മലർകൊടി

മലർകൊടി

Malarkodi | Author : Jay


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം അത് ആഡംബരങ്ങളിൽ മുങ്ങിയിരുന്ന അഹങ്കാരിയായ എന്നെ ഇന്ന് ഞാൻ എന്ന മനുഷ്യനാക്കിയ എന്റെ മലർകോടിയുടെ മാത്രം അവകാശം. ആ കഥയാണ് ഇനി പറയാൻ പോവുന്നത്.

2022 ഡിസംബർ എല്ലാ ആളുകളെയും പോലെ നന്നാവാൻ തീരുമാനമെടുക്കുന്ന മാസം ഡിസംബർ. അത്യാവശ്യം തരികിട പരിപാടിയൊക്കെ യായി നടക്കുന്ന സമയത്ത് ജീവിതത്തില് ഒരു മനുഷ്യനെ കണ്ടുമുട്ടി ഇമ്മാനുവേൽ. ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു കോട്ടയംകാരൻ, അദ്ദേഹവുമായി സംസാരിച്ച ആ നിമിഷങ്ങൾ പുതിയത് എന്തോ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു, മാസങ്ങൾ ആഴ്ചകൾ പോലെ കടന്നപ്പോളും എന്നിൽ അദ്ദേഹം പകർന്ന ആവേശം ഒരു നോവ് ആയി മാറിയിരുന്നു, ആ സമയം കൊണ്ടുതന്നെ എന്റെ പല ശീലങ്ങളും ഞാൻ മാറ്റാനും തുടങ്ങിയിരുന്നു. അങ്ങനെ കല്യാണം കഴിക്കാം എന്നൊരു ആലോചന മനസിൽ കടന്നുകൂടി. ആരോട് പറയും? പെണ്ണിനെ എങ്ങനെ കണ്ടുപിടിക്കും അങ്ങനെ പല ചോദ്യങ്ങൾ മനസിൽ കൂടി കടന്നുപോയി. കോളേജ് ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇടാൻ ഞാൻ തീരുമാനിച്ചു, അത്യാവശ്യം കാശുള്ളതുകൊണ്ടും ആർക്കും യാതൊരു ഉപദ്രവവും ചെയ്യാത്തത് കൊണ്ടും ക്ലാസിലെ കുട്ടികൾക്ക് എന്നെ വല്യ കാര്യമായിരുന്നു. 2019 ൽ കോളേജ് കഴിഞ്ഞതോടെ പലരെയും വിളിക്കാതെയായി, സത്യം പറഞ്ഞാൽ പേരിനൊരു ഗ്രുപ്പ് ഉള്ളതുകൊണ്ട് ഇത്രെയും കൂട്ടുകാർ ഉണ്ട് എന്ന് ഓർക്കും. “തലയും പിള്ളേരും” എന്ന കോളേജ് ഗ്രൂപ്പിൽ ഞാൻ ആദ്യ മെസ്സേജ് ഇട്ടു. സുമുഖനും സുന്ദരനും നിറമലർ റൈസ് മിൽ ഉടമയായ മാധവൻ മേനോന്റെ മകൻ വരുൺ മേനോന് വിവാഹം ചെയ്യാൻ ഒരു പെൺകുട്ടിയെ തേടുന്നു, ഉചിതമായ ആലോചനകൾ എന്റെ കൂട്ടുകാരിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം വരുൺ. മെസ്സേജ് ഇട്ട ഉടനെ ഞാൻ നെറ്റ് ഓഫ്‌ ചെയ്ത്. അല്ലെങ്കിൽ എല്ലാവരും കൂടി എന്നെ ഗ്രൂപ്പിലിട്ട് വലിച്ചുകീറും എന്ന് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു. വൈകുന്നേരം ആണ് നെറ്റ് ഓൺ ചെയ്തത് പ്രതീക്ഷിച്ചപോലെ കുറെ മെസ്സേജ് ഗ്രൂപ്പിലും പേർസണലും ആയി കിടപ്പുണ്ടായിരുന്നു. അതിനിടയിൽ രാവിലെ തന്നെ പലരും ഫോണിൽ വിളിച്ചു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഒരുദിവസം കൂടി കഴിഞ്ഞുവന്ന കാൾ ആണ് എന്നെ ഞെട്ടിച്ചത് എന്റെ മലർകൊടിയിലേക്കുള്ള ദൂത്,എന്റെ അശ്വതിയുടെ കാൾ.

2005 വേനലവധി

കാശുണ്ടെങ്കിലും അതിന്റെ ഹുങ്ക് ഒന്നും കാണിക്കാതെ മറ്റുകുട്ടികളുടെ കളിച്ചാണ് ഞാനും എന്റെ കുട്ടിക്കാലം പൂർത്തിയാക്കിയത്. അതിലേറ്റവും സന്തോഷമുള്ള ഓർമ്മകൾ നൽകിയത് അശ്വതിയെന്ന അച്ചുവിന്റെ കൂടെയുള്ള നിമിഷങ്ങളായിരുന്നു, അവധി തുടങ്ങിക്കഴിഞ്ഞാൽ എന്റെ ഊണും ഉറക്കവും എല്ലാം അവളുടെ വീട്ടിൽ തന്നെയായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും അഞ്ച് വീട് കഴിഞ്ഞാൽ അച്ചുന്റെ വീടായി. ആ സമയത്ത് പലപ്പോഴും എന്റെ ഉറക്കവും അവിടെ തന്നെയായിരുന്നു. പകൽ സമയത്ത് അമ്മ എന്നെ കാണാൻ ഒരു വിരുന്നുകാരിയെ പോലെ പലഹാരങ്ങളൊക്കെയായി വരുന്നത് ഇന്നും ഓർമകളിൽ നിൽക്കുന്നു. പിന്നീട് അശ്വതിയും അവളുടെ കൊച്ചുകുടുംബവും അവിടെ നിന്നും താമസം മാറി ടൗണിലേക്ക് പോയി. ചെറുപ്രായത്തിൽ തന്നെ പിരിഞ്ഞുപോയെങ്കിലും ഈശ്വരൻ എന്ന് ഞാൻ വിശ്വസിക്കുന്ന പുള്ളിക്കാരൻ ഞങ്ങളെ കോളേജിൽ വെച്ച് വീണ്ടും കൂട്ടിമുട്ടിച്ചു, അവളെ മനസിലാകാൻ എനിക്ക് അധികസമയം ഒന്നും വേണ്ടി വന്നില്ല. കുട്ടിക്കാലത്തെ സുഖമുള്ള ഓർമകളിലെ പ്രധാനഭാഗത്തെ എങ്ങനെ മറക്കാനാണ്.

അങ്ങനെ കോളേജ് സമയത്ത് അവളും അർജുനും തമ്മിൽ പ്രണയത്തിൽ ആയി പ്രേമം എന്ന് പറഞ്ഞാൽ ഒടുക്കത്തെ പ്രേമം. അങ്ങനെ ഫൈനൽ ഇയറിൽ വെച്ച് അവർ ഒളിച്ചോടി കല്യാണം കഴിച്ചു. അല്ല കഴിപ്പിച്ചു, അതെ അതിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത് ഞങ്ങൾ തലയും പിള്ളേരും കൂടിയായിരുന്നു. പിന്നീട് അവളെ പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ ഒരു മുറിവ് ഏല്പിച്ചാണ് അവൾ അന്ന് പോയത്. ഏറെ നാളായി അത് ഉണങ്ങാതെ ഉള്ളിലുണ്ടായിരുന്നു പിന്നീട് എപ്പോഴോ അതിനെ പറ്റി മറന്നു പോയി……..അവളെയും.

ഫോണിൽ വന്ന കാൾ ഞാൻ എടുത്തു അശ്വതി :എടാ ഞാനാ അച്ചു. ഞാൻ : അച്ചുവോ ഏത് അച്ചു? അശ്വതി : അശ്വതി ആശ

അവൾ ബലം പിടിച്ചു പറഞ്ഞു. എന്റെ കിളി ഒരു നിമിഷം പറന്ന് വായുവിൽ ചലനമില്ലാതെ നിന്ന് എന്നെ നോക്കി.

ഞാൻ : അച്ചു…. പറയടി എന്തൊക്കെയുണ്ട്… ഞാനും അവളോട് കുറെ വിശേഷങ്ങൾ ചോദിച്ചു അതിനൊക്കെ മറുപടി തന്നുകൊണ്ട് അവൾ എന്റെ വിവാഹാലോചന എടുത്തിട്ടു. ഒരു നിമിഷം ഞാനും വിചാരിച്ചു ഇനി ഇവളെ കെട്ടാൻ എങ്ങാനും ആണോ?,,,, അങ്ങനെ പലകഥയും ഉണ്ടല്ലോ വർഷങ്ങൾക്കുശേഷം തിരിച്ചുവരുന്നു കാമുകിയെ സ്വീകരിക്കുന്ന മുൻകാമുകൻ.

പരസ്പരം പറഞ്ഞില്ലെങ്കിലും എനിക്ക് അവളെ ഇഷ്ടമായിരുന്നു അതാണ് കാമുകി എന്ന് പറഞ്ഞത് . പക്ഷെ അവൾ എനിക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ടുപിടിച്ചിരുന്നു, അവളുടെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി പേര് അർച്ചന. അങ്ങനെ പിറ്റേന്ന് അശ്വതിയെ കാണാനായി ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഒറ്റയ്ക്ക് പോവാൻ ഒരു ചളിപ്പ് ഉള്ളതുകൊണ്ട് വേറൊരു ആത്മസുഹൃത്തായ ശരത്തിനെയും കൂടെ കൂട്ടി.

ഞങ്ങൾ എക്സ്പോർട്സ് ബിസിനസ്‌ ചെയുന്ന ഫാമിലികൾക്കുള്ള ഏറ്റവും വല്യ പ്രേത്യേകതയാണ് ആരെ കാണാൻ പോയാലും ഞങ്ങളുടെ പ്രോഡക്ടസ് അവർക്ക് കൊടുക്കുക എന്നത്. എന്റെ കാരണവന്മാരുടെ ആ പതിവ് ഞാനും തെറ്റിച്ചില്ല അവർക്കുവേണ്ടി ഞാനും ഒരു വല്യ ബോക്സ് കരുതിയിരുന്നു. എഴുപുന്നയിൽ നിന്നും പൊൻകുന്നം വരെയുള്ള ഡ്രൈവിങ്ങിൽ മൊത്തം ഒരു പോസിറ്റിവിറ്റിയായിരുന്നു, അത് അച്ചുവിനെ കാണാൻ പോവുന്നകൊണ്ടാണോ അതോ അർച്ചനയെ പറ്റി ആലോചിച്ചത് കൊണ്ടാണോ എന്ന് മാത്രം അറിയില്ലായിരുന്നു. അങ്ങനെ അവളുടെ വീട്ടിൽ എത്തി.കാണാൻ ചന്തമുള്ള ഒരു സാധാരണ വീട്. ഞാനും ശരത്തും കൂടി എന്റെ കാറിൽ നിന്നും പുറത്തിറങ്ങി. ഞങ്ങളെ കാത്ത് അവളും അർജുനും വാതിക്കൽ തന്നെയുണ്ടായിരുന്നു. അങ്ങനെ അവളുടെ വിശേഷങ്ങൾ ചോദിച്ചു സമയം പോയി, അർജുൻ ഇപ്പോൾ ടൈലിന്റെ പണിക്ക് പോവുന്നു. പാവം……. ഏതേലും ഒരു സർക്കാർ ഓഫീസിൽ ജോലി വാങ്ങേണ്ട ഒരുത്തനെ അങ്ങനെ കണ്ടപ്പോൾ ആദ്യം തോന്നിയ വികാരം ആയിരുന്നു. പക്ഷെ അത്രെയും പരിഭവങ്ങൾക്കിടയിലും എന്നെ ആനന്ദവാനാക്കിയ ഒരു കുഞ്ഞു മാലാഖ ആ വീട്ടിൽ ഉണ്ടായിരുന്നു, അവരുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുവാവ. അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നു അവിടെ നിന്നും ഇറങ്ങുമ്പോൾ ഞങ്ങളും ആ കുഞ്ഞുകുടുംബത്തിന്റെ ഭാഗം ആയി മാറിയിരുന്നു. ആ സംതൃപ്തി അവരുടെ മുഖത്തും നിഴലിച്ചിരുന്നു.