ചെകുത്താനെ പ്രണയിച്ച മാലാഖ – 1

തുണ്ട് കഥകള്‍  – ചെകുത്താനെ പ്രണയിച്ച മാലാഖ – 1

ഇത് എൻറ ആദ്യ ശ്രമമാണ്, അതിനാൽ തന്നെ തെറ്റകളുണ്ടാകാനുളള സാദ്ധ്യത വളരെ കൂടുതലാണ്.നിങ്ങളുടെ എല്ലാ പിന്തുണയും കരഞ്ഞു ചോദിക്കുന്നു.ആദ്യം തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുവാണ്..ആദ്യ ഭാഗത്തിൽ തന്നെ എരിവും പുളിയും ചേർക്കാൻ എനിക്ക് സാധിച്ചിട്ടില്ല, അത് എൻറ കഴിവു കേടായി കണ്ടാൽ മതി..സോറി….
”മേരീ…എടീ മേരീ…ഇവൾ എന്നാ എടുക്കുവാ” വർഗ്ഗീസ് സിറ്റ് ഔട്ടിൽ നിന്നും അകത്തേക്കു നോക്കി തൻറെ ഭാര്യയെ വിളിച്ചു.
”എന്നതാ ഇച്ചായാ വിളിച്ചു കൂവണെ?” അടുക്കളയിൽ നിന്നും മേരി എന്ന മെരീനാ വർഗ്ഗീസിൻറ ശബ്ദം.
”എടീ അവരെത്തിയെന്നാ തോന്നുന്നെ”
”ആരുടെ കാര്യമാ ഇച്ചായാ ഈ പറേണെ? ആരെത്തിയെന്നാ?”
”നിൻറ തന്ത”
”ദേ ഇച്ചായാ രാവിലെ തന്നെ എൻറ പപ്പയെ പറഞ്ഞാലുണ്ടല്ലോ”
”പറയാതെ പിന്നെ തലമണ്ട നിറയെ കളിമണ്ണ് വാരി നിറച്ച ഈ സാധനത്തിനെ എൻറ തലയിൽ കെട്ടിവെച്ച അയാളെ എന്റ്റെ കൈയ്യിലോട്ട് കിട്ടിരുന്നേൽ കാലേൽ വാരി ഞാനാ…ആ…ആ…ആ….. എടീ മോളെ കത്തി മാറ്റ് മുറിയും”
”അപ്പോൾ പേടി ഉണ്ട്…ഇനി എന്റ്റെ പപ്പായെ കുറ്റം പറയോ..പറയോന്ന്??”
”ഇല്ല… ഇല്ല..കർത്താവാണ സത്യം”
”വേണ്ട കർത്താവിനെ കൊണ്ടൊന്നും ആണയിടണ്ട”
”അതെന്താ എന്നെ അത്രയ്ക്കു വിശ്വാസമാണോ?”
”അയ്യട വിശ്വാസിക്കാൻ പറ്റിയ ഒരു സാധനം, അതുകൊണ്ടൊന്ന്വല്ല..കളളസത്യംചെയ്ത് കർത്താവിന് വല്ല ആപത്തും പറ്റിയാലോന്നു പേടിച്ചിട്ടാ…പിന്നെ നിങ്ങളു ആരു വന്നെന്നാ മനുഷ്യാ പറഞ്ഞേ?”
”ങും അപ്പുറത്തെ വീട്ടിലെ പുതിയ താമസ്സക്കാർ ഇന്നു വരുമെന്നല്ലേ പറഞ്ഞിരുന്നത്…നല്ല കുടുംബമെന്നാ ഓണർ പറഞ്ഞെ.എന്തേലും സഹായം വേണമെങ്കിലൊ?”
”എന്റ്റെ ഇച്ചായാ നിങ്ങള് മറ്റുളളവരെ സഹായിച്ച് സഹായിച്ച് കർത്താവിൻറ്റെ വിലകളയാൻ നിക്കാണ്ട് കോടതീൽ പോകാൻ നോക്ക്”
”നിൻറ്റെ തമാശ കേട്ടുകേട്ട്ക എൻറ്റെ റിലേ തീരാറായി എന്നിട്ടും നീ നിർത്താൻ ഉദ്ദേശമില്ലെങ്കിൽ എൻറ്റെ പൊഹ കാണേണ്ടി വരും..ഹ…ഹ…ഹ”
”ദേ ഇച്ചായാ മതീട്ടോ രാവിലെ എന്നെ കളിയാക്കാൻ നിന്നാൽ രാത്രി ഞാനും പണി മുടക്കും കേട്ടോ.”
”അയ്യോ!! പൊന്നുമോളെ ചതിക്കല്ലെ.”
”ഹാ ! അങ്ങനെ വഴിക്കു വാ ഇല്ലെങ്കിൽ മേരീടെ സ്വഭാവം ഇച്ചായനറീയാലോ”
”അയ്യോ!! സോറി മാഷെ, താൻ ക്ഷമിക്കടോ, താനിങ്ങു വാ അടുത്ത്”
”ഛെ!! വിടു മനുഷ്യനെ വെളുപ്പാൻ കാലത്താ അതിയാൻറ്റെ ഒരു കിന്നാരം…..അയ്യെ ഇതെങ്ങോട്ടാ കൈ കൊണ്ട് പോണെ…വിട്..വിട്…ഇച്ചായാ വേണ്ടാ പി..ളേ.. രരരര്”

[SORRY GUYS പരിചയപ്പെടുത്താൻ മറന്നു അഡ്വാകേറ്റ് വർഗ്ഗീസ് ഫിലിപ്പിൻറ്റെയും മെരീനാ വർഗ്ഗീസിൻറ്റെയും വീട്ടിലെ പകൽകാഴ്ച്ചയാണ് നിങ്ങൾ കണ്ടത്.അഡ്വാക്കേറ്റ് വർഗ്ഗീസ് ഫിലിപ്പ് 48 വയസ്സ്, ഡിസ്ട്രിക്ട് കോർട്ടിലെ ലീഡിംഗ് അഡ്വാകേറ്റ്. ഭാര്യ മെരീനാ വർഗ്ഗീസ് 40 വയസ്സ്, ഒരു തനി നാടൻ കോട്ടയം അച്ചായത്തി.രണ്ടു പെൺമക്കൾ.സാമ്പത്തികമായി ഉയർന്ന നിലവാരമാണ്.കല്ല്യാണം കഴിഞ്ഞ് 23 വർഷമായെങ്കിലുംമധുവിധു ആഘോഷിക്കുന്ന നവവധു-വരന്മാരെ പോലെ ഇപ്പോഴും കിടപ്പറയിൽ രാസലീല ആസ്വദിക്കുന്നു.]
”ഇച്ചായാ എനിക്ക് വല്ലാണ്ടാകുന്നു…ഇപ്പോൾ ഇത് മതി..രാത്രി ശരിയാക്കാം എൻറ്റെ പൊന്നിച്ചായനല്ലെ..ഇപ്പോൾ പോകാൻ നോക്ക്…പ്ലീസ്സ്, ആ മൂത്തപെണ്ണാനും കണ്ടാൽ അതുമതി ഇന്നത്തെ പുകിലിന്”
”ങും അതും ശരിയാ..അപ്പോൾ പോകാം അല്ലെ??”
”ഹ..ഹ.. മോൻ പോ അല്ലേൽ ആരോഗ്യത്തിനു ഹാനികരമാ…ഹ..ഹ.”

സെൻറ് മേരീസ് കോളേജിലെ ആദ്യ ദിനം, എല്ലായിടത്തും കുട്ടികൾ ഗ്രൂപ്പുകളായി നിലകൊളളുന്നു.ജൂനിയർ കുട്ടികളുടെയെല്ലാം മുഖം പേടിച്ചരണ്ടിരിക്കുന്നു.പെൺകുട്ടികൾ മിക്കതും കരയുന്നുണ്ട്. റാഗിംങിന് പേരു കേട്ട കോളേജ് ആണെന്നറിഞ്ഞപ്പോൾ തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞതാണ് എന്നിട്ടും ആരും റ്റ്കേട്ടില്ല, അല്ലെലും എല്ലാ പേർക്കും സ്റ്റാറ്റസ് ആണല്ലോ വലിയ കാര്യം, മക്കൾ എങ്ങനെയോ ആയികൊളളട്ടെ, അല്ലെങ്കിൽ തനിക്ക് ഒട്ടും പരിചയമില്ലാത്ത ഈ നഗരത്തിൽ…ഈ കോളേജിൽ….ഹോസ്റ്റലിൽ……
”ഏയ്..താനെന്താ അവിടെ താറി നിക്കുന്നത്.” അപ്പോഴാണ് ജീന തൻറ്റെ ഓർമ്മയിൽ നിന്നും ഉണർന്നത്.
”ഹലോ അവിടെ നിന്ന് ഉറങ്ങുവാണോ, മോളിങ്ങ് പോര്.” ജീന വിറയ്ക്കുന്ന കാലടികളുമായി അവരുടെ അടുക്കലെത്തി.
”ഇവിടെ നടക്കുന്നതെന്താണെന്ന് നിനക്കറിയോടീ ?” കൂട്ടത്തിൽ നേതാവ് എന്നു തോന്നിക്കുന്നവൻ ചോദിച്ചു.
”ഇ..ഇല്ല” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
”എടാ രാഹുലേ കൊച്ചിന് ഒന്നും മനസ്സിലായില്ല കേട്ടോ, നീ ഒന്നു പറഞ്ഞു കൊടുത്തെ.”
”എന്റ്റെ കൊച്ചെ നമ്മളു നിന്നെ റാഗു ചെയ്യാൻ പോകുവാ..എന്താ നിന്റ്റെ അഭിപ്രായം വേണ്ടെന്നാണെൽ നിനക്കു പോകാം….അല്ലെ അളിയാ…ഹ..ഹ..ഹ..” പിന്നൊരു കൂട്ടചിരിയായിരുന്നു.
”എന്താടീ നിന്റ്റെ പേര്??” ഒരുവൻ ചോദിച്ചു.
”ജീന”
”ജീനാ??”
”ജീന വർഗ്ഗീസ്” അവൾ വിറച്ചും കൊണ്ട് മറുപടി നൽകി…അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.”ആഹ് !! പേരൊക്കെ കലക്കി, പിന്നെ വർഗ്ഗീസിൻറ്റെ ജീൻ തന്നാണല്ലോ അല്ലെ..ഹ..ഹ..ഹ” പിന്നും ഒരു പൊട്ടിച്ചിരിക്കത് തുടക്കം കുറിച്ചു.അത് തൻറ്റെ അഭിമാനത്തിനു മുകളിലുളള കയ്യേറ്റമായി അവൾക്ക് തോന്നി.പിന്നെ തൻറ്റെ നിസഹായവസ്ഥ കൂടി ആലോചിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
”എടാ ദാ കൊച്ച് കരഞ്ഞു തുടങ്ങി.”
”എൻറ്റെ കൊച്ചെ നീ ഇപ്പോഴേ കരയാൻ തുടങ്ങിയാൽ എങ്ങനെയാ?? നമ്മളു തുടങ്ങീട്ടില്ലെ ഉള്ളൂ…പിന്നെ നിന്റ്റെ ഈ കരച്ചിലു കണ്ടിട്ട് ആരും നിന്നെ സഹായിക്കാനൊന്നും പോണില്ല, എന്തിന് പ്രിൻസിപ്പാൾ പോലും ഞങ്ങളെ പേടിച്ച് വാ തുറക്കില്ല. ആ സ്ഥിതിക്ക് ഈ കരച്ചിലിൻറ്റെ ആവശ്യമുണ്ടോ??.”അവൾക്ക് എന്തു ചെയ്യണമെന്നറിയാതെ നില്ക്കാനെ കഴിഞ്ഞിട്ടുളളു.
”അപ്പോൾ നമ്മൾ പറയുന്നതനുസരിക്കാൻ തയ്യാറാണല്ലോ അല്ലെ? ” അവൾ ഒന്നും പറയാതെ നിന്നപ്പോൾ നേതാവിൽ നിന്നൊരു ആക്രോശം ഉണ്ടായി.”അല്ലേന്ന്??”
”ഉം” പേടിച്ച് അവൾ അറിയാണ്ട് പറഞ്ഞു പോയി.
”ഹ..ഹ..ഹ.. എന്നാൽ മോള് ആദ്യം ആ നില്ക്കണ ചേട്ടനൊരു മുത്തം കൊടുത്തേ” ആ വാക്കുകൾ അവളുടെ നെഞ്ചിൽ ഒരു ഇടിത്തീ പോലെ വന്നു പതിച്ചു. അവൾ ചലനമില്ലാണ്ട് നിന്നുപോയി. ”എടീ നിന്നോടു പറഞ്ഞതു കേട്ടില്ലേ” അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ചാടി വന്നു. പേടിച്ചു വിറച്ച അവൾ ചുറ്റും നോക്കി.എന്നാൽ ഒരു കണ്ണിലും തന്നോടുളള സഹതാപം കാണാൻ അവൾക്കു കഴിഞ്ഞില്ല. എന്നാൽ കുറച്ചു പേരുടെയെങ്കിലും മുഖത്ത് ഒരു സഹതാപം കണ്ടു.അപ്പോൾ താൻ പെട്ടു എന്നവൾക്കു ബോധ്യമായി.കർത്താവെ ആരെയും ഞാൻ അറിഞ്ഞുകൊണ്ട് ഇതുവരെ വേദനിപ്പിച്ചിട്ടില്ലല്ലോ എന്നിട്ടും ഇങ്ങനൊരു വിധി.ഇനി എന്നെ സഹായിക്കാൻ അങ്ങേക്കുമാത്രമേ സാധിക്കൂ.”എടീ എന്നതാടീ ആലോചിച്ചോണ്ട് നിക്കണെ?” ഇതും പറഞ്ഞു അടിക്കാനോങ്ങിയവന്റ്റെ കൈ പതിയെ താണു.അടി പേടിച്ച് തല കുമ്പിട്ട് നിന്ന അവൾ കുറച്ചു കഴിഞ്ഞിട്ടും അനക്കമൊന്നും കാണാണ്ടായപ്പോൾ പതിയെ തല ഉയർത്തി നോക്കി.അവൻ ഗെയ്റ്റിലേക്ക് നോക്കി നിക്കുവായിരുന്നു.
പെട്ടെന്ന് ഒരു റോയൽ എൻഫീൽഡിൻറ്റെ ശബ്ദം അവിടേക്ക് പാഞ്ഞു വന്നു.കാറ്റിൻറ്റെ വേഗതയെ കീറി മുറിച്ചും കൊണ്ട് വന്ന ആ ബൈക്ക് അവരുടെ അടുത്തായി നിലകൊണ്ടു.സഡൻ ബ്രേക്കിനാൽ കരഞ്ഞ വണ്ടിയുടെ ശബ്ദം അവിടവിടെയായി അലയടിച്ചു.
ഈ രംഗം കണ്ടു നിന്ന ജീനയടക്കം എല്ലാ ന്യു- കമേസും അവനിൽ ആശ്രയം തേടാൻ നിർബന്ധിതരായി.കണ്ടു നിന്ന സീനിയർ പിളേളരുടെ ചുണ്ടുകളിൽ വിറയലോടെ അറിയാതെ ഒരു വാക്ക് ഉച്ഛരിക്കപ്പെട്ടു

”’ചെ…കു…ത്താ…ൻ”’

തുടരണോ??

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.