The writer 18

അയാളൊന്നു ചിരിച്ചിട്ട്
” മോളെ അയാളോട് അങ്ങനെയൊന്നും ചോദിച്ചാൽ പറയില്ല, അയാളിപ്പോൾ മകളുടെ മരണത്തിനു ശേഷം മദ്യത്തിന് അടിമപ്പെട്ടു, അതുകൊണ്ട് അതിനെ കൊണ്ടു തന്നെ വേണം അയാളെ കയ്യിലെടുക്കാൻ ”
” ഇതിനെ?? ”
” മദ്യം ”
” അതെങ്ങനെ ”
” മോളൊരു കുപ്പിയുമായി ചെന്നു ആവിശ്യം പറഞ്ഞ് നോക്ക് ”
” അയ്യോ ചേട്ടാ, അതൊക്കെ ശെരിയായ കാര്യമാണോ ”
” ആവിശ്യം നമ്മളുടേതാണ്, അപ്പോൾ വളഞ്ഞ വഴി നോക്കിയേ പറ്റു ”
” ഉം, എന്നാൽ ഞാനെവിടെ നിന്നും അത് വാങ്ങിക്കും ”
” ഇത് നല്ല കഥ, ഞാനിവിടെ ഉള്ളപ്പോൾ മോളോന്നുകൊണ്ടും പേടിക്കേണ്ട, മോള് ക്യാഷ് തന്നാൽ മതി, ഞാൻ വാങ്ങിക്കൊണ്ടു വരാം ”
” ഉം, ശെരി ചേട്ടാ, എത്ര രൂപ വേണം, ”
അയാളൊന്ന് ചിന്തിച്ചിട്ട്
“1500 താ, ”
അവൾ അവളുടെ ഹാൻഡ് ബാഗിൽ നിന്നും 1500 എടുത്തിട്ട് അയാൾക്ക് കൊടുത്തു.
” എപ്പോള അങ്ങോട്ടേക്ക് പോകേണ്ടത് ”
” വൈകിട്ട് ഒരു 6 മണിയാകുമ്പോൾ ഞാൻ വാങ്ങിക്കൊണ്ടു വരാം, അപ്പോൾ ചെന്നാൽ മതി. ”
” ചേട്ടനും വരില്ലേ അങ്ങോട്ടേക്ക് ”
” സോറി മോളെ, എനിക്ക് ഇന്ന് വേറെ ഒരു പരുപാടിയുണ്ട് ”
” ഞാനൊറ്റക്ക് എങ്ങനാ ”
” എന്തിന് പേടിക്കുന്നത് എന്ധെലും ഉണ്ടേൽ എന്നാ വിളിച്ചാൽ മതി ”
അയാൾ കാശും വാങ്ങി അവിടെ നിന്നും പോയി.

വൈകുന്നേരം 6 മണിയകാറായപ്പോൾ സുരേന്ദ്രൻ വന്നു. അയാൾ അല്പം ഉടായിപ്പായതുകൊണ്ടുതന്നെ, അയാൾ കുറഞ്ഞ വിലയുടെ ഒരു മദ്യവുമായിട്ടാണ് അയാൾ വന്നത്, അവൾക്കതു മനസ്സിലായില്ല. അയാൾ അവളുടെ കൈയ്യിൽ കൊടുത്തിട്ട്, അയാൾ പോയി. അവൾ അത് കാറിന്റെ ഡാഷ് ബോഡിൽ ഇട്ടിട്ട്. അവൾ ഒരു ബ്ലാക്ക് കളർ ഷർട്ടും റെഡ് കളർ സ്‌കിർട്ടും ഇട്ടോണ്ട് കാറിൽ കയറി സെൽവന്റെ വീടിന്റെ അടുത്തെത്തി. അവൾ മദ്യം എടുത്തുത്തൊണ്ടു നടന്നു അയാളുടെ വീടിന്റെ വാതിലിൽ എത്തി. അപ്പോൾ വെള്ളം വിഴുന്ന് ശബ്ദം അവൾ കേട്ടിട്ട് വീടിന്റെ സൈഡിൽ ഉള്ള കിണറിന്റെ സൈഡിലേക്ക് നോക്കി, അയാൾ ഒരു തോർത്തും ഉടുത്തോണ്ട് കുളിക്കുകയാണ്, അവൾ വീടിന്റെ വാതിൽ പടിയിൽ അയാളെയും കാത്തു ഇരുന്നു. അയാൾ കുളിയും കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അവളെ കണ്ടു.
” അമ്മ ഉങ്കളിക്കിട്ടെ എത്തന വാട്ടി സൊള്ളിയച്ചു ”
അവൾ മറുപടിയൊന്നും പറയാതെ അവളുടെ കൈയിൽ ഇരുന്ന കുപ്പി അയാൾക്ക് നേരെ നീട്ടി. അയാൾ പകച്ചുകൊണ്ട് കുപ്പിയിലേക്ക് നോക്കി. ഞെടിയിഴയിൽ അയാൾ അവളിടെ കൈയ്യിൽ ഇരുന്ന കുപ്പി വാങ്ങി കൊണ്ടു അയാൾ അകത്തേക്ക് കയറിക്കൊണ്ട്
” ഉള്ളെ വാമാ ”
അവൾ വീടിന്റെ അകത്തേക്ക് കയറി. ഒരു കസേരയിൽ ഇരുന്നു. അയാൾ അകത്തേക്ക് കയറി വെള്ളവും ഗ്ലാസും എടുത്തോണ്ട് അവളുടെ അടുത്തേക്ക് വന്നിട്ട്. താഴെ ഇരുന്നോണ്ട് മദ്യത്തിന്റെ അടപ്പ് പൊട്ടിച്ചു, ഗ്ലാസിൽ ഒഴിച്ചിട്ടു വെള്ളവും ഒഴിച്ചു ഒറ്റ വലിക്കു അകത്താക്കി.
” എനിക്ക് വേണിയെ കുറിച്ചറിയണം ”
അയാൾ വീണ്ടും ഒരു ഗ്ലാസും കൂടി മദ്യം ഒഴിച്ചു അകത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *