പെട്ടെന്ന് ഞാൻ പോകാനായി തന്നെ ഭാവിച്ചത് ആയിരുന്നു, പക്ഷേ പിന്നീട് അങ്ങനെ വേണ്ട എന്ന് തോന്നി.
ഞാൻ “എന്താ അങ്കിളെ… പനി ആണോ??” എന്ന് ചോദിച്ച് ബെഡിലേക്ക് ഇരുന്നു .
അങ്ങേര് ” അങ്ങനൊന്നുമില്ല… മൊത്തത്തിൽ ഒരു മേൽ വേദനയും ക്ഷീണവും അത്രയേ ഉള്ളൂ… നീയ് പൊക്കോ… പിന്നെ… അല്ലെങ്കിൽ ഇനി വേണ്ട… ഞാൻ പറയാം…. ” എന്നൊക്കെ പറഞ്ഞ് മുഖം തരാതെ പുള്ളി ഒതുങ്ങി.
ഞാൻ “അങ്ങനെ പറഞ്ഞാലോ… മരുന്ന്, ഡോക്ടർനെ കണ്ടോ???” എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ മുക്കി മൂളി മറുപടി തരാതെ ഒഴിഞ്ഞുമാറി.
ഞാൻ “അത് പറ്റത്തില്ല…. പ്രായം അനുസരിച്ച് ഉള്ള കളിയൊക്കെ കളിക്ക്….” എന്ന് പറഞ്ഞ് പുള്ളിക്കാരന്റെ സിംറ്റംസ് ഓൺലൈൻ ഡോക്ടർ ആപ്പിൽ എന്റർ ചെയ്തു diagnose എടുത്തു.
പുള്ളിക്കാരൻ ഒഴിഞ്ഞു കുറേ നോക്കി എങ്കിലും ഞാൻ വിട്ടുകൊടുത്തില്ല.
ആ ആപ്പ് പറഞ്ഞ മരുന്നുകൾ ഞാൻ പുള്ളിക്കാരന്റെ സ്കൂട്ടറും എടുത്ത് ഷോപ്പിൽ പോയി വാങ്ങി. ഒപ്പം കുറച്ച് ബ്രെഡും അങ്ങനെ ആ അവസ്ഥയിൽ കഴിക്കാൻ പാകത്തിന് ഉള്ള സാധനങ്ങളും വാങ്ങി വന്നു.
അങ്ങനെ പുള്ളിക്കാരന്റെ റൂമിലേക്ക് വീണ്ടും ചെന്നിട്ട് അങ്ങേര് എന്തേലും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ അപ്പോഴും പുള്ളി ഉരുണ്ട് മാറി.
അങ്ങനെ ഞാൻ രണ്ടും കൽപ്പിച്ച് അടുക്കളയിൽ പോയി കുറച്ച് കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി ഒപ്പം ഒരു കഷണം മീനും സെറ്റ് ആക്കി അതും കൊണ്ടു ചെന്നു.
മൊത്തത്തിലെ കിളിപോയ അവസ്ഥയിൽ അങ്ങേര് ഓരോന്ന് പറഞ്ഞു എങ്കിലും എന്റെ വെറുപ്പിക്കല് കാരണം പുള്ളിക്കാരൻ അത് മുക്കാൽ ഭാഗവും കഴിച്ചു. അതുകഴിഞ്ഞ് ഞാൻ അങ്ങേരെ കൊണ്ട് മരുന്നും കഴിപ്പിച്ചു.
പുള്ളി മൊത്തത്തിലെ ടയേർഡ് ആയിരുന്നത് കൊണ്ട് ഇത് കഴിച്ച് കഴിഞ്ഞതും വീണ്ടും സൈഡ് ആയി .
ഞാൻ പുള്ളിക്കാരൻ റൂമിൽ അഴിച്ചിട്ടിരുന്ന അടിവസ്ത്രം അടക്കം എടുത്ത്, കൈലിയും ഷർട്ടും എടുത്ത്, വാഷിംഗ് മെഷീനിൽ കൊണ്ട് വാഷ് ചെയ്ത് എടുത്ത് വിരിച്ച് സെറ്റ് ആക്കി.
ഞാൻ ചിലപ്പോൾ സിനിമയ്ക്ക് പോകും എന്നൊക്കെ വീട്ടിൽ തള്ളി വെച്ചിട്ട് ഉണ്ടായിരുന്നു, അതുകൊണ്ട് മെല്ലെ ഒരു രാത്രി 9 മണി ആയിട്ട് തിരിച്ചു പോയാൽ മതിയായിരുന്നു.
ശരിക്കും സിനിമയ്ക്ക് പോകാനായി ടിക്കറ്റ് വരെ ഓൺലൈൻ ബുക്ക് ചെയ്തത് ആയിരുന്നു.
ഒരു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാനൊരു ചുക്കുകാപ്പിയും എടുത്ത് ബ്രഡും ആയി പുള്ളിക്കാരന്റെ അടുത്തേക്ക് ചെന്നു.
ഇച്ചിരി ബെറ്റർ ആയിട്ട് ഉണ്ടായിരുന്നു അന്നേരം.
അങ്ങേര് ഒരുവിധം ബെഡിലെ എഴുന്നേറ്റ് ഇരുന്നിട്ട് ചുക്കുകാപ്പിയും കുടിച്ച് ബ്രഡും കഴിച്ചു.
അങ്ങേരെന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു എങ്കിലും പനിയുടെ കിക്ക് കാരണം അത്ര ക്ലിയർ അല്ല എന്ന് എനിക്ക് മനസ്സിലായത് കൊണ്ട് ഞാൻ വീണ്ടും പുള്ളിയെ കൊണ്ടു റസ്റ്റ് എടുപ്പിച്ചു.
അതും കഴിഞ്ഞ് നൈറ്റ് കൂടി പുള്ളിക്കാരന് ഫുഡ് സെറ്റ് ആക്കി കൊടുത്ത് ഫുഡും മരുന്നും നിർബന്ധമായി കഴിപ്പിച്ച് പോരാൻ ആരുന്നു എന്റെ പ്ലാൻ.
അങ്ങേര് മൊത്തത്തിൽ വാടി തളർന്നിരിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ തന്നെ വീണ്ടും പുള്ളിക്കാരനെ കൊണ്ട് ബലമായി പുള്ളി ഉടുത്തിരുന്ന മുണ്ട് അഴിപ്പിച്ചു, നേരത്തെ നനച്ചു ഉണക്കിയ മുണ്ട് ഉടുപ്പിച്ച് ഫ്രഷ് ആക്കിയിട്ട് ഞാൻ വീട്ടിലേക്ക്, അങ്ങേരുടെ സ്കൂട്ടറും എടുത്ത് പോന്നു.
വയ്യായ്ക കാരണം പുള്ളിക്കാരൻ ലോക്ക് ചെയ്യില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ തന്നെ താക്കോൽ എടുത്തു , പുള്ളിക്കാരനോട് പറഞ്ഞു പുറത്തുനിന്ന് ലോക്ക്ചെയ്തിട്ട് ആണ് വന്നത്.
കൂട്ടുകാരൻ ചെക്കന്മാരെ ഒരുത്തന്റെ സ്കൂട്ടർ ആണെന്ന് വീട്ടില് തള്ളി.
പിന്നെ ശനിയാഴ്ച ആണെങ്കിലും സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ രാവിലെ തന്നെ വീട്ടിൽ നിന്ന് സ്കൂട്ടറും കൊണ്ട് ഇറങ്ങി.
നേരെ അങ്കിളിന്റെ വീട്ടിലേക്ക് ചെന്നു. പോകുന്ന വഴി ആ കണ്ടീഷനിൽ കഴിക്കാൻ അധികം ബുദ്ധിമുട്ടില്ലാത്ത ഇഡ്ഡലിയും ഒരു ഫ്ലാസ്കിൽ ചായയും ഒക്കെ വാങ്ങിയിട്ട് ആണ്ഞാൻ പോയത്.
