“എത്രെണ്ണം കേറ്റി?”
എന്റെ ശബ്ദം ക്രൌദ്രം ആയിരുന്നു.
” ഹ…. ഹാ…. അഞ്ച്…. അല്ല ആറ്”
മമ്മിയില്ലാത്ത ദിവസത്തെ ആഘോഷം മനസ്സിന് പിടിച്ചപോലെ
ഉറക്കെ ചിരിച്ചുകൊണ്ട് ഡാഡി വീമ്പ് പറഞ്ഞു.
“ദേ ഡാഡി, എന്നെ ദേഷ്യം പിടിപ്പിക്കരുത്….
വേഗം വീട്ടിപോയെ…
ഞാൻ ഒരു 10മിനിറ്റിനുള്ളിൽ ഇറങ്ങും..
ഈ മനുഷ്യനോട് ഞാൻ 4 എണ്ണത്തിൽ നിർത്താൻ
പറഞ്ഞിട്ട്, ഒള്ള കള്ളുമുഴുവൻ കയറ്റി അല്ലെ….
നിങ്ങൾ വീട്ടിലോട്ട് വാ തന്തേ,
ഇടിച്ച് നിങ്ങടെ ഷേപ്പ് ഞാൻ മാറ്റും”
ഞാൻ രോഷത്തോടെ ഭീഷണി മുഴക്കി.
“ഉവ്വ……ഉവ്വ”
“ഇടിക്കാൻ ഇങ്ങു വാടി പൂതനെ….
നിന്റെ ചന്തി ഞാൻ പൊന്നാക്കും”
ചിരിയോടെ ഡാഡി കട്ട് ചെയ്തു.
സത്യത്തിൽ എനിക്ക് ചിരിപൊട്ടിയിരുന്നു…
ഈ ഇടയായുള്ള ഡാടിയുടെ കിള്ളും കുത്തും എന്ന് വേണ്ടാ,
ഇടയ്ക്കിടെ ഉള്ള ചന്തിയിലുള്ള ചെറിയ അടിപൊലും
ഞാൻ ആസ്വദിച്ചിരുന്നു.
മമ്മി എപ്പോഴും പറയും, ഡാടിയുടെ കോട്ട കഴിഞ്ഞ് മദ്യം കഴിച്ചാൽ
പിന്നെ സംസാരത്തിൽ ഒരു ലക്കും ലഗാനും ഇല്ലെന്ന്…
അതും അല്ല, മമ്മിയെ കിടത്തിഉറക്കില്ലത്രേ!
ഞാനൊന്ന് മൂരി നിവർത്തി സ്മിതയുടെ അടുത്തേക്ക് നീങ്ങി.
ഭൂരിഭാഗം ആളുകളും പോയിരുന്നു.
ചില അയൽകാരും, ക്ലോസ് റിലേറ്റീവ്സും പിന്നെ ഞങ്ങൾ കുറെ ഫ്രണ്ട്സും മാത്രം അവശേഷിക്കുന്നു.
ഡ്രിങ്ക്സ് ടേബിളിൽ നിന്നും ഉള്ള പാട്ടും ഉറക്കെയുള്ള സംസാരവും മാത്രമാണ് ഇപ്പോൾ കേൾക്കാൻകഴിയുക.
ആന്റപ്പൻ ഒരു ഗ്ലാസ് തലയിൽ വെച്ച് ഡാൻസ് കളിക്കുന്നു.
കണ്ടിട്ട് ചിരി വന്നു.
ഡാടിയും ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുമല്ലോ എന്ന് ഞാൻ ചിന്തിച്ചു.
ഏതോ നാടൻപാട്ട് പാടി, രംഗം കൊഴുപ്പിക്കുകയാണ് മൂർത്തി….
ചുറ്റുമുള്ള ഒട്ടുമുക്കാൽ ആളുകളും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു.
“എടി, വാടി….
നമുക്ക് കുറച്ചുനേരം അവരുടെകൂടെ ഒന്ന് കൂടാം…
അവന്മാർ വന്നിട്ട് കാര്യമായി അവരെയൊന്നു ഗൗനിക്കാൻ പറ്റിയില്ല”….
കൈകഴുകി അങ്ങോട്ടുപോകാൻ ദൃതികൂട്ടി സ്മിത എന്റെ കൈയിൽ വലിച്ചു.
അവരുടെ പാട്ടും സന്തോഷവും ഒക്കെ എന്നെയും അങ്ങോട്ട് നയിക്കാൻ പ്രേരിപ്പിച്ചിരുന്നു.
“പറഞ്ഞു നിക്കല്ല ചെക്കൻ കയുമ്മേരു പിടുത്തം….
വിടാടാ ചെക്കാ നീ… എന്നുടെ കരിവള ഉടയും”…
..
ഏതോ മണിച്ചേട്ടൻ നാടൻപാട്ട് ഉറക്കെ പാടികൊണ്ട് മൂർത്തി ആളുകളെ രസിപ്പിക്കുന്നു.
മനോഹരമായാണ് അവന്റെ ആലാപനം…
നടന്നടുത്ത ഞങ്ങളും കൈകൊട്ടികൊണ്ട് അതിൽ പങ്കാളികൾ ആയി.
ആന്റപ്പൻ ഗ്ലാസും തലയിൽ വെച്ച് ഞങളുടെ ചുറ്റും നൃത്തച്ചുവടുകളോടെ വലംവെച്ചു.
ചിരിച്ചുകൊണ്ട് ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
സംഗീതം അതിന്റെ നാലാം കാലത്തിലേക്ക് ഉയർന്നിരുന്നു.
താതിനന്ത…. താതിനന്ത….. താതിനന്ത…..
തെയ്യന്താരാ…
ഞാനും അറിയാതെ ചുവടുവെച്ച് തുടങ്ങി…
അറിയില്ലെങ്കിലും കൂടെ പാടാൻ ശ്രമിച്ച്
എന്റെ ആവേശം ഞാനും പ്രകടിപ്പിക്കാൻ തുടങ്ങി…
ജോജോ സ്മിതയുടെ നേരെ കൈനീട്ടി നൃത്തം ചെയ്യാൻ ക്ഷണിച്ചു..
അവൾക്ക് ഒരു വട്ടം കൂടി ആലോചിക്കേണ്ടിവന്നില്ല…
ജോജോയുടെ കരംഗ്രഹിച്ച് അവനോടൊപ്പം ആടാൻ തുടങ്ങിയ സ്മിത…
എന്നോട് കൂടെചെല്ലാൻ കണ്ണ്കൊണ്ട് ആംഗ്യം കാട്ടി.
ഉയര്ന്ന താളത്തിൽ ആരോ ടേബിളിൽ കൊട്ടുന്നു…
സ്റ്റീൽ വാട്ടർ ജെഗിൽ കല്ല്കൊണ്ട് ചിലമ്പൽ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്
മൂർത്തിയും ആവേശഭരതനായി ഞങ്ങളുടെ ഇടയിലേക്ക് കയറി..
ആവേശത്തിന്റെ മറ്റൊരു തലത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആ സംഗീതത്തിനായിരുന്നു….
പപ്പയും, ഏതോ കുറെ ആന്റിമാരും, ഒപ്പം
കൂടിയിരുന്നു.
ഇതുവരെ ഉള്ള എല്ലാം തന്നെ ഞാൻ മറന്നിരുന്നു…
നമ്മുടെ ഫ്രണ്ട്‌സ് മാത്രമാണ് നമ്മുടെ സന്തോഷത്തിൽ കാണുകയെന്ന് തോന്നിപ്പോയി….
നൃത്തം ചെയ്യുന്ന ഒരു ചെറുകൂട്ടംആയി ഞങ്ങൾ മാറിയിരുന്നു…
എല്ലാവരും ഉറക്കെ പാടുന്നു…
എങ്ങും ആഹ്ലാദം അലതല്ലുന്നു…
