പുത്തൻ പുതുക്കാലം
[ സ്പൾബർ ]
✍️✍️✍️…”ഉസ്മാൻക്കാ… പത്ത് മുട്ട…”..
മൊബൈലിൽ പഴയ മാപ്പിളപ്പാട്ട് കേട്ട് കൊണ്ടിരുന്ന ഉസ്മാൻ ഞെട്ടി മുഖമുയർത്തി..ഒരു എട്ട് വയസ് കാരൻ പയ്യൻ.. ഒറ്റനോട്ടത്തിൽ ചെക്കനെ മനസിലായില്ലെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ ഉസ്മാന് ആളെ മനസിലായി..അവൻ ചിരിയോടെ എണീറ്റ് പത്ത് മുട്ട കെട്ടിപ്പൊതിഞ്ഞ് കവറിലിട്ട് കൊടുത്തു..
“പൈസ ഉമ്മച്ചി ഗൂഗ്ൾ പേ ചെയ്ത് തരും…”..
ചെക്കൻ പറഞ്ഞു..
“ഉം… മുട്ട സൂക്ഷിച്ച് കൊണ്ട് പോണേ മോനേ… “..
അവൻ തലയാട്ടി ഇറങ്ങി നടന്നു.. ഉസ്മാൻ വീണ്ടും മാപ്പിളപ്പാട്ട് പ്ലേ ചെയ്തു..ഒരു കൊച്ചു കടയാണ് ഉസ്മാന്റെ..അത്യാവശ്യം സാധനങ്ങളൊക്കെ കിട്ടും..ആ ചെറിയ ഗ്രാമത്തിൽ അത് തന്നെ മതി..
ഒന്നരക്കിലോമീറ്റർ പോയാൽ വലിയ അങ്ങാടിയുണ്ട്.. ഈ ഗ്രാമവാസികളെല്ലാം അവിടെപ്പോയാണ് സാധനം വാങ്ങുന്നത്..എന്നാലും കുളിക്കാൻ നേരം സോപ്പില്ലെങ്കിലോ, ചോറ് തിന്നാൻ നേരം പപ്പടമില്ലെങ്കിലോ ഒക്കെ ആളുകൾ ഉസ്മാന്റെ കടയിലേക്ക് ഓടിവരും..
കുറച്ച് ബേക്കറി, കുറച്ച് പച്ചക്കറി, കുറച്ച് സ്റ്റേഷനറി എന്നീ സാധനങ്ങളും ആ കടയിലുണ്ട്..എന്നിരുന്നാലും ആ കട കൊണ്ട് ഉസ്മാൻ ഒരു വിധം ജീവിച്ച് പോവുന്നുണ്ട്..
ഉസ്മാന് നാൽപത്തെട്ട് വയസായി.. അവന്റെ ഉപ്പ നടത്തിയിരുന്നതാണ് ഈ കട.. ഉപ്പാന്റെ മരണശേഷം ഉസ്മാനും.. പത്ത് പതിനഞ്ച് വർഷമായി അവനീ ഫീൽഡിൽ..
വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും തരക്കേടില്ലാതെ പോകുന്നുണ്ട്..അവന് വീട്ടിൽ ഭാര്യയും മൂന്ന് മക്കളുമുണ്ട്.. നേരത്തെ കല്യാണം കഴിച്ചെങ്കിലും അവന് മക്കളുണ്ടായത് വൈകിയാണ്.. മൂത്തവൻ ഡിഗ്രി ഒന്നാം വർഷവും, അതിനിളയവൾ പത്താം ക്ലാസിലും,ഏറ്റവും ചെറിയവൻ
ഏഴിലുമാണ് പഠിക്കുന്നത്..
ഉസ്മാന്റെ മൊബൈലിൽ മെസേജ് കേട്ട് അവനെടുത്ത് നോക്കി.. നേരത്തെ ആ പയ്യൻ കൊണ്ട് പോയ മുട്ടയുടെ പൈസ ക്രഡിറ്റായതാണ്..ആ പയ്യൻ ഇടക്ക് കടയിൽ
വരും..
അവൻ എന്തേലും സാധനം വാങ്ങിയാൽ അവന്റെ ഉമ്മ അപ്പത്തന്നെ പൈസ അയച്ച് തരും.. ശരിക്കും പറഞ്ഞാൽ ആ പയ്യനും കുടുംബവും ഈ നാട്ടുകാരല്ല..
അവരിവിടെ വന്ന് താമസമാക്കിയിട്ട് ഒന്ന് രണ്ട് മാസമേ ആയിട്ടുള്ളൂ.. ഒരു ഗൾഫ് കാരൻ ഉണ്ടാക്കിയിട്ട ആഡംബര വീടാണ് അവർ വിലക്ക് വാങ്ങിയത്..
ഗൾഫ് കാരൻ കടം കുടുങ്ങി വീട് വിറ്റപ്പോൾ അവരാണ് വാങ്ങിയത്..
അവരാരെന്ന് ഉസ്മാനറിയില്ലെങ്കിലും പിന്നെ അവനത് അന്വോഷിച്ചറിഞ്ഞു..
ആ പയ്യന്റെ ഉമ്മയെ രണ്ടാമത് കെട്ടിയതാണ് ആ വീട് വാങ്ങിയ ആൾ.. ഫരീദ എന്നാണ് അവന്റെ ഉമ്മയുടെ പേര്.. ഒരു മുപ്പത്തിനാല് വയസ് തോന്നിക്കും..അവളുടെ ഭർത്താവ് ഒരാക്സിഡന്റിൽ മരിച്ചു..
ഫരീദയുടെ ആദ്യത്തെ കെട്ടിലുള്ള കുട്ടിയാണ് സൽമാൻ എന്ന് പയ്യൻ.. ഈ കെട്ടിൽ ഒരു കുട്ടിയുണ്ട്..അത് ചെറുതാണ്.. അതിസമ്പന്നനായ ഒരാളാണ് ഫരീദയെ രണ്ടാമത് കെട്ടിയത്..
വളരെ പാവപ്പെട്ട കുടുംബമാണ് ഫരീദയുടെ.. അയാൾ നാട്ടിലോ വീട്ടിലോ അറിയാതെ അതീവ രഹസ്യമായിട്ടാണ് ഫരീദയെ നിക്കാഹ് കഴിച്ചത്.. മക്കളും മരുമക്കളും ഒക്കെയുള്ള, നാട്ടിൽ മാന്യമായ പേരുള്ള ഒരാണ് അയാൾ..
അയാൾക്ക് ഗൾഫിൽ ഒരുപാട് ബിസിനസുണ്ട്.. നാട്ടിലും വീട്ടിലും ഈ രഹസ്യഭാര്യയുള്ള വിവരം അറിയാതിരിക്കാനായിട്ടാണ് ഈ ചെറിയ ഗ്രാമത്തിൽ അയാൾ വീട് വാങ്ങി ഫരീദയെ താമസിപ്പിച്ചത്..അയാളുടെ വളരെ അടുത്ത രണ്ട് സുഹൃത്തുക്കൾക്ക് മാത്രമാണ് അയാൾ ഫരീദയെ കെട്ടിയതും, ഇവിടെ വീടെടുത്ത് താമസിപ്പിച്ചതും അറിയാവുന്നത്..
കൂലിപ്പണിക്കാരനാണ് ഫരീദാന്റെ ഉപ്പ.. ഭർത്താവ് മരിച്ച മകൾക്ക് രണ്ടാമതൊരു വിവാഹം നടത്താനുള്ള സാമ്പത്തികശേഷിയൊന്നും അയാൾക്കില്ലായിരുന്നു.. ഫരീദ ഒരു കുട്ടിയുമായി നാലഞ്ച് വർഷം വീട്ടിൽ ജീവിച്ചു…
ഒരു ബ്രോക്കർ മുഖാന്തിരമാണ് അവൾക്ക് രണ്ടാം കല്യാണത്തിനുള്ള
ആലോചന വന്നത്.. തന്റെ ഉപ്പയുടെ പ്രായമുള്ള ഒരാളുമായി ഒരു വിവാഹം ഫരീദക്ക് താൽപര്യമില്ലായിരുന്നു..
പക്ഷേ, കൊതിപ്പിക്കുന്ന ഒരോഫറാണ് അവൾക്ക് കിട്ടിയത്.. സമ്മതിക്കാതെ തരമില്ലായിരുന്നു..
