അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം – 1

“അപ്പോൾ അമ്മാവൻ ഹാരി തന്റെ വീടിനു ചുറ്റും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ഒളിപ്പിച്ചുവെച്ചതായി അമ്മയ്ക്ക് തോന്നുണ്ടോ? Any hidden stuff?? ” ഞങ്ങൾ മെയിൻറോഡിലേക്ക് കയറുമ്പോൾ ഞാൻ എന്റെ അമ്മയോട് ചോദിചു

“നിനക്കെന്താ അങ്ങനെതോന്നാൻ”

” അങ്കിൾ ഒരു ആരവട്ടൻ ആണ് അത് അമ്മയ്ക്കും അറിയാമല്ലോ. വീട്ടിൽ സാധനങ്ങൾ എവിടെങ്കിലും കൊണ്ട് വെക്കുകയും പിന്നീട് അത് എവിടെയാണെന്ന് മറക്കുകയും ചെയ്യുന്ന ഒരാളാണ്, പിന്നെ കുറെ മണ്ടൻ കണ്ടുപിടുത്തങ്ങളും. ആർക്കും മനസിലാക്കാൻ പറ്റാത്ത ലോജിക്കും പറഞ്ഞോണ്ടിരിക്കും നമ്മൾ അതൊക്കെ നോക്കാൻ ആണോ പോകുന്നെ ”

വിവാഹം കഴിച്ചിട്ടില്ലാത്ത അങ്കിളിന്റെ ഏക ബന്ധു എന്റെ അമ്മ ആണ്. പുള്ളിയുടെ 2 വയസ്സിനു ഇളയതയ സഹോദരി. അമ്മയുടെ കല്യാണം കഴിഞ്ഞത് മുതൽ അവർ തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു. അങ്ങേരിപ്പോൾ 40 ആം വയസ്സിൽ ഒരു കാറപകടത്തിൽ മരിച്ചിരിക്കുന്നു. പുള്ളിയുടെ വീടും സ്വത്തും ഒക്കെ അമ്മയ്ക്ക് ആണ് എഴുതി വെച്ചിരിക്കുന്നെ. അതുപോലെ അങ്കിളിനു എന്തേലും കടങ്ങൾ ഒക്കെ ഉണ്ടേൽ അത് ഈ സ്വത്തു വിറ്റു തീർക്കണം എന്നും വിൽപത്രത്തിൽ ഉണ്ട്

കുടുംബ ഉത്തരവാദിത്വം വളരെ ഗൗരവമായി കൈകാര്യം ചയ്യുന്ന ഒരാളാണ് എന്റെ അമ്മ. എല്ലാ ക്രിസ്തുമസ്സിനും അമ്മ അങ്കിൾ ഹാരിയെ വീട്ടിൽ പോയി കാണും ഗിഫ്റ് ഒക്കെ കൊടുക്കും. കഴിഞ്ഞ ഡിസംബറിൽ അമ്മയും എന്റെ ചേച്ചി സൂസനും ആയി ആണ് അങ്കിളിനെ കാണാൻ പോയത്. ന്യൂ ഇയർനു രണ്ടു ദിവസം മുന്നേ. ഇപ്പോൾ വേനൽ അവധിക്ക് കോളേജ് അടച്ചത് കൊണ്ടാണ് എന്നെ ഇവിടേക്ക് അമ്മ കൊണ്ട് പോകുന്നത്.

“നിന്റെ അങ്കിൾ ഒരു ആരവട്ടൻ ആയിരിക്കും പക്ഷ ചില സമയങ്ങളിൽ അവൻ സ്മാർട്ട് ആണ് . നമ്മൾ നിസാരം എന്ന കരുതുന്ന ചില കാര്യങ്ങളിൽ അവനു വലിയ താല്പര്യം ആണ്. പിന്നെ ചുമ്മാതെ ന്യൂറോളജിയിൽ ഡോക്ടറേറ്റ് ഒക്കെ എടുക്കാൻ പറ്റുമോ. “
അങ്കിൾ ഹാരി സ്മാർട്ട് തന്നെ ആയിരുന്നു. അങ്കിൾ ഒരു ലീഡിങ് ന്യൂറോളജിസ്റ് ആയിരുന്നു. പുള്ളിക്ക് റിസേർച്ചനോട് ആയിരുന്നു താല്പര്യം, അതിനു ധാരാളം ഫണ്ടിംഗ് ഒക്കെ കിട്ടുമായിരുന്നു.

ഞങ്ങൾ അങ്കിളിന്റെ വീട്ടിൽ എത്തി. ചെറുത്തല്ലാത്ത ഒരു വീട്. അമ്മ ഹാളിൽ ഉള്ള സോഫയിൽ വിശ്രമിക്കാനായി ഇരുന്നു, നല്ല ക്ഷീണം കാണും ഇത്രേം നേരം വണ്ടി ഓടിച്ചതല്ലേ. എനിക്ക് ഇങ്ങനെ ഒരു പ്രശനം ഇല്ല ഞാൻ എത്ര നേരം വേണോ വണ്ടി ഓടിക്കും. എനിക്ക് ലൈസെൻസ് കിട്ടിയിക്ക് കുറച്ചു നാൾ ആയത് ഒള്ളു അത് കാരണം അമ്മ എനിക് അധികം വണ്ടി ഓടിക്കാൻ തരില്ല . ഞാൻ ഈ സമയം വീട്ടിലെ മറ്റു മുറികളിലേക്ക് പോയി. ഓഫീസ് റൂം മറ്റുള്ളവയിൽ നിന്നും വലുതായിരുന്നു അതിൽ നിന്നും താഴത്തെ അണ്ടർഗ്രൗണ്ട് നിലയിലേക്ക് ഒരു സ്റ്റെയർകേസ് ഉണ്ട്. 3 ബെഡ്‌റൂം ഉണ്ട് കിച്ചൻ ഒക്കെ ഉണ്ട് പക്ഷെ എല്ലാം അലസമായി കിടക്കുന്നു.വീടെല്ലാം ഒന്ന് നടന്നു കണ്ട ശേഷം ഞാൻ ഹാളിൽ വന്നു ഇരുന്നു.

“ഞാൻ അവന്റെ പേർസണൽ കാര്യങ്ങളും മറ്റു പേപ്പർസ് ഒക്കെ നോക്കട്ടെ. ഇതൊക്കെ ഒന്ന് അടുക്കി വെക്കാൻ തന്നെ കുറച്ചു ദിവസം എടുക്കും എന്നാ തോന്നുന്നേ. ആ സമയം നീ നേരത്തെ പറഞ്ഞ “hidden stuff” നോക്കിക്കോ.” ചിരിച്ചുകൊണ്ട് അമ്മ എന്നോട് പറഞ്ഞു.

ഞാനും ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു

“ആ പിന്നെ നീ എന്തേലും കണ്ടാൽ എന്നോട് വന്നു പറയണേ, അവൻ എവിടൊക്കെ ആണ് ഓരോ കാര്യങ്ങൾ കൊണ്ട് വെക്കുന്നെ എന്ന് അവനു പോലും തിട്ടം കാണില്ല. എനിക്ക് എല്ലാത്തിന്റെയും ഒരു ലിസ്റ്റ് ഉണ്ടാക്കണം”

“ഉം ശെരി അമ്മെ”

ആദ്യ ദിവസം ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്ന ഫർണിച്ചർ, പെയിന്റിംഗ് ഒക്കെ എണ്ണി എല്ലാം ലിസ്റ്റ് ആക്കി. രണ്ടാം ദിവസം അമ്മ എന്നോട് പറഞ്ഞു നീ ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കു, അപ്പോൾ ഞാൻ അവന്റെ ഓഫീസിൽ പോയി എല്ലാം ഒന്ന് ഓര്ഡര് ആക്കിവെക്കാം.
ഞാൻ അങ്കിളിന്റെ ലൈബ്രറിയിലേക്ക് പോയി 400 നു മുകളിൽ ഉണ്ട് ബുക്കുകളുടെ എണ്ണം

ചില പുസ്‌തകങ്ങൾ‌ വിലപ്പെട്ട ആദ്യ പതിപ്പുകളാണ്, collector’s items ഞാൻ അവഗണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ പുസ്തകത്തിന്റെയും ആദ്യ പേജുകൾ പേജ് നോക്കേണ്ടതുണ്ട്. ഇത് വളരെയധികം സമയമെടുക്കും എന്ന് തോന്നുന്നു. ഞങ്ങൾ ഉച്ചഭക്ഷണത്തിന് പോകുമ്പോൾ ഞാൻ പാതിവഴിയിൽ എത്തി.

“എങ്ങനെ ഉണ്ട് ” കിച്ചൻ ടേബിളിൽ ഇരിക്കുന്ന ഭക്ഷണം എടുത്ത് കഴിച്ചുകൊണ്ട് അമ്മ എന്നോട് ചോദിച്ചു .

” കുഴപ്പം ഇല്ല അങ്കിൾ ഹാരി വിശാലമായി വായിക്കുന്ന ആൾ ആണെന്ന് തോന്നുന്നു. ജീവചരിത്രങ്ങൾ മുതൽ പ്രേതങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ വരെ ഉണ്ട് ലൈബ്രറിയിൽ.” ഞാൻ അമ്മയോട് പറഞ്ഞു.

അവിടെ ബേസ്മെന്റിൽ എങ്ങനെ പോകുന്നു അമ്മെ

“നിന്റെ അമ്മാവൻ ഒട്ടും അടുക്കും ചിട്ടയും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു. എനിക്ക് അതൊക്കെ ലിസ്റ്റ് ആക്കുന്നതിനു മുന്നേ അതൊക്കെ അടുക്കി വെക്കാൻ തന്നെ കുറേ സമയം എടുക്കും എന്നാണ് തോന്നുന്ന.” അമ്മ പറഞ്ഞു

ലഞ്ച് കഴിഞ്ഞു അമ്മ ബേസ്‌മെന്റിലേക്ക് പോയി ഞാൻ ലൈബ്രറിയിലേക്കും കുറച്ചു ബുക്ക്സ് നോക്കി കഴിഞ്ഞപ്പോൾ ഒരു ബുക്കിൽ മൂന്നായി മടക്കിയ ഒരു പേപ്പർ ഉണ്ടായിരുന്നു. ന്യൂറോളജിയെ കുറിച്ചുള്ള ഒരു പേപ്പർ ആണ് അത്. ഞാൻ ആ പേപ്പർ നിവർത്തി നോക്കി അതിൽ പാസ്സ്‌വേർഡ് പോലെ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഒരു വരിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു

NEUROSUBMITTRANS – NST1001#HD – 47-63-95-20

ഞാൻ ഇത് കണ്ടതും ആവേശത്തിലായി. അമ്മയും ഞാനും നേരത്തെ സംസാരിച്ച Hidden Stuff ആണോ ഇനി എനിക്ക് കിട്ടിയത്, പറയാൻ പറ്റില്ല കാരണം അങ്കിൾ ഹാരി ഒരു കിറുക്കൻ ആണ്. ഇനി ഇത് എന്താണെന്ന് കണ്ടു പിടിക്കണം.
അത് വായിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി, എവിടെയോ വായിച്ചപ്പോലെ. അതെ ഞാൻ അങ്കിളിന്റെ കംപ്യൂട്ടറിൽ ബുക്കുകളുടെ വില നോക്കിയപ്പോൾ ഒരു ഡോക്യുമെന്റ് ഫയൽ കണ്ടായിരുന്നു NST.DOC . ഞാൻ ഉടനെ തന്നെ കംപ്യൂട്ടറിൽ പോയി ആ ഫയൽ ഓപ്പൺ ചയ്തു. അത് പാസ്സ്‌വേർഡ് പ്രൊട്രാക്ടഡ് ഫയൽ ആയിരുന്നു . ഞാൻ ആ പേപ്പറിൽ നോക്കി NST1001#HD എന്ന് ടൈപ്പ് ചെയ്തു. എസ് അത് ഓപ്പൺ ആയി.

ഇല്ലങ്കിൽ ഞാൻ legacy എന്ന ടൈപ് ചെയ്യാൻ ആയിരുന്നു പ്ലാൻ 😉

ഞാൻ ആ ഡോക്യുമെന്റ് വായിച്ചു നോക്കി അത് ന്യൂറോളജിക്കൽ സബ്മിഷൻ ട്രാൻസ്മിറ്റർ Neurological Submission Transmitter എന്ന വിഷയത്തിൽ ഉള്ള ഒരു റിസർച്ച് പേപ്പർ ആയിരുന്നു. അങ്കിൾ ഹാരി എന്തിനാ ഇത് പാസ്സ്‌വേർഡ് പ്രോക്ടഡ് ആക്കി വെച്ചിരിക്കുന്നെ? അങ്കിൾ മാത്രം അല്ലെ ഈ കംപ്യൂട്ടർ ഉപയോഗിക്കുവൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *