The writer 18

” വൈകുന്നേരം പോകാം ”
” ശെരി ചേട്ടാ ”
അയാൾ അയാളുടെ ഷർട്ട്‌ എടുത്തു ഇട്ടിട്ടു അവളിടെ അടുത്തേക്ക് വന്നു. അവൾ അയാളെ നോക്കി, അയാൾ അവളിടെ വയറിൽ കൂടി ചുറ്റി പിടിച്ചിട്ട്,
” നിന്നെ വിട്ട് പോകാൻ എനിക്ക് മനസ്സ് വരുന്നില്ല മോളെ 🥰”
” ഈ ചേട്ടന്റെ ആക്രാന്തം, ചേട്ടാ, കട തുറക്കാൻ നോക്കി ”
അയാളുടെ ചുണ്ടിൽ അയാൾ അമർത്തിയൊരു ഉമ്മ നൽകിട്ട് അയാൾ അവിടെ നിന്നും പോയി.
അവൾ വൈകുന്നേരം ആകാൻ വേണ്ടി കാത്തിരുന്നു. വൈകുന്നേരം 8 മണിയായപ്പോൾ തന്നെ ഹോട്ടലുകാരൻ വാസു വന്നു.
” മോളെ, ആ പയ്യൻ മെമ്പറുടെ അനിയന്റെ വീട്ടിൽ ഉണ്ട്‌, ഞാൻ അവനെ വിളിച്ചിരുന്നു ”
” അവൻ എന്ത് പറഞ്ഞു ”
” ഇന്ന് കാണാൻ പറ്റുമോന്ന് ചോദിച്ചപ്പോൾ അവൻ ഒക്കെയാണെന്ന് പറഞ്ഞു. ”
” എന്നാൽ പോകാം ”
” ആ ”
അവൾ പോയി ഒരു ബ്ലു കളർ ഷർട്ടും ട്രാക്ക് സുട്ടും ഇട്ടോണ്ട് അവൾ വീടിന്റെ ഡോർ പൂട്ടി കഴിഞ്ഞു കാറിൽ കയറി. അയാളും കയറി ഒരു പത്തു കിലോമീറ്റർ യാത്രചെയ്തിട്ട് മെമ്പറുടെ അനിയന്റെ വീടിന്റെ അടുത്തെത്തി. വാസു മെമ്പറിന്റെ മകനെ ഫോണിൽ വിളിച്ചു.
” ഹലോ ജിമ്മി ”
” ആ ചേട്ടാ, എവിടെ എത്തി ”
” നിങ്ങളുടെ വീടിന്റെ അടുത്തുണ്ട് ”
” എന്നാൽ അവിടെ നിൽക്ക് ഞാൻ അങ്ങോട്ടേക്ക് വരാം ”
അല്പസമയം അവർ വെയിറ്റ് ചെയ്തപ്പോൾ തന്നെ ജിമ്മി വന്നു. നിളയും വാസുവും കാറിൽ നിന്നും ഇറങ്ങി.
” ഹായ് ചേട്ടാ”
” ഹായ് മോനേ, സുഖമാണോ? ”
” സുഖം, അല്ല എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത് ”
അപ്പോൾ നിള
” ഹായ് ഞാൻ നിള, ഒരു റൈറ്റർ ആണ്, കുറച്ചു വിവരങ്ങൾ അറിയാൻ വന്നതാണ്, ”
” ചോദിച്ചോളൂ ”
” വേണിയുടെ തിരോധനത്തിനെ പറ്റിയാണ് അറിയേണ്ടത്, ”
” ഉം ”
അയാൾ തിരിഞ്ഞു നിന്നോണ്ട് ദൂരങ്ങളിലേക്ക് വീക്ഷിച്ചു പറയാം ആരംഭിച്ചു,

” വേണി ഒരു പാവം കുട്ടിയാണ്, എന്നെക്കാളും 2 വയസ്സിനു ഇളയതും ആണ്. അവൾ എന്റെ ആരുമല്ലാഞ്ഞിട്ട് പോലും അവളുടെ വിയോഗം എന്നെ ഇന്നും ചില സമയങ്ങളിൽ വല്ലാതെ വിയർപ്പ് മുട്ടിക്കുന്നുണ്ട്, എന്റെ ഒരു കസിൻ വരുമ്പോൾ മാത്രമാണ് ഞാൻ പുറത്തേക്കിറങ്ങിയിരുന്നത്.”
” ലിന്റോ അല്ലേ അത് ”
” അല്ല, തനിക്ക് എങ്ങനെ അറിയാം ”
” ഉം കുറച്ചൊക്കെ അറിയാം “

Leave a Reply

Your email address will not be published. Required fields are marked *