Malayalam Kambi Stories ഷോക്ക് ട്രീറ്റ്മെന്റ്
Shok Treatment | Author : Aani
Malayalam Kambi Stories അറിയിപ്പ്………….
ഇ കഥയും കഥാപാത്രങ്ങളും തികച്ചും എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞതാണ്…..
ഒത്തിരി തെറ്റുകൾ ഉള്ള തന്റെ എഴുത്തിനെ തന്റെ സമയമില്ല സമയത്തും എഡിറ്റ് ചെയ്യുന്ന ടോണി കുട്ടൻ 💕അവനോടു ഒരിക്കലും എനിക്ക് നന്ദി പറഞ്ഞാൽ തീരില്ല അവന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്ക്കരിച്ചു കൊണ്ട്. nikku 💕, പാച്ചു, യാമിനി,വിക്രം,achu,nikil,എന്നിവർക്ക് വേണ്ടി ഇ കഥ സമർപ്പിക്കുന്നു അതിൽ നിക്കുവിനെ എടുത്തു പറഞ്ഞെ മതിയാകു അവൻ ഇല്ലേൽ ഇ കഥ വീണ്ടും വൈകിയേനെ താങ്ക്സ് മുത്ത് മണികളെ ❤️❤️❤️❤️
പിന്നെ എന്നും എനിക്ക് കമെന്റ് ചെയ്തു സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പേരെയും സ്നേഹത്തോടെ ഓർത്തു കൊണ്ട് (ആരെയും മറന്നതല്ല കേട്ടോ പേര് എടുത്തു പറയാത്തത്തിൽ ദേഷ്യം തോന്നല്ലേ ) ❤️❤️❤️ തുടങ്ങുന്നു
രാജി രാവിലെ മുറ്റം അടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് മകളായ പ്രിയ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതു കണ്ടത്. രാജിയുടെ ഉള്ളൊന്നു കാളി..
“ദൈവമേ, പെണ്ണ് ചതിച്ചോ?!”
“അമ്മാ, ഞാനിങ്ങു പോന്നു. എനിക്കൊന്നും വയ്യ അവിടെ നിക്കാൻ!” പ്രിയ കയ്യിലുള്ള ബാഗ് അമ്മയുടെ കയ്യിലേക്ക് കൊടുത്തു.
“മോളെ നീ എന്താ പറയുന്നേ??”
“ഇനി പോകുന്നില്ലന്ന്! എന്താ അമ്മക്ക് മനസ്സിലായില്ലേ??” പ്രിയ അവളുടെ തുടുത്ത ചുണ്ടുകൾ ഒന്ന് വെട്ടിച്ചുകൊണ്ട് പറഞ്ഞു.
“അത് മോളെ, അവനു അങ്ങനെ ഒരു അവസ്ഥ വന്നത് കൊണ്ടല്ലേ.. മോളു തിരിച്ചു പോണം..”
രാജി തന്റെ മോളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.
“ഇല്ലമ്മാ, ഞാൻ പോകില്ല.. ഈ രണ്ട് വർഷം കൊണ്ട് ഞാൻ അനുഭവിച്ചതൊന്നും നിങ്ങളു മറന്നാലും എനിക്ക് മറക്കാൻ പറ്റില്ല..” പ്രിയ മുഖത്തു വീണ മുടികൾ ഒതുക്കി അമ്മയുടെ മുഖത്തു തന്നെ നോക്കി പറഞ്ഞു.
“എന്റെ പൊന്നു മോളെ, കല്ല്യാണം കഴിഞ്ഞാൽ ചെലപ്പോ അങ്ങനെ ഒക്കെ ഒണ്ടാവും.. മോളു വേണ്ടേ അതൊക്കെ നേരെ ആക്കിയെടുക്കാൻ..”
“അതൊന്നും ശെരിയാകില്ല അമ്മാ, അയാൾ മയക്ക് മരുന്നിനു അടിമയായിരുന്നില്ലേ! ഞാൻ എത്ര നോക്കി.. ഇനി എന്നെക്കൊണ്ട് പറ്റില്ല. ഹ്മ്മ്, ഇപ്പോൾ സംഭവിച്ചത് തന്നെ എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നെ..”
“മോളെ അങ്ങനെ ഒന്നും പറയെല്ല്!.. മൊത്തം തളർന്ന് ഒന്ന് മിണ്ടാൻ പോലും കഴിയാതെ ബെഡിൽ ഒരേ കിടപ്പാണ് അവൻ.. നീ അവിടെ അവനരികിൽ ഉണ്ടേൽ അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരും, ഉറപ്പാണ്..”
“അതു കൊണ്ട് എനിക്ക് ഒരു മെച്ചവും ഇല്ലല്ലോ.. തിരിച്ചു വന്നാൽ അയാൾടെ തനി സ്വഭാവം വീണ്ടും തുടങ്ങും!..” പ്രിയ വീണ്ടും മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.
“പ്രിയമോളെ, നിന്റെ അനിയത്തിയുടെ കല്ല്യാണം ഒരു കുറവും കൂടാതെ അവർ നടത്തിത്തരും എന്നാണ് വാക്ക്.. ഇനി കല്യാണത്തിന് മൂന്ന് ആഴ്ച മാത്രവേ ഉള്ളു. നീ ഇങ്ങനെ പിണങ്ങി വന്ന് വീട്ടിൽ നിന്നാൽ എന്താ നമ്മള് ചെയ്യുക? സാമ്പത്തികമായും അല്ലാണ്ടും അവരല്ലേ നമ്മളെ സഹായിക്കാനുള്ളു.. എങ്കിലും നീ പറയുന്നതും അമ്മക്ക് മനസ്സിലാകും. തൽകാലം ഒരു രണ്ട് മാസം അവിടെ പിടിച്ചു നിൽക്ക്, നിന്റെ അനിയത്തിയെ എങ്ങനേലും ഒന്ന് നല്ല രീതിയിൽ കെട്ടിച്ചു വിടട്ടെ, പിന്നെ നിന്റെ ഇഷ്ടമെന്താന്നു വെച്ചാൽ നിനക്കപ്പോൾ ചെയ്യാം.. പ്ലീസ് മോളേ.”
“മ്മ്.. എങ്കിലും ഞാൻ തിരിച്ചു പോവാം. അയാൾക്ക് വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടി..” പ്രിയ ഒന്ന് അയഞ്ഞു. രാജിക്കും സന്തോഷമായി.
പ്രിയ അമ്മായി അമ്മയോട് കള്ളം പറഞ്ഞ് തന്റെ വീട്ടിൽ വന്നതായിരുന്നു. അവൾ ഇനിയങ്ങോട്ട് ഒരു മടക്കം ഇല്ല എന്നാണ് വിചാരിച്ചത്. എന്തായാലും രണ്ട് മാസം കൂടി അവിടെ പിടിച്ചു നിന്നേക്കാം എന്ന് അവൾക്കിപ്പോൾ തോന്നി. അയാൾക്ക് വേണ്ടിയല്ല, തന്റെ അനിയത്തിക്കും അമ്മയ്ക്കും വേണ്ടി..
“മോളെ, ഇപ്പോൾ തന്നെ പൊക്കോ. മാത്രമല്ല, അവൻ അങ്ങനെ കിടക്കുമ്പോൾ നീ ഇവിടിങ്ങനെ വന്നാൽ നാട്ടുകാരും ഓരോന്ന് പറയും.”
“എന്റെ പൊന്നമ്മേ, ഞാനീ നടു ഒന്ന് നിവർത്തട്ടെ. അയാള് കണ്ടതൊക്കെ വലിച്ചു കേറ്റിട്ടു തളർന്നു പോയതല്ലേ.. കുറച്ചവിടെ കിടക്കട്ടെ..”
“തൽകാലം മോളിനി ഒന്നും പറയണ്ട, വേഗം അങ്ങോട്ട് പൊക്കോ. അവൾടെ കല്ല്യാണം കൂടെ ഒന്ന് കഴിഞ്ഞു വേണേൽ നമൂക്ക് ഡിവോഴ്സ് വാങ്ങാം.. അത് വരെ എന്റെ മോൾ ഒന്നും പുറത്തു കാണിക്കണ്ട. നല്ല സ്നേഹം അഭിനയിച്ചു നിന്നാൽ മതി.”
‘അല്ലേലും അവിടുത്തെ ജീവിതം ഒരു അഭിനയം തന്നെയായിരുന്നല്ലോ.. ഇനിയും അങ്ങനെ തന്നെ കുറച്ചു മാസം കൂടി പിടിച്ചു നിക്കണം.. അത്രയല്ലെ ഉള്ളു..’ പ്രിയ മനസ്സിൽ ഓർത്തു.
“എന്തായാലും നീ അകത്തേക്ക് വാ, കഴിച്ചിട്ട് പോകാം.”
“ആം..” പ്രിയ അൽപ്പം മടിയോടെ അമ്മയുടെ കയ്യിൽ നിന്നും ആ ബാഗ് തിരിച്ചു മേടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
“ഇതൊക്കെ നീ അവളോട് പറഞ്ഞോ?”
“അതൊക്കെ അവൾക്ക് sms അയച്ചു, ഇന്നലെ രാത്രി തന്നെ.”
“നീ എന്തായാലും ഒന്ന് വിളിച്ചേരു. ഇനി ചെലപ്പോ മെസ്സേജ് കണ്ടിട്ടില്ലെങ്കിലോ..”
“വിളിക്കണന്നു വെച്ചതാ, എന്റെ ഫോൺ താഴെ വീണ് ഡിസ്പ്ലേ പൊട്ടി. അത് മാറ്റാൻ കൊടുത്തിട്ടാ ഞാൻ വന്നെ.”
“അത് പെട്ടന്ന് മാറ്റി കിട്ടുവല്ലോ, അപ്പോൾ തന്നെ മേടിച്ചുടെ നിനക്ക്.”
“അതിന്റെ ഡിസ്പ്ലേ വളരെ റെയർ ആണ് പോലും.. അയച്ചു വരുത്തി ചെയ്യണം, രണ്ട് ദിവസം ആകുന്നു പറഞ്ഞു കടയിലെ പയ്യൻ.”
“ഓ അതാ നിന്നെ വിളിച്ചിട്ട് കിട്ടാത്തത് അല്ലെ..”
“ആം.”
അവൾ അമ്മയുടെ പുറകെ നടന്നു..
———————————————————————-
കിഷോർ ഹോസ്പിറ്റലിൽ പോകാനായി കാറിൽ കയറാൻ നേരം ആയിരുന്നു റിയാസിന്റെ ഫോൺ വന്നത്. അവൻ വേഗം ഫോൺ എടുത്തു.
“ഡാ കിഷോറേ, നിന്റെ കൂട്ടുകാരന്റെ വൈഫ് ഇല്ലേ, അവള് ഇവിടെ മൊബൈൽ സർവീസ് ചെയ്യാൻ വന്നിട്ടുണ്ടായിരുന്നു.” റിയാസ് ഫോണിൽ പറഞ്ഞു.
“ആര്?”
“ഹ! ആ ചരക്ക് ഇല്ലെ.. അവള്!”
“ആര്, പ്രിയയോ??”
“ആ, അത് തന്നെ!”
“ആഹാ.. എന്താ ഫോണിന്റെ പ്രോബ്ലം?”
“ഡിസ്പ്ലേ പോയതാ, ഞാൻ രണ്ട് ദിവസം ആകൂന്ന് കള്ളം പറഞ്ഞു.”
“നീ നോക്കിയോ, വല്ല ഫോട്ടോസും ഉണ്ടോ?”
“ഫോട്ടോസ് ഒന്നും കാര്യായിട്ട് ഇല്ല, പിന്നെ..”
“പിന്നെ?”
“എടാ, ഞാൻ അവൾടെ ചാറ്റ് വായിച്ചു. അതാ നിന്നെയിപ്പൊ വിളിച്ചത്.”
“എന്താടാ അതിൽ?”
“അവൾ കെട്ടിയോനെ ഉപേക്ഷിച്ചു പോകാൻ നിക്കുവാടാ! അവളും പിന്നെ അനിയത്തിയും കൂടി ഉള്ള ചാറ്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്. നല്ല വിളഞ്ഞ വിത്താ.. നീയന്നെന്നോട് എന്താ പറഞ്ഞെ, അവൾ വലിയ ശിലാവതി ആണെന്നോ.. തേങ്ങയാ! ഒരു മൈത്താണ്ടി കാമുകൻ ഉണ്ട് അവൾക്ക്! ഹഹ.. അവർ തമ്മിലുള്ള ചാറ്റൊന്നും ഇല്ലേലും കാൾ ഒത്തിരി ഉണ്ട്. ഇന്നവൾ എല്ലാം മടുത്തിട്ട് അവൾടെ വീട്ടിലേക്ക് ബാഗും കൊണ്ട് പോണെന്നാ പറഞ്ഞേക്കുന്നെ..”