The writer 18

” വേണി, എല്ലാരോടും നല്ല സുഹൃത്ത് ബന്ധം പുലർത്തുന്ന ആളായിരുന്നു. അവളെ ഇഷ്ടപെടാത്ത ആരും തന്നെ ആ നാട്ടിലില്ല, നല്ലതുപോലെ പഠിക്കുന്നത് കൊണ്ടുതന്നെ ടീച്ചേഴ്സിന് വരെ അവളെ ഇഷ്ടമായിരുന്നു. അവൾ എനിക്ക് പഠിക്കാൻ ഉള്ളതൊക്കെ നല്ലതുപോലെ പറഞ്ഞ് തന്നിട്ടുള്ളതാണ്. ”
” അല്ല, അവൾക്ക് കാമുകൻ വല്ലതും…. ”
” അങ്ങനെയൊന്നും ഇല്ല, ആരോടും ഒരു വഴക്കും പരിഭവവും ഇല്ലാത്തൊരു പെൺകുട്ടി ”
” ഈ സംഭവം നടക്കുന്നതിന്റെ തലേന്ന് അവളുടെ പെരുമാറ്റത്തിൽ എന്ധെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ”
” അങ്ങനെ ചോദിച്ചാൽ, ഇല്ലായിരുന്നു എന്നാണ് എന്റെ ഓർമ, ഒരുപാടു വർഷം കഴിഞ്ഞതല്ലേ ”
” ഓക്കേ, തന്റെ നമ്പർ ഒന്ന് തരണേ, ”
” തരം, ”
മിനി നമ്പർ കൊടുത്തു
” എന്നാൽ ശെരി, പോയിട്ട് വരാം ”
അവൾ തിരികെ ചായക്കടയിൽ വന്നു. മറ്റ് 2 പേരോടും കൂടി തിരക്കി. പോലീസിന് കിട്ടിയ വിവരങ്ങൾ മാത്രമേ അവൾക്കും കിട്ടിയുള്ളൂ, അവൾ വളരെ വിഷമത്തോടെ വീട്ടിലേക്കു തിരികെ വന്നു. തോമസിനെ വിളിച്ചു,
” ഹലോ ”
” പറഞ്ഞോ നിള എന്തായി കാര്യങ്ങൾ ”
” ഇവിടെ ആരും ഒന്നും വിട്ടു പറയുന്നില്ല സർ, ”
അയാൾ കുറച്ചു ഹാർഷായി അവളോട്‌
” ആഹാ, തന്നോട് ഞാൻ അപ്പോഴേ ചോദിച്ചതല്ലേ തന്നെ കൊണ്ടു പറ്റുമോ എന്ന് ”
” അത്.. അത്.. ”
” ഞാൻ എഴുതി തന്നതുപോലെ ഓർഡറിൽ അല്ലേ താൻ കാര്യങ്ങൾ ചെയ്തത് ”
അവൾ തിരികെയൊന്നും മിണ്ടിയില്ല.
” തന്നെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ, എന്നാൽ പിന്നെ ഈ നോവലെഴുത്തു ഇവിടെ നിർത്താം,”
അയാൾ കൂടുതലൊന്നും പറയാതെ call cut ചെയ്തു. അവൾക്ക് വല്ലാതെ വിഷമം തോന്നി, അവൾ എന്തു ചെയ്യും എന്നറിയാതെ അങ്ങനെ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ സുരേന്ദ്രൻ അവൾ താമസിക്കുന്നിടത്തേക്ക് വന്നു, അവളുടെ മുഖഭാവം കണ്ടപ്പോൾ
” എന്താ മോളെ വിഷമിച്ചിരിക്കുന്നത് ”
അവൾ നടന്നു കാര്യങ്ങൾ എല്ലാം പറഞ്ഞു,
” അത്രേ ഒള്ളോ, ആദ്യം മുഖത്തെ വിഷാദ മൊക്കെ മാറ്റ്, എല്ലാത്തിനും ഒരു പരിഹാരം ഉണ്ട്‌, തല്ക്കാലം മോള് പോയി മുഖമൊക്കെ കഴുക് ”
അയാളുടെ സംസാരം കേട്ടപ്പോൾ അവൾക്ക് വല്ലാതെ ആശ്വാസം തോന്നി. അവൾ പോയി മുഖമൊക്കെ കഴുകി.
അവൾ അയാളുടെ അടുത്ത് വന്നു,
” മോള് സെൽവന്റെ അടുത്ത് പോയിരുന്നോ ”
” ഉം ”
” അവൻ മോളോട് മിണ്ടാൻ കൂട്ടാക്കി ഇല്ല അല്ലേ ”
” ഇല്ല “

Leave a Reply

Your email address will not be published. Required fields are marked *