❤️സഖി❤️-1

 

ആഷിക് : എന്താ നിന്റെയൊക്കെ പേര്?

 

ആദ്യത്തെ പെണ്ണ് : ഗായത്രി

 

ആഷിക് : നിന്റെയോടി? രണ്ടാമത്തെ ആകെ നോക്കി ചോദിച്ചു

 

അവൾ : സ്നേഹ

 

ആഷിക് : സ്നേഹ… ബീർ സ്നേഹം എല്ലാവർക്കും വാരി കോരി കൊടുക്കുവോടി? 🥲 ഉം നിന്റെ പേരെന്താ?

 

മൂന്നാമത്തെ പെണ്ണ് : അഞ്ജലി…

 

അവളുടെ ശബ്ദം കേട്ട് ഞാൻ ഒന്ന് അവളെ നോക്കി. അത്രക്ക് നല്ല ഒരു നാദം ആയിരുന്നു അവളുടെ ശബ്ദത്തിന്. അവളെ നോക്കിയപ്പോൾ തന്നെ ഞാൻ വാ പൊളിച്ചുപോയി അത്രക്ക് ഭംഗി ആയിരുന്നു അവളെ കാണാൻ. സാമാന്യം വെളുത്ത അവളുടെ കണ്ണുകൾ തന്നെ ആയിരുന്നു പ്രധാന ആകർഷണം കരിമഷി എഴുതിയ അവളുടെ കണ്ണുകൾ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ തോന്നി അല്പം നീളമുള്ള അവളുടെ മൂക്കും ചുവന്ന റോസാ പൂവ് പോലെയുള്ള അവളുടെ ചുണ്ടുകളും അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം എന്നെ ആകർഷിച്ചു. അവളുടെ നീളം ഉള്ള മുടിയിഴകൾ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. കാതുകളിൽ അവൾ അണിഞ്ഞ സ്വർണ കമ്മലുകളും കഴുത്തിൽ അണിഞ്ഞ മാലയും അവളുടെ സൗന്ദര്യത്തിന് മുന്നിൽ തിളക്കം നഷ്ടപ്പെട്ടതായി ആ സമയം എനിക്ക് തോന്നി. പെട്ടന്ന് സ്വയം നിയന്ത്രിച്ച ഞാൻ കാണുന്നത്. ബാക്കി രണ്ടുപേരെയും കൊണ്ട് പാട്ടും പാടിച്ചു കസേരയിൽ ഇരുത്തിയിരിക്കുന്ന ആഷിക്കിനെ ആണ്. അടുത്തത് താൻ ആണ് എന്നാ പേടി അഞ്‌ജലിയിൽ കാണാൻ പറയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു. ആഷിക് അവളോട് എന്തോ ചെയ്യാൻ പറയാൻ ആയി വന്നതും ഞാൻ അവനെ തടഞ്ഞു.

 

ഞാൻ : വേണ്ടടാ അവൾ പൊയ്ക്കോട്ടേ.

 

ആഷിക് : അതെന്ന അവൾ ഒരു പാട്ട് പാടിക്കോട്ടെ മച്ചു.

 

ഞാൻ : വേണ്ടന്ന് അല്ലെ പറഞ്ഞത് 😡 നിങ്ങൾ പൊയ്ക്കോളൂ

 

ആഷിക് : മ്മ് മനസ്സിലാവുന്നുണ്ട് മോനെ

 

ഞാൻ : പോടാ…. മൈ……..

 

ആഷിക് : 🫨🫨🫨🫨😲

 

ഞാൻ : നിങ്ങൾ പൊയ്ക്കോളൂ പിന്നെ ഇനി തന്നെ ആരേലും റാഗ് ചെയ്യാൻ വരുവാണേൽ സെക്കന്റ്‌ ഇയർ ഇലെ വിഷ്ണുവിന്റെ ആൾ ആണെന്ന് പറഞ്ഞാൽ മതി കേട്ടോ

 

അത് കേട്ട് എന്തോ അപകടത്തിൽ നിന്നും രക്ഷപെട്ട പോലെ അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് ഒരു പുഞ്ചിരി എനിക്ക് അവൾ സമ്മാനിച്ചു. ഓ എന്റെ സാറേ അത് അത് മാത്രം മതിയായിരുന്നു ഞാൻ അങ്ങ് പരിസരം മറന്ന് ഇരുന്നു പോയി അത്രക്ക് ഭംഗി ആയിരുന്നു അവളുടെ ചിരിക്ക്. പോവുന്ന വഴി അവൾ എന്നെ ഒന്നുകൂടി തിരിഞ്ഞു നോക്കി ഞാനും.

 

പെട്ടന്ന് എന്തോ എന്റെ മുതുകിൽ വന്നടിച്ചു. അതെ ആഷിക് തന്നെ ആയിരുന്നു അത്

 

ആഷിക് : മൈരേ ആ പിള്ളേരുടെ മുന്നിൽ ആളവൻ നീ എന്നെ അങ്ങ് മൂഞ്ചിച്ചല്ലേ

 

ഞാൻ : അളിയാ സോറി പിന്നെ പിള്ളേരുടെ മുന്നിൽ അല്ല കേട്ടോ അവളുടെ മുന്നിൽ അഞ്ജലിയുടെ മുന്നിൽ. ചിലപ്പോൾ ഇനിയും നീ മൂഞ്ചേണ്ടി വരും

 

ആഷിക് : എന്താ മോനെ ഒരു പ്രേമം മണക്കുന്നുണ്ടല്ലോ? 🫠

 

ഹബീബ് : വിച്ചു ഡാ നിനക്ക് അവളെ ഇഷ്ടായോ?

 

ഞാൻ : അളിയന്മാരെ എനിക്ക് അവളെ വേണം എന്നും എന്റെ മാത്രം ആയി എന്റെ പാതിയായി. അതാ ഞാൻ അവരെ പറഞ്ഞു വിട്ടത് അല്ലാതെ നിങ്ങളെ ആക്കിയതല്ല. പിന്നെ എനിക്ക് തോന്നിയത് പ്രേമം ആണോ എന്ന് ചോദിച്ചാൽ അതിലും വലുത് ആണെന്നെ ഞാൻ പറയു.

 

ആഷിക് : നിനക്ക് അവളെ ഇഷ്ടായി എങ്കിൽ പിന്നെ എന്ത് നോക്കാൻ ആട എത്ര നാണം കേടാനും ഞങ്ങൾ റെഡി ആണ് പിന്നെ എല്ലാം സെറ്റ് ആയി കഴിയുമ്പോൾ ഗായത്രിയെ എനിക്കും ഒന്ന് 😁

 

ഞാൻ : 😳 ഡാ

 

ഹബീബ് : അതെ സ്നേഹയെ എനിക്കും 😁🫠

 

ഞാൻ : കൊള്ളാല്ലോ രണ്ടും അപ്പോൾ നമ്മൾ മൂന്നും കൂട്ടുകാരായ മൂന്നന്നതിനെ വളക്കാൻ പോവുന്നു അല്ലെ 😌 കൊള്ളാം നന്പൻസ് എന്നും ഒരുമിച്ച് തന്നെ 🫂🫂🫂🫂

 

 

തുടരാം അല്ലെ?