അച്ചുവിന്റെ അശ്വിനും ശ്രീയും 1

“താങ്ക്സ്” അവൾ പറഞ്ഞു

“അതിന്റെ ഒന്നും ആവശ്യമില്ല. താൻ ചെല്ല്” അവൻ ആദ്യമായി ഗൗരവം വിട്ട് അവളോട് സംസാരിച്ചപ്പോൾ അവളുടെ മനസ്സ് അനന്ദതുന്തിലനൃത്തമാടി. അവന് മറ്റൊരുവളുടെ ആണെന്ന ന്യായം ഒന്നും ആ മനസ്സിനെ മാറ്റിയില്ല.

അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് അവന് വീണ്ടും പറഞ്ഞു “താൻ ചെല്ല്ടോ. എന്നിട്ട് വേണം എനിക്ക് തിരിച്ചു ചെല്ലാൻ. എന്റെ അച്ചു അവിടെ വെയിറ്റിംഗ് ആണ്”

അത് കേട്ട ശ്രീക്ക് നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച പോലെ ആണ് തോന്നിയത്. അവളുടെ തെളിഞ്ഞ മുഖം പെട്ടെന്ന് വാടി. അത് അവനും ശ്രദ്ധിച്ചു.

മുഖത്ത് ഒരു ചിരി വരുത്തിയ ശേഷം ഒരക്ഷരം പോലും മിണ്ടാതെ അവൾ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. എന്തെങ്കിലും പറഞ്ഞാൽ തെറ്റായി പോകുമോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു അവൾക്ക്.

അവൾ നടന്നു നീങ്ങുന്നത് നോക്കി നിന്ന അശ്വിൻ പെട്ടെന്ന് എന്തോ ഓർത്തത് പോലെ വണ്ടി തിരിച്ചു കോളേജിലേക്ക് നീങ്ങി. അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട അവൾ തിരിഞ്ഞ് അവൻ പോകുന്നത് നോക്കി നിന്നു. അവൻ അത് കണ്ണാടിയിൽ കണ്ടു എന്ന് അവൾ അറിഞ്ഞില്ല.

പതുക്കെ റൂമിൽ എത്തിയ അവൾ ഒന്നിനും ഒരു താൽപര്യം ഇല്ലാതെ തന്റെ

കട്ടിലിൽ ഇരുന്നു.

അവനെ സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ട് എങ്കിൽ അച്ചുവിന്റെ നിഷ്കളങ്കമായ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അങ്ങനെ ചിന്തിച്ച ആളോട് തന്നെ അവൾക്ക് പുച്ഛം തോന്നി. മനസ്സ് വല്ലാതെ കൈവിട്ടു പോകുന്നു എന്ന് തോന്നിയ അവൾ പതിയെ കട്ടിലിലേക്ക് ചാഞ്ഞു. എന്തൊക്കെയോ ആലോചിച്ചു കിടന്ന അവൾ നിന്ദ്രയിലാണ്ടു. റൂമിൽ കലപില ഒച്ച കേട്ട് ആണ് അവൾ എഴുന്നേറ്റത്. ഗായത്രിയും അവളുടെ ക്ലാസ്സിലെ ചഞ്ചൽ, രേഷ്മ, മിഷേൽ എന്നീ കുട്ടികളും സംസാരിക്കുക ആയിരുന്നു.

“ചേച്ചി എഴുന്നേറ്റോ” മിഷേൽ ആണ് ചോദിച്ചത്. അവൾക്ക് ഒരു പാൽപുഞ്ചിരിയും സമ്മാനിച്ച് ശ്രീ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു.

“ചുരിദാർ കളർ ആകാതെ രക്ഷപ്പെട്ടു. അല്ലേ കള്ളി. അതും

കോളേജിന്റെ heart throb ഹീറോയുടെ കൂടെ കേറി പോകുന്ന കണ്ടപ്പോൾ ഞാൻ കരുതി വല്ല ബീച്ചിലോ, മാളിലോ കറക്കം കഴിഞ്ഞു വൈകിട്ടേ വരൂ എന്ന. എന്നിട്ട് ഇവിടെ ഉച്ചക്ക് വന്നപ്പോൾ ദേ കട്ടിലിൽ കിടക്കുന്നു. എന്താ മോളെ ശ്രീ ഇത്?” ഗായത്രി കളിയാക്കി ചോദിച്ചു

പെട്ടെന്ന് ആ ചോദ്യം മനസ്സിലാക്കാതെ ശ്രീ മിഴിച്ചിരുന്നു. എല്ലാവരുടേയും കണ്ണുകൾ തന്നിൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം കാര്യം മനസ്സിലായപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.

“നല്ല കിടിലൻ ചേട്ടനാ. ചേച്ചിക്ക് ചേരും” ചഞ്ചൽ പറഞ്ഞപ്പോൾ ഇവർ എന്താ ഇങ്ങനെ പറയുന്നത് എന്ന് അത്ഭുതത്തോടെ നോക്കി അവൾ. അയാൾക്ക് ഇവിടെ കോളേജിൽ തന്നെ ഒരു കാമുകി ഉള്ളത് അറിയാത്ത പോലെ

മിഴിച്ചിരീക്കുന്ന ശ്രീയെ നോക്കി രേഷ്മ പറഞ്ഞു “പുള്ളി ആ അച്ചുവിനെ അല്ലാതെ ആരെയും, ആണുങ്ങളെ പോലും അങ്ങനെ ബൈക്കിൽ കയറ്റത്തതാ. ചേച്ചിയോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ട്. അതാ കയറ്റിയത്”

“ബൈക്കിൽ കയറ്റിയത് മാത്രമോ കൈയ്യും പിടിച്ച് ഒരു കളർ എറിയാൻ ചെന്നവരെ നോക്കി പേടിപ്പിച്ച് ഒരു മാസ്സ് റോമാന്റിക് വരവ് ആയിരുന്നില്ലേ അത്” ഗായത്രി കുറച്ച് കൂടി നന്നായി ഒന്ന് താങ്ങി.

“ഒന്ന് പോ ഗായൂ” എന്ന് പറഞ്ഞു ചെറിയ ചമ്മലോടെ ശ്രീ തലയിണ അവളുടെ നേരെ എറിഞ്ഞു.

“ഈ കോളേജിലെ പല സൗന്ദര്യധാമങ്ങളും തലകുത്തി കിടന്നു ശ്രമിച്ചിട്ട്

വളയാത്ത ആളാണ്. വന്ന് രണ്ട് ആഴ്ച കൊണ്ട് ഇത്രയും ആയത്. ഒന്ന് ശ്രമിച്ചാൽ നിന്റെ കൈയ്യിൽ ഇരിക്കും ചെക്കൻ” ഗായത്രി പറഞ്ഞു

“നീ ഇത് എന്തൊക്കെയാ ഈ പറയുന്നത് ഗായു? അപ്പോ അച്ചുവോ?” ശ്രീ തന്റെ ഉള്ളിൽ തികട്ടി വന്ന സംശയം നേരെ ചോദിച്ചു

“അച്ചുവോ! അവൾക്ക് എന്താ?” ഗായത്രി തിരിച്ചു ചോദിച്ചു “ഇത്രയും നല്ല കിടിലൻ പെണ്ണിനെ സ്വന്തം ചേട്ടൻ പ്രേമിക്കുന്നതിൽ അവൾക്ക് സന്തോഷം അല്ലേ ഉണ്ടാകൂ!”

“സ്വന്തം ചേട്ടനോ!” ഒരു ഞെട്ടലോടെ ശ്രീ ചോദിച്ചു
കഥകുറച്ച് സിപീഡ് കൂടി പോയി എന്ന് അറിയാം ഇനി ഇത് തുടരണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കണം. തുടരണം എങ്കിൽ ലൈക്ക് ചെയ്യുക. ഒരു ആയിരം പേരെങ്കിലും ഈ കഥ വായിക്കാൻ കാത്തിരിക്കുന്നു എങ്കിൽ മാത്രമേ തുടരുന്നതിൽ അർത്ഥമുള്ളൂ എന്ന് ആണ് എന്റെ തോന്നൽ

Leave a Reply

Your email address will not be published. Required fields are marked *