The writer 18

” ഓക്കേ, ”
അവൾ കാൾ cut ചെയ്തിട്ട് സുരേന്ദ്രനോട് കാര്യം പറഞ്ഞിട്ട് അവൾ അയാൾക്ക് കുറച്ചു ക്യാഷ് കൊടുത്തിട്ട് അവൾ അവളുടെ സാധനങ്ങൾ എല്ലാം എടുത്തോണ്ട് യാത്ര ആരംഭിച്ചു. ട്രാഫിക് ഉള്ളതുകൊണ്ടുതന്നെ അവൾ അല്പം വൈകിയാണ് ഹോസ്പിറ്റലിൽ എത്തിയത്. അവൾ തോമസിന്റെ നമ്പറിൽ വിളിച്ചു.
അവളുടെ call എടുത്ത ആൾ ഹോസ്പിറ്റലിൽ എവിടെയാണ് വരേണ്ടത് എന്ന് പറഞ്ഞ് അവൾ iccu വിന്റെ അടുത്തെത്തി. അപ്പോൾ ഒരാൾ അവളുടെ അടുത്തേക്ക് വന്നിട്ട്
” തനാണോ നിള ”
” അതെ, ”
” തന്നെയൊന്ന് സാറിനു കാണണം എന്ന് പറഞ്ഞിരുന്നു ”
” ഇപ്പോൾ കയറാൻ പറ്റുമോ ”
” ഞാനൊന്ന് ചോദിച്ചു നോക്കട്ടെ ”
അയാൾ പോയി ഹെഡ് നഴ്സിനോട് ചോദിച്ചു, തിരികെ അയാൾ വന്നിട്ട്
” ആ കയറിക്കോളാൻ പറഞ്ഞു, പക്ഷെ ഫോൺ കൊണ്ടു പോകരുതെന്ന് പറഞ്ഞ്. ”
അവൾ വേഗം തന്നെ ഫോൺ അയാളുടെ കൈയ്യിൽ കൊടുത്തിട്ട് അവൾ അകത്തേക്ക് കയറി.അപ്പോൾ ഓക്സിജൻ മാസ്ക് ഒക്കെ വെച്ചു കിടക്കുന്ന അയാളുടെ ആ അവസ്ഥ കണ്ടപ്പോൾ നിളക്കു നല്ല വിഷമം തോന്നി. അവൾ അയാളുടെ അടുത്ത് ചെന്നിട്ട്
” സർ, സർ, ”
അയാൾ പതിയെ കണ്ണുകൾ തുറന്നു. കുഴഞ്ഞ സ്വരത്തിൽ
” പോയ കാര്യം എന്തായി ”
നിറ കണ്ണുകളോടെ
” എല്ലാം ഒക്കെയാണ് ”
” വിശദമായി പറയടോ ”
” വേണി മരിച്ചു പോയി, അവളെ കൊന്നത് ലിന്റോ എന്നാ പയ്യൻ ആണ്, അവൾ കഞ്ചാവിന്റെ ലഹരിയിൽ ചെയ്ത താണ്, അവിടുത്തെ മെമ്പറിന്റെ പെങ്ങളുടെ മകൻ ആണ് അവൻ ”
” മിടുക്കി, എനിക്കറിയാമായിരുന്നു, നിനക്ക് പറ്റുമെന്നു ”
” ഉം ”
” ഈ നോവൽ നീ തന്നെ എഴുതണം, നിന്റെ പേരിൽ ”
” അയ്യോ അതൊന്നും വേണ്ട സർ , സാറിന്റെ പേര് മാത്രം മതി, ”
” നോ, ഇതെന്റെ ആഗ്രഹം ആണ് , എന്റെ അവസാനത്തെ ആഗ്രഹം ”
” അങ്ങനെയൊന്നും പറയല്ലേ സർ ”
” ജനിച്ചാൽ ഒരു നാൾ മരിക്കണം, അതാണ് പ്രകൃതിയുടെ നിയമം, അപ്പോൾ നമുക്കൊരു ആഗ്രഹം ഉണ്ടായാൽ അത് നടത്തണം, അതുകൊണ്ട് നീ ഈ നോവൽ എഴുതിട്ട് നിന്റെ പേരിൽ പബ്ലിഷ് ചെയ്യണം ”
” ഉം, ചെയ്യാം സർ, സർ റസ്റ്റ്‌ എടുക്ക് ”
” ശെരി താൻ പൊയ്ക്കോളൂ ”
അവൾ നിറ കണ്ണുകളോടെ അവിടെ നിന്നും ഇറങ്ങി. പുറത്തേക്കു വന്നിട്ട് ഫോണും വാങ്ങി അവൾ വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ അവൾക്കു വന്നു കാൾ കേട്ടിട്ട് അവൾ വല്ലാതെ വിഷമിച്ചു.
തോമസ് നിര്യാതനായി. അവൾ ഹോസ്പിറ്റലിൽ പോയി. ഡെഡ് ബോഡിയുടെ കൂടെ തോമസിന്റെ വീട്ടിലേക്ക് വന്നു. അവൾ നിറയുന്ന കണ്ണുകളുമായി അവൾ മാറി ഇരുന്നു. അന്നത്തെ അവിടുത്തെ പരിപാടികളിൽ ശേഷം അവൾ പോയി. അവൾ പിന്നിടുള്ള ദിവസങ്ങളിൽ കൂടുതൽ മൂകമായി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *