❤️സഖി❤️-1

❤️സഖി❤️

Sakhi | Author : Sathan


 

അവൾ എന്റെ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ കാലം അല്ലെങ്കിൽ വിധി അതൊക്കെ മാറ്റി മറിച്ചു. ജീവൻ പോയാലും എന്നെവിട്ടുപോവില്ല എന്ന് പറഞ്ഞ അവൾ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ് അയാളുടെ കുട്ടികളുടെ അമ്മ ആണ്.

ഏട്ടാ എന്ന് വിളിച്ചു വന്നിരുന്ന അവൾക് എങ്ങനെ ആണ് ഞാൻ കാണുമ്പോൾ തന്നെ അറപ്പ് തോന്നിക്കും വിധം ഒരു നൃകൃഷ്ട ജീവിയായത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ തറവാട്ടു മഹിമയും എന്തിനു പറയാൻ പോലും ഒരു അഡ്രെസ്സ് ഇല്ലാത്തവനെ ജീവിത കാലം മുഴുവനും സഹിക്കണ്ട എന്ന് കരുതിക്കാണും. ആഹ് പണ്ട് ആരോ പറഞ്ഞ പോലെ സംഭവിച്ചതൊക്കെ നല്ലതിന് എന്ന് കരുതി ആസ്വദിക്കാൻ എങ്കിലും ശ്രമിക്കാം.

 

എന്നെ പരിജയ പെടുത്തിയില്ല അല്ലെ? ഞാൻ വിഷ്ണു. പേര് മാത്രമേ പറയാൻ ഉള്ളു പണ്ട് ആരോ പ്രസവിച്ചു തെരുവിൽ വലിച്ചെറിഞ്ഞ ഒരു ജന്മം. പള്ളിയിലെ ഔസഫ് അച്ഛന്റെ ദയ കൊണ്ട് പള്ളിവക അനാഥാലയത്തിൽ പായ വിരിച്ചു തന്നു വളർത്തി പഠിപ്പിച്ചു ഒരു ജോലിയും വാങ്ങി തന്നു. ഇന്ന് എനിക്ക് 27 വയസ്സ് സാമാന്യം നല്ല ശമ്പളം ഉള്ള ഒരു ജോലി ഉണ്ട് സ്വന്തമായി ചെറുതാണെങ്കിലും ഒരു വീടും. പക്ഷെ മറ്റുള്ളവർക്ക് എന്നും മേൽവിലാസം ഇല്ലാത്ത അനാഥ ചെക്കൻ അത്ര തന്നെ. അതുകൊണ്ടാവണം ആഗ്രഹിച്ചത് എല്ലാം നഷ്ടപ്പെടുന്നത്. ഇന്നിപ്പോൾ ജീവന്റെ പാതിയായി കണ്ടവൾ മറ്റൊരാളുടെ പാതി ആയതിന്റെ മൂന്നാം വാർഷികം. അതെ അവളുടെ കല്യാണ വാർഷികം…

 

തന്റെ ആയിരുന്നവളുടെ കല്യാണ വാർഷികത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ നോക്കികൊണ്ട് വിഷ്ണു പഴയ കാലങ്ങൾ ഒക്കെ ആലോചിച്ചു. കൃത്യമായി പറഞ്ഞാൽ 7 വർഷങ്ങൾക്ക് മുൻപാണ് അവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവൾ അഞ്ജലി. വടക്ക് ദേശത്തെ ഏതോ ഒരു നായർ തറവാട്ടിലെ കുട്ടി. കരിമഷി എഴുതിയ അവളുടെ മാൻപെട കണ്ണുകൾ കൊണ്ട് ചുറ്റുമുള്ളവരെ മാക്കാൻ കഴിയുന്ന ഒരു ശക്തി ഉള്ളവൾ എന്റെ അഞ്ചു അല്ല എന്റെ ആയിരുന്ന അഞ്ചു.

 

7years ago…..

 

ഞാൻ സെക്കന്റ്‌ ഇയർ പഠിച്ചുകൊണ്ടിരിക്കുന്ന കാലം.ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന എനിക്ക് രണ്ട് ഉറ്റ ചങ്ങാതി മാരും ഉണ്ടായിരുന്നു. ഹബീബ് ഉം ആഷിക് ഉം. രാവിലെ കോളേജിൽ വന്നശേഷം ഞങ്ങൾ ആദ്യം തന്നെ പോവുന്നത് സിഗ്ഗരറ്റ് വലിക്കാൻ ആയിരുന്നു. പിന്നെ പതിവുപോലെ വായിനോട്ടം ടീച്ചർ മാരെ ആയിരുന്നു കൂടുതലും നോക്കിയിരുന്നത്. അങ്ങനെ ഒക്കെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഒരു ദിവസം രാവിലെ പതിവുപോലെ കോളേജിൽ പോവാൻ റെഡി ആവുമ്പോൾ ആണ് ആഷിക് അങ്ങോട്ട് എത്തിയത്.

 

ആഷിക് : അമ്മേ അവൻ എവിടെ?

 

അമ്മ : അവിടെ ഉണ്ട് റെഡി ആവുക ആണ്. നീ എന്താ ഇന്ന് നേരത്തെ എത്തിയത് നിങ്ങളുടെ സമയം ആവുന്നതല്ലേ ഉള്ളു.

 

ആഷിക് : അത് പിന്നെ നേരത്തെ പോയേക്കാം എന്ന് കരുതി

 

അതും പറഞ്ഞു അവൻ എന്റെ മുറിയിലേക്ക് വന്നു.

 

ആഷിക് : ഡാ നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ. പെട്ടന്ന് വാ സമയം പോവുന്നു

 

ഞാൻ : നിനക്ക് എന്താടാ ഇന്ന് നേരത്തെ അല്ലെ

 

ആഷിക് : എടാ പൊട്ടാ ഇന്നല്ലേ പുതിയ ഫസ്റ്റ് ഇയർ പിള്ളേർ വരുന്നത്. റാഗിംഗ് വേണ്ടേ അതാ നേരത്തെ വാ നീ മറന്നോ അത്

 

ഞാൻ : ആയോ ഞാൻ മറന്നു പോയി വാ പെട്ടന്ന് ഇറങ്ങാം. അവൻ എന്തെ?

 

ആഷിക് : അവൻ കോളേജിൽ എത്തി കാണും എന്നെ വിളിച്ചിരുന്നു.

 

ഞാൻ : എന്നാ വാ ഇറങ്ങിയേക്കാം

 

ഞങ്ങൾ പെട്ടന്ന് തന്നെ ഇറങ്ങി. അല്ലെങ്കിലും ഈ റാഗിംഗ് എന്ന് പറയുന്ന സാധനം നമുക്ക് മേടിക്കാൻ മാത്രമല്ലല്ലോ സമയം വരുമ്പോൾ തിരിച്ചു കൊടുക്കുകയും വേണ്ടേ? പോവാൻ ഇറങ്ങുന്ന ഞങ്ങളെ നോക്കി കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിച്ചു എങ്കിലും പ്രൊജക്റ്റ്‌ ഉണ്ട് എന്ന് തള്ളിയിട്ടു കഴിക്കാൻ നിൽക്കാതെ തന്നെ ഞങ്ങൾ ഇറങ്ങി. കോളേജിൽ എത്തിയ ശേഷം പതിവ് വലിയും കഴിഞ്ഞു മുൻ ഗേറ്റിന്റെ നേരെ ഉള്ള മരത്തിന്റെ തറയിൽ തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. ഓരോരുത്തരെയും കൊണ്ട് പാട്ട് പഠിച്ചും ഡാൻസ് കളിപ്പിച്ചു ഒക്കെ ഇരിക്കുമ്പോൾ ആണ് മേഘ മിസ്സ്‌ അങ്ങോട്ട് വന്നത്.

മിസ്സ്‌ : എന്താ വിച്ചു ( എന്നെ അങ്ങനെ ആണ് ടീച്ചർ വിളിക്കുന്നത് ) പിള്ളേരെ റാഗ് ചെയ്യാൻ ഇരിക്കാണോ?

 

ഞാൻ : എന്ത് ചെയ്യാനാ മിസ്സേ കിട്ടിയതൊക്കെ തിരികെ കൊടുക്കണ്ടേ 😌

 

മിസ്സ്‌ : മ്മ് തിരികെ കൊടുക്കുന്നതൊക്കെ കൊള്ളാം പക്ഷെ കംപ്ലയിന്റ് വന്നാൽ പ്രിൻസിപ്പൽ ആക്ഷൻ എടുക്കും അത് ഓർമ വേണം.

 

ഞാൻ : മിസ്സ്‌ ഉള്ളപ്പോൾ ഞങ്ങളെ ആരേലും എന്തേലും ചെയ്യോ. മിസ്സ്‌ ഞങ്ങളുടെ മുത്തല്ലേ?

 

മിസ്സ്‌ : മതിയട സോപ്പ് ഇട്ടത് നിനക്കൊക്കെ എന്തേലും ഒക്കെ കാണിച്ചിട്ട് മിസ്സേ എന്നും വിളിച്ചു വന്നാൽ മതിയല്ലോ അങ്ങേരുടെ വായിൽ ഉള്ളതൊക്കെ കേൾക്കുന്നത് ഞാൻ അല്ലെ?

അതുകൊണ്ട് സോപ്പ് ഇട്ട് ആരും അങ്ങോട്ട് വരാൻ നിൽക്കണ്ട ഞാൻ നിനക്കൊക്കെ വേണ്ടി സംസാരിക്കുന്നത് നിറുത്തി.

 

ഞാൻ : അയ്യോ മിസ്സേ അങ്ങനെ ഒന്നും പറയല്ലേ ഞങ്ങൾ പാവം അല്ലേ

 

മിസ്സ്‌ :പാവം ഉറക്കത്തിൽ ആണന്നേയുള്ളു. നിന്നെയൊക്കെ പോലെ തല തെറിച്ച പിള്ളേർ ഈ കോളേജിൽ പോലും ഇല്ല. 😂 എന്നാ പിന്നെ മക്കളുടെ പരുപാടി നടക്കട്ടെ എനിക്ക് വേറെ പണി ഉണ്ട്. പിന്നെ സീൻ ഒന്നും ഉണ്ടാക്കരുത് കേട്ടോടാ മക്കളെ

 

ഞങ്ങൾക്കിട്ട് ചെറിയ താങ്ങും താങ്ങി മിസ്സ്‌ അങ്ങ് പോയി. മേഘ മിസ്സ്‌ ഞങ്ങളുടെ ബാച്ചിന്റെ ഇൻ ചാർജ് ആണ്. മക്കളില്ലാത്ത മിസ്സിന് ഞങ്ങൾ എല്ലാവരും സ്വന്തം മക്കൾ ആണ് എന്നാ പറയുന്നേ. അതുകൊണ്ട് തന്നെ ഞങ്ങള്ക്ക് എതിരെ എന്ത് പരാതി ഉണ്ടായാലും പ്രിൻസിപ്പളിന്റെ കാലു പിടിച്ചു മിസ്സ്‌ അത് തീർപ്പാക്കും. അങ്ങനെ മിസ്സ്‌ പോയ പുറകെ തന്നെ ഞങ്ങൾ വീണ്ടും പരുപാടി ആരംഭിച്ചു. ഓരോരുത്തരെ കൊണ്ട് വീണ്ടും പാട്ട് പാടിച്ചു കസേരയില്ലാതെ കസേരയിൽ ഒരുത്തിയും ഒക്കെ അങ്ങനെ പോയപ്പോൾ ആണ് കൂട്ടമായി നടന്നു വന്ന മൂന്നു പെൺകുട്ടികളെ ആഷിക് ഞങ്ങളുടെ അടുത്തേക്ക് വിളിച്ചത്. ആദ്യം ഒന്ന് പേടിച്ചു എങ്കിലും അവർ മൂന്നാളും ഞങ്ങള്ക്ക് അരികിലേക്ക് എത്തി.

 

ആഷിക് : ന്യൂ അഡ്മിഷൻ ആണോടി മൂന്നും?

 

കൂട്ടത്തിൽ ഉള്ള ഒരു പെണ്ണ് : അതെ ചേട്ടാ..

 

ആഷിക് : എന്താ മൂന്നാളും ഒരുപോലെ നടക്കുന്നത് എന്താ വല്ല പശയും വെച്ച ഒട്ടിച്ചു വെച്ചേക്കുവാണോ? 😂

 

പെൺകുട്ടികൾ : അത് ഞങ്ങൾ ഒരേ സ്കൂളിൽ നിന്ന വരുന്നേ അത് കൊണ്ട് വേറെ ആരെയും പരിജയം ഇല്ല അതാ ഒരുമിച്ച്