അനാഥനെന്ന അനശ്വരമായ ആനന്ദം – 1

അവഗണിക്കുന്നവരെ ഒഴിവാക്കി പരിഗണിക്കുന്നവരോടൊപ്പം നിൽക്കുക ജീവിതം മനോഹരമായിരിക്കും.. എം ജെ
എഴുത്തിൻ്റെ മാന്ത്രികതയിൽ അമ്മാനമാടുന്ന ഗുരുക്കന്മാരെ അനുഗ്രഹിക്കൂ….. കൊറോണ കാലമാണ് അനാവശ്യമായി വെടി വെയ്ക്കാൻ പോകുന്നവർ ജാഗ്രതൈ.. കുറച്ച് ലാഗുള്ള കഥയാണ് ചില ഭാഗങ്ങൾ വിവരണം അൽപ്പം കൂടിപ്പോയോന്ന് സംശയം…
ഭാഗം 1
” ഓർമ്മകളുടെ താഴ്വരയിൽ അകപ്പെട്ട് പോയവരാണ് നമ്മളിൽ പലരും….
ചിന്തകളുടെ ചങ്ങലക്കണ്ണികളാൽ വരിഞ്ഞു മുറുക്കപ്പെട്ടവർ…..
തണുത്ത താഴ്വ വരകളും ഇരുട്ട് മൂടിയ വഴികളും നിറഞ്ഞ ഇന്നലകളിൽ സ്വയം നഷ്ടപ്പെട്ട് ഇന്നിനെ കാണുവാൻ സാധിക്കാത്തവർ ….
എങ്കിലും പ്രതീക്ഷയുടെ നുറുങ്ങുവെട്ടത്തിൽ നിന്ന് പുതുവെളിച്ചം വരുമെന്ന സ്വപ്നവും പേറി സ്വയം പോരാടുന്നവർ…..
തൻ്റെ സ്വന്തം ചോരയല്ലെങ്കിൽ കൂടിയും രണ്ടാനമ്മയെന്ന സ്ത്രീ അവരുടെ മകളെ തൻ്റെ സഹോദരിയെ അനാവശ്യമായ്വ.വസ്ത്രത്തിൽ ചെളിയായന്ന നിസ്സാര കാരണത്താൽ അടിക്കുന്നത് കണ്ട അശ്വന്ത് എന്ന ഞാൻ
പ്രതികരിച്ചതും…. അശ്യതിയന്ന തൻ്റെ കുഞ്ഞിപെങ്ങളെ അവരിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തത്.
അതവരിൽ പ്രതികാരത്തിൻ്റെ തിരി തെളിയിക്കുമെന്ന് സ്വപ്നാ ചിന്തിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല.
അതേ സമയം തന്നെ രണ്ടാനമ്മ വളരെ വിദഗ്ദമായി അവരുടെ അടിസ്ത്രങ്ങൾ എൻ്റെ റൂമിലേക്ക് കൊണ്ടു വെയ്ക്കുകയും തൻ്റെ അച്ഛനെ,ഭാസ്കര കൈമളി നെ വിളിച്ചറിയിക്കുകയും ചെയ്തു.കേട്ടപാതി കേൾക്കാത്ത പാതി അച്ചനിങ്ങോടി വരികയും ചെയ്തു…
ഞാനപ്പോൾ വീടിൻ്റെ തൊടിയിലെ പൂവിൻ്റെയും പൂമ്പാറ്റകളുടെയും എണ്ണമെടുത്ത് അശ്വതിക്ക് പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു…
പെട്ടന്ന് തന്നെ ടാ… ന്നും അലറിക്കൊണ്ട് ബെൽറ്റും അഴിച്ചെടുത്ത് ഓടി വരുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.അതിന് പിറകെ രണ്ടാനമ്മയെന്ന സ്ത്രീ ഒരു പുച്ഛ ചിരിയോടെ നടന്നു വരികയും ചെയ്യുന്നു….
എന്തിനാണിങ്ങനെ വരുന്നതെന്ന ചിന്ത ബോധമണ്ഡലത്തിലേക്ക് എത്തുന്നതിന് മുമ്പേ എനിക്ക് അടി വീണിരുന്നു… അങ്ങോട്ട് ഒന്നും തന്നെ ചോദിക്കാനുള്ള ഒരവസരവും എനിക്ക് തന്നില്ല….
അതിനിടയിൽ അയൽ വീട്ട്കളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഒന്ന് രണ്ട് പുരുഷന്മാരും ഓടി വന്നിട്ടുണ്ടായിരുന്നു..
അച്ഛനിൽ നിന്നും അപ്പോഴേക്കും അവരെന്നെ വലിച്ചു മാറ്റി.. എന്തിനാണിവനെ അടിക്കുന്നതെന്നും ചോദിച്ചു..
അപ്പോഴാണ് അച്ഛൻ അടിച്ചതിൻ്റെയും രണ്ടാനമ്മ ചിരിച്ചതിൻ്റെയും ഗുട്ടൻസ് പിടി കിട്ടിയത്…
സത്യം പറയുവാനുള്ള എൻ്റെ ശ്രമത്തെ രണ്ടാനമ്മ എന്ന് പറയുന്ന തള്ള ഇടയിൽ കയറി കള്ളക്കണീരാൽ ഇല്ലാത്ത കാര്യങ്ങൾ പറയാൻ തുടങ്ങി…
പെണ്ണൊരുമ്പെട്ടാൽന്ന് കേട്ടതേ ഉണ്ടായിരിന്നു ഇത്രയും കാലം .ഇപ്പോൾ കൺകുളിർക്കെ കണ്ടു..
എല്ലാം കഴിഞ്ഞപ്പോൾ അയൽവാസികളും അച്ഛനു മടങ്ങുന്ന കൂട്ടം ഒരു തരം അവജ്ഞയോടെ നോക്കിയ നോട്ടം.. സ്വന്തം മകനെ ഇത്രയധികം മനസ്സിലാക്കിയതിന് എനിക്ക് അച്ഛനോട് സന്തോഷമാണോ സങ്കടമാണോന്നറിയാതെയുള്ള ഒരു തരം നിർവികാരത മാത്രമാണപ്പോൾ എനിക്കുണ്ടായത് …
എല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോളും എന്നെക്കുറിച്ചുള്ള ഇല്ലാ വചനങ്ങൾ ഒന്നിനെ പത്താക്കി ഇരട്ടിയാക്കുന്ന തിരക്കിലായിരുന്നു അയൽവാസികൾ….
പിറ്റേന്ന് രണ്ടു ദിവസവും മുഴു പട്ടിണിയിലായിരുന്നു… ദാഹം മാറ്റാനായി കുറച്ച് വെള്ളം മാത്രമായിരുന്നു എൻ്റെ ആഹാരം …
പിന്നീടങ്ങോട്ട് വളരെ പരിതാപകരമായ ഒരവസ്ഥയിലൂടെയായിരുന്നു എൻ്റെ കടന്നു പോക്ക്.. ഒറ്റപ്പെട്ടവൻ്റെ വേദന പറഞ്ഞാൽ മനസ്സിലാവില്ല.
ഒരേ സമയം തന്നെ മരിക്കണമെന്നും പ്രതികാരം ചെയ്യണമെന്നും, എന്നെ നാണം കെടുത്തിയ തളളയെ മനം മടുക്കുന്നവരെ റേപ്പ് ചെയ്യണമെന്നും എന്നെ അടിച്ച അച്ഛനെ കൊല്ലണമെന്നുമുള്ള ചിന്തകളുടെ കൊട്ടാരം തന്നെ മനസ്സിലേക്ക് കടന്നു വരും..
അതിൽ നിന്നൊക്കെ ഒഴിവായി ആ വീട്ടിൽ നിന്നും രക്ഷപ്പെടുവാൻ തീരുമാനിച്ചു… എങ്ങോട്ട് പോകണമെന്നോ എവിടേക്ക് പോകണമെന്നോ അറിയാതെ….
അതിനായ് ഞാൻ അച്ചനറിയാതെ ഒരുക്കങ്ങൾ തുടങ്ങി. അവരൊക്കെ അകന്ന ബന്ധത്തിലുള്ള കല്ല്യാണത്തിന് പോകുന്ന ദിവസം എൻ്റെയും ഈ വീടിൻ്റെയും അവസാന നിമിഷമെന്നും ..
എനിക്കാവശ്യമായ ഡ്രസ്സുകളും ജനനസർട്ടിഫിക്കറ്റ് മുതൽ എൻ്റെ പ്ലസ്റ്റു സർട്ടിഫക്കറ്റുവരെയും എടുത്തുവെച്ച് എൻ്റെ പേരിൽ അച്ചൻ പണ്ട് ഡെപ്പോസിറ്റ് ചെയ്ത പണം എന്നെ ഉപദ്രവിച്ച കണക്കിൽ ഞാൻ മുഴുവനായും ഘട്ടം ഘട്ടമായി പിൻവലിക്കുക്കയും പുതിയൊരു അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു കാത്തിരുന്നു…
ഇന്നാണക്കല്ല്യാണം അച്ചൻ പോയതിന് ശേഷം ഞാനുമാ വീട് വിട്ടിറങ്ങി പോകുന്ന പോക്കിൽ തന്നെ വീട്ടിലുള്ള ടിവിയും ഫ്രിട്ജും വാഷിംഗ് മെഷീനുമടക്കം അടിച്ചു പൊട്ടിക്കുകയും ചെറിയൊരു പേപ്പറിൽ എൻ്റെ അന്വേഷിച്ചു ആരും വരരുതെന്നും അതോടപ്പം ആ തള്ളയുടെ ആക്റ്റീവയടക്കം തല്ലി തകർത്തും കൊണ്ട് എൻ്റെയും അമ്മയുടെയും ഫോട്ടോസും അടക്കം എടുത്ത് ആ വീട് വിട്ടിറങ്ങി…
ഒരു വേള ആ വീട് പോലും കത്തിക്കണമെന്ന ഭ്രാന്തൻ ചിന്ത മനസ്സിൽ വന്നപ്പോൾ മനസ്സമാധനത്തിന് വേണ്ടി ചെറിയോര് പ്രതികാരം… അത്രമാത്രം അല്ലാതെ വേണമെന്ന് വിജാരിച്ചിട്ടല്ല …
ശേഷം റെയിൽവേ സ്റ്റേഷനിൽ ….
എവിടേക്ക് പോകുമെന്ന മനസ്സിൻ്റെ ചോദ്യത്തിൽ വന്നത് കോഴിക്കോടിലേക്കാണ് പോകുന്നതെന്ന ഉത്തരമാണ്.
ഇനിയന്തൊക്കെ നടക്കുമെന്നറിയാതെ…ഇനിയെന്തെല്ലാമെന്ന് അറിയാതെ…
പിന്നെയൊന്നും ഓർത്തില്ല നേരെ ടിക്കറ്റുമെടുത്ത് കോഴിക്കോട്ടേക്ക് ഇതിനിടയിൽ ആകാശത്തിൻ്റെ മക്കളായ മേഘങ്ങളിൽ നിന്നും ഇടിയോട് കൂടിയ മഴയും …
” നിഴലുപോലെ പിന്തുടരുന്ന മൗനമെന്ന നിറമില്ലാത്ത സ്വപ്നങ്ങൾ പൂക്കുന്ന നിദ്രക്കരിയില പോലെ പൊഴിയുന്ന മോഹങ്ങളും ചിലതരിച്ച മനസ്സും…..
മിന്നലിനും ഇടിയ്ക്കുമിടയിലെ നിശബ്ദത അതായിരുന്നു എൻ്റെ ജീവിതം, വെറുക്കപ്പെട്ട കാമുകനാണ് ഞാൻ കാലമെന്ന കാമുകിമാർക്കിടയിൽ….
വിധിയുടെ മെഴുകു ചിറകിനാൽ സൂര്യനെന്ന പ്രതീകത്തിന് മേൽ വട്ടമിട്ട് പറക്കുമ്പോൾ ഉരുകുന്ന മെഴുകിൻ്റെ നൊമ്പരങ്ങൾ കണ്ണുനീർ സമുദ്രമായിരുന്നുവോ….
മൂടിക്കെട്ടിയ കാർമേഘങ്ങൾക്കിടയിൽ നിന്നും മഴയായി പുനർജനിക്കാൻ കൊതിക്കുമ്പോഴും കാലം അസുര ഭാവത്താൽ അട്ടഹസിച്ചു…….
പെട്ടന്ന് തന്നെ ശക്തമായ ഇടിവെട്ടുകയും അതോടൊപ്പം തന്നെ കോഴിക്കോട്ട് എത്തിയ റെയിവേ സന്ദേശം അറിയിക്കുകയും ചെയ്തു….
കോഴിക്കോടിനെ പറ്റി അൽപം
…..ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും
,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു.
“കാലിക്കോ ” എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്‍െറ പേര് “കാലിക്കറ്റ് ” എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.
കോഴിക്കോട് പട്ടണത്തിന് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ ,കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്,ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു. വളരെ സ്വതന്ത്രവും , സുരക്ഷിതവുമായ ഒരു തുറമുഖനഗരമായിട്ടാണ് അറബികളും, ചൈനക്കാരായ വ്യാപാരികളും കോഴിക്കോടിനെ പരിഗണിച്ചിരുന്നത്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിന് മുന്‍പ് മലബാറിന്‍െറ ഹൃദയമായിരുന്ന കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി മഹാരാജാക്കന്‍മാരുടെ പരമ്പരയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ 1498 മെയ് (18 കി.മി വടക്ക്) മാസത്തില്‍ കോഴിക്കോട്ടെ കാപ്പാട് തീരത്ത് കപ്പലിറങ്ങിയതോടെയാണ് യൂറോപ്പുമായുള്ള വാണിജ്യ ബന്ധത്തിന് ഈ നഗരം നാന്ദി കുറിച്ചത്. ഗാമയെ അന്നത്തെ സാമൂതിരി മഹാരാജാവ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. കോഴിക്കോടിന്‍െറ സമീപ പ്രദേശങ്ങള്‍ പോളാര്‍തിരി രാജാവ് ഭരിച്ച പോളനാടിന്‍െറ ഭാഗമായിരുന്നു. ദൂരദേശങ്ങളുമായുള്ള സമുദ്രവാണിജ്യത്തിന്‍െറയും വ്യാപാരത്തിന്‍െറയും ആനുകൂല്യവും ആധിപത്യവും ലഭിക്കാന്‍വേണ്ടി ഏറനാട്ടിലെ നെടിയിരുപ്പിലെ ഏറാടിമാര്‍ , പോളാര്‍തിരിയുമായി 48 വര്‍ഷം നീണ്ട യുദ്ധത്തിലേര്‍പ്പെടുകയും അവസാനം പന്നിയങ്കര ഉള്‍പ്പെടുന്ന പ്രദേശം കീഴടക്കുകയും ചെയ്തു.ശില്‍പ്പങ്ങളാലും , ചരിത്രസ്മാരകങ്ങളാലും പ്രൗഡമായ ഈ നഗരത്തിന് 2012 ജൂണ്‍ 7 മുതല്‍ “ശില്‍പ്പനഗരം” എന്ന വിശേഷണം കൂടി ലഭിച്ചു.
‘തിരികെ കഥയിലോട്ട്’..
എനിക്കാദ്യം തന്നെ കിടക്കാനൊരു റൂം ജീവിക്കാനൊരു ജോലിയും വേണം.. പിന്നീടവസാനം തൽക്കാലികമായി ഹോട്ടലിലൊരു സപ്ലെയറുടെ വേഷം കിട്ടുകയും അവിടെ തന്നെ താമസ സൗകര്യം ലഭിക്കുകയും ചെയ്തു … ഏകദേശം നാല് ദിവസത്തെ അലച്ചിലിന് ശേഷം മാത്രമാണ് കിട്ടിയത് തന്നെ…
താൽക്കിലമായത് കൊണ്ട് തന്നെ രണ്ട് ഷിഫ്റ്റിലായാണ് പണി കിട്ടിയത്… ആദ്യം കുറേയധികം കഷ്ടതകൾ ഉണ്ടായങ്കിലും പിന്നീട് അതിനോട് ഇഴകിച്ചേർന്നു… താൽക്കാലികമെന്നത് പെർമനൻ്റിലേക്ക് മാറുകയും ചെയ്തു..
ഇന്നേക്ക് ഒന്നര വർഷമായ് ഞാൻ കോഴിക്കോട് എത്തിയിട്ട്… അതിനോടൊപ്പം തന്നെ അക്കൗണ്ടിങ്ങിനും മറ്റും പോകുവാനും തുടങ്ങി.. ഇനിയൊരു ആറ് മാസം കൂടി പടിച്ചാൽ സർട്ടിഫിക്കറ്റും കിട്ടും എന്നിട്ട് വേണം മറ്റൊരിടത്ത് പോകാൻ…
ഇതിനിടയിൽ സോഷ്യൽ പ്ലാറ്റ്ഫോമുകളിലൊക്കെ ആക്റ്റീവാകാനും ശ്രമിച്ചിരുന്നു… അൽപ്പം കോഴിത്തരവും ഇതിനിടയിൽ നടന്നിരുന്നു… അതോടൊപ്പം സിഗരറ്റും വല്ലപ്പോഴും കഞ്ചാവും വലിക്കാൻ തുടങ്ങി….
ഇതിനിടയിൽ എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു ദിവസം.
പതിവ് പോലെ ഹോട്ടലിലേക്ക് പോകുവാനായി തയ്യാറെടുക്കുന്ന സമയം മുതലാളിയുടെ ഫോണിൽ നിന്നും വിളി വന്നു.മുതലാളിയുടെ വണ്ടി
വടകരയിൽ നിന്നും ആക്സിടൻ്റായന്നും അത് കൊണ്ട് ഹോട്ടലിന് അവധിയാണെന്നും പറഞ്ഞ് കൊണ്ട് അദ്ദേഹത്തിൻ്റെ മകൻ വിളിച്ചു പറഞ്ഞു…..
ഹൊ സമാദാനമായല്ലോന്ന് വിജാരിച്ച് നിൽക്കുമ്പോഴാണ് അദ്ദേഹത്തിനെ ഹോസ്പിറ്റലിൽ ചെന്ന് കാണണമെന്ന് തോന്നിയത്… ഇപ്പോ വിട്ടാൽ 9 മണിയുടെ എക്സ്പ്രസ് ഉണ്ടാകുമെന്നും അതിൽ പോയാൽ പെട്ടന്ന് തന്നെ എത്താമെന്നും ചിന്തിച്ചത്..
ശേഷം വടകരയിൽ സഹകരണ ഹോസ്പിറ്റലിൽ പോവുകയും അദ്ദേഹത്തിൻ്റേ അവസ്ഥ മനസ്സിലാക്കുകയും അൽപ നേരം കൂടി അവിടം നിന്ന് മെല്ലെ പുറത്ത് വരികയും… കുറച്ച് നേരം വടകരയെ ചുറ്റിക്കാണുകയും ചെയ്തു.. ന്നിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി… വെർതെ ചുറ്റുപാടും നിരീക്ഷിച്ച സമയത്ത് എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു സ്ത്രീയിൽ കണ്ണുടക്കിയത് ..
അവരെ കണ്ടതും എൻ്റെ സർവ നിയന്ത്രണവും പോയ്… എൻ്റെമ്മയെ പോലെ തന്നെയുള്ള ഒരു സ്ത്രീ മറ്റാരുമല്ല അത് എൻ്റെ അമ്മയുടെ അനുജത്തി ചെറിയമ്മയെന്ന് ഞാൻ വിളിക്കുന്ന സമിതാംമ്മ….
ഒരു കാലത്ത് ഞങ്ങളൊക്കെ കൂട്ടു കുടുംബമായിരുന്നു.എൻ്റെമ്മയുടെ മരണത്തിന് ശേഷമാണ് എല്ലാം സംഭവിച്ചത്…
ആ നശിച്ച ദിവസത്തിലേക്ക് …
അമ്മ മരിച്ച് കഴിഞ്ഞ് ആറാം മാസത്തിൽ തന്നെ അച്ചൻ മറ്റൊരാള വിവാഹവും കഴിച്ച് എന്നെയും കൈ പിടിച്ച് അച്ചൻ്റെ തറവാട്ടിലേക്ക് പോയ്.
ഇതൊക്കെ ആരോടും പറയാതെയാണ് നടന്നത് .. ഇതറിഞ്ഞ ചെറിയമ്മ അച്ഛൻ വീട്ടിൽ നിന്നും പ്രശ്നമുണ്ടാക്കി അവസാനം വാഗ്ദാത്തമായി കുടുംബത്തിൻ്റെ കലഹത്തിലേക്ക് നയിച്ചു.. അതിന് ശേഷം അച്ഛൻ കുടുംബവും അമ്മ കുടുംബവും വെവേറെയായി ഇതൊക്കെ അച്ഛാച്ചൻ പറഞ്ഞു തന്നിട്ടുള്ള അറിവാണ് എൻ്റെ ശല്യം സഹിക്കാതെ അതും അദ്ദേഹം മരിക്കുന്നതിൻ്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോൾ… ഞങ്ങളുടെ കുടുംബ ആൽബത്തിൽ നിന്നും ചെറിയമ്മയുടെ ഫോട്ടോ ഞാൻ കണ്ടിരുന്നു…
ഇതൊക്കെ ചിന്തിച്ചു നിൽക്കുമ്പോഴും അവിടെ നിന്നും എങ്ങനെയെങ്കിലും വലിയാൻ ശ്രമിക്കുകയായിരുന്നു.. എൻ്റെ കാലാണെങ്കിൽ പാറ പോലെ മണ്ണിൽ ഉറച്ച പോലെ ,ഒരടി മുന്നോട്ട് പോകാൻ സാധിക്കാതെ നിന്നിടത്ത് തന്നെ..
ഇതേ സമയം തന്നെ ചെറിയമ്മ എന്നരികിൽ എത്തുകയും എൻ്റെ കൈയിൽ പിടുത്തമിടുകയും ചെയ്തു.
അല്ല നിങ്ങളാരാ ,എൻ്റെ കൈയ്യിൽ പിടിക്കാൻ, കൈയിൽ നിന്നും വിടാൻ…
‘ഇല്ലെങ്കിലോ’
ഇത് നോക്കു നിങ്ങളാരാണെന്ന് എനിക്കറിയില്ല പിന്നെയന്തിനാണ് എൻ്റെ കൈയിൽ പിടിച്ചത്..
‘ അത് നീ എൻ്റെ മുഖത്ത് നോക്കി പറയെടാ ആനന്ദേ’
ആനന്ദോ ആരാണത് ഞാനറിയില്ല അവനെയൊന്നും
‘ച്ചീ കളവ് പറയുന്നോടാ നന്ദൂട്ടാ ന്ന് പറഞ്ഞ് കരണം പൊകച്ച് ഒരടിയായിരുന്നു’
ന്നിട്ടും ഞാൻ വിട്ട് കൊടുത്തില്ലാ….
ഇതിനോടകം ഞാൻ തന്നെയറിയാതെ കണ്ണിൽ നിന്നും കണ്ണ്നീർത്തുള്ളികൾ വരാൻ തുടങ്ങിയിരുന്നു. എങ്കിലും കണ്ണിൽ നിന്ന് പുറത്തേക്ക് വീഴാൻ
സമ്മതിക്കാതെ കടിച്ചു പിടിക്കുകയും പെയ്തിരുന്നു..
ഞാൻ നിങ്ങളുടെ ആരുമല്ലാ… നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലാ ചെറിയമ്മേന്നും പറഞ്ഞ് നാക്കെടുത്തില്ല.. ദൈവമേ.. ചതിച്ചല്ലോ നീ…
‘ അപ്പോൾ നന്ദൂട്ടാ വാ ‘
ഇല്ലാ… ന്ന് പറയലും പിന്നെയും കിട്ടി അതേപോലെ.. പിന്നെയതാ ചറപറാന്ന് പറഞ്ഞ് മുഖത്തും നെഞ്ചത്തുമൊക്കെ അടി കിട്ടലും അതോടൊപ്പം തന്നെ എന്നെയും കെട്ടിപ്പിടിച്ചു കരയലും…
ചെറിയമ്മെ പ്ലീസ് കരയല്ലേ ആളുകളൊക്കെ ശ്രന്ദിക്കുന്നു.
‘ അതിന് നിനക്കെന്ത ‘ന്നും പറഞ്ഞ് ചെറിയമ്മ നേരെ നിന്നു.
എന്നാ ശരി ചെറിയമ്മേ.. ഞാൻ പോകട്ടെ. സന്തോഷമായി.ഇത് മതിയെനിക്ക് ഇത്രമാത്രം.ന്ന് പറഞ്ഞ് മെല്ലെ തിരിഞ്ഞ് നടക്കലും.. പിന്നെയും കിട്ടി ഒന്നു കൂടെ..
‘ നിന്നെ എത്ര കാലമായെന്നോ ഞാൻ അന്വേഷിക്കുന്നു.. എവിടെയായിരുന്നു മോനെ ഇത്രനാളും ‘
അതിനൊന്നും മറുപടി പറയാതെ ഞാൻ മെല്ലെ മുന്നോട്ട് നടന്നു.. ഇനിയും നിന്നാൽ ചിലപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞന്നും വരാം.ചിലപ്പോൾ ഞാൻ കാരണം ചെറിയമ്മ കൂടി വിശമിപ്പിക്കാൻ ഇടവരരുത്. എന്ന ചിന്ത കൂടി ഉള്ളതിനാലും…
അല്ല ഇതെന്താ സംഭവം ഞാനെന്താ പിറകോട്ട് പോകുന്നത്.. നോക്കുമ്പോഴുണ്ട്.. ചെറിയമ്മ എന്നെയും വലിച്ച് കൊണ്ട് പോകുന്നു..
ചെറിയമ്മേ പ്ലീസ്… എന്നെ എൻ്റെ പാട് നോക്കി വിട്ടൂടെ…. കൈയിൽ നിന്നും വിടുന്നുണ്ടോ ..
എവിടെ ഒരു റെസ്പോപോൺസും ഇല്ല.
അവസാനം ഒരു ഹ്യൂണ്ടായി ക്രേറ്റ 17,18 മോഡലിന് മുന്നിലായ് നിന്ന് അൺലോക്കാക്കി കയറാൻ പറഞ്ഞു.
‘ഇല്ലെങ്കിലോ ‘ ന്ന് പറയലും പിന്നെയും കിട്ടി ഒരടാറു സാധനം.
പിന്നെ ചോദ്യവുമില്ല വർത്തമാനവുമില്ല അടങ്ങി നല്ല കുട്ടിയായ് കാറിലിരുന്നു.. “ഹല്ല പിന്നെ കളി നമ്മളോടാ….
കുറച്ച് മുന്നോട്ട് പോയപ്പോൾ ഒരു ബാർബർ ഷോപ്പിൻ്റെ മുന്നിൽ നിർത്തി.ന്നിട്ട് എന്നോട് മുടിയും താടിയുമൊക്കെ ഒപ്പിക്കാൻ പറഞ്ഞിട്ട്.. ചെറിയമ്മ മുന്നിൽ കണ്ട റെഡിമെയ്ഡ് ഷോപ്പിൽ കയറി.
മുടിയും താടിയും ഒപ്പിച്ചപ്പോയാണ് എന്നെ തന്നെ നോക്കിയത്.. നല്ലൊരു മെനെയൊക്കെ ഉണ്ട് ഇപ്പോൾ കാണുവാൻ… എല്ലാം കഴിഞ്ഞ് വരുമ്പോളുണ്ട് നാലോ അഞ്ചോ കവറും കാറിൽ വെച്ച് ബാർബർ ഷോപ്പിലേക്ക് നടന്ന് വരുന്ന ചെറിയമ്മയെ…
ഹൻ്റമ്മച്ചീ ഇതെന്ന കാണുന്നേന്നും ചോദിച്ച് എന്നേ തന്നെ നോക്കി നിൽക്കുന്നു.. ന്നിട്ട് ഒരു പറച്ചിലും എന്നും ഇതേപോലെ കണ്ടിട്ടില്ലെങ്കിൽ നിൻ്റെ മുഖത്തിൻ്റെ ഷെയ്പ്പ് ഞാൻ മാറ്റൂന്നും പറഞ്ഞ് ഷോപ്പിലേക്ക് കയറുമ്പോൾ ഞാൻ പറഞ്ഞു പൈസയൊക്കെ ഞാൻ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞതും..
ഒരു നോട്ടവും സത്യം പറഞ്ഞാൽ ആ നോട്ടത്തിൽ ഒന്നു പതറിയെങ്കിലും ആ പതർച്ച മുഖത്ത് വരാതെ ഒന്ന് ചിരിച്ചു കൊടുത്തു.
അതേ സമയം തന്നെ ചെറിയമ്മയെ ഒരു കള്ള് കുടിയൻ വന്ന് അറിയാത്ത രീതിയിൽ മുട്ടി. പിന്നെയും അതേപോലെ തട്ടാൻ നോക്കുമ്പോഴേക്കും ഞാനവനെ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കുകയും ഊരയ്കിട്ട് ഒരു ചവിട്ടും കൊടുത്തിട്ട് ഇനിയൻ്റെ ചെറിയമ്മയെപ്പോലെ ആരുടെയും ദേഹത്ത് അനാവശ്യമായ് നിൻ്റെ
കൈ പൊങ്ങരുതെന്നും പറഞ്ഞ് അവൻ്റെ വലത്കൈയ്യങ്ങ് ഒടിച്ച് കളഞ്ഞു. അവനെ ന്യായികരിക്കാനായ് വന്ന മറ്റൊരുത്തനെ ചുമരോട് കൂട്ടി പിടിച്ച് ചെള്ളയ്ക്കൊന്നു കൊടുക്കുകയും ചെയ്തു.
ന്നിട്ട് ചെറിയമ്മയോട് പോകാന്ന് പറഞ്ഞു.
എന്നിട്ടും ചെറിയമ്മ അവിടുന്ന് അനങ്ങിയില്ല മൂപ്പര് ഞാൻ ചെയ്ത കാര്യം കണ്ട ഷോക്കിലാ…
വാ.. പോകാന്നും പറഞ്ഞ് ചെറിയമ്മേൻ്റെ കൈയ്യും പിടിച്ച് മെല്ലെ ഞാൻ കാറിനടുത്തേക്ക് വന്നു …ന്നിട്ട് കുറച്ച് വെള്ളം മടമടാന്ന് കുടിച്ചു…
” ടാ നീയെങ്ങനെയാടാ അവനെ പിടിച്ചടിച്ചത് ..അതും നിന്നേക്കാൾ രണ്ടിരട്ടിയുള്ള ആ കുടിയനെ ”
ഹ ഹ ഹ അത് വളരെ സിമ്പിളല്ലേ.. ഒന്നാമതെ ആ ചെറ്റ ഫിറ്റാണ്.. പോരാഞ്ഞിട്ട് ഞാൻ ചെറിയോര് കരാട്ടെ ബ്ലാക്ക് ബെൽട്ടും കൂടിയ…
പ്രത്യേകിച്ച് ചെറിയമ്മയെ അങ്ങനെ തൊട്ട ചെറ്റയെ ഞാൻ പിന്നെ പൂവിട്ട് പൂജിക്കണോ…
”അത്രയ്ക്കിഷ്ടമാണോ എന്നെ നിനക്ക് ”
ഹ ഹ അപ്പോ ഇതേ വരെ ചെറിയമ്മയ്ക്ക് തിരിഞ്ഞിട്ടില്ലേ.. ഞാനറിയാതെ എന്നെയും അന്വേഷിച്ച് സ്കൂളിലേക്ക് വരുന്നതും എൻ്റെ അക്കൗണ്ടിലേക്ക് മാസമാസം പൈസ ഇടുന്നതും എൻ്റെ കാര്യങ്ങളറിയാൻ രാഘവേട്ടനെ കൂലിക്ക് നിർത്തിയതും എൻ്റെ കരാട്ടെ ക്ലാസിൻ്റെ ഫീസ് അടക്കുന്നതും അച്ഛനല്ലന്നും ചെറിയമ്മയാണെന്നും എനിക്കറിയാമായിരുന്നു.
” നന്ദൂട്ട ഇതൊക്കെ എങ്ങനെ എല്ലാമറഞ്ഞിട്ടും നീ എന്തിനാ പിന്നെ എൻ്റടുത്ത് വരാതിരുന്നത് ”
ഹ ആരു പറഞ്ഞു ഞാൻ വരാതിരുന്നന്ന്.. ഞാനിടയക്കിടെ ചെറിയമ്മയെ കാണാറുണ്ടല്ലോ … നിങ്ങളുടെ അനുരുദ്ര ലേഡീസ് പാർലറിൽ വെച്ചും ഇപ്പോൾ വന്ന അനശ്വര ടെക്സ്റ്റൈൽസിൽ വെച്ചും..
”ഇതല്ലാം എപ്പോൾ മുതൽ ”
ഞാൻ നാടുവിടുന്നതിന് മുമ്പേ രാഘവേട്ടനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ
അത് കൊണ്ടാണ്ട് കോഴിക്കോടിലേക്ക് ട്രെയിന് കയറിയതും… ഒന്നും നിങ്ങളെ അറിയിക്കരുതെന്ന് പറഞ്ഞതും…
എനിക്കറിയാം ആരൊക്കെ അവിശ്വസിച്ചാലും ചെറിയമ്മയെന്നെ അവിശ്വസിക്കില്ലാന്നും….പക്ഷെ ഞാൻ കാരണം നിങ്ങളും കൂടി പഴി കേൾക്കേണ്ടന്ന് വച്ചത് കൊണ്ടാണ് ഒന്നും അറിയിക്കരുതെന്ന് രാഘവേട്ടനോട് ചട്ടം കെട്ടിയത്…
” നിന്നെയെനീ എവിടേക്കും വിടില്ല ഞാൻ…”
ക്ഷമിക്കണം ചെറിയമ്മേ എനിക്കൊരിക്കലും അതിന് സാധിക്കില്ല…
”ഹ മ്മക്ക് നോക്കാം പറ്റുവോ ഇല്ലയോ..ന്ന് ”
ചെറിയമ്മേ വയ്യ ഇനിയും എനിക്ക് ഓടാൻ.. ഞാൻ കാരണം ചെറിയമ്മയും ഒരുപാട് കേട്ടില്ലേ…അവസാനം എൻ്റെ പേരും പറഞ്ഞല്ലേ നിങ്ങൾ വിവാഹ മോചിതയായതും.. ഇപ്പോൾ നിങ്ങൾ രണ്ടു പേരും വീണ്ടുമൊന്നിക്കുന്ന നിമിഷവേളയിൽ ഞാൻ കാരണം പിന്നൊയൊരു പ്രശ്നം ഉണ്ടാകാൻ പാടില്ല.
” ആണോ നിനക്ക് തോന്നുന്നുണ്ടോ നിന്നെ മറന്ന് കൊണ്ട് ഞങ്ങൾ വീണ്ടുമൊന്നിക്കുമെന്ന്”
പ്ലീസ് ഞാൻ നിങ്ങളെ കാല് പിടിക്കാം എന്നെ എൻ്റെ പാട്ടിന് വിട്ടേക്ക്…
” എനി നീ ഒരു വാക്ക് മിണ്ടിയാൽ…ഞാൻ പറയും നീ അനുസരിക്കും ”
ചെറിയമ്മേ .. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലാ…. ചെറിയമ്മയൊന്ന് തീരുമാനിച്ചാൽ തല പോയാലും വാക്ക് മാറില്ല….
ശേഷം കാറ് നിന്നത്ചെറിയമ്മയുടെ വീട്ടിലായിരുന്നു….
” അമ്മേ അച്ചാ ഇതാരാ വന്നതെന്ന് നോക്കിയേ” ന്നും പറഞ്ഞ് ചെറിയമ്മ മുറ്റത്ത് നിന്ന് തന്നെ വീട്ടിലേക്ക് കയറി..
ചെറിയമ്മയ്ക്ക് പിറകെ ഞാനും..
പ്രതീക്ഷിക്കാതെ എന്നെക്കണ്ടതും മുത്തശ്ശനും ‘മുത്തശ്ശിയും വാരിപ്പുണർന്ന് ഉമ്മവെയ്ക്കാനും കരയാനും തുടങ്ങി…
ഇതൊക്കെയെന്നിലും അറിയാതെ കണ്ണീർ വരാൻ കാരണമായ് പക്ഷെ മുഖത്ത് വീഴും മുന്നേ ആരും കാണാതെ തുടച്ചു കളഞ്ഞു.. അല്ല മുത്തശ്ശാ മുത്തശ്ശി ഞാനങ്ങോട്ട് കയറിക്കോട്ടെ എന്നിട്ട് പോരെ ബാക്കിയെല്ലാമെന്ന് പറഞ്ഞ് രണ്ടു പേരെയും കൈയും പിടിച്ചു അകത്തേക്ക് നടന്നു…
ഇനിയും ഞാനങ്ങനെ നിന്ന് കൊടുത്താൽ എല്ലാരും കരഞ്ഞ് ഒരു വഴിക്കാവും എന്തിനാ വെറുതെ….
ഇതിലൊന്നും പെടാതെ കണ്ണിൽ വെള്ളവും നിറച്ച് ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്ന കണ്ടതും അറിയാതെ ഞാനുമയാളെ തന്നെ നോക്കി നിന്ന് പോയ്..
ആ കരിമഷിയെഴുതിയ മാൻപേട കണ്ണുകളെക്കണ്ടതും എൻ്റെ കാലുകൾ ഞാൻ പോലുമറിയാതെ അവളയും ലക്ഷ്യംവെച്ച് കൊണ്ട് നടന്നു.. എൻ്റെ ചുണ്ടിൽ നിന്നുമറിയാതെ അനശ്യര എന്ന പേര് വന്നു.
” ഹ അപ്പോൾ നിനക്കവളെ ഇപ്പോഴുമോർമ്മയുണ്ടോ ”
അതിന് മറന്നിട്ട് വേണ്ടേ ഓർക്കാൻ
” എന്താ നീ പറഞ്ഞത് ”
ഒന്നുമില്ലേ ഞാനൊന്നും പറഞ്ഞിട്ടില്ല…
”ങും നടക്കട്ടെ ന്നാ നീ പോയ് കുളിക്കാൻ നോക്ക് കുളിക്കുമ്പോഴേക്കും നിനക്കിടാനുള്ള ഡ്രസ്സും കൊണ്ട് അനുവങ്ങ് വരും ”
‘ ഇല്ലേ ഞാനാരാ അതിന് അവൻ്റെ ‘
” ഉറപ്പാണല്ലോ അല്ലെ പിന്നെ മാറ്റി പറയരുത് ”
അല്ല നിങ്ങളെന്താ പറയുന്നത് ആ ഡ്രസ്സിംഗ് തന്നേക്ക് ഞാൻ തന്നെ കൊണ്ട് പോയ്ക്കോളാം.
” അനു നീയെന്ത് പറയുന്നു”
‘ ഓഹ്.. ഈ അമ്മേനെ.. ടാ ചെക്കാ നീ പോയ് കുളിക്കാൻ നോക്ക് ഡ്രസ്സ് ഞാൻ കൊണ്ടു വരാം’
ഓഹ് അങ്ങനെയെങ്കിൽ അങ്ങനെ ന്നിട്ട് നീ പോയ് ഈ ചെക്കന് കുറച്ച് ചോറെടുത്ത് വെക്ക് അനൂ… വല്ലാതെ വിശക്കുന്നു.
‘ ചെക്കനോ ഏതർത്ഥത്തിൽ ‘
നീയല്ലെ ഇപ്പോൾ എന്നെ വിളിച്ചത് ..
‘അത് ഞാനറിയാതെ ‘
നീയെന്ത് അറിയാതെയാണെങ്കിലും ടാ… ന്നും ചെക്കാന്നും എന്നെ വിളിക്കരുത്.. ഒന്നുകിൽ നന്ദുവെന്നോ ആനന്ദന്നോ വിളിക്കാം കേട്ടല്ലോ നീ….
അതും പറഞ്ഞ് ചെറിയമ്മയെ നോക്കി ..ചെറിയമ്മ നടക്കട്ടെയെന്ന് പറഞ്ഞു അടുക്കളയിലോട്ട് ഒരു ചിരിയും തന്ന് പോയ്.
ഞാനിങ്ങ് കുളിക്കാൻ വരാനും..
‘ ഹ് മും കേട്ട്വ… വന്ന് കയറിയില്ല അതിന് മുന്നേ ഭരിക്കാൻ തുടങ്ങി അഹങ്കരം ല്ലാതെന്ന്.. അതും ഒരു വീടിനും നാട്ടിനും കൊള്ളാത്തവൻ… ഞങ്ങളുടെ സമാധാനം കൂടി നശിപ്പിക്കാനായി വന്ന ശെയ്ത്താൻ… സ്വന്തം അമ്മയുടെ അടിവസ്തം വരെ എടുത്തു വച്ച ബാസ്റ്റേർഡ് നീ….. ‘
ഹ ഹ ഹ അത് നീ പറഞ്ഞത് പച്ച പരമാർത്ഥം…… with in two or three days ഞാനങ്ങ് പോയ്ക്കോളാം .. അത് വരെ മാത്രം എന്നെ സഹിച്ചാൽ മതി…
‘ ഞാനങ്ങനെയൊന്നുമല്ല നന്ദൂട്ടാ.. ഉദ്ദേശിച്ചത്… ഞാൻ … പെട്ടന്ന്.. ദേശ്യത്തിൽ…’
ഹേയ് അതൊന്നും പ്രശ്നമല്ല അല്ലെങ്കിലും ആരെയും ഭരിക്കാനോ കാണുവാനോ വന്നതല്ല ഈ ബാസ്റ്റേർഡ്… ചെറിയമ്മയുടെ നിർബന്ധം കാരണം മാത്രമാണ് വന്നത്…ന്നും പറഞ്ഞ് ചെറിയമ്മ എനിക്കായ് വാങ്ങിയ ഡ്രസ്സും കൊണ്ട് കുളിക്കാനായ് പോയ്… ഉള്ളിൽ കരഞ്ഞും പുറമേ ചിരിച്ചും കൊണ്ട് …
സത്യത്തിൽ അവളുടെ വായിൽ നിന്ന് വാക്കുകൾ കേട്ടത് കാരണം ഞാനങ്ങു ഇല്ലാണ്ടായ ഒരു ഫീൽ …
എന്തൊക്കെയാണേലും ചെറിയമ്മ കഴിഞ്ഞാൽ.. അവളാണെൻ്റെ ലോകം കാരണം അത്രയ്ക്കിഷ്ടമാണെനിക്ക് അവളെ… എനിക്കായ് ജനിച്ചവൾ..
ചെറിയമ്മ വരുമ്പോൾ പറഞ്ഞിരുന്നു.. ”അനുവിൻ്റെയും നിൻ്റെയും കല്യാണം കഴിപ്പിച്ചിട്ട് വേണം നിൻ്റെമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ…”
ൻ്റെ ചെറിയമ്മെ ഇതും പറഞ്ഞ് ൻ്റെ അനുൻ്റടുത്ത് ചെല്ലല്ലെ ചിലപ്പോൾ ചെരുപ്പു കൊണ്ടായിരിക്കും അവളന്നോട് ഉത്തരം പറയുക..
” അല്ല ൻ്റെ അനുവോ…. മോനെ അനൂൻ്റെ പേര് പറയുമ്പോളൊക്കെ നിൻ്റെ മുഖത്ത് വിരിയുന്ന ചിരിയും മറ്റും എനിക്കാദ്യമേ അറിയാം മോനെ… അത് കൊണ്ട് മാത്രമല്ല ചെറുപ്പത്തിലെ ഞങ്ങൾ തീരുമാനിച്ച കാര്യവുമാണ് … അതിനിനി നിങ്ങളുടെ സമ്മതമൊന്നും എനിക്ക് വേണ്ട”
ആ ഒരു ദൈര്യത്തില ഞാനിന്നവളോട് അങ്ങനെ യൊക്കെ സംസാരിച്ചത് … ഇനി വേണ്ട എത്രയും പെട്ടന്ന് തന്നെ ഇവിടുന്ന് പോകണം.. ഞാൻ കാരണം .. അരും ഇടങ്ങാറ് ആകേണ്ട..
കുളിയും കഴിഞ്ഞ് മെല്ലെ താഴേക്ക് വന്നു … അപ്പോഴുണ്ട് എല്ലാവരും മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിക്കുന്നു.. ഹ എൻ്റെ വിഷയം തന്നെയാണല്ലോ..
എന്താ മുത്തശ്ശാ .. മുത്തശ്ശി ഇങ്ങള് ഭക്ഷണം കഴിക്കാത്തത്..
‘” ഞങ്ങള് നിന്നെയും കാത്തിരുന്നതാ … നീയും ഇരിക്കിവിടെ ….
അല്ല സ്മിതേ നീ എല്ലാരെയും വിളിച്ചു പറഞ്ഞോ .. ഇവന കിട്ടിയ വിവരം ..
ഇല്ലച്ചാ …
”’ ന്നാ എല്ലാരയും വിളിച്ചു പറഞ്ഞോളൂ”
ചെറിയമ്മേ വേണ്ട ആരെയും വിളിച്ച് പറയണ്ട… ഇനിയും വയ്യ എനിക്ക് അത്രയ്ക്കും ഞാനനുഭവിച്ചു ഇനി മതി.. രണ്ട് ദിവസം കഴിഞ്ഞാൽ ഞാനുമിവിടം വിട്ട് പോകും..
” എവിടെ പോകാൻ… ന്നിട്ട് നീയെങ്ങനെ ജീവിക്കും …
ചെറിയമ്മേ ഞാനിപ്പോൾ എങ്ങനെയാണോ ഉള്ളത് അത് പോലെ തന്നെ ഇനിയും ജീവിക്കും… ഇന്ന് തന്നെ ചെറിയമ്മയെ കണ്ടത് കൊണ്ട് മാത്രമാ…
ഞാൻ കാരണം നിങ്ങൾ കൂടി …വേണ്ടാ .. എൻ്റെ ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു തീർക്കണം..
”അച്ചാ കേട്ടില്ലേ ….
”’ അവനയങ്ങനൊയൊക്കെയുള്ള പല തമാശയും പറയും അതൊന്നും കാര്യാക്കണ്ട നീ വിളിച്ച് പറ .. ആദ്യം തന്നെ ഭാസ്ക്കക്കരനെ തന്നെ വിളിയ് നീ…
മുത്തശ്ശാ ഇത്രയുംക്കാലം ഞാനനുഭവിച്ച വേദന അതൊന്നും ആർക്കും പറഞ്ഞ് തന്നാൽ മനസ്സിലാവില്ല… ഒറ്റയ്ക്ക് നാട്ടിൽ നിന്ന് എവിട്ടേക്കും പോകാത്ത ഞാൻ ആ തള്ളയുടെയും അച്ചൻ്റെയും പീഡനം അത്രയ്ക്കും ഏറ്റു വാങ്ങിയിട്ടുണ്ട് ..
ഒരിറ്റ് വെള്ളത്തിന് വേണ്ടി ആ തള്ളയുടെ കാല് വരെ പിടിച്ച സംഭവം വരെ ഉണ്ട് .. കണ്ണിൽ മുളകും തേച്ച് ഒരു മര ക്കസേരയിൽ കെട്ടിയിട്ട് അലറിക്കരഞ്ഞ ദിവസവും ഉണ്ട് … അതൊന്നു ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല…. നാട്ടിൽ നിന്ന് വിട്ട് നിൽക്കാത്ത ഞാൻ. നീണ്ട രണ്ട് കൊല്ലമാണ് ഒരു പട്ടിയെ പോലെ മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് ജീവിച്ചത്… ഹോട്ടലിലെ അഴുക്കു വെള്ളം കൊണ്ട് അഴകിയപ്പോഴും ആ വേദനകളൊക്കെ ഒറ്റയ്ക്കാണ് സഹിച്ചത്.. അത് കൊണ്ട് തന്നെ തമാശയായ എൻ്റെ ജീവിതം ഞാൻ തന്നെ എങ്ങനെയെങ്കിലും ജീവിച്ചോളാം.. ദയവ് ചെയ്തു ഇനിയെന്നെ ആരും അന്യേഷിക്കാനോ മറ്റും വരാൻ പാടില്ല…. ന്ന് പറഞ്ഞ് ഞാനവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു….
എനിക്കും മടുത്തു ഈ ജീവിതം .. കുറച്ച് നേരമെങ്കിൽ കുറച്ച് സമയമെങ്കിലും ഞാൻ സന്തോഷിച്ചു അത് മതി എനിക്ക് ഈ ജീവത കാലം തീർക്കാൻ ..
പക്ഷെ പകുതിയിൽ എത്തുമ്പോഴേക്കും അനു ഓടി വന്ന് എന്നെയും പൊത്തിപ്പിടിച്ച് കരയാൻ തുടങ്ങിയിരുന്നു…
അവളുടെ വിചാരം അവള് കാരണമാണ് ഞാൻ അവിടം വിട്ട് പോകുന്നതെന്നാണ്…. അത്രയ്ക്കും പൊട്ടി പെണ്ണാണ്…
ഒരു വിധം സമാധാനിപ്പിച്ച് അവളെ എൻ്റെ ദേഹത്ത് നിന്നും അടർത്തിമാറ്റി ആരുടെയും വിളികൾക്കും മറ്റും ചെവിയോർക്കാതെ മെല്ലെ എവിടെ നിന്നാണ് വന്നത് അവിടേക്ക് തന്നെ ഒരു തിരിച്ചു പോക്ക്…. അപ്പോഴും എൻ്റെ മനസ്സ് എന്നോട് തന്നെ പറയുന്നുണ്ടായിരിന്നു .. ..The real joker…..
പെട്ടന്ന് തന്നെ ഒരു വണ്ടിയുടെ മുരൾച്ചയും ഞാനിങ്ങനെ വായുവിലൂടെ പറന്ന് പോകുന്നതും അവസാനം അവ്യക്തമായ് ആരുടെയൊക്കെയോ… നിലവിളികളും…. മറ്റും കേൾക്കുകയുണ്ടായി …..
Maybe it’s time to forget everything……
ഇവിടം കൊണ്ട് നിർത്തണമോ.. അല്ലെങ്കിൽ ഇതിൻ്റെ ബാക്കി ഭാഗം എഴുതണമോ… നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു…MJ….. എം ജെ

Leave a Reply

Your email address will not be published. Required fields are marked *