“ വല്ലോം മൂഞ്ചാൻ വാങ്ങി കൊടുത്താ ഇങ്ങനെ ഒരു ശല്യവും ഇക്കണ്ട് ഇരുന്നോളും..”
‘‘ mr ശ്രീരഞ്ഞൻ. ഒരു പെണ്ണിന് വേണ്ടി നൻപന്മാരെ മറക്കണോ?? ”
“എടാ മൈരാ.. നീ ഒരക്ഷരം മിണ്ടല്ല് ”
അവനൊന്ന് ചുണ്ട് കോട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
പിന്നങ്ങോട് മൊത്തം പ്ലാനിംഗ് ആയിരുന്നു. അടുത്ത ദിവസത്തെ എക്സാം ഞാൻ അവൾടെ ബെഞ്ചിൽ ഇരുന്നില്ല. പക്ഷേ അവിടെ ഇരിക്കുന്നത് ഞാനല്ലെന്ന് കണ്ടപ്പോ അവള് ഒന്ന് ചുറ്റും നോക്കുന്നത് ഞാൻ കണ്ടൂ. ആ കണ്ണുകൾ എന്നിൽ പതിഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ച് കാട്ടി. അവള് പെട്ടെന്ന് മുഖം വെട്ടിച്ചു. എങ്കിലും ആ eye contact.. കണ്ണും കണ്ണും ഉടക്കിയ ആ നിമിഷം ഞാൻ ഉറപിച്ചു.
ഞാൻ ഓടി അവള് ഇരിക്കുന്ന ബെഞ്ചിലേക്ക് പോയി. അവിടിരുന്നവൻ്റെ കാല് പിടിച്ച് അവനെ മാറ്റി. അതെല്ലാം അവള് അതിശയത്തോടെ നോക്കി ഇരുന്നു.
“പേരെന്താ..???”
അറിയാമെങ്കിലും അൽപ്പം പരിഭ്രമത്തോടെ ഞാൻ അവളോട് ചോദിച്ചു .
“ അറിയില്ലേ… എൻ്റെ പേരെന്താണെന്ന്..?? ” അൽപ്പം കടുപ്പിച്ചാണ് മറുപടി പറഞ്ഞതെങ്കിലും ആദ്യമായി അവളുടെ ശബ്ദം ഇത്രക്ക് അടുത്ത് നിന്ന് കേൾക്കുന്നത്തിൻ്റെ ത്രില്ലിലായിരുന്നു ഞാൻ.
“അറിയതകൊണ്ടല്ലേ ചോദിച്ചത് ”
ഞാനും പവർ ഒട്ടും കുറച്ചില്ല.
“ എന്നാ അറിയണ്ട . ”
“അയ്യോ അങ്ങനെ പറയല്ലേ.. പേരൊന്ന് പറ കൊച്ചെ”
“കൊച്ചോ?? ആരാഡോ തൻ്റെ കൊച്ച്.?? ”
“ പേര് പറഞ്ഞാലല്ലേ വിളിക്കാൻ പറ്റൂ.അല്ലേൽ കൊച്ചെന്നൊക്കെ വിളിക്കാം .”
“എടോ താൻ കൊറച്ച് നാളായിട്ട് എൻ്റെ പുറകെയാണല്ലോ. ക്യാൻ്റീനിൽ പോയാൽ അവിടെ ദേ ഇപ്പൊ ഇവിടിരുന്നവനെ മാറ്റിയിട്ട് ഇവിടേം വന്നെക്കുന്നു, തനിക്ക് എന്താ വേണ്ടേ??? ”
“ തന്നെ… എനിക്ക് തന്നെയാ വേണ്ടത് . എന്താ തരുമോ ”
പെട്ടന്നുള്ള ഒരു ആക്ക്രാന്തത്തിൽ അങ്ങ് പറഞ്ഞതാ. പക്ഷെ അത് കഴിഞ്ഞാണ് തെറ്റായിപ്പോയി എന്ന് മനസ്സിലായത്.
“ ദേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ… ക്ലാസിലാണേൽ ഒരുത്തൻ സമാധാനം തരാതെ പിറകെ നടക്കുവാ. ഇഷ്ടമല്ലെന്ന് പല വട്ടം പറഞ്ഞതാ. എന്നിട്ടും
.ദേ ഇപ്പോ അടുത്തത്. ”
“ പിന്നാലെ നടന്ന് ശല്യം ചെയ്യാനൊന്നും ഞാനില്ല. എൻ്റെ ഇഷ്ടമൊന്ന് പറയണമെന്ന് തോന്നി. അത്രേ ഒള്ളൂ. നോ ആണെങ്കിൽ പറയാം. പിന്നെ ഞാൻ ഒരിക്കലും തൻ്റെ മുന്നിൽ വരില്ല. ”
പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ അങ്ങ് തുറന്നടിച്ചു പറഞ്ഞു. മറുപടിക്കായി എൻ്റെ ഹൃദയം മിടിച്ചു. പക്ഷെ ഉണ്ടായില്ല. പിന്നെ ക്ലാസിൽ സാർ വന്നത് കൊണ്ട് ഞാൻ എഴുന്നേറ്റ് പുറകിൽ ഇരുന്നു.
എന്തോ വല്ലാത്തൊരു വെഷമം.ആദ്യമായിട്ട് ഒരു പെണ്ണിനോട് തോന്നിയ ഇഷ്ടം. അതും ദേ ഇങ്ങനായി. മണിയും റാണിയും എന്നെ തന്നെനോക്കി ഇരിക്കുവാണ്.
ചെറിയൊരു ചിരി വരുത്തിക്കൊണ്ട് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു. അത്രേ കഴിഞ്ഞുള്ളൂ.
എൻ്റെ പ്ലാനുകളും സ്വപ്നങ്ങളും എല്ലാം പൊളിഞ്ഞ് വീണു . പരീക്ഷക്ക് പൊട്ടും എന്നത് ഉറപ്പായി. രാത്രി ഉറക്കം കളഞ്ഞ് ഇരുന്ന് പഠിച്ചതെല്ലാം മറന്നുപോയി. എന്തൊക്കെയോ കുത്തിക്കുറിച്ചിട്ട് ഒന്ന് മയങ്ങി. പേപ്പറും കൊടുത്ത് ക്ലാസിൽ നിന്ന് ഇറങ്ങി നടക്കുമ്പോ പിന്നീന്ന് മണിയുടെ ചോദ്യങ്ങൾ കേൾക്കാം.
ഉത്തരം കിട്ടാതെ വന്നപ്പോ അവൻ പിന്നെ പിറകെ വന്നില്ല . നേരെ പോയി കാൻ്റീനിൽ. അടുത്ത നിമിഷം മണി ഇവിടെവരും എന്ന് എനിക്ക് അറിയാം. വിശ്വാസം തെറ്റിയില്ല . അവൻ വന്നു. കൂടെ റാണിയും. എൻ്റെ എതിർവശത്തെ കസേരയിലിരുന്ന് ഒത്തിരി ചോദിച്ചെങ്കിലും ഞാൻ തലതാഴ്ത്തി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
അവസാനം അവൻ്റെ വായിൽ സരസ്വതി വിളയാടിയപ്പോ ഞാൻ നേരെ നോക്കാതെ പറഞ്ഞു.
“ അത് ഞാൻ വിട്ടെടാ. അവൾക്ക് താൽപര്യം ഇല്ല.”
“ എന്നവള് പറഞ്ഞോ??” അവൻ അൽപ്പം ബുദ്ധിമുട്ടിയാണ് ചോദിച്ചത്.
“ ഏയ്..ഞാനൊന്നും പറഞ്ഞില്ല. പറയുന്നതിന് മുൻപേ അങ്ങ് പെണങ്ങി പോയി. പിന്നെങ്ങനാ?”
ഈ ശബ്ദം എൻ്റെ കാതിൽ മുഴങ്ങിയപോൾ എൻ്റെ ഹൃദയം മന്ത്രിച്ചു.
ഞൻപെട്ടന്ന് തലയുയർത്തി വലത്തേക്ക് നോക്കി. എൻ്റെ അടുത്തായി ഇരിക്കുന്നു. രമ്യ.
