❤️സഖി ❤️-3

ഞാൻ ഫോൺ എടുത്തു നോക്കി.

മേഘ മിസ്സ്‌ ആണ്.

കാര്യങ്ങൾ ഒക്കെ അവന്മാർ വിളമ്പി കാണും അത് അറിഞ്ഞുള്ള വിളിയാണെന്ന് വ്യക്തം.

ഞാൻ call അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു.

 

ഞാൻ : ഹലോ മിസ്സേ….

 

മിസ്സ്‌ : വിച്ചു…. എന്താ പറ്റിയത്.

 

ഞാൻ : എല്ലാം അവന്മാർ പറഞ്ഞില്ലേ മിസ്സേ.

 

മിസ്സ്‌ : എന്നാലും എന്റെ കുഞ്ഞേ ഇവിടെ ഇത്രയും വിഷമുള്ളവർ ഒക്കെ ഉണ്ടോ?

കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാത്തിനെയും ഞാൻ.

ഇനി ഇവിടെ ഒരുത്തനും പഠിക്കില്ല നോക്കിക്കോ. 😭

 

ഞാൻ : അയ്യേ മിസ്സ്‌ കരയുവാ 🥹.

എന്തിനാ മിസ്സേ വെറുതെ സെന്റി ആവുന്നേ എനിക്ക് കുഴപ്പമൊന്നും ഇല്ല.

ദേ നാളെ രാവിലെ ഡിസ്റ്റർജ് ആവും.

പിന്നെ സീൻ ഒന്നും ആക്കണ്ട കേട്ടോ.

 

മിസ്സ്‌ : വിച്ചു… നീ എന്താ പറയുന്നേ?

ഇത്രയും വലിയ കൊള്ളരുതായ്മ കാണിച്ചിട്ടും അവന്മാർക്ക് എതിരെ ആക്ഷൻ ഒന്നും എടുക്കണ്ട എന്നാണോ?

 

ഞാൻ : അതെ.

കോളേജിൽ വെച്ചല്ല ഒന്നും സംഭവിച്ചത്.

അത് കൊണ്ട് തന്നെ മിസ്സ്‌ എന്തൊക്കെ പറഞ്ഞാലും അവിടെ ഒന്നും സംഭവിക്കാൻ പോണില്ല.

പോരാഞ്ഞിട്ടവൻ നമ്മുടെ പ്രിൻസിപ്പളിന്റെ ബന്ധു കൂടിയല്ലേ.

ഈ കണക്ക് പുറത്ത് വെച്ച് തന്നെ ഞങ്ങൾ തീർത്തോളാം.

 

മിസ്സ്‌ : എന്നാലും വിച്ചു….

 

ഞാൻ : ഒരു എന്നാലും ഇല്ല.

ഇപ്പൊ എന്റെ മേഘ കൊച്ചു പോയി പിള്ളേരെപഠിപ്പിക്ക് ഒരു രണ്ട് മാസം കഴിഞ്ഞു കാണാം കേട്ടോ. അല്ലേൽ ഇടക്ക് വീട്ടിലോട്ട് ഇറങ്ങിയാൽ മതി.

 

മിസ്സ്‌ : അത് നീ പറഞ്ഞിട്ട് വേണ്ടല്ലോ. ഞാൻ വന്നോളാം 🥹

 

ഞാൻ : എന്നാ ശെരി മിസ്സേ തലക്ക് ചെറിയ പെയിൻ ഉണ്ട്.

 

മിസ്സ്‌ : മ്മ്മ് ശെരി., റസ്റ്റ്‌ എടുക്ക് കേട്ടോ.

 

ഞാൻ : അഹ് ഒകെ 😌🥲

 

Call കട്ട്‌ ആയ ഉടനെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പോൾ എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്.

ദേ ഇപ്പോൾ വിളിച്ചില്ലേ സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിക്കുന്ന എന്റെ പെങ്ങൾ

ഇവരെ എല്ലാരേയും നീ എനിക്ക് തന്നില്ലേ ഭഗവാനെ. എങ്ങനെ ആണ് ഇതിനൊക്കെ ഞാൻ നന്ദി പറയുക. 🥹

ഇത്രയൊക്കെ തന്ന നിനക്ക് അഞ്ജലിയെ കൂടി എനിക്ക് തന്നൂടെ 😌 😁

നന്ദി പറയുന്നതിനൊപ്പം ഒരു അപേക്ഷ കൂടി തന്നു എന്ന് കരുതിയാൽ മതി കേട്ടോ 😁.

 

അങ്ങനെ ഓരോന്ന് ആലോചിച് ഇരുന്ന് സമയം പോയി കൊണ്ടിരുന്നു.

ഇടക്ക് അമ്മ ഭക്ഷണം കൊണ്ടുവന്നു തരും.

കഴിച്ചില്ല എങ്കിൽ വഴക്ക് പറഞ്ഞുകഴിപ്പിക്കും.

അച്ഛനും എന്റെ അടുത്ത് തന്നെ ആയിരുന്നു. ഹോസ്പിറ്റലിലേക്ക് പൊക്കോളാൻ പറഞ്ഞു എങ്കിലും പുള്ളിക്കാരൻ എന്നെ വീട്ടിൽ ആക്കിയിട്ടേ പോവൂ എന്ന് വാശിയിലാണ്.

 

പിറ്റേദിവസം രാവിലെ തന്നെ ഡിസ്റ്റാർജ് ആയി. വീട്ടിലെത്തിയ എന്നെ മുകളിലത്തെ മുറിയിൽ തന്നെ കൊണ്ടുപോയി ആക്കി രണ്ടാളും കൂടി.

എനിക്ക് കാലിനു കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ രണ്ടു കയ്യും പിടിച്ചാണ് അവർ എന്നെ മുകളിലേക്ക് കൊണ്ടുപോയത്.

ഇത്രയും സ്നേഹമുള്ള അമ്മയെയും അച്ഛനെയും എനിക്ക് തന്നതിന് ഞാൻ ഹൃദയത്തിൽ കൈ വെച്ച് വിജയോട് നന്ദി പറഞ്ഞു.

അന്നേ ദിവസം ഉച്ച കഴിഞ്ഞപ്പോൾ അച്ഛനെ ഞാൻ തന്നെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചു.

സീനിയർസർജൻ ഇങ്ങനെ മകനെ നോക്കി നിന്നാൽ പോരല്ലോ?

പാവം രോഗികളെ കൂടി നോക്കണ്ടേ.

 

ഉച്ച കഴിഞ്ഞപ്പോൾ അമ്മ വന്നു പറഞ്ഞു.

 

അമ്മ : മോനെ ദേ നിന്നെ കാണാൻ മൂന്ന് കുട്ടികൾ വന്നിട്ടുണ്ട്.

 

ഞാൻ : ആരാ അമ്മ

 

അമ്മ : അറിയില്ല ഞാൻ എന്തായാലും ഇങ്ങോട്ട് പറഞ്ഞു വിടാം.

 

അതും പറഞ്ഞു അമ്മ താഴേക്ക് പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻവാതിൽക്കലേക്ക് നോക്കിയത്.

അവിടെ നിൽക്കുന്ന ആളെ കണ്ട എനിക്ക് ഇത് വല്ല സ്വപ്നവും ആണോ എന്ന് തോന്നി പോയി.

ഞാൻ എന്റെകയ്യിൽ ഒന്ന് നുള്ളി.

അല്ല സ്വപ്നം അല്ല.

അപ്പോൾ ആ നിൽക്കുന്നത്..

അതെ അഞ്ജലി തന്നെ കൂടെ അവളുടെ കൂട്ടുകാരികളും.

 

അവർ അകത്തേക്ക് വന്നു.

ഞാൻ അവരോടായി ചോദിച്ചു.

 

 

 

ഞാൻ : അല്ല എന്താ മൂന്നുപേരും ഈ വഴിക്ക്

 

സ്നേഹ : അതെന്താ ചേട്ടാ വരാൻ പാടില്ലേ? ഒന്നും അല്ലേലും ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് വേണ്ടി ഇടപെട്ട് പണി വാങ്ങിയതല്ലേ 😊

 

ഞാൻ : വരുന്നതിനൊന്നും കുഴപ്പമില്ല. ഇപ്പോൾ വേണേലും വരാം.

 

ഗായത്രി : എങ്ങനുണ്ട് ചേട്ടാ ഇപ്പോൾ?

 

ഞാൻ : കുഴപ്പമൊന്നും ഇല്ലെടോ.

പിന്നെ ദേ ഈ കൈക്ക് ഒരു ഒടിവുണ്ട് അത്കൊണ്ട് ഒരു രണ്ട് മാസം റസ്റ്റ്‌ ആണ്.

 

ഗായത്രി : ആ.

 

ഞാൻ : അല്ല നിങ്ങൾ എന്താ ഈ സമയത്ത്.

ക്ലാസ്സ്‌ കഴിയാൻ ടൈം ആയില്ലല്ലോ?

 

സ്നേഹ : അതെങ്ങനാ ഇതറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരുത്തി ഇരുന്ന് കരയാൻ.

ഇപ്പോൾ കാണണം എന്നും പറഞ്ഞു.

പിന്നെ മേഘ മിസ്സാണ് വീട് പറഞ്ഞു തന്നത്.

 

അപ്പോഴാണ് ഞാൻ അഞ്ജലിയെ ശെരിക്കും ശ്രദ്ധിക്കുന്നത്.

കരഞ്ഞൊരു പരുവം ആയിട്ടുണ്ട് എന്റെ പെണ്ണ്.

എപ്പോഴും ഐശ്വര്യം തുളുമ്പുന്ന ആ മുഖം കാർമേഘം വന്നു മൂടിയ പോലെ കറുത്തു ഇരുണ്ടിരിക്കുന്നു.

കണ്ണുകൾ കരഞ്ഞു കണ്ണുനീർ വറ്റിയത് പോലെ ചുവന്നു തുടത്തും അവളുടെ മാൻ പെട കണ്ണുകൾക്ക് അഴക് പകരുന്ന കരിമഷി ആകെ പരന്നു മൊത്തത്തിൽ എന്റെ പെണ്ണ് ഒരു പരുവം ആയിരിക്കുന്നു.

 

ഞാൻ :എന്താടോ ഇത്.

എന്തിനാ ഇങ്ങനെ കരഞ്ഞു പ്രശ്നം ആക്കിയത്.

 

അഞ്ജലി : അത്…. ഞാൻ…. ഞാൻ കാരണമല്ലേ എല്ലാം… എനിക്ക് വേണ്ടി അല്ലെ ഏട്ടൻ.. 😭

 

അവൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി.

 

ഞാൻ : എടൊ അതിനിപ്പോൾ എനിക്ക് ഒന്നും പറ്റിയില്ലല്ലോ?

പിന്നെ എന്തിനാ താൻ ഇങ്ങനെ ഇമോഷണൽ ആവുന്നത്.

ഈ കണക്കിന് ഞാൻ എങ്ങാനും ചത്തു പോയിരുന്നേൽ താൻ……

 

 

 

“ട്ടപ്പേ…”

 

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരെണ്ണം കിട്ടി.

എത്ര കിളികളാ ഈ പറക്കുന്ന 😵‍💫🕊️🕊️🕊️🕊️

 

ഒന്ന് റിലേ തിരിച്ചു കിട്ടി ഞാൻ നോക്കുമ്പോൾ കാണുന്നത് ദേഷ്യത്തോടെ എന്നെ നോക്കി ഇരിക്കുന്ന അഞ്ജലിയെ ആണ്.

 

അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തിരിഞ്ഞതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.

 

ഞാൻ : എടൊ നിങ്ങൾ രണ്ടാളും ഒന്ന് പുറത്തേക്ക് നിൽക്കുവോ?

 

ഞാൻ സ്നേഹയോടും ഗായത്രിയോടും ചോദിച്ചു.

 

സ്നേഹ : മ്മ്… നടക്കട്ടെ നടക്കട്ടെ 😂

 

അതും പറഞ്ഞുകൊണ്ട് അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി. അപ്പോഴും എന്നെ നോക്കി ദഹിപ്പിക്കുക ആയിരുന്നു എന്റെ പെണ്ണ്.

 

അവർ പോയതും ഞാൻ അവളോടായി ചോദിച്ചു.