The writer 18

” ഈ ഡയറി തന്റെ കൈയിൽ വച്ചോളു, പിന്നെ. ഞാൻ കുറച്ചു കാര്യങ്ങൾ മറ്റൊരു ഡയറിയിൽ രേഖപ്പെടുത്തിട്ടുണ്ട് അതും വച്ചോളു. അപ്പോൾ കാര്യങ്ങൾ തിരക്കാൻ കൂടുതൽ എളുപ്പമാകും”
” thanks സർ,”
ശേഖർ കൊടുത്ത നമ്പറും ലോക്കഷനും അവൾക്ക് തോമസ് അയച്ചു കൊടുത്തു.
” അല്ല, താൻ എപ്പോഴാ പോകുന്നത് ”
” നാളെ രാവിലെ തന്നെ പോകാം ”
” ആ, ശെരി ”
” എങ്ങനെയാണു പോകുന്നത് ”
” ലൊക്കേഷൻ നോക്കിട്ട് 120 കിലോമീറ്ററോളം ഉണ്ട്‌, അതുകൊണ്ട് കാറിൽ പോകാം എന്നാണ് വിചാരിക്കുന്നത് ”
” അതാണ് നല്ലത്, ”
പിന്നെയും കുറച്ചു നേരം തോമസുമായി സംസാരിച്ചിട്ട് അവൾ പോയി.
പിറ്റേന്ന് രാവിലെ തന്നെ അവൾ ഒരു ജീൻസ് പാന്റ്സും t ഷർട്ടും ഇട്ടോണ്ട് അവൾക്ക് വേണ്ട ഡ്രെസ്സുകൾ എടുത്ത് ബാഗിൽ വച്ചോണ്ട്, അവളുടെ അമ്മയോട് പോകുന്നു കാര്യം പറഞ്ഞു. അമ്മ അവളെ പോകുന്നതിൽ നിന്നും പിന്തിരിച്ചില്ല, അവൾ അവളുടെ സ്വിഫ്റ്റ് കാറിന്റെ ബാക്ക് ഡോർ തുറന്നു അതിൽ ബാഗ് വച്ചിട്ട്, അമ്മയോട് ബൈ പറഞ്ഞിട്ട് യാത്ര ആരംഭിച്ചു. രണ്ടര മണിക്കൂർ കൊണ്ടുതന്നെ അവൾ ലോക്കറിനയിൽ എത്തി. ശേഖർ കൊടുത്ത നമ്പറിൽ വിളിച്ചു.
” ഹലോ, സുരേന്ദ്രൻ ചേട്ടൻ ആണോ ”
” അതെ ”
” ഞാൻ, ശേഖർ സർ പറഞ്ഞ ആളാണ് ”
” നോവലിന്റെ…, മോളെവിടെ നിൽക്കുന്നത്? ”
” ഞാൻ മടവൂർ ബസ്റ്റോപ്പിൽ ഉണ്ട്‌ ”
” ഒരു 5 മിനുട്ട് ഞാനിപ്പോൾ വരാം ”
അവൾ അയാൾക്കായി വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അയാൾ ഒരു ആക്ടിവയിൽ അവിടെ എത്തീട്ടു ചുറ്റുപാടും നോക്കി. അയാൾ ഫോൺ എടുത്തിട്ടു അവളെ തിരികെ വിളിച്ചു.
” ഹലോ മോളെ, ഞാൻ ബസ്റ്റോപ്പിൽ വന്നല്ലോ, മോളെവിടെ ”
” ചേട്ടനാണോ ആക്ടിവായിൽ വന്നത്, ഞാൻ ചേട്ടന്റെ പിറകിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഉണ്ട്‌. ”
അവൾ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിട്ട് കൈ പൊക്കി കാണിച്ചു. അവളോട്‌ അയാൾ ഫോളോ ചെയ്യാൻ പറഞ്ഞിട്ട് അയാൾ ആക്ടിവായിൽ മുന്നോട്ടേക്ക് പോയി. അവളും അയാളെ അനുഗമിച്ചു. ആ നാട്ടിലെ റോഡ് വളരെ മോശമായിരുന്നു. കുലുങ്ങിയും തെറിച്ചും അവളും അയാളും കൂടി ഇടുങ്ങിയ വഴികളിലൂടെ ഒരു പഴയ വീടിന്റെ മുന്നിലെത്തി. സുരേന്ദ്രൻ അയാളുടെ ആക്ടിവയിൽ നിന്നും ഇറങ്ങി, കാറിന്റെ അടുത്തേക്ക് വന്നു,
” വാ മോളെ, ഇതാണ് മോൾക്ക് താമസിക്കാൻ വേണ്ടി തയ്യാറാക്കിയ വീട് ”

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നോക്കി. ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്.
” മോളെ വീട് ഇഷ്ടപ്പെട്ടോ ”
” ആ, ചേട്ടാ ”
” മോളെ ഒന്നും തോന്നരുത്, ഈ നാട്ടിൽ ഇത്രയൊക്കെ സൗകര്യമേ ഒള്ളൂ, ”
” ഇതൊക്കെ തന്നെ ധാരാളം, അല്ലേലും ഞാനിവിടെ സ്ഥിര താമസത്തിനു വന്നതൊന്നും അല്ലല്ലോ ”
” എന്നാൽ വീടിന്റെ അകമൊക്കെ കേറി കാണു “

Leave a Reply

Your email address will not be published. Required fields are marked *