💞💞മാറ്റകല്യാണം – 1💞💞 Like

ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്…. എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…… നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്….

രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail end എഴുതി ഉള്ള ഇമ്പ്രെഷൻ കൂടി കളയാൻ ആഗ്രഹിക്കുന്നില്ല.. റൊമാൻസ് എഴുതാനുള്ള പരിചയക്കുറവ് കാരണം ആണ്.. അതിൽ ആർക്കും എന്നോട് ദേഷ്യം തോന്നരുത്🥰❤️❤️

ഒരിക്കൽ കൂടി എല്ലാരോടും നന്ദി 🥰🥰🥰🥰

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഇത് ഒരു സാധാരണ കഥ ആണ്… തികച്ചും ഭാവനയിൽ വിരിഞ്ഞ ഒരു കുഞ്ഞു കഥ…. ഒടിയൻ സിനിമയുടെ ആദ്യ ഷോ കാണാൻ പോയത് പോലെ പ്രതീക്ഷയുടെ അമിതഭാരം വച്ചു കൊണ്ട് ഈ കഥ വായിച്ചാൽ പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…..😄..

വലിയ ട്വിസ്റ്റുകളോ,പ്രേശ്നങ്ങളോ ഒന്നും തന്നെ കാണില്ല… അനാവശ്യമായ കമ്പി ഈ കഥയിൽ പ്രതിക്ഷിക്കരുത്.. കഥയുടെ ഒഴുക്ക് അനുസരിച്ചു ആവശ്യം ഉണ്ടേൽ ആഡ് ചെയ്യന്നതാണ്…. അതിൽ എന്നോട് പിണക്കം തോന്നരുത്

അപ്പോൾ തുടങ്ങട്ടെ…..😊 . . . . . . ഞാൻ വരുൺ…. എല്ലാരും കുട്ടൻ എന്ന് വിളിക്കുന്ന വരുൺ വിനോദ്… എനിക്കു ഇപ്പോൾ 27 വയസ്സു ആയി…. കാണാൻ നല്ല സുന്ദരനും സുമുഖനും ആണ് ഞാൻ… മുന്ന് നാല് വർഷം ഇന്ത്യയിൽ ഉള്ള ഒട്ടു മിക്ക ആയോധനകലകൾ പഠിച്ചത് കൊണ്ടും 10ആം ക്ലാസ്സ്‌ മുതൽ ജിമ്മിൽ ഒക്കെ പോകുന്നത് കൊണ്ടും എന്റെ ശരീരം എല്ലാം നല്ല ഉറച്ചതാണ്… എന്നെ ആരു കണ്ടാലും ഒന്നു നോക്കി നിന്നു പോകും എന്നാണ് എല്ലാരും പറയുന്നേ.നല്ല വെളുത്ത ശരീരം ആണ് എനിക്കു.. ഒരുപാടു പ്രണയ അഭ്യർത്ഥന കിട്ടിയിട്ടുണ്ടെകിലും ഇതുവരെ ഒന്നിനും തല വച്ചു കൊടുത്തിട്ടില്ല…
ദി ഗ്രേറ്റ്‌ വിനോദിന്റെയും അംബിക യുടേയും രണ്ടു മക്കളിൽ മൂത്തത് ഞാൻ ആണ്.. എന്റെ അച്ഛനും അച്ഛന്റെ ഉറ്റ കൂട്ടുകാരനും ആയ കൃഷ്ണൻ മാമനും കൂടി ഒരു പാർട്ണർഷിപ് ബിസ്സിനെസ്സ് നടത്തുന്നുണ്ട്… കേരളത്തിലെ തന്നെ ഒരു പ്രധാന എക്സ്പോർട്ട് കമ്പനി ആണ് VK ഗ്രൂപ്പ്‌… അതിന്റെ അമരക്കാർ ആണ് അച്ഛനും മാമനും…

പിന്നെ എന്റെ അമ്മ അംബിക ഒരു തനി നാടൻ വിട്ടമ്മ ആണ്… ഒരു പാവം പൂച്ചാക്കുട്ടി… പിന്നെ ഇവരെകൂടാതെ എന്റെ വീട്ടിൽ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ അനിയത്തി വിദ്യ വിനോദ്…. അനിയത്തി എന്റെ എല്ലാം എല്ലാം ആണ്.. അവൾക്കു ഞാനും എനിക്കു അവളും എന്ന് പറഞ്ഞാൽ ജീവൻ ആണ്….. അവൾക്കു ഇപ്പോൾ 25 വയസ്സായി… അവൾ ഒരു ഡോക്ടർ ആണ്…

അച്ഛനും കൃഷ്ണൻ മാമനും കുഞ്ഞുനാൾ മുതലേ ഫ്രണ്ട്‌സ് ആണ്.. മാമനും മാമന്റെ ഭാര്യ ലക്ഷ്മി മാമിക്കും കുട്ടികൾ ഇതുവരെ ഇല്ല.. അതുകൊണ്ട് തന്നെ എന്നെയും അനിയത്തിയെയും അവർ സ്വന്തം മക്കളെ പോലെ ആണ് കാണുന്നത്.. ഞങ്ങൾക്ക് അവരോടു അങ്ങനെ തന്നെ ആണ്.. അവർ ഞങ്ങളുടെ വീടിന്റെ മുന്നിൽ ആണ് വീട് വച്ചു തമാസിക്കുന്നത്… അതുകൊണ്ടി തന്നെ രണ്ടു വീട്ടുകാരും ഭയങ്കര ക്ലോസ് ആണ്…

എന്നെ പറ്റി കൂടുതൽ പറയുക ആണേൽ ഞാൻ B. Com കഴിഞ്ഞു 4 വർഷം ഇന്ത്യ മുഴുവൻ ഒര് യാത്ര നടത്തി ഓരോ അഭ്യാസ മുറകൾ പഠിച്ചു… അങ്ങനെ കുറേനാൾ കറങ്ങി നടന്നു 25 വയസ്സായപ്പോൾ തിരിച്ചു വീട്ടിൽ വന്നു… പിന്നെ ആണ് ഞാൻ M. Com പഠിക്കാൻ ആയി ചേരുന്നതു.. എന്നാൽ പകുതിവഴിക്കു അത് നേർത്തേണ്ടി വന്നു.. അതിന്റ കാരണം വഴിയേ പറയാം…

എന്റെ സ്വഭാവത്തെ പറ്റി പറയുക ആണേൽ പെട്ടന്ന് ദേഷ്യം വരും.. ദേഷ്യം വന്നാൽ പിന്നെ കണ്ണും മുക്കും ഒന്നും കാണില്ല… പിന്നെ നല്ല വാശിയും നല്ല ഈഗോയും ഉണ്ട്.. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്…. പ്രേശ്നത്തിൽ പലരുടെയും കയ്യും കാലും തലയും എല്ലാം പൊട്ടിയിട്ടുണ്ട്.. എന്നാൽ പിടിപാട് കൊണ്ടും പണം കൊണ്ടും ആ പ്രശ്നം എല്ലാം തേച്ചു മാച്ചു കളയും..
ഇപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട് സെക്ഷൻ എല്ലാം മാനേജ്‍ ചെയ്യുന്നതു ഞാൻ ആണ്….. അങ്ങനെ ജീവിച്ചു പോകുന്നു…

ഞാനും വിദ്യായും എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണ്… അവൾ ഡോക്ടർ ആണേലും ഇപ്പോഴും എന്റെ മണിക്കുട്ടി തന്നെ ആണ്.. എനിക്കു എന്ത് പ്രശ്നം ഉണ്ടേലും അവൾ എന്റെ ഒപ്പം നിൽക്കുമായിരുന്നു… ഞങ്ങൾ പഠിച്ചത് എല്ലാം ഒരേ സ്കൂളിൽ ആയിരുന്നു.. അവിടെ അവൾ മറ്റാരെയും എന്റെ അടുത്ത് അടുപ്പിച്ചിട്ടില്ല… ഇന്റർവെൽ ടൈം ആയാൽ അവൾ ഓടി എന്റെ ക്ലാസ്സിൽ വരും…. എന്നെ പെണ്ണിനോടുപോലും സംസാരിക്കാൻ ഇവൾ സമ്മതിച്ചിട്ടില്ല…

അവൾ എന്റെ കാര്യത്തിൽ ഭയങ്കര പോസ്സസീവ് ആണ്….. അവൾ ആയിരിക്കണം എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു… അവളുടെ ഒരു കാര്യത്തിനും ഞാൻ എതിര് നിൽക്കില്ലായിരുന്നു.. എനിക്കു ഇഷ്ടമല്ലാത്ത ഒന്നും അവളും ചെയ്യില്ല….

ഒരിക്കൽ ഞാൻ പ്ലസ് 2 പഠിക്കുമ്പോൾ അവൾ അതെ സ്കൂളിൽ തന്നെ 10ആം ക്ലാസ്സിൽ പഠിക്കുന്ന ടൈം… ആ ടൈമിൽ ഒരു പെൺകുട്ടി എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ലെറ്റർ തന്നു.. ഞാൻ അത് അവളോട്‌ പറഞ്ഞു… എന്റെ ദൈവമെ അവൾ അന്ന് ഉണ്ടാക്കിയ പ്രേശ്നത്തിന് കയ്യും കണക്കും ഇല്ല..

അവൾ ആ പെണ്ണിനെ ക്ലാസ്സിൽ കയറി എന്തൊക്കയോ പറഞ്ഞു… സ്കൂൾ മൊത്തം അറിഞ്ഞു പ്രശ്നം ആയി.. അവളുടെ വീട്ടിൽ നിന്നു ആളെ വിളിപ്പിച്ചു പണി കൊടുത്തിട്ടാണ് അവൾ അടങ്ങിയത്…. അതാണ് എന്റെ മണിക്കുട്ടി…

എന്നാൽ അവളെ ആരേലും ശല്യം ചെയ്തുന്നറിഞ്ഞാൽ ഞാനും വെറുതെ ഇരിക്കില്ല.. ഒരിക്കെ അവളെ ഇഷ്ടമാണെന്നു പറഞ്ഞു കയ്യിൽ കയറിപ്പിടിച്ച ഒരുത്തനെ വീട്ടിൽ കയറി ഇടിച്ചു കൈ ഓടിച്ചു… അത് അന്ന് വലിയ പ്രശ്നം ഒക്കെ ആയി… അന്ന് എന്നെ വീട്ടുകാർ വഴക്ക് പറയാൻ നിന്നപ്പോൾ.. അവളുടെ ഭദ്രകാളി സ്വഭാവം വീട്ടിലെ എല്ലാരും അറിഞ്ഞു… അതെ ദേഷ്യം വന്നാൽ അവൾ തനി ഭദ്രകാളി ആണ്…..

എന്നാൽ എന്നോട് അവൾ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല…. ഞാൻ അവളോടും… ഞാൻ ടൂർ പോയ 4 വർഷം അവൾ റഷ്യ യിൽ ആയിരുന്നു… Mbbs ചെയ്യാൻ ആയി… അവൾ എന്നെ വിട്ടു പോകാൻ ഇഷ്ടം ഇല്ലാതെ ഒരുപാട് കരഞ്ഞു.. എന്നാൽ ഞങളുടെ പാവം അമ്മയുടെ ആഗ്രഹം ആയിരുന്നു അവളെ ഡോക്ടർ ആക്കണം എന്ന്.. ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചു… അവൾ പോയി കഴിഞ്ഞപ്പോൾ ഒരു വിഷമം എനിക്കു ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അത് അവളെ അറിയിച്ചില്ല…
അവൾ ഇല്ലാതെ വീട്ടിൽ നിൽക്കാൻ മടിച്ചാണ് ഞാൻ 4 വർഷം യാത്ര നടത്തിയത്… അങ്ങനെ ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.. യാത്രയുടെ സമയത്തും എന്ന് അവളെ വിളിച്ചു സംസാരിക്കും ആയിരുന്നു… അതിനു ഒരു മുടക്കും ഞങ്ങൾ വരുത്തിയില്ല… അവൾ തിരിച്ചു നാട്ടിൽ എത്തിയ ശേഷം ആണ് ഞാനും തിരിച്ചു വന്നത്….. ഞങ്ങൾ രണ്ട് കുടുംബങ്ങളും നല്ല സന്തോസത്തോടെ ആണ് ജീവിച്ചു പോന്നത്…

Leave a Reply

Your email address will not be published. Required fields are marked *