അനശ്വരം

ആദ്യമായാണ് ഒരു കഥ എഴുതാൻ ശ്രമിക്കുന്നത് തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് അപേക്ഷിക്കുന്നു….,
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
ഞാൻ എന്റെ പ്ലസ് ടൂ പഠനം കഴിഞ്ഞു വീട്ടിൽ അടയിരിക്കുന്ന കാലമാണ്, എന്റെ കളി കൂട്ടുകാരനും ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനുമായ രാഹുൽ പതിവില്ലാതെ വീട്ടിൽ വരുന്നത്. (ഇത്രയും ക്ലോസ് ആയ ഫ്രെണ്ട് പതിവില്ലാതെ വന്നു എന്ന് പറഞ്ഞത് അവൻ പരീക്ഷയുടെ പഠനവുമായി വീടിന്റെ പുറത്തിറങ്ങാത്ത ഒരു അസാമാന്യ പഠിപ്പി അണേ.) അവന്റെ വരവ് എന്തിനാണ് എന്ന് ഞാൻ അവനോട് ചോദിച്ചു.:എന്താണ് മോനേ നിന്റെ പരീക്ഷയും പഠനവുമൊക്കെ എവിടെ വരെയെത്തി.,
രാഹുൽ: ഇല്ലെടാ സ്റ്റഡി-ലീവാണ്.,നിന്റെ കയ്യിൽ ഏതെല്ലും പടം ഉണ്ടേൽ താ
അഖിൽ: തമിഴ് ഉണ്ട് ശകുനി
രാഹുൽ: ഞാൻ കണ്ടിട്ടില്ല നീ സെന്റ് ചെയ്യ്.
അവന് സിനിമ സെന്റ് ചെയ്ത് കൊടുത്ത് കഥ പറഞ്ഞിരിക്കുന്ന സമയത്താണ് അവന്റെ ചോദ്യം
രാഹുൽ: എടാ ഏതേലും ഗേൾസിന്റെ നമ്പർ ഉണ്ടേൽ തര്വോ.?
അഖിൽ: ഈ വീട്ടിൽ ഇരിക്കുന്ന എന്റേൽ എവിടുന്നാടാ മലരേ ഗേൾസിന്റെ നമ്പർ, നിന്റേൽ ഉണ്ടേൽ താ.
രാഹുൽ: എന്റേൽ ഇല്ലെടാ ഞാൻ അതല്ലേ നിന്നോട് ചോദിച്ചത്
അഖിൽ: നീ ടി ടി ഐ ൽ രണ്ട് കൊല്ലമായില്ലേ എന്നിട്ട് നിന്റേൽ നമ്പർ ഇല്ലാതെ വരില്ലല്ലോ..?
രാഹുൽ: ഞാൻ ഒന്നു തപ്പി നോക്കട്ടെ.
(അവൻ കോണ്ടാക്റ്റ് തിരയുകയാണ്):ഒരാൾ ഉണ്ട് ഒരു കണ്ടീഷൻ ഞാനാണ് നമ്പർ തന്നതെന്ന് അവൾ അറിയരുത്., ഒക്കെ ആണേൽ തരാം
അഖിൽ: ഇല്ലെടാ പറയില്ല, ചുമ്മാ ഇരുന്നു ബോറടിച്ചു പ്രാന്തെടുക്കുവാ അതല്ലേ
രാഹുൽ: എന്നാൽ തരാം അടിച്ചോ;996*****18
അഖിൽ: ഒക്കെ മുത്തേ നാളെ msg അയച്ചു നോക്കാം.
അങ്ങനെ ഞങ്ങൾ രണ്ടു പേരും അന്നത്തെ ദിവസം പിരിഞ്ഞു. പിറ്റേന്ന് രാത്രി ഏഴു മണി കഴിഞ്ഞ സമയത്ത് ഞാൻ അവൾക്ക് ഹായ് അയച്ചു,അന്നേരം റിപ്ലേ ഒന്നും വന്നില്ലെങ്കിലും അത്താഴം കഴിച്ചു വന്ന് നോക്കുമ്പോൾ ഒരു ഹായ്‌, ഒരു ഹു ആർ യു. പ്രതീക്ഷിച്ച അതേ റിപ്ലേ.,
ഞാൻ എന്നെ പരിചയപ്പെടുത്തി അവളുടെ വിശേഷങ്ങളും മറ്റും ചോദിക്കലായി എന്റെ പ്രധാന പരിപാടി. അങ്ങനെ നല്ലൊരു രീതിയിൽ ഉണ്ടായിരുന്ന ഒരു ഫ്രെണ്ടഷിപ്പ് ഒരു നിമിഷത്തെ എടുത്തു ചാട്ടം കൊണ്ട് ഇല്ലാതായി ഞാൻ ഐ ലവ്വ് യു എന്നൊരു msg അയച്ചു.കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന എന്റെ സ്വഭാവത്തിന് അവൾ മറുപടി തന്നത് ഒരു ബ്ലോക്കിലൂടെയാണ്. പിന്നീട് ഒരു ദിവസം മനസ്സിന് വല്ലാതെ അസ്വസ്ഥതമായി തോന്നിയ സമയത്ത് ഒരു കടുംകൈ ചെയ്യ്തു. അമ്മയുടെ നമ്പറിൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു അനശ്വരക്ക് msg അയച്ചു. അന്നത്തെ അതേ റിപ്ലൈ ഹു ആർ യു., എന്റെ പേരും വിവരങ്ങളും പറഞ്ഞ് ഒരിക്കൽ കൂടി ഞാൻ എന്നെ പരിചയപ്പെടുത്തി. നമുക്ക്‌ ഫ്രെണ്ടായി ഇരിക്കാം അല്ലാത്ത രീതിയിലുള്ള ഒരു ചാറ്റിങ്ങിനോ റിലേഷൻഷിപ്പിനോ വേണ്ടി msg അയച്ചതാണെങ്കിൽ എന്നെ വിട്ടേക്ക് എന്നായിരുന്നു അവളുടെ കണ്ടീഷൻ ഞാൻ അത് എഗ്രീ എന്ന് പറഞ്ഞു വാക്ക് കൊടുത്തു.
അങ്ങനെ ഒരു ദിവസം ചാറ്റിങ്ങിനിടെ അവൾ ചോദിച്ചു എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് വരുന്നോ എന്ന്. അവളുടെയും എന്റേയും ആഗ്രഹപ്രകാരം മലയാള മാസത്തിലെ എടവത്തിലെ ചോതി നാളിൽ (Indian calendar date may 21) അവളുടെ നിർദേശം അനുസരിച്ച് ഞാൻ ക്ഷേത്രാങ്കണത്തിലെത്തി. അവിടെ നിന്നും മഹാദേവന്റെ അനുഗ്രഹം വാങ്ങി ക്ഷേത്രം വലം വച്ച് തൊഴുത് വഴിപാട് കൗണ്ടറിലെത്തി കുറച്ചു പുഷ്പാഞ്ജലിക്ക് രസീത് എഴുതി വാങ്ങി ക്ഷേത്ര നടയിൽ വച്ചു. അവിടെ നിന്നും ഇറങ്ങി ഇനി എന്ത് എന്ന സംശയത്തിൽ നിൽക്കുമ്പോൾ എന്റെ പ്രീയ സുന്തരിയും എന്റെ പെങ്ങളായി അവളും കരുതുന്ന അനശ്വര അവളുടെ അമ്മക്കും ചേച്ചിക്കും ഒപ്പം നടന്നു വരികയാണ്. ഇളം റോസ് കളർ ടോപ്പും അതിനോട് യോജിച്ച ഇളം റോസും വൈറ്റും ലൈനായിട്ടുള്ള പാവാടയുമാണ് വേഷം, കണ്ട കാഴ്ച്ചയിൽ ഒരു നിമിഷം അനങ്ങാതെ നിന്ന് പോയി അത്രയ്ക്ക് ഭംഗിയുള്ള മുഖമായിരുന്നു അവളുടേത് ഒന്ന് കെട്ടി പിടിച്ചു ലിപ്പ്ലോക്ക് ചെയ്യാനാണ് അപ്പോൾ തോന്നിയതെങ്കിലും സംയ്യമനം പാലിച്ചു.ക്ഷേത്ര പരിസരവും അവളുടെ ഒരു ജേഷ്ഠനുമായി അവൾ കരുതുന്ന ഒരാളാണ് ഞാനെന്ന ബോധവും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. പതുക്കെ മുന്നോട്ടു നടന്നു അവളുടെ വലതുകരങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഞാൻ നടന്നകന്നു. അവർ നടന്നകന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് വരും വരെ അടുത്തുള്ള മരച്ചുവട്ടിൽ മരത്തിന് താങ്ങെന്ന പോലെ നിലയുറപ്പിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് ആരും കാണാതെ അവളുടെ ചുണ്ടിനാൽ മറയ്ക്കപ്പെട്ട വെണ്ണ നിറമാർന്ന പല്ലുകൾ കൊണ്ടുള്ള ചിരി സമ്മാനിച്ച് അമ്മയുടേയും ചേച്ചിയുടേയും കൈകൾ പിടിച്ചു നടന്നു. അന്ന് ഒന്നും സംസാരിക്കില്ല എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. ഞാനും അംഗീകരിച്ച കാര്യമാണത്. ഉച്ചയ്ക്ക് അന്നദാനവും വാൾ എഴുന്നള്ളിപ്പും കഴിഞ്ഞതോടെ ഉത്സവം പൂർണ്ണമായി. ഇറങ്ങാൻ തുടങ്ങുമ്പോൾ ഡ്രെസ്സ് നന്നായി എന്നവൾ ആംഗ്യം കാണിച്ചു. അന്ന് ആകാശനീല ഷർട്ടും അതിന് മാച്ച് ആയ ആകാശനീല കര ഡബിൾ മുണ്ടുമായിരുന്നു എന്റെ വേഷം., അവിടെ നിന്നും വിഷ്ണുവിന്റെ ആക്സെസ്സും സ്റ്റാർട്ട് ചെയ്തു നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. വീട്ടിലെത്തി വാട്സ്ആപ് തുറന്നു നോക്കി:അവളുടെ msg വന്നു കിടപ്പുണ്ട്: എടാ നീ വന്നോ, രാവിലെ അയച്ചതാണ്. രാവിലെ ഫോൺ ചാർജ് കുറവായതുകൊണ്ട് വീട്ടിൽ വച്ച് പോയതാണ്. അവൾ അപ്പോൾ ഓൺലൈനിൽ ഉണ്ട്. ഞാൻ msg അയച്ചു: ഹായ്, ഉടനെ റിപ്ലൈ വന്നു വീട്ടിൽ എത്തിയോ എന്ന് ചോദിച്ച് ഇപ്പൊ എത്തിയതേ ഉള്ളൂ എന്ന് പറഞ്ഞു.
അമ്മ കൊണ്ട് വന്ന ചായയും കുടിച്ചു അവളോട് ചാറ്റ് ചെയ്തു ഇരുന്നു എപ്പഴോ ഉറക്കം എന്റെ കണ്ണുകളെ തഴുകി കടന്ന് വന്നു. എണീക്കെടാ ചോറ് കഴിക്കാം എന്നുള്ള അമ്മയുടെ സ്നേഹഭാജനം കേട്ട് എനിക്ക് വേണ്ട നിങ്ങൾ കഴിച്ചോ എന്ന് ആ ഉറക്കചടവ്വിൽ പറഞ്ഞു തീർത്തു. (വീട്ടിൽ അമ്മയും അച്ഛനും ഞാനും ആണ് ഉള്ളത്, എനിക്ക് തല്ലു കൂടാനും സ്നേഹിക്കാനും ഉണ്ടായിരുന്ന എന്റെ സ്വന്തം ചേച്ചിയെ ഇരുപത് തികഞ്ഞപ്പോൾ കെട്ടിച്ചു.) അനശ്വരമായി എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയ അനശ്വര പിന്നീട് അധിക കാലം ഞാനുമായുള്ള സൗഹൃദം നീണ്ടുനിന്നില്ല. ഒരു മാസം തികയും മുൻപേ അവളോട് ഞാൻ എന്റെ ഹൃദയം ഒരു തവണ കൂടി തുറന്നു.എന്തിനേറെ പറയണം കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയും പോലെ; ഇനി മേലാൽ ഈ നമ്പറിലേക്ക് മെസ്സേജ് അയയ്ക്കരുത്, എന്നെ കാണാനോ വിളിക്കാനോ മേലിൽ ശ്രമിക്കരുത്, നിനക്ക് ഇങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഫ്രണ്ട് ആയി പോലും ഞാൻ കാണില്ലായിരുന്നു, ഇത്രയും കാലം ഞാൻ നിന്നെ ഒരു ബ്രെദർ ആയാണ് കണ്ടത് നീ അന്ന് പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു, പ്രേമിക്കാൻ വേണ്ടി എന്റെ ഫോണിലേക്ക് മെസ്സേജ് അയയ്ക്കരുതെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ, ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല ഗുഡ്ബൈ.
ഇത്രയും പറഞ്ഞു തിരിച്ചു ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ പോലും സമയം തരാതെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ഉണ്ടായത്.
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
പേജ്‌ കുറവാണെന്നറിയാം എങ്കിലും ഈ കഥയുടെ പൂർത്തീകരണത്തിനായി ഒരു മടക്കയാത്ര പ്രതീക്ഷിക്കാം.
ഒരുപാട് നന്ദി അറിയിക്കുന്നു അനുപല്ലവിയുടെ ജീവിതം വരച്ചു കാണിച്ച നന്ദനോടും ശ്രീഹരിയുടേയും ജീനയുടേയും ജീവിതം പകർന്നു നൽകിയ ne-naയോടും, മാസ്റ്ററുടെ കള്ളപേരുകാരി സ്മിത ചേചിയോടും മാസ്റ്ററോടും എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *