❤️സഖി ❤️-3

ഏതേലും സിനിമ കാണാൻ പോവാറാണ് പതിവ്.

അന്ന് ഉച്ചക്ക് സിനിമക്ക് പോവാൻ പ്ലാൻ ചെയ്ത് നിൽക്കുമ്പോൾ ആണ് മേഘ മിസ്സ്‌ എന്നോട് കാണണം എന്ന് പറഞ്ഞത് ഓർമ വന്നത്.

 

“എടാ നിങ്ങൾ പൊക്കോ… എനിക്ക് ഒന്ന് മിസ്സിനെ കാണാൻ ഉണ്ട്… ഞാൻ അത് കഴിഞ്ഞ് അങ്ങ് എത്തിയേക്കാം.”

 

ഞാൻ അവന്മാരോട് ആയി പറഞ്ഞു.

അതിനു സമ്മതിച്ചു അവർ രണ്ടാളും പോയി.

ഞാൻ നേരെ ഫസ്റ്റ് ഇയർ ബി എ ഡിപ്പാർട്മെന്റിലേക്കും.

അവിടെ ഉണ്ടാവും എന്നാണ് മേഘ മിസ്സ്‌ പറഞ്ഞത്.

കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.

അതെങ്ങനാ കോളേജിന്റെ അകത്തേക്ക് കയറിയാൽ അല്ലെ ഡിപ്പാർട്മെന്റുകൾ ഒക്കെ അറിയാൻ പറ്റു 😌.

 

ഒരു വിധം കണ്ടുപിടിച്ചു അവിടെ എത്തി.

മിസ്സ്‌ ആരോടൊക്കെയോ എന്തോ സംസാരിച്ചു നിൽക്കുവാണ്.

ഞാൻ ആ ക്ലാസ്സ്‌ റൂമിന്റെ വാതിക്കൽ ചെന്ന് മിസ്സിനെ വിളിച്ചു.

 

ഞാൻ : മിസ്സ്‌….. മിസ്സേ….

 

മേഘ മിസ്സ്‌ : ആ വിച്ചു.. ഒരു അഞ്ചു മിനിറ്റ് ദേ വരുന്നു കേട്ടോ..

 

ഞാൻ : 👍

 

ആ മിസ്സിനെ പറ്റി പറഞ്ഞില്ലല്ലോ അല്ലെ…

മേഘ മിസ്സിന് ഒരു 23 വയസ്സ് പ്രായം കാണും.

ഞങ്ങളുടെ കോളേജിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫസർ.

ഇരുനിറത്തിലുള്ള മിസ്സിനെ കാണാൻ തന്നെ പ്രത്യേക ഭംഗി ആണ്.

ആദ്യമായി കോളേജിൽ വന്നപ്പോൾ ആദ്യം പരോജയപ്പെട്ടത് തന്നെ മിസ്സിനെ ആണ്.

എന്തോ ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി.

മിസ്സിന് ഒരു ബ്രദർ മാത്രമേ ഉള്ളു അച്ഛനും അമ്മയും ഒക്കെ മിസ്സിന് 20 വയസുള്ളപ്പോൾ മരിച്ചു.

മിസ്സിന് എന്നെ കാണുമ്പോൾ അനിയനെ ഓർമ വരും എന്നാണ് പറയാറ്.

അത് കൊണ്ടുതന്നെ ഒരു ടീച്ചർ സ്റ്റുഡന്റ് റിലേഷൻ എന്നതിലുപരി ഞങ്ങൾ നല്ല ഫ്രണ്ട്സും

ആയിരുന്നു.

എന്റെ എല്ലാ കാര്യവും അറിയാവുന്നത് കൊണ്ട് തന്നെ ഒരു ചേച്ചിയെ പോലെ എന്നെ കെയർ ചെയ്യുന്നതിലും മിസ്സ്‌ നമ്പർ 1 ആയിരുന്നു.

എന്തും പരസ്പരം ഷെയർ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ട്.

അത് ഞങ്ങൾ പറയാറുമുണ്ട്.

 

മിസ്സ്‌ : വിച്ചു നിന്ന് മുഷിഞ്ഞോ?

 

ഞാൻ : ഇല്ല മിസ്സേ…. മിസ്സ്‌ എന്തിനാ കാണണം എന്ന് പറഞ്ഞെ?

 

മിസ്സ്‌ : പറയാം. നമുക്ക് കാന്റീനിലേക്ക് പോയാലോ?

 

ഞാൻ : പിന്നെന്താ പോവാലോ.

 

ഞാനും മിസ്സും കൂടി കാന്റീനിലേക്ക് പോയി. അവിടെ ചെന്ന് ഓരോ ചായയും കുടിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി.

 

മിസ്സ്‌ : വിച്ചു നിങ്ങൾ തീരെ ക്ലാസ്സിൽ കയറുന്നില്ല കേട്ടോ.

ഇത്രക്ക് ഉഴപ്പ് വേണ്ട.

 

ഞാൻ : അത് പിന്നെ മിസ്സേ….

 

മിസ്സ്‌ : കൂടുതൽ ഒന്നും പറയണ്ട. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.

 

ഞാൻ : ഓ ശെരി മാഡം നാളെ മുതൽ കേറിക്കോളാം എന്താ പോരെ..

 

മിസ്സ്‌ : മ്മ് മതി… കേറിയാൽ നിങ്ങൾക്ക് കൊള്ളാം.

 

ഞാൻ : അല്ല മിസ്സ്‌ ഇത് പറയാൻ ആണോ കാണണം എന്ന് പറഞ്ഞത്?

 

മിസ്സ്‌ : ആഹ് അത് പറയാൻ വിട്ടുപോയി.

വിച്ചു നിങ്ങൾക്ക് ഇവിടെ അടുത്ത് ഒരു പ്രോപ്പർട്ടി ഇല്ലേ?

 

ഞാൻ : ആഹ് അമ്മയുടെ ഒരു വീട് ഉണ്ട് എന്താ മിസ്സ്‌?

 

മിസ്സ്‌ : അവിടെ ഇപ്പോൾ താമസം ഉണ്ടോ ആരേലും?

 

ഞാൻ : ഇല്ല മിസ്സ്‌. പിന്നെ ഇടക്ക് ഞങ്ങൾ മൂന്നുപേരും പോവാറുണ്ട്. മിസ്സ്‌ കാര്യം പറ

 

മിസ്സ്‌ : എടാ ഞങ്ങൾക്ക് അത് തരുവോ? വാടകയ്ക്ക്

 

ഞാൻ : അത് വീട്ടിൽ ഒന്ന് ചോദിക്കണം. മിസ്സിന് ആണേൽ ഞാൻ സെറ്റാക്കി തരാം.

 

മിസ്സ്‌ : എനിക്കും കൂടി ആണ്. പിന്നെ ഒരു മൂന്ന് പിള്ളേരും കൂടി ഉണ്ട്.

 

ഞാൻ : ഹാ ഞാൻ അച്ഛനോട് സംസാരിച്ചിട്ട് വൈകുന്നേരം വിളിച്ചാൽ പോരെ?

 

മിസ്സ്‌ : മതി… എങ്ങനേലും ഒന്ന് സെറ്റ് ആക്കി തരണം കേട്ടോ

 

ഞാൻ : അതൊക്കെ ഞാൻ ഏറ്റു. ഞങ്ങൾക്ക് ഇടക്ക് രണ്ടണ്ണം അടിക്കാൻ ഉള്ള സെറ്റപ്പ് ആയിരുന്നു എന്നാലും സാരല്ല.

 

മിസ്സ്‌ : ഞങ്ങൾക്ക് ഒരു പോർഷൻ മതി. പിന്നെ നിങ്ങൾ മൂന്നാളും ആണേൽ എപ്പോൾ വേണമെങ്കിലും വന്നോളൂ അതൊന്നും പ്രശ്നമില്ല.

 

ഞാൻ : അങ്ങനെ ആണേൽ സെറ്റ്. ഇത് ഫോണിലൂടെപറഞ്ഞാൽ പോരായിരുന്നോ മിസ്സേ.

 

മിസ്സ്‌ : അത് അങ്ങനെ അല്ലാലോ.. അതാ നേരിട്ട് തന്നെ ചോതിക്കാം എന്ന് കരുതിയത്.

 

ഞാൻ : മ്മ്മ്….

 

മിസ്സ്‌ : എന്നാൽ പിന്നെ കാണാം ക്ലാസ്സ്‌ ഉണ്ട്.

 

ഞാൻ : ശെരി മിസ്സ്‌🫠

 

ക്യാന്റീനിൽ നിന്നും ഇറങ്ങി മിസ്സ്‌ ക്ലാസ്സിലേക്ക് പോയി.

ഞാൻ വണ്ടി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു പോയികൊണ്ടിരിക്കുമ്പോൾ ആണ് അവിടെ ഒരു ക്ലാസ്സ്‌ റൂമിന്റെ അടുത്ത് ഒരു ആൾക്കൂട്ടം കാണുന്നത്. ഏതോ പിള്ളേരെ സീനിയർസ് റാഗ് ചെയ്യുവാണ് എന്നറിയാവുന്നത് കൊണ്ട് വലിയ മൈൻഡ് വെക്കാൻ പോയില്ല.

ആവശ്യം ഇല്ലത്തിടത് എന്തിനാ അല്ലെ വെറുതെ ചെന്ന് ഇടി വാങ്ങുന്നത്.

പക്ഷെ പെട്ടന്നാണ് ആൾക്കൂട്ടത്തിന് ഇടക്ക് നിൽക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.

അതെ അത് അഞ്ജലി തന്നെ.

ദൈവമേ…..

ഞാൻ പെട്ടന്ന് അങ്ങോട്ടേക്ക് ചെന്നു…

 

അവിടെ കൂടി നിന്നിരുന്ന ഒരുത്തൻ…

 

“എന്താ മോളെ നിനക്ക് ഇത്രക്ക് പേടി? ചേട്ടന്റെ കൂടെ വരുന്നോ പേടിയൊക്കെ മാറ്റി നമുക്ക് ഒന്ന് സുഖിച്ചു വരാം 😂”

 

അതുകേട്ടു ബാക്കിയുള്ളവർ എല്ലാവരും പൊട്ടി ചിരിച്ചു.

 

ചുറ്റിനും കൂടി നിൽക്കുന്ന ആണുങ്ങൾക്കിടയിൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നിന്ന് കരയുവായിരുന്നു അവൾ അപ്പോൾ.

 

“നീ കരയുക ഒന്നും വേണ്ട നിന്റെ കരച്ചിൽ കണ്ടിട്ട് ആരും നിന്നെ വിടാനും പോണില്ല.

പറഞ്ഞ പണി അങ്ങ് ചെയ്തിട്ട് പോ വെറുതെ ഇങ്ങനെ കരഞ്ഞു ഞങ്ങളുടെ സമയം കൂടി കളയാതെ.”

കൂട്ടത്തിൽ നിന്ന വേറെ ഒരുത്തൻ അവളോട് പറഞ്ഞു.

 

“അതെ നീ ആ ഷാൾ ഒന്ന് മാറ്റിയിട്ടു ദേ ഇവിടെ താഴെ കിടക്കുന്ന ഈ ഇലകൾ രണ്ടു കൈകൾ കൊണ്ടും പെറുക്കി എടുത്തിട്ട് പൊയ്ക്കോളൂ. ”

കൂട്ടത്തിലെ മൂന്നാമൻ പറഞ്ഞു.

 

“ഇനി ഷാൾ മാറ്റാൻ ആണ് മടി എങ്കിൽ ചേട്ടൻ മാറ്റി തരാം ”

അതുംപറഞ്ഞുകൊണ്ട് ആദ്യത്തെ ആൾ അവളുടെ ഷാൾ പിടിച്ചു വലിക്കാൻ ആയി അവളുടെ നെഞ്ചിന് നേരെ കൈകൾ കൊണ്ടുപോയി.

 

ചെന്നായകൾക്കിടയിൽ പെട്ട മാൻകുട്ടിയെ പോലെ പേടിച്ചു തന്റെ കൈകൾ രണ്ടുംനെഞ്ചിൽ മറച്ചു പിടിച്ചുകൊണ്ടു അവൾ തേങ്ങി കരയാൻ തുടങ്ങി.

 

അവിടെ കൂടിനിന്നവൻ മാർ എല്ലാം അവളുടെ നെഞ്ചിൽ കിടക്കുന്ന ഷാൾ ആദ്യത്തെ ആൾ മാറ്റുന്നത് നോക്കി നിന്ന്.

അവൻ അവളുടെ ഷാളിൽ പിടിക്കാൻ കൈ നീട്ടിയ അതെ നിമിഷം തന്നെ അവന്റെ കൈകളിൽ ഞാൻ പിടുത്തമിട്ടു.

 

ഞാൻ : എന്താ മോനെ ജിബിനെ പെണ്പിള്ളേരുടെ നെഞ്ചത്തേക്ക് ഒക്കെ പിടിക്കാൻ നോക്കുന്നു.