👻 യക്ഷി 👻 – 2

👻 യക്ഷി 2 👻

Yakshi Part 2 | Author : Sathan

 [ Previous part ] [ www.kambi.pw ]


 

ആദ്യഭാഗത്തിന് ലഭിച്ച സപ്പോർട്ട് ഇതിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എത്രത്തോളം ഭംഗിയാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നറിയില്ല എങ്കിലും കഴിയുന്നതുപോലെ എഴുതിയിട്ടുണ്ട്. പേജ് കുറവാണ് എന്ന് അറിയാം വരും ഭാഗങ്ങളിൽ ആ കുറവ് നികത്തുന്നതായിരിക്കും ബാക്കി കഥയിൽ 😊

എന്റെ സങ്കല്പത്തിലെ യക്ഷി ദേ ഇതാണ് ⬆️⬆️⬆️⬆️

 

 

 

യക്ഷി ഭാഗം 2  by സാത്താൻ😈

 

 

 

നീറുന്ന പകയോടെ തന്റെ ബലിഷ്ടമായ കാലുകൾ ഭൂമിയിൽ ഉരൽപ്പിച്ചുകൊണ്ട് അയാൾ തന്റെ നാട് ലക്ഷ്യമാക്കി നടന്നു.

അവന്റെ മനസ്സിൽ ഒരേഒരു ലക്ഷ്യം മാത്രം പക വീട്ടണം ആ നാട്ടുകാരെ മുഴുവനും പഴയതുപോലെ എല്ലാ കാലവും തന്റെ കുടുംബത്തിന് കീഴിൽ അടിമകളെ പോലെ കാണണം. നഷ്ടപ്പെട്ടതൊക്കെ അതിന്റെ ഇരട്ടിയായി സ്വന്തമാക്കണം.

ആ ചിന്തകൾ മാത്രമായിരുന്നു അവന്റെയുള്ളിൽ.

 

“കേളു നീ ഒന്നുമാത്രം ഓർത്തോളൂ യക്ഷിയെ പ്രത്യക്ഷപ്പെടുത്തുന്നത് വരെ ആ നാട്ടിലുള്ള ആരെയും നീ ദേഹ ഉപദ്രവം നടത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്താൽ പിന്നെ നിന്റെ ഈ ആഗ്രഹങ്ങൾ എല്ലാം വെറും ആഗ്രഹങ്ങൾ മാത്രമായി ഒതുങ്ങും.

വീണ്ടും പഴയത് പോലെ ആട്ടിയോടിക്കപ്പെടേണ്ട അവസ്ഥ നിനക്ക് ഉണ്ടാവും.

അതുകൊണ്ട് എല്ലാം ശ്രദ്ധയോടെയും വ്യക്തമായ ധാരണയോടെയും മാത്രം ചെയ്യുക.

എടുത്തുചാടാൻ നിൽക്കരുത് ”

 

അവന്റെ ഉള്ളിൽ നിന്നും ദിഗംബരന്റെ ശബ്ദം അവനോടായി പറഞ്ഞു.

 

 

“ഇല്ല ഗുരോ അങ്ങ് പറയുന്നതുപോലെ ഞാൻ എല്ലാം ചെയ്യും.

ഒന്നും നേടിയെടുക്കാൻ സാധിക്കില്ല എന്ന് കരുതിയ എനിക്ക് അതിനുള്ള വഴിയും എന്തിനു സ്വന്തം ജീവൻ പോലും വെടിഞ്ഞുകൊണ്ട് എന്നോടൊപ്പം കൂടിയ അങ്ങേയ്ക്ക് ഞാൻ ഇതാ വാക്ക് തരുന്നു…

 

യക്ഷി പ്രത്യക്ഷപ്പെട്ട ശേഷം മാത്രമേ ഞാൻ ആ ഗ്രാമത്തിലുള്ള ഏതോരാളുടെയും ശരീരത്തിൽ സ്പർശിക്കുകയോ അവരെ ഏതേലും തരത്തിൽ ദ്രോഹിക്കുകയോ ചെയ്യുകയുള്ളൂ.

 

ഇത് ഞാൻ എന്റെ ഗുരുനാഥനു നൽകുന്ന വാക്ക്.”

 

 

ഉൾമനസ്സിലൂടെ തന്നെ കേളു ദിഗംബരന് വാക്കുനൽകി.

തന്റെ ആഗ്രഹത്തിന് വേണ്ടി ജീവൻപോലും സമർപ്പിച്ച ദിഗംബരന്റെ ആഗ്രഹമായ യക്ഷിയെ പ്രത്യക്ഷപ്പെടുത്തുക എന്നതായിരുന്നു കേളുവിന്റെയും പ്രധാമമായ ആവശ്യം.

ഉറച്ച കാൽവെപ്പോടെ നടക്കുന്ന കേളു ഓരോ അടിയും നടക്കുന്നതിനൊപ്പവും ഭൂമി കുലുങ്ങുന്നതിനു സമാനമായ ശബ്ദം അവിടമാകെ നിറഞ്ഞു.

നടന്നു നടന്നു തന്റെ ഗ്രാമത്തിന് അടുത്തെത്തിയ കേളു കഴുത്തിൽ അണിഞ്ഞിരിക്കുന്ന രുദ്രാക്ഷമാലയിൽ പിടിച്ചുകൊണ്ടു എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

 

 

അതികം വൈകാതെത്തന്നെ ആജനാബാഹുവായ അവന്റെ ശരീരം കുള്ളനായ ഒരു സന്യാസിയുടേതായി മാറി. ദിഗംബരന് ഉണ്ടായിരുന്ന ശക്തികളെല്ലാം അവനു ലഭിച്ചതിന്റെ ഫലമായി തന്നെ ലഭിച്ചതായിരുന്നു ആ കഴിവും.

സന്യാസിയുടെ രൂപം ധരിച്ച കേളു ഗ്രാമത്തിനുള്ളിലേക്ക് നടന്നു.

ഗ്രാമ മധ്യത്തിലുള്ള ആൽത്തറയിൽ അവൻ ഇരുപ്പുറപ്പിച്ചു.

 

 

ആരെയും ശ്രദ്ധിക്കാതെ ഭക്ഷണം പോലുമില്ലാതെ ആൽത്തറയിൽ ധ്യാനത്തിലിരിക്കുന്ന കേളുവിനെ കുറിച്ച് ആ നാട്ടിലാകെ വാർത്തകൾ പരന്നു.

അയാൾക് ചുറ്റും എന്തോ ഒരു മായാ വലയം തന്നെ രൂപപ്പെട്ടിട്ടുള്ളതായി ആ ജനങ്ങൾക്ക് തോന്നി.

എന്തെന്നില്ലാത്ത ഒരു ചൈതന്യം ആ മുഖത്തവർക്ക് കാണാൻ സാധിച്ചു.

എല്ലാം കേളുവിന്റെ മന്ത്ര ശക്തിയിൽ തീർത്ത വെറും മായ മാത്രമാണെന്ന് ആർക്കും ഒട്ടു മനസ്സിലായതുമില്ല.

 

 

ഒരു സന്യാസി വര്യൻ തങ്ങളുടെ നാട്ടിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന വാർത്ത കേട്ടിട്ട് ആ നാട്ടിലുള്ള ഇല്ല പൗര പ്രമുഖരും എത്തിച്ചേർന്നു.

ഒരു ജന്മിയുടെയും കീഴിലല്ലാതെ എല്ലാവർക്കും തുല്യ അവകാശമുള്ള ആ ഗ്രാമത്തിലെ ജനങ്ങളുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അവർക്കിടയിലൂടെ മുന്നിലേക്ക് വന്നു.

അയാൾ ഭക്തി പൂർവ്വം തന്നെ കേളുവിനെ വിളിച്ചു.

 

 

(തല്ക്കാലം നമുക്ക് ആ കടന്നു വന്ന ആളെ ഗ്രാമ മൂപ്പൻ എന്ന് വിളിക്കാം )

 

മൂപ്പൻ : സ്വാമി…

 

കേളു : ഓം ഹരി ഓം….

 

മൂപ്പൻ : സ്വാമി അങ്ങ് ആരാണ്?

 

കേളു : കുഞ്ഞേ ഞാൻ സരസ്വഥാനന്ദ. അങ്ങ് ഹിമ പാർവ്വങ്ങളിൽ നിന്നുമാണ് വരുന്നത്.

 

മൂപ്പൻ : അങ്ങേയുടെ ആഗമന ഉദ്ദേശം എന്താണാവോ?

 

കേളു : വർഷങ്ങളായി തപസ്സിലായിരുന്ന നമുക്ക് ഒരു രണ്ടു വാരങ്ങൾക്ക് മുൻപ് ശ്രീ മഹാ മായയുടെ ഒരു നിർദ്ദേശം ലഭിക്കുകയുണ്ടായി. ദെക്ഷിണ ഭാരതത്തിൽ മദ്യ തിരുവിതാംകൂറിൽ ഒരു ഗ്രാമം ഉണ്ടെന്നും അവിടെ വര്ഷങ്ങളായി പൂജയും കർമങ്ങളും മുടങ്ങി ക്ഷയിച്ചു കിടക്കുന്ന ഒരു കാവുണ്ട് എന്നും.

എത്രയും പെട്ടന്ന് അവിടെ എത്തി പൂജതികർമങ്ങൾ ചെയ്തില്ലാ എങ്കിൽ ആ ഗ്രാമം തന്നെ നശിക്കുന്നതിന് ഇടയാകും എന്നായിരുന്നു അത്.

ആ ഒരു വിപത്ത് നിങ്ങളുടെ ഈ ഗ്രാമത്തിലാണ് സംഭവിക്കാനുള്ളത്. അത് എന്നാൽ കഴിയും വിധം തടയുവാൻ ആണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.

 

മൂപ്പൻ : ഞങ്ങളുടെ ഗ്രാമത്തിലോ എന്താ സ്വാമി അങ്ങ് പറയുന്നത്?

 

കേളു : ഈ ഗ്രാമത്തിൽ ഏകദേശം അര പതിറ്റാണ്ടിന് മുകളിൽ പൂജതികർമങ്ങൾ മുടങ്ങി ക്ഷയിച്ചു കിടക്കുന്ന ഒരു കാവില്ലേ? കൃത്യമായി പറഞ്ഞാൽ ഈ ഗ്രാമത്തിന്റെ മദ്യത്തിൽ നിന്നും ഞാൻ നോക്കി ഇരിക്കുന്ന ദിക്കിലായി അതായത് ദക്ഷിണ ദിക്കിലായിട്ട്?

 

മൂപ്പൻ : ഉണ്ട് സ്വാമി ഒരു കാവുണ്ട് സ്വാമി പറഞ്ഞതൊക്കെ സത്യം തന്നെയാണ്. 🙏

 

തങ്ങളുടെ ഗ്രാമത്തിലുള്ള ആ കവിന്റെ സ്ഥാനം പോലും ഗ്രഹിച്ചറിഞ്ഞ ആ സന്യാസി വര്യനെ ജനങ്ങൾ എല്ലാവരും കയ്യെടുത്തു കുമ്പിട്ടു.

🙏🙏🙏🙏🙏🙏🙏🙏🙏

 

മൂപ്പൻ : സ്വാമി പറഞ്ഞതുപോലെ ഈ ഗ്രാമം നശിക്കാതിരിക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ?

 

കേളു : നിങ്ങൾക്ക് ആർക്കും ബുദ്ധിമുട്ടാവില്ല എങ്കിൽ ആ കാവിനടുത്തായി തന്നെ എനിക്ക് ഒരു താമസ സൗകര്യം ഒരുക്കുക. പൂജക്ക്‌ ആവശ്യമായ ദ്രവ്യങ്ങൾ എല്ലാം ശേഖരിച്ചുകൊണ്ടുവന്ന് തരാൻ കഴിയുമെങ്കിൽ അതും.

അഥവാ താല്പര്യമില്ല എങ്കിൽ ഞാൻ നിര്ബന്ധിക്കില്ല. വിധിയെ തടുക്കാൻ ആർക്കുമാവില്ലല്ലോ.

 

 

കേളുവിന്റെ വാക്കുകൾ ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും പാടെ വിശ്വസിച്ചിരുന്നു. തങ്ങൾക്ക് സംഭവിക്കാനിരിക്കുന്ന മഹാ വിപത്തിനെ തുടച്ചുനീക്കി തങ്ങളുടെ ഗ്രാമത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ചൊരിയാൻ എത്തിയ ഒരു ദൈവ പുരുഷനായിട്ടാണ് ആ ജനങ്ങൾ അവനെ അപ്പോൾ കണ്ടത്.