന്നതിലുപരി ഒരു പെൺക്കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ് കൈമോശം വന്നിരിക്കുന്നത്.
എന്നാൽ ആ തെളിവുകൾ എന്റെ പക്കലുണ്ടെന്ന് ഇത്ര കൃത്യമായി അവരെങ്ങനെ അറിഞ്ഞു?!.
ആരോടെല്ലാം ഞാൻ അതിനേക്കുറിച്ച്‌ സംസ്സാരിച്ചിട്ടുണ്ട്?!.
റീഗൽ അവൾ കയറിപ്പോയ വെളുത്ത മാരുതിക്കാർ അതിന്റെ പുറകിലെ ഗ്ലാസിൽ എഴുതി വച്ചിരുന്ന അക്ഷരങ്ങൾ!.
ഞാൻ ഇതിനു മുന്മ്പും ആ കാറ് കണ്ടിട്ടുണ്ട്, ആ അക്ഷരങ്ങൾ എന്റെ കണ്മുന്നിലെന്നപോലെ തെളിഞ്ഞ് നിൽക്കുന്നുണ്ട്. ഒർമ്മകൾക്കുള്ളി
ലെവിടെയൊ അത്രയെളുപ്പം തിരിച്ചെടുക്കാനാകാത്ത ദൂരത്തിൽ കരിമ്പടം പുതച്ച് കിടക്കുന്നുണ്ടവ.
ഫോൺ റിംഗ് കേട്ടാണ് ഉണർന്നത്.
എപ്പോഴാണ് ഞാൻ ഉറങ്ങിയെതെന്നുപോലും ഓർമ്മയില്ല.
കണ്ണുകൾ തിരുമ്മിയടച്ച്തുറന്ന് മൊബൈലെടുത്ത് നോക്കിയപ്പോൾ ദേവരാജൻ സാർ.
കാൾ അറ്റന്റ് ചെയ്ത് ചെവിയിലേക്കു വയ്ക്കുന്നതിനു മുൻപുതന്നെ അദ്ദേഹം വിശേഷങ്ങൾ ആരാഞ്ഞുതുടങ്ങി.ഇന്ന് ലീവാണെന്നും ഗസ്റ്റ് ഹൗസിലേക്ക് വന്നാൽ അൽപ്പനേരം സംസാരിച്ചിരിക
്കാമെന്നും പറഞ്ഞു.
നഷ്ടപ്പെട്ട തെളിവുകളെക്കുറിച്ച് അദ്ദേഹത്തോട് പറയുവാൻ ആഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് ആ തെളിവുകൾ!.
അതെക്കുറിച്ച് ഞാൻ അല്ലാതെ ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ മനസ്സറിഞ്ഞ് വിശ്വസിച്ച സാഹിത്യകാരന്റെ മുഖംമൂടിവച്ച ഇദ്ദേഹത്തോട് മാത്രമായിരുന്നല്ലൊ?!.
അതും ഉയർന്ന റാങ്കിലുള്ള ഒരു പോലിസുകാരൻ എന്ന പരിഗണവച്ച് ആ കേസിന് എന്തങ്കിലുമൊരു നീതികിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. അന്ന് ആ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വിമുഖതക്കാട്ടി ലാബ് ട്ടെസ്റ്റിനയച്ച സാമ്പിളുകളുടെ റിസൾട്ട് വരുന്നതുവരെ കാത്തിരിക്കുവാൻ അയാൾ പറഞ്ഞപ്പോഴെ ഞാൻ സംശയിക്കേണ്ടിയി
രുന്നു.
മറുത്തൊന്നും പറയാതെ കാൾ കട്ടുചെയ്ത് ഈർഷ്യത്തോടെ മൊബൈൽ വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചിന്തിച്ചു.
“ഏതോ ഒരു നൂറ്റാണ്ടിലെ ഇരുളടഞ്ഞ ഒരു വൻക്കരയിൽ വച്ച് പരിണാമത്തിന്റെ മധ്യത്തിൽ നിന്നും പൂർണ്ണതയിലെത്താതെ പോയൊരു സ്പീഷീസാണ് മനുഷ്യൻ!.
ചിരിച്ചുകൊണ്ട് ചതിക്കുവാനും.
കൂടെനിന്ന് കഴുത്തറക്കുവാനും മുനുഷ്യർക്കല്ലാ
തെ മറ്റേത് ജീവിക്കാണ് ‌സാധ്യമാകുക?!.”
സിനി ഒരു വിലാപം എന്നതിലുപരി എന്നിലൊരു വാശിയായി പരിണമിച്ചു.
ഒരു അവസാനശ്രമം എന്ന നിലയിൽ സ്റ്റോറൂമിന്റെ മൂലയിൽ ഉപേക്ഷിച്ച എന്റെ റഫറൻസ് ബുക്കുകൾ ഓരോന്നായി ഞാൻ പരതി.
ഒരുപാട് നേരത്തെ പ്രയത്നങ്ങൾക്കൊടുവിൽ
അതിൽ നിന്നും കിട്ടിയ ഏതാനും വിവരങ്ങളും ഓർമ്മയിൽ സൂക്ഷിച്ച ചില തെളിവുകളും കൂട്ടിക്കെട്ടി ചാവേറിലൂടെ പൊതുജനമധ്യത്തിലേക്ക് സിനിയുടെ ഘാതകരെ ഇറക്കിവിടുവാൻ ഞാൻ തീരുമാനിച്ചു.
ഒരു ഇടിമുഴക്കത്തോടെ മഴ കനത്തു.
പെട്ടന്നാണ് ഓർമ്മകളിലേക്ക് റീഗലിനെ കണ്ട ആ നശിയച്ച രാത്രിയെത്തിയത്.
ഓർമ്മകൾ അങ്ങനെയാണ്. ഒരു കൊള്ളിയാൻ വെട്ടമെന്നപോലെ നിനച്ചിരിക്കാത്ത നേരത്ത് നമ്മെ കാഴ്ച്ചക്കാരനാക്കി കടന്നുപോകും.
അതിൽ നമുക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിട്ടുണ്ടാകും.
ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാത്രം.
അവൾ എന്റെ കാറിന് മുന്നിലെത്തുന്നതിന് ഏതാനും മുൻപ് റോഡരുകിലായി ഒരു വെളുത്ത മാരുതി കാർ നിർത്തിയിട്ടിരുന്നു.
അവൾ എന്റെ കാറിൽ കയറിയപ്പോൾ ഞങ്ങൾക്കരുകിൽ നിറുത്തി ”മുതുമഴയത്ത് നടുറോഡില് കിടന്ന് ശൃംഗരിക്കാതെ വല്ല ലോഡ്ജിലും പോയി കൂട് അണ്ണാ!” എന്ന് കളിയാക്കിയ മനുഷ്യൻ മഴയെപകുത്ത് ‌ ഓടിച്ച് മറഞ്ഞതും അതേ മാരുതികാറിലായിരുന്നു.
എന്റെ ഡയറിയുമായി റീഗൽ പോയത് അതെ വാഹനത്തിലല്ലെ?!.
ഒരു ഞെട്ടലോടെ ഞാൻ നിലവിളിച്ചുപോയി.
st K co അത് സ്റ്റാർലിൻ & കൈമൾ കമ്പനിയുടെ ചുരുക്കെഴുത്തല്ലെ?!.
കേരളമൊട്ടുക്ക് ബിസിനസ് സൃംഗലകളുള്ള പത്തനാപുരത്തെ അൽപ്പന്മാർ!.
സിനിയുടെ അരുംകൊലയ്ക്ക് ഉത്തരം നൽകേണ്ടവർ!.
എത്ര വിദഗ്ദ്ധമായിട്ടാണ് അവർ എന്നെ കബളിപ്പിച്ച് തെളിവുകളുമായി കടന്നുകളഞ്ഞത്.
പ്രതിയായി ചൂണ്ടയിൽ കൊരുത്ത് ഇട്ടുകൊടുത്ത
ബംഗാളുകാരന്റെ അതേ നാട്ടിൽ എനിക്കൊരു സുഹൃത്തിനെ കണ്ടെത്തി
എന്റെ ജോലി നഷ്ടപ്പെടുത്തി അതേ സ്ഥാനത്ത് അവളെ കൊണ്ടുവന്നിരുത്തി അവൾക്ക് എന്റെ വീട്ടിൽ അനായാസം കയറിപറ്റുവാൻ കഴിയുമെന്ന് അവർക്കുറപ്പുണ്ട
ായിരുന്നിരിക്കണം.
ഒരു മഴയുള്ള രാത്രിയിൽ ദേവരാജൻ എന്ന ഇരുമുഖനെക്കൊണ്ട് ചട്ടംക്കെട്ടിച്ച് ഞാൻ വരുന്ന സമയം കൃത്യമായളന്ന് ‌ അവളെ എന്റെ കാറിനുമുൻപിലേക്ക് പറഞ്ഞുവിട്ടു.
രാവിലെ ഞാൻ ഉണരുന്നതിന് മുൻപ് വീട് മുഴുവൻ അറിച്ച് പെറുക്കിയിട്ടും തെളിവുകൾ കിട്ടാത്തതിനാൽ പുതിയ പദ്ധതികൾ മെനയുവാനായി ഞാൻ ഉണരുന്നതിന് മുൻബ് അവളെ തിരികേവിളിച്ച് പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്തു.
ഓഫീസിൽ വച്ച് ഞാൻ കൊടുത്ത ഡയറി സീ സീ ട്ടീവിയിലൂടെ ഹെഡ് ഓഫീസിൽ ലൈവായി റെക്കോർഡാകുമെന്ന് കണ്ട് നിരാകരിച്ചു.
അങ്ങനെ തങ്ങളിലേക്ക് നീളാവുന്ന തെളിവുകളുടെ എല്ലാ പഴുതുകളും അടച്ച അവർക്ക് പിഴച്ചത് ഒരിടത്ത് മാത്രമായിരുന്നു.
ചാവേർ എന്ന ഫെയിസ് ബുക്ക് പേജിലൂടെ ഞാൻ സമൂഹത്തിനുമുമ്പിൽ തെളിവുകൾ നിരത്തുമെന്ന് ചിന്തിക്കുവാൻ കഴിഞ്ഞില്ല എന്നുള്ളത്.
എന്റെ തെളിവുകൾ ചർച്ചയാകുന്നത് കണ്ട് ആദിപൂണ്ട് അസ്സമയത്ത് റീഗൽ എന്ന ചാരസുന്തരിയെ പറഞ്ഞയച്ച് തെളിവുകൾ കൈവശപ്പെടുത്തി.
എത്ര ബുദ്ധിപരമായാണ് അവർ കരുക്കൾ നീക്കിയിരിക്കുന്നത്!.
രാത്രി ഒരുപാട് വൈകിയിരിക്കണം.
ഇന്നാണ് മുഖമില്ലാത്ത ചാവേറിന് ഒരു മുഖമുണ്ടായത്.
‌ വിദ്ധ്യാലയങ്ങളുടെ ഇടനാഴികകളും , കൽപ്പടവുകളും , കവിതാശകലങ്ങളുമ്മവച്ച പായലുതിന്ന ‌ മതിലുകളും പിന്നെ പ്രണയങ്ങൾക്കുമാത്രമായി ഉഴിഞ്ഞുവച്ച ഗുൽമോഹർ തണലുകളും വിപ്ലവത്തിനായി മാറ്റിവക്കപ്പെട്ടാണ് ഇന്നത്തെ പകൽ കടന്നുപോയത്.
സിനിക്കുവേണ്ടി ചാവേർ എന്ന പേരിൽ ഒരു വിദ്യാർത്ഥി സംഘടനതന്നെ നിലവിൽ വന്നിരിക്കുന്നു.
എന്റെ മുഖമില്ലാത്ത ഫേസ്ബുക്ക് പേജിന് ഞാൻ കൊടുത്ത ‘ചുവന്നനിറമുള്ള പിടിയിട്ട കഠാരയെന്നമുഖം’ അവർ അവരുടെ സംഘടനയുടെ മുഖമായി തിരഞ്ഞെടുക്കുന്നു.
നഗരങ്ങളുടെ തിരക്കുകളിലേക്ക് വിപ്ലവത്തിന്റെ പതാകകൾ വീശി ചുരുട്ടിയമുഷ്ടികൾ ആകാശത്തിലേക്കാഞ
്ഞുയർത്തിക്കൊണ്ടവർ കൺഠം പൊട്ടുമാറുച്ചത്
തിൽ മുദ്രാവാക്യം വിളികളോടെ പോരാട്ടം തുടങ്ങുന്നു!.
അതെ ചാവേറുകൾ ജനിക്കുന്നതല്ല.
വിശ്വസിക്കുന്ന നീതി തങ്ങൾക്ക് ലഭിക്കുന്നില്ലാ എന്ന് ചിന്തിക്കുന്നിട
ത്തുനിന്നും ആണ് ഓരോ ചാവേറുകളും സൃഷ്ടിക്കപ്പെടുന്നത്!.
നിങ്ങൾക്കവരെ മാവോയിസ്റ്റുകളെന്നൊ തമിഴ് പുലികളെന്നൊ , തരം പോലെ മാറിമാറിവിളിക്കാം.
സിനിക്കുവേണ്ടി എന്റെ പേജിൽ ഞാൻ രണ്ടാമത്തെ പോസിട്ടു.
അത് എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുക
ൊണ്ട്.
പ്രതികൾക്കുനേരെയുള്ള ചൂണ്ടുപലകയാണെന്ന് ഞാൻ വിശ്യസിക്കുന്നു.
ഞാൻ പോസ്റ്റുചെയ്ത വിവരങ്ങളുടെ ഏതാണ്ടൊരു രൂപം ചുവടെ നൽകുന്നു.
” കൊല്ലം ജില്ലയിൽ പുനലൂർ ആസ്ഥാനമായ പത്തനാപുരം താലൂക്കിലെ പട്ടാഴി എന്ന ദേശത്ത് ഒരു നിയമവിദ്ധ്യാർത്ഥിയായ പെൺക്കുട്ടി മൃഗീയമായി പീഠിപ്പിക്കപ്പെ
ട്ട് കൊലചെയ്യപ്പെട്ടിരിക്കുന്നു.
പോലീസ് കണ്ടെത്തിയ അന്യദേശക്കാരനായ പ്രതിക്കു പിറകിൽ ചുരുളഴിയാത്ത ചില രഹസ്യങ്ങളുണ്ടെന്ന് വിശ്വസിക്കാത്ത എത്രപേരുണ്ട് ഇവിടെ?!.
അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവർക്കുവേണ്ടി ഞാനാ രഹസ്യങ്ങൾക്കൊരു പേര് നൽക്കുന്നു!.
‘st K co!’
സ്റ്റർലിൻ ജോൺ കുരിശിങ്കൽ & മഹേഷ് കൈമൾ മേൽ പറഞ്ഞ കമ്പനിയുടെ ഉടമകളായ ഈ വ്യക്തികളാണ് സിനിയുടെ മരണത്തിനുത്തരം പറയേണ്ടവർ!.
കോടികളുടെ ആസ്തിയുള്ള ഒരു കമ്പനിയുടെ സ്ഥപകർ എന്തിന് സിനി എന്ന ഒരു സാധാരണക്കാരിയെ കൊലപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർക്കുവേണ്ടിയാണ് ഞാൻ ഇനി സംസ്സാരിക്കുന്നത്.
സിനി ഒരു നിയമ വിദ്യാർത്ഥിയാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ അവൾ പഠിച്ചിരുന്ന കോളേജിന്റെ പേരറിയാമൊ?!.
‘Skeleton key’ എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിലെ രണ്ടാം വർഷ നിയമവിദ്ധ്യാർത്ഥിയായിരുന്നു അവൾ!.
മേൽ പറഞ്ഞ സ്ഥാപനം st K co എന്ന ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ മാത്രം അനേകം സ്ഥപനങ്ങളിൽ ഒന്നുമാത്രമാണ്.
സിനിക്കൊപ്പം പഠിച്ചിരുന്ന മിസ്റ്റർ: മഹേഷ് കൈമളിന്റെ മകൻ മിധുൻ കൈമൾ കോളേജ് ഫസ്റ്റുവെൽ ദിനത്തിൽ മദ്യപിച്ച് തന്റെ കാറിൽ കോളേജിലെത്തുകയും
വീട്ടിലേക്ക് പോകുവാൻ വാഹനം കാത്ത് നിന്നിരുന്ന സിനിയെ വീട്ടിലെത്തിക്ക
ാം എന്ന വ്യാജേന സ്വന്തം വാഹനത്തിൽ കയറ്റുകയും ചെയ്തു.
സഹപാഠിയെന്ന നിലയിൽ സിനി എന്ന നിഷ്ക്കളങ്കയായ പെൺക്കുട്ടി മിധുനെ വിശ്വസിച്ച് കാറിൽ കയറി.
പോകുന്നവഴിയിൽ തന്റെ സുഹൃത്തും പിതാവിന്റെ ബിസിനസ് പാർട്ട്നറുമായ mr.സ്റ്റാർലിൻ ജോൺ കുരിശിങ്കലിന്റെ മകൻ ഷാരോൺ കുരിശിങ്കലിനെ വാഹനത്തിൽ കയറ്റുന്നു.
പട്ടാഴി സെന്റ്. ജൂഡ് കൃസ്ത്യൻ പള്ളിയുടെ
പൊതുസ്മശാനത്തിനരുകിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുവരും ചേർന്ന് മദ്യലഹരിയിൽ സിനിയെ മൃഗീയമായി പീഡിപ്പിക്കുന്നു.
ഒന്ന് നിലവിളിക്കുവാൻ പോലും ആകാതെ മരണപ്പെട്ട അവളുടെ ദേഹം ‌ ഷാരോൺ കുരിശിങ്കൽ തന്റെ വിശ്വസ്ഥനായ പരിചാരകനും ഇപ്പോൾ പോലീസ് പിടിയിലായിലായിട്ടുമുള്ള ബംഗാളുകാരനു
മായ പ്രതിയെ ഏൽപ്പിക്കുന്നു.
അർദ്ധ രാത്രിയിൽ മദ്യത്തിന്റെ ലഹരിയിൽ സ്മശാനത്തിന്റെ മൂകതയിൽ ജീവനറ്റ സിനിയുടെ ശരീരത്തെ അയാൾ പ്രാപിക്കുകയും.
ശേഷം ഷാരോൺ പറഞ്ഞതുപ്രകാരം കൈയ്യിൽ കരുതിയ മൂർച്ചയേറിയ ആയുദ്ധം ഉപയോഗിച്ച് സിനിയുടെ ദേഹമാസകലം മുറിവുകൾ വരുത്തി ഹോട്ടൽ മന്നായ് റെസിഡൻസ്സിക്കടുത്തുള്ള
അനാഥമായി കാടുകയറിക്കിടന്നിരുന്ന പറമ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു. സിനിയുടെ മൃത്ദേഹം കണ്ടെത്തിയ നാൾ st K coയുടെ സ്വന്തം ആശുപത്രിയായാ SK brothers super speciality hospital ലിൽ വച്ച് തിരക്കിട്ട് ആ ദേഹം പോസ്റ്റുമാർട്ടം നടത്തി സംസ്കരിച്ച് വിശ്വസ്ഥനായ സ്വന്തം വേലക്കാരനെ വിലയ്ക്കെടുത്ത പോലീസുകാർക്കുമുൻപിൽ ഇട്ടുക്കൊടുത്തു.
ഇനി ഇതിന്റെ തെളിവുകൾ വേണ്ടവർക്ക് തരം പോലെ ഞാൻ എത്തിച്ച് നൽകാം.
തെളിവുകളെല്ലാം കൈയ്യിലെത്തി എന്ന് നിനച്ച് ആശ്വസിക്കുന്നവർ ഒന്നോർക്കുക.
കേവലം ഒരു ഡയറിയിൽ സിനിയുടെ കൊലപാതകത്തിന്റെ തെളിവുകൾ സൂക്ഷിച്ചുവയ്ക്കാൻ മാത്രം ഒരു വിഡ്ഡിയായ മാധ്യമപ്രവർത്തകനല്ല ഞാൻ.”
ചാവേറിൽ ഞാൻ പോസ്റ്റുചെയ്ത വിവരങ്ങൾ മിനിട്ടുകൾക്കൊണ്ട് ലക്ഷത്തിനടുത്ത്‌ ഷെയറുകൾ കിട്ടി.
അവസാനം ഒരു പരീക്ഷണത്തിനെന്നവണ്ണം തെളിവുകളുടെ കോപ്പി എന്റെ കൈവശവുണ്ടെന്ന് പറഞ്ഞെങ്കിലും.
അങ്ങനൊരു കളവ് പറയാതെ ഈ കേസിൽ ഇനിയൊരു തുടർച്ചകണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
ഓർമ്മകളിൽ റീഗലായിരുന്നു!.
സ്വാമിസാറിന്റെ ക്ലാസിൽ സാറിനോട് വഴക്കുണ്ടാക്കിയും കോളേജ് വരാന്തയിൽ നിന്നുകൊണ്ട് കൂട്ടുക്കാരികളോട് സൊറപറഞ്ഞും നിന്നിരുന്ന ആ കുസൃതിനിറഞ്ഞ നിഷ്ക്കളങ്ക മുഖമുള്ള പെൺക്കുട്ടിക്ക്‌‌ എങ്ങനെ ഇത്രയേറെ മാറുവാൻ കഴിഞ്ഞു.
ഒരു ഫോൺ കോൾ ഓർമ്മകളിൽ നിന്നും എന്നെ ഉണർത്തി.
കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ മറുതലക്കൽ നിന്നും ഒരു മുരടനക്കത്തോടുക്കൂടി അയാൾ സംസ്സാരിച്ചുതുടങ്ങി.
” നോക്കു മിസ്റ്റർ സിദ്ധു.
താങ്കളെ വിലയ്ക്കെടുക്കുവാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം.
എന്നാലും ആ തെളിവുകൾക്കായി ആയിരത്തിന് വലതുവശം എത്രം പൂജ്യങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് എഴുതി ചേർക്കാം.
ഇവിടെ നിങ്ങൾ പറയുന്നതാണ് തുക.”
ഒരു ചെറു ചിരിയോടുക്കൂടി അയാൾ തുടർന്നു.
സിദ്ധു താങ്കൾ തോമസ് റോബർട്ട് മാൽതുസിന്റെ ലേഖനം വായിച്ചിട്ടുണ്ടൊ?!.
അതിൽ പറയുന്നുണ്ട് ജീവികളിലെ ജനപ്പെരുപ്പം അതിജീവനത്തിനായിട്ടുള്ള സമരത്തിൽ എത്തുന്നു!.
അത് അതിജീവനത്തിനുതകുന്ന വൈവിധ്യങ്ങൾ ഇല്ലാത്ത ജീവികളുടെ നാശത്തിനു കാരണമാകുന്നു. വിഭവങ്ങളുടെ പരിമിതികൾ മൂലം ഓരോ തലമുറയിലും ധാരാളം ജീവികൾ നശിക്കുന്നു!. അങ്ങനെ നശിക്കപ്പെട്ട ഒരു ജന്തുമാത്രമാണ് സിനി എന്ന് കരുതുക!
ഇടിത്തീപോലെയാണ് ആ വാക്കുകള് സിദ്ധാര്ത്ഥന്റെ ചെവികളില് വന്നു പതിച്ചത് ..സിദ്ധാര്ത്ഥന് കണ്ണുകളടച്ച് പല്ല്കടിച്ചുകൊണ്ട് ഫോണ് ചെവിയില്നിന്നു
ം എടുത്ത് താഴേക്കുവലിച്ചെറിഞ്ഞു..സിനി അതിജീവനത്തിനായിട്ടുള്ള സമരത്തിലോ..വിഭവദൗർലഭ്യതയാലോ.. ഉൽമൂലനം ചെയ്യപ്പെട്ടവളല്ല.. ലഹരിക്കടിമപ്പെട്ട് അമ്മയെന്നോ പെങ്ങളെന്നോ തിരിച്ചറിയാന് കഴിയാത്ത വേട്ടമൃഗങ്ങളുടെ കാമപശിക്കിരയാവള
ാണ്…അവളുടെ മരണത്തിനുത്തരവാദികളെ നിയമത്തിനുമുന്നില് കൊണ്ടുവെന്നേതീരൂ.. സിദ്ധാര്ത്ഥന് മനസ്സില് ഉറപ്പിച്ചു ……………
….
ചാവേര് വിദ്യാർത്ഥി സംഘടനയെ ശക്തമായി ഉപയോഗിക്കാന് സിദ്ധാര്ത്ഥന് തീരുമാനിച്ചു പത്തനാപുരം ട്വൌണ്മാര്ക്കെറ്റിനടുത്തുള്ള ഷഹനഗിഫ്റ്റ്ഹൌസിനോട്ചേര്ന്ന് ഹൈവേറോഡിനുസമീപം സമരപന്തല്ഒരുങ്
ങി..മുദ്രാവാക്യങ്ങള് വിളിച്ചും മുഖത്ത് കറുപ്പുവാരിതേച്ചും പലരും പ്രതിഷേധങ്ങള് നടത്താന് തുടങ്ങി..ഈ വിവരങ്ങള് സോഷ്യല്മീഡിയയിലും പല ചാനലുകളിലും ചര്ച്ചാവിഷയമായി……
ആ സമയം സിദ്ധാർത്ഥൻ തനിക്ക് കൈമോശം വന്ന തെളിവുകൾക്ക് പിന്നാലെ വീണ്ടും ഓടിതുടങ്ങിയിരുന്നു…ഷാരോണിലേക്കും മിഥുനിലേക്കും തന്നെ എത്തിച്ച SK brothers super speciality ഹോസ്പിറ്റലിലെ സിസ്റ്റർ വിമലയെ ഒരിക്കൽ കൂടി സിദ്ധാര്ഥന് കണ്ടുമുട്ടി….
“സർ സിനിയെ ഇല്ലാതാക്കിയ ആ കത്തിമുന ഇപ്പോൾ എന്നെ തിരയുകയായിരിക്കും ഈ ഹോസ്പിറ്റലിൽ നടക്കുന്ന അവയവക്കടത്തിനെക്കുറിച്ച് സിനിക്ക് അറിയാമായിരുന്ന രഹസ്യങ്ങളാണ് അവൾടെ കൊലപാതകത്തിന് കാരണമായതെന്നു ഞാൻ വിശ്വസിക്കുന്നു അവൾക്ക് ഈ വിവരങ്ങൾ കൈമാറിയത് ഞാനാണെന്ന് തിരിച്ചറിയുന്ന നിമിഷം ഞാനും കൊല്ലപ്പെട്ടേക്കാം” അത് പറയുമ്പോള് വിമലയുടെ കണ്ണുകളില് വല്ലാത്ത ഒരു ഭീതിനിഴലിക്കുന്നത് സിദ്ധാര്ഥന് മനസ്സിലാക്കി.. വിമലയുടെ പേര് എവിടെയും പറയില്ലെന്ന് അവള്ക്കു ഉറപ്പുകൊടുത്തുക
ൊണ്ടാണ് സിദ്ധാര്ഥന് തിരിച്ചുപോന്നത് ……
ദിവസങ്ങള് വേഗത്തില് ഓടിക്കൊണ്ടിരുന്
നു..ചാവേര് സമരപ്പന്തലില് ആളുകളുടെ എണ്ണവും കുറഞ്ഞുവന്നു..അതിനിടയില് കടന്നുവന്ന നിറങ്ങളുടെ ഉത്സവം കറുപ്പിനോട് ചേര്ന്ന് പലവര്ണ്ണങ്ങളും ഇഴുകിചേര്ന്ന് ഹോളിആഘോഷമാക്കിമാറ്റി..പ്രൊഫൈല്
പിച്ചര് കറുപ്പിച്ചും പ്രതിഷേധമുദ്രാവ
ാക്യങ്ങള് പോസ്റ്റ് ചെയ്തും ലൈക്കും കമന്റും നിറച്ചവര് സിനിയെന്ന പേരുപോലും മിണ്ടാതായി…കത്തിക്കയറിയ ഹാഷ് ടാഗുകൾ കേവലം ആഷ് ടാഗ് പോലെ എരിഞ്ഞടങ്ങി… പ്രതിഷേധം വെറും ലൈക്കിനും ഷെയറിനും വേണ്ട സൂത്രവിദ്യയായി…
അപ്പോഴും സിദ്ധാര്ഥന് തെളിവുകള് തേടിയുള്ള യാത്രതുടര്ന്നു..താന് വെറും വെള്ളപേപ്പറില് എഴുതിപ്പിടിപ്പിച്ചിരിക്കുന്നസത്യങ്ങള്വച്ച് ഒന്നും ചെയ്യാന് പറ്റില്ലെന്ന് സിദ്ധാര്ത്ഥനു മനസ്സിലായി…മുന്പ് താന് സഞ്ചരിച്ചവഴികള്‍ ഓരോന്നോരോന്നായി ഓര്ത്തെടുക്കാന് ശ്രമിച്ചുകൊണ്ടിരിന്നു..പെട്ടന്ന് സിദ്ധാർത്ഥന്റെ തലച്ചോറിൽ ചില വിസ്ഫോടനങ്ങൾ ഉണ്ടായി…മകളുടെ ദുരന്ത വാർത്തയറിഞ്ഞ് തകർന്നുപോയ ആ അമ്മയുടെ അടുത്തേക്ക് ഇതിന്റെ പേരിൽ വല്ല കേസിനോ മറ്റോ പോയാൽ കൊന്നു കളയുമെന്ന് ഒരു പോലീസുകാരന് ഭീഷണിപ്പെടുത്തിയ കാര്യം സിനിയുടെ അമ്മ ആ ഹോസ്പിറ്റലിൽ വച്ച് തന്നോട് പറഞ്ഞിരുന്നു. ഇനി അത് ദേവരാജൻ ആയിരിക്കുമോ?!!!അങ്ങനെ എങ്കിൽ സിനിയുടെ അമ്മ ദേവരാജനെ തിരിച്ചറിയില്ലേ?!!!!!!!! കൂടുതലൊന്നും ആലോചിക്കാന് നിന്നില്ല സിദ്ധാര്ത്ഥന് കാര് എടുത്തു പട്ടാഴിയിലുള്ള സിനിയുടെ വീട്ടിലേക്ക് തിരിച്ചു…
*************************************
സാമാന്യംതരക്കേടില്ലാത്ത ആ ഓട്ടുപുരവീടിന്റെ മുറ്റത്ത് വണ്ടിനിര്ത്തി സിദ്ധാര്ഥന് ഇറങ്ങി..ചുറ്റും തിങ്ങിനില്ക്കുന്ന മരങ്ങള് സൂര്യനെമറച്ചുകൊണ്ട് തണലേകിനില്ക്കുന്നു അടിച്ചുവാരാതെകി
ടന്നിരുന്ന മുറ്റം മുഴവന് കരിയിലകള്കൊണ്ട് നിറഞ്ഞിരിക്കുന്നു…. വാതിലുകള് മലര്ക്കെതുറന്നിട്ടിട്ടുണ്ടായിരുന്നുവെങ്കിലും വീടുനുള്ളില് ഇരുട്ടുപരന്നുകിടക്കുന്നു..ഒറ്റ
നോട്ടത്തില് പ്രേതാലയംപോലെയുള്ള വീടായിരിക്കുന്നു അത്…ആകാംക്ഷയോ ഭീതിയോ നിറഞ്ഞു നില്ക്കുന്നു സിദ്ധാര്ത്ഥന്
റെ മുഖത്ത്..ചുറ്റും നോക്കികൊണ്ട് ഉമ്മറപ്പടികള് കയറി അകത്തുകടന്നു… പല്ലിയുടെ ചിലച്ചിലും വവ്വാലിന്റെ ചിറകടി ശബ്ദവും ദൂരെനിന്നും അടുത്തേക്ക് വരുന്നത്പോലെ തോന്നി….സിനിയുടെ തേങ്ങല് എവിടെയൊക്കെയോ മുഴങ്ങുന്നുണ്ടോ
?!!…സിദ്ധാര്ഥന് ഓരോകാലടിയും മടിച്ചുമടിച്ചുമുന്നോട്ടുവച്ചു… ഇടതുഭാഗത്തെ പകുതിചാരിയവാതിലിലൂടെ ആ ചെറിയമുറിയില് ഒരുരൂപം കട്ടിലില് കിടക്കുന്നത്പോലെ തോന്നിച്ചു.. സിദ്ധാര്ഥന് വാതില് മുഴുവന് തുറന്നു അകത്തുകടന്നു..കയ്യില് എന്തോ ഒന്ന് നെഞ്ചോടമര്ത്തിപ്പിടിച്ചു ആരൂപം മുകളിലേക്ക് നോക്കി കണ്ണുമിഴിച്ചുകി
ടക്കുന്നു.. സിദ്ധാര്ത്ഥന്റെ കണ്ണില്നിന്നും ഇരുള് പതിയെ പതിയെ മറഞ്ഞു ആരൂപത്തിന് വ്യെക്തതനല്കി..കണീര് വറ്റിയുണങ്ങിയ കണ്തടങ്ങളില് അന്ന് ഹോസ്പ്പിറ്റലില്‍ വച്ച് കാണുമ്പോഴുള്ള പ്രതീക്ഷയില്ല..ശരീരവും വളരെ ശോഷിച്ചിരിക്കുന്നു..സിദ്ധാര്ഥന് അവിടെക്കിടന്നിരുന്ന ചെയർ എടുത്തിട്ട് അവരുടെ അരുകെചേര്ന്ന് ഇരുന്നു..
”എന്റെ പേര് സിദ്ധാര്ത്ഥന് എന്നാണ് ” അയാള് സ്വയം പരിചയപ്പെടുത്തി…… അനങ്ങാതെ ആ കിടപ്പില്തന്നെ അവര് മിഴികള്മാത്രം അടച്ചുതുറന്നു ഓര്മയുണ്ട് എന്ന് അര്ത്ഥം വരുത്തി..
സിദ്ധാര്ത്ഥന് മൊബൈല്സ്ക്രീനില് തെളിഞ്ഞുനിന്ന ദേവരാജന്റെ ഫോട്ടോ അവര്ക്ക് കാണിച്ചുകൊടുത്തുകൊണ്ട് ചോദിച്ചു..”ഇയാളെ അറിയുമോ ?”… നെഞ്ചോടമര്ത്തിപ്പിടിച്ച കൈകളൾ മെല്ലെ വിറയ്ക്കാന് തുടങ്ങി ഒരു കൈ ഉയര്ത്താന് ശ്രമിച്ചപ്പോള് അവര് കൈകൾക്കുള്ളില് ചേര്ത്തുപിടിച്ചിരുന്ന ഫ്രൈംചെയ്ത ചെറിയഫോട്ടോകാണാന് തുടങ്ങി.. സിദ്ധാര്ഥന് ആ ഫോട്ടോ തന്റെ കൈകളില് എടുത്തുനോക്കിയതും സിദ്ധാര്ത്ഥന്റെ നെഞ്ചിടിപ്പ്കൂടുതലായി അവരുടെ കൈകളേക്കാള് തന്റെ കൈകൾ വിറക്കുന്നതു സിദ്ധാര്ഥന് അറിഞ്ഞു…സിനിയുടെയും അമ്മയുടെയും കൂടെനില്ക്കുന്ന ആളെ ചൂണ്ടിക്കാട്ടി ഇതാരെന്നു അവരോടു ചോദിച്ചു….വരണ്ടുണങ്ങിയ തൊണ്ടയില് നിന്നും വ്യെക്തമാല്ലാത്ത ആ വാക്കുകള് വന്നു വീണു… ”അവളുടെ അച്ഛന്”
തലച്ചോറിനുള്ളില് സൂചിതറക്കുന്നത് പോലെയാണ് ആ വാക്കുകള് വന്നുവീണത്…..
സിദ്ധാര്ഥന് ചാവികൊടുത്തുവിട്ട പാവയെപ്പോലെ അവിടെനിന്നും എഴുന്നേറ്റ് കാറിനടുത്തെക്ക് വന്നു ഡോര് തുറന്നു അതിനകത്തിരുന്നു….എല്ലാവരും കൈയ്യൊഴിഞ്ഞിട്ടും തെളിവുകള് നഷ്ട്ടപ്പെട്ടിട്ടും ഏതോ ഒരു ഉള്പ്രേരണപോലെ താന് ഇതിന്റെ പിന്നാലെ വിടാതെപിന്തുടര്ന്നുവന്നതിന്റെ കാരണങ്ങള് എന്താണെന്ന് മനസ്സിനു വ്യെക്തമായിത്തു
ടങ്ങി….’സിനിനാരായണന്’ എന്ന മുഴുവന് പേര് ഡയറിയില് എഴുതുമ്പോള് സിനിയെന്നുമാത്രം എഴുതിയത് ഓര്മ്മവന്നു..സഹജീവനായ ഒരു പെണ്കുട്ടിക്ക് നീതികിട്ടാന് വേണ്ടിയല്ല തനിക്കു നീതികിട്ടാന് വേണ്ടിയാണ് താന് ഈ കഷ്ടപ്പെടുന്നത് എന്ന് സിദ്ധാര്ഥന് മനസ്സിലാക്കുകയായിരുന്നു ..സിദ്ധാര്ഥന് തന്റെ പോക്കെറ്റില് കിടന്ന id കാര്ഡ് എടുത്തുവെറുതെ നോക്കി… അതിലെ ‘സിദ്ധാര്ഥ്നാരായണന്’ എന്ന പേര് തിളങ്ങിനില്ക്കുന്നതായി തോന്നിച്ചു…..
പലചരക്കുകടക്കാരനായിരുന്ന അച്ഛന് ജീവിച്ചിരുന്ന കാലമത്രയും എല്ലാമാസവും അഞ്ചാംതീയതി താന് നേരിട്ട് വലിയകടമാര്ക്കെറ്റില് ചെന്ന് സാധനങ്ങള് കയറ്റിയയച്ചാലെ ശരിയാവുള്ളൂ എന്നുപറഞ്ഞ് ചിലപ്പോഴൊക്കെ രണ്ടോനാലോ ദിവസങ്ങള് നീണ്ടുനില്ക്കുന്ന യാത്രപോയിരുന്നതും സിദ്ധാര്ഥന്റെ ഓര്മ്മയില് മിന്നിമറഞ്ഞു
ഡ്രൈവ്ചെയ്ത് തിരികെവന്നുകൊണ്
ടിരിക്കുമ്പോള് ഷാരോൺ മിഥുൻ ദേവരാജന് ഈ മൂന്ന് മുഖങ്ങള് കണ്ണില് നിറഞ്ഞുനില്ക്കുന്നുണ്ടായിരുന്നു.. ദൂരെയൊരുപെണ്കുട്ടിയെന്നത് മാറി സ്വന്തംകൂടെപ്പിറപ്പെന്നായപ്പോള് പകയോടെ തിളയ്ക്കുന്ന രക്തത്തില് നിയമത്തിന്റെ വഴിയെന്നചിന്ത ലവലേശം ഉണ്ടായിരുന്നില്ല….
അപ്പോള് തന്റെ കാറിനെ അതിവേഗം കടന്ന് പോയ സ്കോർപിയോയുടെ ഡ്രൈവിംഗ്സീറ്റി
ലിരുന്ന യുവതിയെ ഒരു മിന്നായം പോലെയാണ് സിദ്ധാര്ഥന് കണ്ടത്..
”അത് റീഗലല്ലേ?!!
അപ്പോൾ കൽക്കട്ടയിലേക്ക് പോയെന്നു രാമേട്ടൻ പറഞ്ഞതോ?!!
സിദ്ധാര്ഥന് ആ കാറിനെ ഫോളോചെയ്യാന് തുടങ്ങി… റീഗല് ഒരിക്കലും തന്നെചതിക്കില്ല
െന്ന് അപ്പോഴും സിദ്ധാര്ഥ് ഉറച്ചുവിശ്വസിച്ചു…റീഗലിന്റെ മുഖം ഓര്ക്കുമ്പോഴെല്ലാം അതിരില്ലാ പ്രണയത്തിൻ മേച്ചിൽപുറങ്ങളില് ഓടിനടന്നിരുന്ന കലാലയനാളുകളാണ് സിദ്ധാര്ഥന്റെ ഓര്മയില് വിടരുക …സിനിയാരെന്നറിഞ്ഞാല് റീഗല് തീര്ച്ചയായും തന്റെ കൂടെനില്ക്കുമെന്നു സിദ്ധാര്ഥനു ഉറപ്പുണ്ടായിരുന്നു..
അവര് റീഗലിനെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ തിരിച്ചുവിട്ടതാകാമെന്നും സിദ്ധാര്ഥന് ഊഹിച്ചു…. ഹൈവേയില് ഇടതുവശത്തേക്കുള്ള ചെറിയ ട്ടാറിട്ടറോഡിലേ
ക്ക് ആ വണ്ടി തിരിഞ്ഞു ഒരു നിശ്ചിതകലത്തില്‍ സിദ്ധാര്ത്ഥനും…കുറച്ചുദൂരം കഴിഞ്ഞു ഇരുവശങ്ങളും റബ്ബര്മരങ്ങളുള്ള മണ്ണിട്ടറോഡിലേക്ക് ആ വണ്ടിതിരിയുമ്പോ
ള് സിദ്ധാര്ഥന്റെ ഫോണ് റിംഗ് ചെയ്തു..അതില് ദേവരാജന്റെ മുഖം തെളിഞ്ഞുകണ്ടപ്പോള് സിദ്ധാര്ഥന്റെ കണ്ണുകളില് കനലെരിഞ്ഞു…വണ്ടി നിര്ത്തി ഫോണ് അറ്റന്റ് ചെയ്തു ചെവിയില് വച്ചു..അങ്ങോടു എന്തെങ്കിലും പറയുംമുന്നേ ഇങ്ങോട് സംസാരിക്കാന് തുടങ്ങി.. ”സിദ്ധാര്ഥ്..നിന്റെ കണ്ണില് എനിക്കിപ്പോള് വില്ലന് വേഷമാണെന്നറിയാം ആ വേഷത്തില്നിന്ന് കൊണ്ടുതന്നെ സംസാരിക്കുയാണ് ഷാരോണും,മിഥുനും.എന്റെ കൂടെയുണ്ട് ഒരു വിലപേശലില്ലാതെ അവര്ക്ക് നിന്നോട് സംസാരിക്കാനുണ്ട് നിന്നെ എവിടെകിട്ടും ?..
”ദേവരാജൻ..സാ..റേ…നിങ്ങള് എന്നെതിരഞ്ഞു ബുദ്ധിമുട്ടണ്ടാ..ഞാൻ അവിടേക്ക് തന്നെയാണ് വരുന്നത്” വളരെ കനപ്പിച്ച ശബ്ധത്തില് അങ്ങനെ പറഞ്ഞുകൊണ്ട് സിദ്ധൂ ഫോണ് കട്ട്ചെയ്തു..എ
ല്ലാ ഞായറാഴ്ചയും ഉച്ചനേരങ്ങളില് ദേവരാജന് അയാളുടെ ഗസ്റ്റ്ഹൌസില് ആണ് ഉണ്ടാവുക എന്ന് സിദ്ധാര്ത്ഥന് അറിയാം.. റീഗല് കയറിപ്പോയ നീണ്ട്കിടക്കുന്ന മണ്ണിട്ടറോഡിനറ്റത്തെ വലിയവീട്ടിലേക്ക് തുറന്നുകിടന്നിരുന്ന ഗെയിറ്റ്കടന്നു ആ വണ്ടിപോകുന്നത് കണ്ടുകൊണ്ട് സിദ്ധാര്ഥന് വണ്ടിതിരിച്ചു,, ….
********************************************
********************
കൂരിരുട്ടിനെയും മഴയെയും ഭേതിച്ചുകൊണ്ട് വളരെ വേഗത്തില് റോഡില്നിന്നും തിരിഞ്ഞു ആ വലിയ വീട്ടിലേക്കു കയറിക്കൊണ്ട് സിദ്ധാര്ത്ഥന്റെ വണ്ടി നിന്നു…കാറില്
നിന്നുമിറങ്ങി ആകെ നനഞ്ഞു കുതിര്ന്ന വേഷത്തില് ചെറുതായി വേച്ചു വേച്ചു നടന്നു ചാവി കയ്യിലെടുത്തു വാതില് തുറന്നു അകത്തു കയറി…പിന്നെ ബാത്രൂമില് കയറി നനഞ്ഞ വസ്തങ്ങള് അഴിച്ചിട്ടു ഷവറിനു ചുവട്ടില് കണ്ണടച്ച് കുറെനേരം നിന്നു…പിന്നീട് തലതുവട്ടി പുറത്തുവന്നു പുതിയ വസ്ത്രങ്ങള് ധരിച്ചു കാറിന്റെ കീയെടുത്ത് പുറത്തിറങ്ങി…
******************************************
ഇരുട്ടില് തിളങ്ങുന്ന പെയിന്റിങ്ങുകളെ പിന്നിലാക്കി അതിവേഗം ആ കാര് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു…അവസാനം ആ മണ്ണിട്ടറോഡുകടന്ന് വലിയവീടിന്റെ മുറ്റത്ത് ടയര് ഉരഞ്ഞുകൊണ്ട് വണ്ടിനിന്നു..
മൂനാല് പ്രവശ്യം കോളിങ്ങ്ബെൽ അമര്ത്തിയ ശേഷം വാതില് തുറക്കപ്പെട്ടു…വാതില് തുറന്നതും ഒരു ചെറുപുഞ്ചിരിയോടെ മുന്നില് നിക്കുന്ന സിദ്ധാര്ത്ഥനെകണ്ടതും അടിവയറ്റില് വെട്ടിയ ഇടിയുടെ മിന്നല് റീഗലിന്റെ മുഖത്ത് വിളറി വെളുത്തുനിന്നു…. സിദ്ധാര്ത്ഥന് അധികാരപൂര്വ്വം അകത്തോട്ടുകയറി.. സ്തംഭിതയായി നില്ക്കുന്ന റീഗലിനെ നോക്കി സിദ്ധാര്ഥ് പറഞ്ഞു ”താനെന്താടോ ഇങ്ങനെ നില്ക്കുന്നെ?..പറയാതെ കടന്നുവന്നതില് എന്നോട് ദേഷ്യം ആണോ?!! അതോ ഒരു രാത്രിയില് വന്നെന്റെ കയ്യീന്ന് ഡയറിയും തട്ടിപ്പറിച്ചുപോയതിന്റെ കുറ്റബോധമോ?!
വിട്ടുകളയെടോ മത്സരബുദ്ധിയുള്ള മാധ്യമരംഗത്ത് തെളിവുകള്ക്കുവേണ്ടി ഏതറ്റം വരെയും പോകുന്നത് നമ്മുടെ ശീലമല്ലേ…അതൊക്കെ ഇപ്പോഴെനിക്ക് വളരെ പ്രധാനപ്പെട്ട തെളുവുകള് ആണെങ്കിലും നീ നിന്റെ ജോലിയില് കുറച്ചു കൂടുതല് ആത്മാര്ഥതകാണിച്ചു എന്നെ ഞാന് കരുതിയിട്ടുള്ളൂ..”
റീഗല് പെട്ടന്ന് സ്വബോധം വീണ്ടെടുത്തുകൊണ്ട് ചിരിക്കാന് ശ്രമിച്ചു.. അവള് തിരിഞ്ഞു വന്നു സിദ്ധാര്ത്ഥനെ ഇരിക്കാന് പറഞ്ഞുകൊണ്ട് ഒരുകയ്യില് tv റിമോര്ട്ട് എടുത്തു ന്യൂസ്ചാനലിന്റെ വോളിയം കുറവാക്കി..മറുകൈകൊണ്ട് മൊബൈല് എടുത്തു സിദ്ധാര്ത്ഥനെ കാണാതെ ആർക്കോ മെസേജയച്ച്.. സിദ്ധാര്ത്ഥനരുകില് വന്നിരുന്നു..
”ആ ഡയറി വേണേല് സിദ്ധൂനു കൊണ്ടുപോകാം എനിക്കതുകൊണ്ട് ഇനി ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലാ”
”അതിലുള്ളതെല്ലാം സത്യങ്ങള് ആണ് റീഗല്….അതില്‍ എഴുതാന് വിട്ടുപോയ ഒരു സത്യംകൂടെയുണ്ട് സിനി എന്റെ അച്ഛന്റെ ചോരയാണ്” അവളുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ടാണ് അവന് അത് പറഞ്ഞത്…അവളുടെ കണ്ണുകളിലും മുഖത്തും മിന്നിമറഞ്ഞ ഭാവങ്ങള്ക്ക് ശേഷം അവള് വിക്കി വിക്കി പറഞ്ഞു .. ”സിദ്ധൂ..നീ..നീയെന്തോക്കെയാ പറയുന്നേ ?”
”അതെ റീഗല് സത്യമാണ്..അവളുടെ മരണത്തിനു കാരണക്കാരെയെല്ലാം എനിക്ക് എന്റ നിയമത്തിന്റെ വലയില് കൊണ്ടുവരണം നീ കൂടെ ഉണ്ടാവില്ലേ റീഗല് ?” ”തീര്ച്ചയായും സിദ്ധൂ..ഞാന് നിന്റെ കൂടെ എപ്പോഴും ഉണ്ടാകും” അവള് വശ്യമായി ഒന്ന് ചിരിച്ചു..
നിന്നെയെനിക്ക് വേദനിപ്പിക്കാന്‍ കഴിയില്ല..അത്രത്തോളം ഈ നെഞ്ചില് പതിഞ്ഞിരുന്നു നീ.. അതുകൊണ്ടാണ് നീയാ ഡയറികൊണ്ടുപോയപ്
പോഴും നിന്നെ അന്വേഷിച്ചു പിന്നാലെ തിരഞ്ഞു വരാതിരുന്നതു.. നീ ജയിക്കുന്നെങ്കി
ല് എനിക്കും അത് സന്തോഷമായിരുന്നു.” റീഗല് സിദ്ധാര്ത്ഥന്റെ മുഖത്തേക്ക് ഉറ്റുനോക്കി കണ്ണുകളില് പ്രണയം നിറച്ചു ചുണ്ടുകളില് മനോഹരമായ പുഞ്ചിരിയും… സിദ്ധാര്ത്ഥന് പെട്ടന്ന് കണ്ണുകള് പിന്വലിച്ചുകൊണ്ട് ചിരിച്ചു ”കുടിക്കാനായി എന്തെങ്കിലും ഇരിപ്പുണ്ടോ ഇവിടെ ?.. താനും കമ്പനിതരുമെങ്കില് മാത്രം മതി ഈയൊരു രാത്രി മറക്കാതിരിക്കാനായ്” ”ഷുവര്..വൈന് എടുക്കാം..” റീഗല് എഴുനേറ്റുപോയി ഒരു വൈന് ബോട്ടിലും രണ്ടു ഗ്ലാസ്സുമായി തിരിച്ചുവന്നു.. മനോഹരമായ ആകൃതിയിലുള്ള ഗ്ലാസ്സുകളിലേക്ക് വൈന്പകര്ന്നു റീഗല് … ”ഐസ്ക്യൂബ് ഇരിപ്പുണ്ടോ റീഗല്?” സിദ്ധാര്ത്ഥന് അവളുടെ മുഖത്ത്നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു ”വൈനില് ഐസ്ക്യൂബോ?.. ഹ ഹ ” അവള് കളിയാക്കുംപോലെ ചിരിച്ചു ”ഓരോ പുതിയ ശീലങ്ങള് പഠിച്ചുവച്ചിട്ടുണ്ട് റീഗല്..നീ എടുത്തിട്ട്വാ ഞാന് കാണിച്ചു തരാം” റീഗല് എഴുനേറ്റുപോയി ഒരു ബോക്സില് ഐസ്ക്യൂബുമായി തിരിച്ചുവന്നു..സിദ്ധാര്ത്ഥന് കൈകൊണ്ടുതന്നെ ഐസ്ക്യൂബുകള്
വാരിയെടുത്ത് വൈന്പകര്ന്നുവച്ചിരിക്കുന്ന രണ്ടു ഗ്ലാസിലേക്കും ഇട്ടു… ”ഏയ് എനിക്ക് വേണ്ടാ ” റീഗല് പറഞ്ഞു ”പ്രണയത്തിന്റെ തണുപ്പ് അനുഭവിക്കെണ്ടേ റീഗലിനു.?..പ്രണ
യത്തിനു തണുപ്പും മധുരവും ഉണ്ട് റീഗല്..നീയിതു കുടിച്ചുനോക്കൂ” എന്ന് പറഞ്ഞുകൊണ്ട് സിദ്ധാര്ത്ഥന് ഒരു ഗ്ലാസ് അവള്ക്കുനേരെ നീട്ടി.. സിദ്ധാര്ത്ഥന് ഒറ്റവലിക്കു പാതിയും കുടിച്ചുതീര്ത്തു റീഗലിനെനോക്കി.. അവള് കുറച്ചു കുറച്ചായി കുടിച്ചിറക്കിക്
കൊണ്ടിരിക്കുന്നു.. ”റീഗലിനു നമ്മുടെ കോളേജ് ദിവസങ്ങള് ഓര്മ്മയുണ്ടോ ?” ”ഉം..” എന്ന് പറഞ്ഞു തലയാട്ടി അവള് ചിരിച്ചു…. പെട്ടന്ന് കണ്ണുകള് tv യിലേക്ക് പോയി ഷാരോണിന്റെയും മിഥുനിന്റെയും ദേവരാജന്റെയും ഫോട്ടോ കാണിക്കുന്നതു കണ്ട് അവള് പെട്ടന്ന് എഴുന്നേറ്റ് റിമോര്ട്ട് എടുത്തു ശബ്ദം കൂടുതലാക്കി… ”………….
…….മിധുൻ കൈമൾ,ഷാരോൺ കുരിശിങ്കല് എന്നിവരാണ് മൃഗീയമായികൊല്ലപ്പെട്ടത്… പട്ടാഴി സെന്റ്.ജൂഡ് കൃസ്ത്യൻ പള്ളിയുടെ പൊതുസ്മശാനത്തിനരുകിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് മൃതദേഹങ്ങള് കണ്ടത്..കൈകാലുകള് പുറകിലേക്ക് വലിച്ചുകെട്ടി ജനനേന്ദ്രിയത്തില് പച്ചീര്ക്കല് കടത്തി ഹൃദയഭാഗത്ത് ചെറിയ ചെറിയ മുറിവുകള് ഉണ്ടാക്കി രക്തംവാര്ത്തിയ
ാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത് മരണശേഷം കുത്തിക്കീറി ഹൃദയംവലിച്ചുപുറ
ത്തിട്ട് ചവിട്ടിയരച്ചിട്ടാണ് കൊലയാളി പോയിരിക്കുന്നത്…കല്ലടപുഴയില്‍ നിന്നാണ് ദേവരാജന്റെ മൃതദേഹം കണ്ടെടുത്ത്..”
.വാര്ത്തകണ്ടു നടുങ്ങി റീഗലിന്റെ കയ്യില് നിന്നും വൈന്ഗ്ലാസ് താഴെ വീണു പൊട്ടിചിതറി…. സിദ്ധാര്ത്ഥന് ഒരുഭാവവ്യത്യാസവുമില്ലാതെ കയ്യിലെ ഗ്ലാസില് നിന്നും ഒരു സിപ്പെടുത്ത് മുന്നിലെ ടേബിളില് വച്ചുകൊണ്ട് എഴുന്നേറ്റു.. എന്നിട്ട് tv യിലേക്ക് നോക്കി അവളോടായി യാന്ത്രികമായി പറഞ്ഞു ”എവിടേം തോറ്റുകൊടുക്കാന് മനസ്സില്ലാത്ത രീഗലിനെ എനിക്കറിയാമായിരുന്നു…..ജയം നിനക്കൊരു ലഹരിയാണെന്നും എനിക്കറിയാമായിര
ുന്നു..കോളേജ്ടൈമില് തമാശകള്ക്ക്പോല
ും ജയം വേണമെന്നു ആഗ്രഹിക്കുന്ന നിന്നോട് എനിക്ക് ഇഷ്ടകൂടുതലേ ഉണ്ടായിട്ടുള്ളൂ.. പക്ഷെ ജയത്തിനുവേണ്ടി, നിന്റെ ഇഷ്ടങ്ങള് നേടിയെടുക്കാന് വേണ്ടി ഏതുതരംതാണ പണിക്കും കൂട്ട്നില്ക്കുന്ന രീഗലിനെ ഞാനിപ്പോഴാണ് മനസ്സിലാക്കുന്ന
ത്” ….സൌമ്യമായി തുടങ്ങിയ അവന്റെ വാക്കുകള് പിന്നീട് കനംവച്ചുവരുന്നത
ും തീപെട്ടാലെന്നപോലെ അവളെ പൊള്ളിക്കുന്നതും അവളുടെ മുഖഭാവങ്ങള് കണ്ടാല് അറിയാം… അവളുടെ ചുണ്ടുകള് വിളറിവിറച്ചു..”സിദ്ധൂ… നീ …എന്താണ് പറഞ്ഞു വരു…? ബ്ലാ…” വാക്കുകള് മുഴുവനാക്കാന് അവള്ക്കു കഴിഞ്ഞില്ലാ ചുവന്നവൈനില് കലര്ന്നു നുരഞ്ഞുവരുന്നപതയും
രക്തംപോലെ അവളുടെ ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങി .. അവള് സോഫയിലേക്ക് എടുത്തെറിഞ്ഞ ചാക്കുക്കെട്ടുപോലെ വീണു… ”എന്താ മയക്കം വരുന്നുണ്ടോ ?!! .. നിന്റെ ചുണ്ടുകളിലെ ആരെയും മയക്കുന്ന ആ വൃത്തികെട്ടപുഞ്ചിരി എവിടെ ?!! ഏഹ് ?!! അവന് ഒന്നുകൂടെ അവളുടെ മുഖത്തോടുമുഖംചേ
ര്ക്കുംപോലെ ചേര്ന്നുനിന്ന് കണ്ണുകളിലേക്കു തന്റെ കണ്ണുകളിലെ തീക്ഷണതയെപായിച്ചു..എന്നിട്ട് പറഞ്ഞു ”നീയിപ്പോള് കുടിച്ചത് വൈനല്ല റീഗല് …ശരീരത്തിൽ അതിവേഗം വ്യാപിച്ച് പ്രാണനേയും ദേഹത്തേയും വേർപെടുത്തുന്നത
െന്താണോ അതാണ് ഞാന് നിനക്ക് തന്നത് ” അവന് പ്രതികാരസംത്രിപ്തിയാല് പൊട്ടിച്ചിരിച്ചു ….. ”പേടിക്കണ്ടാ പൂച്ചിക്കാകലര്ന്നിട്ടുണ്ട് അതിന്റെ വീര്യംകുറയാന് അത്ര പെട്ടന്നൊന്നും നീ ചാവില്ലാ..നിന്നെ വേദനിപ്പിക്കാന്‍ എനിക്ക് കഴിയില്ല റീഗല് അത്രയും നിന്നെ ഞാന് സ്നേഹിച്ചുപോയി” ..കണ്ണുകള് നിറച്ചുകൊണ്ടുള്ള …ദ്വിസ്വഭാവിയായുള്ള അവന്റെ പെരുമാറ്റം ഒരു ഭ്രാന്തനുതുല്യമായി തോന്നിച്ചു
റീഗല് അനങ്ങാന്പോലും കഴിയാതെ പാദത്തില്നിന്നും ഇരച്ചുകയറിവരുന്ന കുളിര്വലയം ഓരോ നാഡിയെയും മരവിപ്പിച്ചുകൊണ്ടുവരുന്നത് മനസ്സിലാക്കി നിശ്ചലാവസ്ഥയുള്ക്കൊണ്ട പാവയെപ്പോലെ അവന്റെ കണ്ണുകളിലേക്കു നോക്കികിടക്കുകയാണ് അവളുടെ ചുവന്നുവീര്ത്തനരമ്പുകള്ക്ക്മീതെ നില്ക്കുന്ന കണ്ണുനീര്തുള്ളികള് രക്തംപോലെ തോന്നിച്ചു ….ചേതനയറ്റ അവളുടെ കണ്ണുകളിലെ ചുവപ്പിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ അവസാന ശ്വാസം കിട്ടാതെ തന്റെ കൈകളിലമര്ന്നു വെള്ളത്തിനടിയിൽ പിടയുമ്പോൾ ഏ.സി.പി ദേവരാജൻ നടത്തിയ വെളിപെടുത്തലുകൾ ഒരു വെള്ളിത്തിരയിൽ കാണുന്നത്പോലെ അയാളുടെ തലച്ചോറിലേക്ക് കടന്നു വന്നു….. **************************************** “ഞാനെന്ന പോട്ടെ. സമയം പത്തായി” വാച്ചിൽ നോക്കിക്കൊണ്ട് സിദ്ധാര്ത്ഥന് എഴുന്നേറ്റു. “യാ, ഓക്കേ. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. നല്ല മഴയുണ്ട്. ഞാൻ ആക്കണോ വീട്ടിൽ?” “നോ, അയാം ഫൈൻ” “താൻ ഫിറ്റല്ലല്ലോ, അല്ലെ?” “ഹേയ് അല്ല” ഞാൻ ചിരിച്ചു. “അപ്പൊ ശരി. ടേക്ക് ഇറ്റ് ഈസി മാൻ” സിദ്ധാര്ത്ഥന് മുറ്റത്തേക്കിറങ്ങി. “താങ്ക്സ് ഫോർ ദ് ഡ്രിങ്ക്” “മൈ പ്ലഷർ” വാതിലടഞ്ഞു… ദേവരാജന് തിരിഞ്ഞു നടന്നു…കയ്യിലെ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം പകര്ന്നുകൊണ്ട് വിളിച്ചുപറഞ്ഞു .. ”റീഗല് ഇനി നിനക്ക് കടന്നു വരാം” സസ്പ്പെന്സ് ത്രില്ലറിലെ നായികയെപ്പോലെ റീഗല് രംഗത്തേക്ക് കടന്നുവന്നു… വേറൊരു ഗ്ലാസില് ഒഴിച്ച് തന്റെ നേരേ നീട്ടിപ്പിടിച്ച മദ്യം കയ്യിലേക്ക് വാങ്ങിക്കൊണ്ട് റീഗല് ചോദിച്ചു.. ”എന്താ എന്റെ പഴയ കൂട്ടുകാരന്റെ നിലപാടുകള്?..ജ
ോലി പോയതില് നിരാശയാണോ?” അയാള് ഒരു സിപ്പെടുത്ത് മേല്ചുണ്ടുകൊണ്ട് കീഴ്ചുണ്ടുതുടച്
ചുകൊണ്ട് പറഞ്ഞു…”ഹേയ്..അല്ലാ.. ജോലി അവനൊരു പ്രശ്നമേയല്ല..ഇതല്ലെങ്കില് വേറൊരുപത്രത്തില് നാളെ ആ തെളിവുകളുമായി അവന് വരും..നാളെ നീയാണ് അവനുപകരം വരുന്നത് എന്ന് അവന് അറിയുന്നതിന് മുന്പ് അവന്റെ മുന്നില് നീ ചെന്ന് പെട്ടാല് ഒരുപക്ഷെ ആ തെളിവുകള് നമ്മുടെ കയ്യില് വരാന് ചാന്സ് ഉണ്ട്” ”അത് ഞാനേറ്റു സര്..
ഞാനിപ്പോള് തന്നെ പോകാം..പക്ഷെ റിസ്ക് എടുക്കുന്തോറും എന്റെ പേമെന്റും കൂടും” അവള് മനോഹരമായി പുഞ്ചിരിച്ചു.. ദേവരാജനും ചിരിച്ചുകൊണ്ട് പറഞ്ഞു ”പൊന്നിനും പണത്തിനും മോഹമില്ലാത്ത പെണ്മണികളുണ്ടോ..ഹ ഹ..പേടിക്കണ്ടാ നിന്നെ മിഥുനിന് വല്യ ഇഷ്ട്ടമാണ്” ”മോഹമല്ല സര് വാശിയാണ്..ഇവിടെ പണമാണ് സാറേ ഒരുവന്റെ ജയവും തോല്വിയും നിര്ണ്ണയിക്കുന്നത്..എനിക്ക് ചിലിടത്തു ജയിക്കാനുണ്ട്” കയ്യിലെ ഗ്ലാസ് ടേബിളില് വച്ചുകൊണ്ട് അവള് വീണ്ടും പറഞ്ഞു ”എന്നെ അവനുമുന്നേ അവന്റെ വീട്ടിലൊന്നു എത്തിക്കണല്ലോ സാറേ..” ”ഉം..മിഥുന്റെ കാര് പിന്നാലെ കിടപ്പുണ്ട് എന്റെ ആള് നിന്നെ അവിടെ എത്തിക്കും” അവള് പുറത്തിറങ്ങാന് തയ്യാറായി രണ്ടടി നടന്നു ഒന്നു നിന്ന് തിരഞ്ഞുകൊണ്ട് വീണ്ടും ചോദിച്ചു..”സിനിയുടെ തായ് വേരൊന്നും അവന് തേടിപോയിട്ടില്ലാ എന്ന് ഉറപ്പല്ലേ ? രക്തബന്ധകഥയൊന്നും അവനു അറിയില്ലാലോ ലെ?” ”ഇതുവരെയില്ലാ നീ ധൈര്യമായി പോയി വാ..നേരം വെളുക്കാന് കാക്കണ്ടാ..ആ ഫയല് കിട്ടിയാല് ഉടനെയിങ്ങു പോര് ” അവള് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി..അപ്പോഴേക്കും കാര് സ്റ്റാര്ട്ട് ചെയ്ത് ദേവരാജന്റെ ആള് മുന്നിലേക്ക് വന്നു…അവള് അതില് കയറി.. കാര് ഗെയിറ്റ് കടന്നു റോഡിലേക്ക് ഇറങ്ങുമ്പോള് പുറകില് ദേവരാജന് കാറിന്റെ പിന്നാലെ ഉള്ള st K co എന്ന വെളുത്ത അക്ഷരങ്ങളെ നോക്കി നിന്നു
റീഗലിന്റെ ചാരക്കണ്ണുകള് വിറങ്ങലിച്ചുനില
്ക്കുന്നത് നോക്കി നില്ക്കുകയാണ് സിദ്ധാര്ത്ഥന്….പിന്നെ മെല്ലെ കൈകൊണ്ട് അവളുടെ മിഴികളെപൂട്ടി..അവന്റെ കണ്ണുകളില് നിന്നും രണ്ടുതുള്ളികള് നിലത്തേക്ക് വീണുചിതറി..”എല്ലാം അറിഞ്ഞുകൊണ്ട് റീഗല്…നീ..” അവന് വാക്കുകള് മുഴുമിച്ചില്ലാ കണ്ണുകള് തുടച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കു നടന്നു..കാറില് കയറി തന്റെ മൊബൈല് എടുത്തു ചാവേര് പേജ് ഓപ്പണ് ചെയ്തു…അതിലേക്കു ഈ വരികള് എഴുതി ചേര്ത്തുപോസ്റ്റ് ചെയ്തു… ”നാടിനെ നടുക്കിയ മൂന്ന്കൊലപാതകങ്ങള് ചെയ്തവനെ കണ്ടെത്താന് പോലീസുകാര്ക്കെതിരെ ട്രോള് നടത്തുന്നവരും ഇതില് പ്രതിഷേധിച്ചു പോസ്റ്റ് ഇടുന്നവരും ഒന്നോര്ക്കുക…നമ്മള്ക്കിടയില് സിനിയെന്നൊരു പെണ്കുട്ടിയുണ്
ടായിരുന്നു..കുറച്ചു മാസങ്ങള് കടന്നുപോയതുകൊണ്ട് ആ പേര് നിങ്ങള് മറന്നു തുടങ്ങിയോ?!..അവളെ നിഷ്ക്കരുണം പീഡിപ്പിച്ചു കൊലചെയ്തവര്ക്ക് എന്ത് ശിക്ഷയാണ് നിങ്ങള് നല്കുക?!…പത്
തനാപുരത്തിന്നു നമ്മുടെ വീടുകളിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു ലൈക് വാങ്ങുന്നതില് ഒടുങ്ങിപോകുന്നു നിങ്ങളുടെ പ്രതിഷേധം..നിങ്ങളുടെ കുടുംബത്തിനു നേരെയും ഒരു കഴുകന് കണ്ണുകള് ഉണ്ടാകാം..സിനിക്ക് സംഭവിച്ചത് നിങ്ങളുടെ വീട്ടില് നാളെ നടന്നുകൂടായ്കയില്ല….ചാരിറ്റി
യുടെ മറപിടിച്ച് അന്താരാഷ്ട്രാ തലത്തിൽ അവയവക്കച്ചവടം നടത്തിയ SK brotherssuper speciality ഹോസ്പിറ്റലിനെതിരായ് അവിടെ നടക്കുന്ന അനീതികൾക്കെതിരായി ചങ്കൂറ്റത്തോടെ പ്രതികരിച്ചതിനാണ് അവൾക്ക് സ്വന്തം ജീവൻ ബലി കൊടുക്കേണ്ടി വന്നത്….ഈയാം പാറ്റയുടെ പോലും ആയുസ്സില്ലാത്ത കീബോർഡ് വിപ്ലവങ്ങൾക്ക് ഈ നാട്ടിൽ ഒരു മാറ്റവും സൃഷ്ടിക്കാന് കഴിയില്ല..അനീതിക്കെതിരെ പൊരുതാനുള്ള ചങ്കൂറ്റമുണ്ടോ നിങ്ങള്ക്ക് ?..പെണ്ണിനെ കാമശമനത്തിനായുള്ള ഉപകരണമായി കാണുന്ന ഒരുത്തനും ഈ ചാവേറിന്റെ കയ്യില് നിന്നും രക്ഷപ്പെടില്ല.. ചേതനയറ്റുകിടക്കുന്ന ശരീരത്തില് പോലും കാമശമനം നടത്തിയ പോലിസ് സുരക്ഷയില് കഴിയുന്ന ബംഗാള്കാരനെ വേറൊരു ഗോവിന്ദചാമിയാകാന് ഞാന് അനുവധിക്കില്ലാ.. പെണ്മാനത്തിന് വിലകല്പ്പിക്കാത്തവന് കൂട്ടുകാരനായാലു
ം കൂടെപ്പിറപ്പായാലും എന്റെ നിയമത്തില് ഒരു ശിക്ഷയെ ഉള്ളൂ ‘മരണം’…ഞാന് ചെയ്തത് ശരിയെന്നു ഒരുനിമിഷമെങ്കിലും നിങ്ങള് അറിയാതെ നിങ്ങളുടെ ഹൃദയം മന്ത്രിക്കുന്നു
ണ്ടെങ്കില് നിങ്ങള്ക്കെന്റെ ‘ഹൃദയഭാഷ’ മനസ്സിലാകും നിങ്ങളിലും ഒരു ചാവേര് ഒളിഞ്ഞിരിക്കുന്നു..”…. ആ പോസ്റ്റ് ലക്ഷങ്ങളുടെ ലൈക്കിലെക്കും ഷെയറിലേക്കും കടക്കുമ്പോള് സിദ്ധാര്ത്ഥന് കുറെ മാസങ്ങള്ക്ക് മുന്പ് പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ട തെളിവില്ലാതെ അവസാനിപ്പിച്ച ‘നിഷ’കൊലക്കെസ്സ
ിന്റെ വിശദവിവരങ്ങള് നെറ്റില് തിരയുകയായിരുന്നു…………. ……………
……അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *