അനാമിക

പ്രിയ കൂട്ടുകാരെ… എനിക്ക് തരുന്ന സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും എനിക്ക് മതിയാകില്ല.. അത്രക്കും സ്നേഹം നിങ്ങൾ എനിക്ക് തരുന്നുണ്ട്.. എന്നാലും… ഹൃദയത്തിന്റെ ഭാഷയിൽ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു..
കുറച്ചു നാള് മുൻപേ എഴുതി വച്ച ഒരു കഥയാണ് ഇത്.. പ്രണയം മാത്രമേ ഉള്ളു.. അതും എത്രത്തോളം വർക്ക്ഔട്ട് ആയി എന്ന് എനിക്കറിയില്ല.. പക്ഷെ നിങ്ങൾ വേണ്ട എന്ന് വച്ചാലും നിങ്ങൾക്ക് അതിനുള്ള യോഗം ഉണ്ടെങ്കിൽ പ്രണയം നിങ്ങളെ തേടി എത്തും… അറ്റ് എനി കോസ്റ്..
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തീർച്ചയായും ഒരു അഭിപ്രായം പറയണം എന്ന് വിനീതമായി അറിയിക്കുന്നു… ഇത് വായിച്ചു സമയം വെറുതെ പോയി എന്ന് തോന്നുകയാണെങ്കിൽ എന്നോട് ക്ഷമിക്കണം… വിത്ത് ലവ്…
അനാമിക..
തിങ്കൾ. രാവിലെ 9 മണി.
കുളിച്ചു വന്നു കണ്ണാടിയുടെ മുൻപിൽ നിന്ന് കയ്യിലും കാലിലും ബോഡി ലോഷൻ തേച്ചു കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ആണ് ഏട്ടത്തിയമ്മ റൂമിലേക്ക് അയൺ ചെയ്ത കടും നീല ഷിർട്ടുമായി വന്നത്..
“ഇത് മാത്രമേ പണി ഉള്ളോ? ഡാ നിന്റെ വയറു ഒന്ന് നോക്കിക്കോ ചെറുതായി കട്ടകൾ ഒക്കെ കുറഞ്ഞു വരുന്നുണ്ട്…”
“ങേ? നേരോ?”
ഞാൻ കണ്ണാടിയിൽ സൂക്ഷിച്ചു നോക്കി… ഏയ് തോന്നൽ ആണ്.. അല്ലെങ്കിലും ഇനി വർക്ക്ഔട്ട് പഴയതു പോലെ അങ്ങനെ നടക്കുമോ? ഞാൻ ഒരു വലിയ വേൾഡ് ടൂർ ഒക്കെ പോകണം എന്ന് കരുതി ഇരിക്കുകയാണ്..
അവൾ നിന്ന് ചിരിക്കുകയാണ്..
“നീ പോടീ പ്രാന്തി.. , നിനക്ക് അസൂയ ആണ്. മുഴുത്ത അസൂയ.. നിന്റെ കെട്ടിയവന്റെ ആറു മാസം ഗർഭിണികളുടെ വയർ അല്ലെ?”
“ഡാ എന്റെ കെട്ടിയവനെ പറയുന്നോ..!!!? “
അവൾ ഓടി വന്നു എന്റെ അരക്കെട്ടിന്റെ വശത്തു നഖം ഇറക്കി…
“ആആആ അമ്മെ ഈ താടക എന്നെ കൊല്ലുന്നേ..”
എന്ന് പറഞ്ഞു ഞാൻ വലിയ വായിൽ നിലവിളിച്ചു..
“രണ്ടും കൂടി രാവിലെ തുടങ്ങിക്കോളും.. ഇവിടെ ഉള്ളവനോ വയസു 30 ആയി വന്നു കയറിയവൾ ആണെങ്കിൽ കുട്ടിക്കളി മാറീട്ടും ഇല്ല.. “
അമ്മ രാവിലെ തന്നെ കലിപ്പിൽ ആണ്..
“സന്തോഷം ആയ?” ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു പുറകിൽ കൊണ്ട് പോയി വച്ചു..
“ആആ… ഡാ പൊന്നു മോനല്ലേടാ.. വിടടാ…”
“നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…”
“ആവൂ ഡാ കൈ ഒടിയും, പിന്നെ ആരാ നിനക്ക് ഷർട്ട് അയൺ ചെയ്തു തരുക?”
ഞാൻ പിടി വിട്ടു.. അവൾ എന്റെ പുറത്തിനു ഒരു അടിയും തന്ന് ഓടി സ്റ്റെപ് ഇറങ്ങി…
ഇതൊക്കെ ഇവിടുത്തെ പതിവ് കാഴ്ച ആണ്. ഏട്ടന്റെ ഭാര്യാ ആണെങ്കിലും എടി പോടീ എന്ന് മാത്രമേ ഞാൻ വിളിക്കൂ.. അവളും അങ്ങനെ തന്നെ.. ഒരു വയറിൽ നിന്ന് വന്നില്ല എന്നെ ഉള്ളു.. അവൾ എന്റെ എല്ലാ അലമ്പിനും കൂട്ടു നിൽക്കും. പാവം ആണ്..
ഞാൻ ബോഡി സ്പ്രൈ അടിച്ചു ഒരു കാക്കി പാന്റും അവൾ കൊണ്ട് തന്ന ഷർട്ടും ഇട്ടു.. മുടി ഒക്കെ കുറച്ചു കുറഞ്ഞു.. എന്നാലും മുകൾ ഭാഗം വെട്ടാതെ ഒതുക്കി വെക്കും. കഷണ്ടി ഒന്നും അല്ല..
ട്രിം ചെയ്ത താടിയും മീശയും ഒന്ന് നോക്കി മുഖത്തു കുറച്ചു സൺസ്‌ക്രീൻ ഒക്കെ വാരിത്തേച്ചു ഞാൻ ഒരു ചുവന്ന ബൂട്ടും എടുത്തു ഇട്ടു..
ഒരു പെർഫ്യൂമും അടിച്ചു..
സ്വിസ് മെയ്ഡ് വാച്ചും കെട്ടി ഞാൻ വാലെറ്റും തൂവാലയും പോക്കറ്റിൽ വച്ച് താഴ്ത്തേക്കു ചെന്നു.
“ഇതെന്തോന്ന്? പോലീസിൽ ചേരാൻ പോകുന്നോ?”
ഏട്ടത്തി എന്റെ കാക്കി പാന്റും ചുവന്ന ഷൂവും നോക്കി ചിരിച്ചു..
“എടി ഏതൊക്കെ ബ്രാൻഡഡ് ആണ്.. ഓസ്‌ട്രേലിയയിൽ നിന്ന് വാങ്ങിയതാ ഈ ഷൂ..!”
“ഒഹ്ഹ്ഹ്.. വലിയ കാര്യം തന്നെ..”
“നീ പോ പോത്തേ…”
“ഡാ.. അവളോട് ഗുസ്തി പിടിക്കാതെ വല്ലതും തിന്നു ചെല്ലാൻ നോക്ക്..”
അമ്മ പറഞ്ഞു എന്നെ ഒന്ന് നോക്കി…
ഞാൻ അത് വേഗം അനുസരിച്ചു രണ്ടു ദോശ എടുത്തു കഴിച്ചു.. ചായ കൊണ്ടുവന്നു വച്ചിട്ട് എന്റെ മുടി ഒന്ന് കൈകൊണ്ടു ഒതുക്കി
“ചെക്കൻ ആകെ ക്ഷീണിച്ചു…” എന്ന് ഏട്ടത്തി അമ്മയോട് പറഞ്ഞു..
“അതെങ്ങനാ? 6 പാക്ക് എന്നൊക്കെ പറഞ്ഞു മനുഷ്യൻ കഴിക്കുന്നത് വല്ലതും കഴിക്കുമോ?”
“എന്റെ അമ്മെ ഞാൻ ഇനി എല്ലാം തിന്നോളം.. 3 മാസം കഴിഞ്ഞു പോകണം.. ഞാൻ പറഞ്ഞ ടൂർ..”
“കല്യാണം കഴിക്കാനും നിനക്ക് വയ്യല്ലോ…”
അമ്മ വിടുന്ന ലക്ഷണം ഇല്ല..
“അമ്മെ അല്ലെങ്കിലേ വേൾഡ് പോപുലേഷൻ കൂടുതൽ ആണ്.. നമ്മൾ ആയി വീണ്ടും കൂട്ടണോ? ഞാൻ ഒരു ബ്രഹ്മചാരി ആണ്.. “
“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട..” അമ്മ അടുക്കളയിലേക്കു പോയി..
“ബ്രഹ്മചാരി എന്നിട്ടു എന്റെ കൂട്ടുകാരി വന്നപ്പോൾ അവളുടെ പുറകും നോക്കി വാതിലിൽ ഇടിക്കാൻ പോയത് ഓർമയുണ്ടോ ? “
അയ്യേ ഇവൾ അത് കണ്ടോ…
“ഏയ് അത് ഞാൻ അവൾ ഇട്ടിരുന്ന ജീൻസിന്റെ ബ്രാൻഡ് നോക്കിയതാ… “
എന്ന് പറഞ്ഞു ഞാൻ ചായയും കുടിച്ചു കൈ കഴുകി മെല്ലെ ഹെൽമെറ്റും എടുത്തു എന്റെ റോയൽ എൻഫീൽഡ് 500 ക്ലാസിക് സ്റ്റാർട്ട് ആക്കി..
“വരുമ്പോൾ ഐസ് ക്രീം വേണം…” ഏട്ടത്തി പുറകെ വന്നു പറഞ്ഞു..
“ഉമ്മ്മ്മ്.. പോയി വരാം..”
അടി കൂടുമെങ്കിലും ഞങ്ങൾ കട്ട കമ്പനി ആണ് കേട്ടോ..
ഒരു കല്യാണത്തിന് പോകുകയാണ്. എന്റെ കൂട്ടുകാരന്റെ. എന്റെ ഒപ്പം ഓസ്‌ട്രേലിയയിൽ വർക്ക് ചെയ്തവൻ ആണ്.
എറണാകുളം സിറ്റിയിൽ കൂടി ഞാൻ എന്റെ ബൈക്ക് മുൻപോട്ടു വിട്ടു.
കല്യാൺ സിൽക്സിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ അകത്തേക്ക് ചെന്നു..
സ്വീകരിക്കാൻ വന്ന തരുണിയോട് ഞാൻ ഒരു ഷർട്ടും പിന്നെ ഒരു സാരിയും വേണം എന്ന് പറഞ്ഞു..
ആദ്യം മെൻ സെക്ഷനിൽ ചെന്നു… ഒരു നല്ല ക്രീം കളർ ലൂയിസ് ഫിലിപ് ഷർട്ട് തന്നെ വാങ്ങി..
അതിനു ശേഷം തരുണി എന്നെയും കൊണ്ട് സാരി സെക്ഷനിൽ വന്നു..
സാരി നോക്കി, ഒരു ചുവപ്പിൽ കറുത്ത എംബ്രോയിഡറി വർക്ക് ഉള്ള ഒരു ജോര്ജറ്റ് സാരി ഞാൻ സെലക്ട് ചെയ്തു..
അപ്പോഴാണ് എന്റെ അടുത്ത് നിന്ന് ഒരു കിളി ശബ്ദം ഞാൻ കേട്ടത്..
“അതൊന്നെടുത്തു തരുമോ?”
ഞാൻ ആ ശബ്ദത്തിന്റെ ഉടമ ആരാണെന്നു അറിയാൻ വേണ്ടി തല ചെരിച്ചു നോക്കി..
പോണി ടയിൽ കെട്ടിയ ഇടതൂർന്ന കറുപ്പും അടിവശം ബർഖണ്ടി കളറും ഉള്ള മുടി ആണ് ആദ്യം കണ്ണിൽ പെട്ടത്..
നീണ്ട മൂക്കുകളും,, കണ്ടാൽ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്ന നനുത്ത രോമങ്ങൾ ഉള്ള കാതും, അതിൽ തൂങ്ങി കിടന്നു ആടുന്ന ഒരു സ്വർണ ജിമ്മുക്കിയും കണ്ണിൽ പെട്ടു..
അവൾ മുഖം തിരിച്ചപ്പോൾ എന്റെ കണ്ണുകൾ ഒന്ന് വിടർന്നു..
കറുത്ത കൃഷ്ണമണികൾ ഓടിക്കളിക്കുന്ന വലിയ കണ്ണുകൾ.. നെറ്റിയിൽ ഒരു ചുവന്ന പൊട്ട്.. ചെറിയ തോതിൽ ചായം തേച്ച അധരങ്ങൾ.. കീഴ് അധരം പഴുത്തു തുടുത്തു നിൽക്കുന്ന സ്റ്റൗബെറി പോലെ സുന്ദരം..
അല്പം നീണ്ട താടിയും, നുണക്കുഴി പോലെ മുഖം അനങ്ങുമ്പോൾ താടിയിൽ തെളിയുന്ന ഒരു വെട്ടും… ഒരു പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നതുപോലെ ഉള്ള മുഖം..
ഏയ് അല്ല. ചന്ദ്രനിൽ കളങ്കം ഉണ്ട്..
എന്നാൽ ഇവിടെ അതില്ല..
എന്റെ കണ്ണുകൾ താഴ്ത്തേക്കു ചലിച്ചു.. കഴുത്തിന്റെ എല്ലുകൾ നന്നായി കാണാം.. അതൊരു ഭംഗി ആണ്.. കഴുത്തിൽ കിടന്നു വെട്ടിത്തിളങ്ങുന്ന ചുവന്ന കല്ല് വച്ച നെക്‌ളേസ്‌..
വെളുത്ത നെഞ്ചിൽ കൂടി ചെരിഞ്ഞു കയറിയ ഇളം മഞ്ഞ നിറമുള്ള സാരിയുടെ കറുത്ത സ്ട്രാപ്പ്… അവളുടെ നെഞ്ചിലെ ഗോളങ്ങളുടെ തള്ളലും… വെളുത്തു കൊലുന്നനെ ഉള്ള കൈകളും,, അതിൽ നെക്‌ളേസിലെ കല്ലിനോട് യോജിച്ച വളകളും..
ഇറക്കി വെട്ടിയ ബ്ലൗസിന്റെ ബാക്കിൽ തൂങ്ങി കിടക്കുന്ന അതിന്റെ വള്ളിയും… സാരിയുടെ ബാക്കിൽ പുറത്തേക്കു തള്ളി നിൽക്കുന്ന കൊഴുത്ത നിതംബവും..
നല്ല ആകർഷണം ഉള്ളൊരു പെണ്ണ്… അവളെ കണ്ടപ്പോൾ എന്റെ സമാധാനം പോയി എന്നുള്ളതാണ് സത്യം..
ബ്രഹ്മചാരികളുടെ എല്ലാം ആയ ഹനുമാൻ… “ഡാ മോനെ.. നിന്റെ കാര്യം ഇത്രയേ ഉള്ളോ?” എന്ന് മനസ്സിൽ വന്നു ചോദിച്ചപ്പോൾ ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റി…
എന്നാലും മനസ്സിൽ എന്തോ പോലെ..
ഞാൻ വേറൊരു സാരി എടുക്കാൻ പറഞ്ഞു അവിടെ നിന്നു..
“ഇതിൽ ഏതെടുക്കും?”
അവൾ സ്വയം ചോദിക്കുകയാണ്..
ഓരോ കയ്യിൽ ഒരു സാരി പിടിച്ചിട്ടാണ് ചോദ്യം.. ഒന്ന് ഇളം നീല.. മറ്റേതു ഇളം പച്ച.. കിളിപ്പച്ച എന്ന് പറയാം..
“നീല മതി.. ഉടുത്താൽ നല്ല ഭംഗി ഉണ്ടാകും.. പച്ചയും നല്ലതാണു.. ഇയാൾക്ക് ചേരും…”
അറിയാതെ എന്റെ വായിൽ നിന്ന് വന്ന വാക്കുകൾ.. അവൾ അവളുടെ വലിയ കണ്ണുകൾ വിടർത്തി എന്നെ കൗതുകത്തോടെ നോക്കി…
നേരിയ ഒരു പുഞ്ചിരി ആ മുഖത്തു തെളിഞ്ഞു…
“എന്റെ കൂട്ടുകാരിക്ക് ആണ്.. കല്യാണത്തിന് കൊടുക്കാൻ…” അവൾ മെല്ലെ എന്നോട് പറഞ്ഞതിന്റെ ഒപ്പം എന്റെ ദേഹത്ത് കൂടി അവളുടെ കറുത്ത കണ്ണുകൾ ഒന്ന് ഓടി നടന്നു..
ഞാൻ നാക്കു കടിച്ചു കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നു..
“പച്ച എടുത്തോളൂ… ഗിഫ്റ് പാക്ക് ആക്കണം.. “ എന്ന് പറഞ്ഞു അവൾ നീല സാരി അവിടെ വച്ച് തിരിഞ്ഞു നടന്നു..
ഒരു നിമിഷം നിന്ന ശേഷം അവൾ തിരിഞ്ഞു വന്നു…
“ഇത് കൂടി വേണം.. ഇത് നോർമൽ പാക്കിങ് മതി..” അവൾ നീല സാരി എടുത്തു കാണിച്ചു എന്നെ ഒന്ന് നോക്കി ചിരിച്ചിട്ടു തിരിഞ്ഞു നടന്നു…
എനിക്ക് ലോട്ടറി അടിച്ചത് പോലെ ഒരു ഫീൽ..
ഞാൻ ചിരിച്ചു കൊണ്ട് “ഇത് എടുത്തോ.. നേരത്തെ എടുത്തതും ഇതും ഗിഫ്റ് പാക്ക് ആക്കണം..”
എന്ന് പറഞ്ഞു താഴ്ത്തേക്കു ചെന്നു.. അവളെ കണ്ടില്ല അവിടെ ഒന്നും.. ചിലപ്പോൾ വേറെ സെക്ഷനിൽ പോയിട്ടുണ്ടാകും..
ബില് ഒക്കെ അടച്ചു ഞാൻ പാക്ക് വാങ്ങുന്നതിനു മുൻപേ ഒന്ന് നോക്കി.. അവളെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന്.. കണ്ടില്ല..
അല്പം നിരാശയോടെ ആണ് ഞാൻ അവിടെ നിന്ന് ഇറങ്ങി വണ്ടി എടുത്തത്.. കല്യാണ ഹാളിൽ ചെന്നു.. ആദ്യം നേരെ പെണ്ണിന്റെയും ചെക്കന്റേയും അടുത്ത് ചെന്ന് ഗിഫ്റ് കൈമാറി ഒരു ഫോട്ടോ ഒക്കെ എടുത്തു ഞാൻ ഇറങ്ങി വന്നു അവിടെ കണ്ട പരിചയക്കാരുടെ ഒപ്പം നിന്നു.. അവർ ഒക്കെ കല്യാണം കഴിഞ്ഞവർ ആണ്…
പെട്ടെന്നാണ് ആ കാഴ്ച ഞാൻ കണ്ടത്.. കല്യാണ മണ്ഡപത്തിലേക്ക് കയറി ചെല്ലുന്ന ഒരു ഇളം മഞ്ഞ സാരി ഉടുത്തു മുടി പോണി ടയിൽ കെട്ടിയ ഒരു സ്ത്രീരൂപം..
അവൾ അല്ലെ അത്? നേരത്തെ കടയിൽ വച്ച് കണ്ടവൾ?
അവൾ ഗിഫ്റ് കൊടുത്തു ഇങ്ങോട്ടു തിരിഞ്ഞു ഫോട്ടോക്ക് പോസ് ചെയ്തു..
അതെ അവൾ തന്നെ…
ക്യാമറയുടെ ഫ്ലാഷിലും വീഡിയോ ലൈറ്റിലും വെട്ടി തിളങ്ങുന്ന മുഖം.. ഒരു പക്ഷെ കല്യാണ പെണ്ണിനേക്കാൾ ഭംഗി കൂടുതൽ… ഞാൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നു..
അവൾ അവിടെ നിന്ന് ഇറങ്ങി പെൺകൂട്ടത്തിലേക്കു മറഞ്ഞു…
കൂട്ടുകാർ എന്തൊക്കെയോ പറഞ്ഞു ഞാനും അതിലേക്കു തിരിഞ്ഞു.. ഫുഡ് ഒക്കെ സൂപ്പർ ആയിരുന്നു..
ഭക്ഷണം കഴിച്ചു പുറത്തു വന്നു ഞാൻ അവിടെ പാർക്ക് ചെയ്ത വണ്ടികൾ ഒക്കെ ഒന്ന് നോക്കി.. എനിക്ക് വണ്ടികൾ എന്ന് പറഞ്ഞാൽ പ്രാന്ത് ആണ്.. ഒരു പെണ്ണിനേയും ഇതുവരെ പ്രേമിക്കാത്ത ഞാൻ വണ്ടികളെ പ്രേമിച്ചുകൊണ്ടിരിക്കുന്നു…
“അല്ല….?! ഇങ്ങോട്ടായിരുന്നോ വന്നത്?” ആ കിളിശബ്ദം അവിടെ മുഴങ്ങി…
ഞാൻ വെട്ടി തിരിഞ്ഞു നോക്കി… എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അവൾ.. മഞ്ഞ സാരി ഉടുത്ത സുന്ദരി… വെറും സുന്ദരി അല്ല.. അതിസുന്ദരി… എന്തൊരു ഭംഗി ആണ് ഇവൾക്ക്…!
“ആഹ്ഹ… അതെ… പ്രതീക്ഷിച്ചില്ല… ഇവിടെ കാണും എന്ന്…”
ദൈവമേ.. എന്റെ ശബ്ദം എന്താ വിറക്കുന്നത്? ഒരു പെണ്ണ് വന്നു സംസാരിച്ചപ്പോഴേക്കും കൺട്രോൾ പോയോ ഹനുമാഞ്ജി…. !!
“അതാണ്… ഭൂമി ഉരുണ്ടതല്ലേ… കാണ്ടേണ്ടവർ തീർച്ചയായും കണ്ടിരിക്കും…” അവൾ മെല്ലെ പറഞ്ഞു ഒന്ന് ചിരിച്ചു..
“ഡീ നീ ഇവിടെ നിൽക്കുകയാണോ.. വേഗം വാ..” എന്ന് പറഞ്ഞു വേറൊരു ജീൻസും ബനിയനും ഇട്ട കുറിപ്പ് വന്നു അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി…
അവൾ തിരിഞ്ഞു നോക്കി.. പക്ഷെ വന്നവൾ ഇവളുടെ കയ്യും പിടിച്ചു ഓടിയപ്പോൾ അവൾക്കും ഓടാതിരിക്കാൻ കഴിഞ്ഞില്ല…
എന്തോ ആവേശത്തിൽ ഒരു നിമിഷം തറഞ്ഞു പോയ കാലുകൾ വലിച്ചു ഞാനും പുറകെ ഓടി…
പുറത്തെത്തിയ ഞാൻ അവൾ ഒരു മാരുതി സ്വിഫ്റ്റിലേക്കു കയറുന്നതും ഡോർ അടയുന്നതും അത് കുതിച്ചു മുൻപോട്ടു പായുന്നതും കണ്ടു…
ഒരു നിമിഷം ഞാൻ എന്തോ ആയി.. അവളുടെ കിളിനാദം കാതിൽ മുഴങ്ങുന്നു…
ചെ..! എന്നാലും പേര് പോലും ചോദിയ്ക്കാൻ പറ്റിയില്ലല്ലോ… ഇത്ര നാളും പല പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെങ്കിലും.. ഇങ്ങനെ ഒരു ഫീൽ ഉണ്ടാക്കിയവൾ വേറെ ആരും ഇല്ല…
ഓസ്‌ട്രേലിയയിൽ എന്റെ കൂട്ടുകാരി ആയിരുന്ന ജെന്നിഫെറെ ഞാൻ ഓർത്തു.. അവൾ എന്നെ പ്രൊപ്പോസ് ചെയ്തതാണ്.. എന്നാൽ എനിക്ക് അന്ന് അവളോട് ഒരു ഫീലിങ്ങ്സും ഇല്ലായിരുന്നു.. കൂട്ടുകാർ കുറെ ഉണ്ടെങ്കിലും എന്റെ മനസിന്റെ താക്കോൽ ഇതുവരെ ഒരു പെണ്ണും കൈക്കൽ ആക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല…
“എന്നാലും അവളെ കണ്ടപ്പോൾ നീ എന്നെ മറന്നല്ലോ…” ഹനുമാൻജി ആണ്…
“അത് പിന്നെ.. എന്തായാലും അവൾ പോയില്ലേ.. “
അത് പറഞ്ഞപ്പോൾ പുള്ളിക്കാരൻ ചിരിച്ചു… ചെ എനിക്ക് വട്ടൊന്നും അല്ലാട്ടോ… ബ്രഹ്മചാരികളുടെ കൺകണ്ട ദൈവം ആണ് ഹനുമാൻ.. സംഗതി ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എനിക്ക് എല്ലാവരും ഒരുപോലെ ആണ്… യേശുവും കൃഷ്ണനും നബിയും ഒരുമിച്ചിരുന്നു ചായ കുടിക്കുന്ന സ്വപ്നം വരെ ഞാൻ കണ്ടിട്ടുണ്ട്.. അല്ല പിന്നെ!!!
അതൊക്കെ ആലോചിച്ചു ഞാൻ ബൈക്കിനു നേരെ നടന്നു.. പിന്നെ അവിടെ നില്ക്കാൻ എനിക്ക് തോന്നിയില്ല.. ആരോടും ഒന്നും പറഞ്ഞില്ല.. നേരെ വണ്ടി എടുത്തു വിട്ടു.. വഴിയിൽ നിർത്തി ഒരു പാക്ക് ഐസ് ക്രീമും കുറച്ചു ചോക്ലേറ്റ് ഒക്കെ വാങ്ങി വീട്ടിൽ ചെന്നു..
ഏട്ടത്തി ഓടിവന്നു ദിനോസർ മനുഷ്യനെ പിടിക്കുന്നത് പോലെ അതൊക്കെ പിടിച്ചു പറിച്ചു കൊണ്ടുപോയി.. ഒരു കോട്ടയംകാരി അച്ചായത്തി ആണ് പുള്ളി.. പാവം.
അന്ന് ഒരു സാധാരണ ദിനം പോലെ കടന്നുപോയി.. പക്ഷെ ആ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല. പിറ്റേ ദിവസം ഞാൻ വെറുതെ കുറച്ചു തുണിക്കടകളിലും മാർക്കറ്റിലും മാളുകളിലും ഒക്കെ ഒന്ന് പോയി നോക്കി..
ആ അപ്സരസൗന്ദര്യത്തിന്റെ ഉടമയെ ഒന്ന് കൂടി കാണണം എന്ന് വല്ലാത്ത ഒരു മോഹം…
കഴിഞ്ഞില്ല…
അവൾ മൊഴിഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി… “ഭൂമി ഉരുണ്ടതാണ്.. കാണേണ്ടവർ തീർച്ചയായും വീണ്ടും കാണും…”
ചിലപ്പോൾ ഇനിയും കാണും..
“ഡാ മോനെ.. നിന്റെ പോക്ക് ശരിയല്ല…”
ഭിത്തിയിൽ യേശുവിന്റെ അടുത്തിരുന്ന ഹനുമാൻജി ആണ്..
****
പിറ്റേന്ന് രാവിലെ അമ്മ എല്ലവരും കൂടി നാളെ ബാംഗ്ലൂരിലേക്ക് പോകണം എന്ന് പറഞ്ഞു… മനസിലായില്ല അല്ലെ?
കൊച്ചിയിൽ ഉള്ള ഈ വീട് പണ്ട് അമ്മക്ക് കിട്ടിയതാണ്. അച്ഛൻ വീട് വാങ്ങിയിരിക്കുന്നത് ബാംഗ്ലൂർ ജയനഗർ 3rd ഫേസ്ഇൽ ആണ്.. അച്ഛന് എന്താ പണി എന്ന് ചോദിച്ചാൽ അച്ഛനും ഏട്ടനും കൂടി ബാംഗ്ലൂർ ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുകയാണ്. അത് നല്ല രീതിയിൽ പോകുന്നു.. ഈ ഞാൻ പഠനം കഴിഞ്ഞു ഓസ്‌ട്രേലിയയിൽ ആയിരുന്നു.. കുറെ വർഷങ്ങൾ ജോലി ചെയ്തു മടുത്തു… പിന്നെ പണം മൊത്തം സേവിങ്സ് ആണ്.. കുടുംബം ഇല്ലല്ലോ…
അത് കൊണ്ട് ഒരു ലോക യാത്ര നടത്തണം എന്നൊരു ആഗ്രഹം ഉണ്ട്.. അതിനുള്ള തയ്യാറെടുപ്പിൽ ആണ്..
സൊ.. നാളെ ബാക് റ്റു ബംഗളൂരു… ഗാർഡൻ സിറ്റി എന്നും എന്നെ സന്തോഷിപ്പിച്ചിട്ടേ ഉള്ളു.. അകെ ഒരു നഷ്ടബോധം ഉള്ളത്.. ഇനി ആ സുന്ദരിയെ കാണാൻ കഴിയില്ലല്ലോ എന്നാണ്..
***
അന്ന് രാത്രി ഉറങ്ങിക്കിടന്ന എന്റെ സ്വപ്നത്തിൽ അവൾ വന്നു… ഇന്ന് കണ്ട അതെ സാരി…
“അതെ… നിന്റെ വാരിയെല്ല് കൊണ്ടാണ് എന്നെ ഉണ്ടാക്കിയത്.. അങ്ങനെ പോകാമെന്നു വിചാരിക്കണ്ട.. ഐ വിൽ ഫൈൻഡ് യു തെൻ ഐ വിൽ മാറി യു…” അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി കണ്ണടച്ച് കാണിച്ചു…
സ്വപനം വിട്ടു ഞാൻ ചാടി എണീറ്റു.. ഇതെന്തോന്ന്? ടേക്കൺ സിനിമ ആണോ… നിന്നെ ഞാൻ കണ്ടുപിടിക്കും പിന്നെ നിന്നെ കൊല്ലും എന്ന ഡയലോഗ് ഫേമസ് ആണ്..
“എല്ലാം ഒരു സ്വപ്നമല്ല മോനു..” എന്ന് പറഞ്ഞു ഭിത്തിയിലെ ഹനുമാൻ…
അയ്യേ ഇങ്ങേരെന്താ ഇങ്ങനെ? സ്വയം തിന്നുകയും ഇല്ല നമ്മളെ ഒട്ടു തീറ്റിക്കുകയും ഇല്ല…!
ഞാൻ കമഴ്ന്നു കിടന്നു വീണ്ടും ഉറങ്ങി…
***
പിറ്റേ ദിവസം രാവിലെ ഏട്ടന്റെ ടൊയോട്ട ഫോർച്ചുനറിൽ ബാംഗ്ലൂർ സിറ്റിയിലേക്ക്..
***
ഇന്ത്യയുടെ ഗാർഡൻ സിറ്റി.. പല നാട്ടുകാർ.. പല ജീവിതങ്ങൾ. ദാരിദ്രം മുതൽ ഹൈ ഏൻഡ് ലൈഫ് സ്റ്റൈൽ വരെ കാണാവുന്ന സ്ഥലം.. സുന്ദരികളും സുന്ദരന്മാരും മുതൽ വയസായവർ വരെ കാമിക്കുകയും പ്രേമിക്കുകയും ചെയ്യുന്ന നഗരം.. പറഞ്ഞാൽ തീരില്ല ബാംഗ്ലൂരിന്റെ വിശേഷങ്ങൾ…
വീട്ടിൽ എത്തിയപ്പോൾ നേരം നന്നേ വൈകി..
അക്ക വന്നു ഗേറ്റ് തുറന്നു.. അക്ക എന്ന് വിളിക്കും എന്നെ ഉള്ളു 30 വയസുള്ള ഒരു തമിഴ് പെണ്ണ് ആണ് ഈ അക്ക.. വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കാൻ വലിയ മിടുക്കി ആണ്.. അതുകൊണ്ടു അവൾ വീട്ടിലെ ഒരാളെപ്പോലെ തന്നെ ആണ്.
ഇരുനിലയുള്ള വെള്ള പെയിന്റ് അടിച്ച ഒരു വീടാണ് ഞങ്ങളുടേത്. അച്ഛന്റെ ഫോക്സ് വാഗൺ ജെറ്റ മിറ്റത്തു കിടപ്പുണ്ട്.. ഏട്ടന്റെ വണ്ടി ആണ് ഇപ്പോൾ എന്റെ കയ്യിൽ.
ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി..
“എൻ അക്ക എപ്പടി ഇറുക്ക്‌?” എന്ന് ഞാൻ ചോദിച്ചപ്പോൾ
“സുഖം. തമ്പി..” എന്ന് അവൾ പറഞ്ഞു..
ഇളം കറുത്ത മേനിയിൽ കടഞ്ഞെടുത്ത ശരീര ഭംഗിയുള്ള ഒരു പെൺകൊടി ആണ് ഈ അക്ക.. മാലിനി എന്നാണ് പേര്.. ഭർത്താവ് ഉണ്ട്. അച്ഛന്റെ കമ്പനിയിൽ സെക്യൂരിറ്റി ആണ്.
അച്ഛൻ വന്നു വിവരങ്ങൾ ഒക്കെ തിരക്കി.. അത്യാവശ്യം തടി ഉള്ള ഒരാൾ ആണ് അച്ഛൻ. അത് ഏട്ടനും കിട്ടിയിട്ടുണ്ട്. ഇതിൽ ഞാൻ നന്നായി ഡയറ് ഒക്കെ നോക്കി വർക്ക്ഔട്ട് ഒക്കെ ചെയ്തു ഉറച്ച ശരീരം ആണ്.
ഏട്ടത്തി ഏട്ടൻ മുകളിൽ ആണെന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു ഓടുന്നത് കണ്ടു…
ഞാനും വേഗം പോയി കിടന്നു.. ഡ്രൈവിംഗ് ഷീണം.. കിടന്നപാടേ ഉറക്കത്തിലേക്കു പോകുകയും ചെയ്തു..
**
രണ്ടു ദിവസങ്ങൾ അങ്ങനെ പോയി. ഞാൻ അവിടുന്ന് പാർസൽ അയക്കാൻ പറഞ്ഞ ബൈക്ക് കമ്പനി എത്തിച്ചിരുന്നു. ഈ തിരക്കിൽ ബുള്ളറ്റ് തന്നെ ആണ് നല്ലത്.
ഒരു വൈകുന്നേരം ഞാൻ വണ്ടിയും എടുത്തു ഇറങ്ങി.. ഒരു ഇറ്റാലിയൻ കോഫി ഷോപ് ഉണ്ട് ഇവിടെ. അവിടെ ചെന്നു..
അകെ ഒരു ടേബിൾ മാത്രം ബാക്കി..
ഞാൻ അവിടെ ഇരുന്നു. സ്ഥിരം എന്നെ കാണുന്ന പെൺകുട്ടി വന്നപ്പോൾ ഞാൻ ഒരു ക്രീം കപ്പച്ചിനോ പറഞ്ഞു…
ഇവിടെ ഇങ്ങനെ കാപ്പി നുണഞ്ഞുകൊണ്ടു റോഡിൽ നോക്കി ഇരിക്കാൻ രസം ആണ്.
പലതരം ആളുകൾ പോകുന്നതും വരുന്നതും കാണാം..
എന്റെ കൈ തട്ടി ടേബിളിൽ നിന്ന് ഒരു ഫോര്ക് താഴെ വീണപ്പോൾ ഞാൻ അതെടുക്കാൻ കുനിഞ്ഞ സമയത്താണ് ഒരു കറുത്ത സാരി ഉടുത്ത കാലുകൾ വന്നു എന്റെ മുൻപിലെ ടേബിളിൽ ഇരുന്നത്..
നല്ല സുന്ദരമായ കാൽപാദങ്ങൾ.. ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു… ഞാൻ വെറും ഒരു കോഴി ആയി മാറുകയാണോ എന്നൊരു സംശയം..
ഹനുമാൻ നെഞ്ചും പൊത്തിപിടിച്ചു അവിടെ ഇരുന്നു… (ഇതൊക്കെ നടക്കുന്നത് എന്റെ മനസിൽ ആണ് കേട്ടോ..ചെറിയൊരു പ്രാന്ത്.. )
ഫോര്ക് എടുത്തു പൊങ്ങിയ ഞാൻ കണ്ടത് വെള്ളത്തിന്റെ ജഗ് പൊക്കി മുഖത്തിനു നേരെ പിടിച്ചു അതിൽ നിന്ന് നേരെ വെള്ളം കുടിക്കുന്ന ഒരു പെൺകുട്ടിയെ ആണ്.
വെളുത്ത ശരീരത്തിൽ കറുത്ത സാരിയും ബ്ലൗസും.. കയ്യിൽ കറുത്ത കുപ്പി വളകൾ.. വെക്തമായി കാണാവുന്ന കഴുത്തിലെ എല്ലുകൾ… തിളങ്ങുന്ന ചുവന്ന കല്ല് വച്ച നെക്‌ളേസ്‌…
“ങേ? നല്ല പരിചയം… ഞാൻ അവൾ ജഗ് മാറ്റുന്നതും നോക്കി ഇരുന്നു…
അവൾ വായയിൽ നിറയെ വെള്ളം വച്ചിട്ടാണ് ജഗ് നിലത്തു വച്ചതു… അവളെ കണ്ട മാത്രയിൽ എന്റെ കണ്ണുകളും വായും വിടർന്നു… ഹൃദയം എടുത്തു ചാടാൻ തുടങ്ങി… രക്തയോട്ടം കൂടി… എന്തൊക്കെയോ സംഭവിക്കുന്നു….
അതെ.. അവൾ… അവൾ.. മഞ്ഞ സാരി ഉടുത്തു വന്ന തരുണി.. ദൈവമേ.. ഭൂമി ഇത്ര ചെറുതാണോ????
വായയിൽ മൊത്തം വെള്ളം നിറച്ചു ജഗ് താഴെ വച്ച അവൾ നോക്കിയത് വായും പൊളിച്ചു അവളെ നോക്കി ഇരിക്കുന്ന എന്നെ ആണ്..
അവൾ ഞെട്ടി.. അതിന്റെ ഫലം ആയി അവളുടെ തൊണ്ടയിൽ ഇരുന്ന വെള്ളം വിക്കി…
അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും ഒരു ഷവറിൽ നിന്നും ചീറ്റും പോലെ വെള്ളം മേശയിലേക്കും എന്റെ ദേഹത്തേക്കും മുഖത്തേക്കും ചീറ്റി…
അവൾ വായ പൊത്തി എങ്കിലും എന്റെ മുഖം ഒക്കെ നനഞ്ഞിരുന്നു…
അവളെ കണ്ട സന്തോഷത്തിൽ ഇരുന്ന ഞാൻ ധ ഇപ്പോൾ അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും വന്ന വെള്ളത്തിൽ കുളിച്ചു ഇരിക്കുന്നു…
എനിക്ക് നാണക്കേടും സങ്കടവും ഒരുമിച്ചു വന്നു…
അടുത്തിരുന്ന ആളുകൾ ചിരിക്കുന്നു.. അതിൽ പെൺപിള്ളേർ ആണ് കൂടുതൽ..
ഞാൻ അവളുടെ മുഖത്തു നോക്കി.. ഞെട്ടി വിറച്ചു ഇരിക്കുകയാണ്…
അവൾ ചാടി എണീറ്റ് “ദൈവമേ….” എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നു വേഗം അവളുടെ സാരിയുടെ അറ്റം എടുത്തു എന്റെ മുഖവും ദേഹവും തുടച്ചു…
സാരി മാറിയപ്പോൾ എന്റെ നോട്ടം പോയത് അവളുടെ ആനാവൃതമായ പൊക്കിൾച്ചുഴിയിലേക്കു ആണ്… വെളുത്ത വയറിൽ ഒരു മടക്കിന്റെ അടിയിൽ ഇടത്തരം കുഴി… ഒരു ചെറിയ നനവും ഉണ്ട്..
വിയർത്തതു ആയിരിക്കും..
പൊക്കിളിന്റെ വലതു വശത്തു ഒരു കാക്കപുള്ളി.. വിടർന്ന അരക്കെട്ട്… ഏതോ പെർഫ്യൂമിന്റെ മണം..
ഇതൊക്കെ ഒരു സെക്കന്റ് കൊണ്ട് നോക്കി.. അവൾ അമർത്തി തുടച്ചപ്പോൾ എനിക്ക് മുഖം വേദനിച്ചു.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു..
അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ കണ്ടത് എന്തോ വലിയ തെറ്റ് ചെയ്തപോലെ ഉള്ള മുഖവും തുളുമ്പിയ കണ്ണുകളും ആണ്…
“അവിടെ ഇരിക്ക്…” ഞാൻ അവളോട് പറഞ്ഞു അവളെ ടേബിളിന്റെ മുൻപിലേക്ക് കൈകൊണ്ടു നീക്കി… അപ്പോഴേക്കും ഷോപ്പിലെ തരുണി ഒരു പാക്ക് ടിഷ്യു കൊണ്ട് വന്നു തന്നു..
ഞാൻ അതിൽ കുറച്ചു എടുത്തു മുഖം ഒന്ന് കൂടി തുടച്ചു..
അടുത്തിരുന്ന സ്വർണമുടിക്കാരി “യു ഓക്കേ റൈറ്റ്?”
എന്ന് ചോദിച്ചപ്പോൾ ഞാൻ..
“യെ ആം കൂൾ.. താങ്ക്സ്..” എന്ന് പറഞ്ഞു നമ്മുടെ കഥാനായികയേ നോക്കി…
പുള്ളിക്കാരി ഇപ്പോഴും ഒരു ചമ്മലിൽ ആണ്.. മറ്റൊരാളുടെ മുഖത്തു വെള്ളം ആണെങ്കിലും തുപ്പുക എന്ന് പറഞ്ഞാൽ മോശം കാര്യം ആണല്ലോ..
“ഭൂമി ഇത്ര ചെറുതാണെന്ന് ഞാൻ അറിഞ്ഞില്ല…”
ഞാൻ അവളെ നോക്കി പറഞ്ഞു ചിരിച്ചു…
അവൾ തെല്ലു ജാള്യതയോടെ ചിരിച്ചു… “ഇനി എവിടെ വച്ചെങ്കിലും കാണുമായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു…”
അവൾ പറഞ്ഞു നിർത്തി.. “എന്നാൽ ഇങ്ങനെ ആകും എന്ന് വിചാരിച്ചില്ല.. ഐ ആം സൊ സോറി…”
“ഇറ്സ് ഓക്കേ… സാരമില്ല… “
എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം അല്പം അയഞ്ഞു.. അവിടെ ഒരു പുഞ്ചിരി വിടർന്നു..
“എന്നാലും ഇവിടെ?”
ഞാൻ ചോദിച്ചു…
“ഞാൻ ജോലി ചെയ്യുന്നത് ഇവിടെ ആണ്.. ഐഡിബിഐ ബാങ്കിൽ മാർക്കറ്റിംഗ് മാനേജർ ആണ്…”
“കൂൾ… എറണാകുളം ആണോ വീട്?”
“അല്ല.. പാലാ ആണ്.. അന്ന് കല്യാണത്തിന് വന്നതാ.. എന്റെ ഒപ്പം പഠിച്ചവൾ ആണ്…. ബൈ ദി വെയ്? വാട്ട് ഈസ് യുവർ സ്റ്റോറി?” അവൾ കൈകൾ മേശയിൽ കുത്തി മുൻപോട്ടു ഇരുന്നു…
ഞാൻ അവളുടെ സൗന്ദര്യം ഒന്ന് ആസ്വദിച്ച ശേഷം,
“എറണാകുളത്തു വീട് ഉണ്ട്.. എന്നാൽ ശരിക്കും വീട് ഇവിടെ ആണ്.. ജയനഗർ.. ഞാൻ വർക്ക് ചെയ്യുന്നില്ല ഇപ്പോൾ… വിദേശത്തായിരുന്നു.. ഐ ടുക് എ ബ്രേക്ക്…”
“ഓഹോ രണ്ടു വീടോ? കൊള്ളാം…”
അവൾ ഒന്നുചിരിച്ചു… ഞാനും..
അപ്പോഴേക്കും എന്റെ കപ്പച്ചിനോയും അവൾക്കുള്ള കോഫിയും ഇറ്റാലിയൻ മഫിനും വന്നു…
“ഇതിപ്പോൾ ഓർഡർ ചെയ്തു?”
“ഞാൻ നേരെ ചെയ്തു.. അവർ ആണ് പറഞ്ഞത് ഇവിടെ ഒരാളെ ഉള്ളു എന്ന്.. എന്നാൽ വന്നപ്പോൾ നിങ്ങളുടെ തല അടിയിൽ ആയിരുന്നു…”
അവൾ വെളുക്കെ ചിരിച്ചു… എന്തൊരു ഭംഗി ആണ് ദൈവമേ ഇതിനു… പിടക്കുന്ന കണ്ണുകൾ…
“ഒരു ഫോര്ക് എടുത്തതായിരുന്നു…”
ഞാൻ മറുപടി നൽകി…
“ജയനഗർ എവിടെ ആണ്?”
“3rd ആണ്.. “
“ഞാൻ 4th ആണ്… കഫേ കോഫി ഡേയുടെ അടുത്ത് മാറി ഒരു വീട്ടിൽ.. അമ്മയും അനിയനും കൂടെ ഉണ്ട്… “
“അച്ഛൻ?”
“ഒരു വർഷം മുൻപേ മരിച്ചു…. ഇവിടെ ബിസിനസ് ആയിരുന്നു.. ഇപ്പോൾ അമ്മ അത് നടത്തുന്നു…” അവൾ വിഷമത്തോടെ പറഞ്ഞു..
“മ്മ്മ്മ്… “ ഞാൻ ഒന്ന് നിശ്വസിച്ചു…
“പറഞ്ഞതുപോലെ.. പേര് പറഞ്ഞില്ല?”
“ഞാൻ ഷെറിൻ തോമസ്…, ആൻഡ് യു?”
“അനാമിക… “
അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു…
“നൈസ്…. “
കുറച്ചു നേരം കൂടി സംസാരിച്ചു ഇരുന്നു കോഫി ഒക്കെ ഫിനിഷ് ചെയ്തു ഞങ്ങൾ പിരിഞ്ഞു… ഫോൺ നമ്പറുകൾ കൈമാറി.. ഫ്രീ ആകുമ്പോൾ ഒരുമിച്ചു ഔട്ടിങ് ചെയ്യാം എന്ന് അവൾ പറഞ്ഞു.. ശേഷം ഞാൻ എന്റെ ബൈക്കിലും അവൾ ഒരു സ്കൂട്ടിയിലും കയറി വിടവാങ്ങി…
***
ഒരു സ്വപ്നം പോലെ ആണ് എനിക്ക് തോന്നിയത്… അനാമിക എന്ന പേര് ഞാൻ ഉരുവിട്ടുകൊണ്ടേ ഇരുന്നു.. അവൾക്കു ബോയ്ഫ്രന്റ് ഉണ്ടോ, ഭർത്താവ് ഉണ്ടോ… ഒന്നും അറിയില്ല.. എന്നാൽ എന്തോ ഒരു വല്ലാത്ത ആകർഷണം… പിന്നെ ഈ കൂടിക്കാഴ്ച…. അവൾ എന്റെ ആകുമോ?
“നിന്റെ പോക്ക് ശരിയല്ല…” ഹനുമാൻ ജി ദേഷ്യത്തിൽ ആണ്…
***
രണ്ടു ദിവസം കഴിഞ്ഞു ഏടത്തിയുടെ കൂടെ ഒരു തല്ലും കഴിഞ്ഞു അവളുടെ ചന്തിക്കിട്ട് ഷട്ടിൽ ബാറ്റു കൊണ്ട് ഒന്ന് കൊടുത്ത ശേഷം ചായയും കയ്യിൽ പിടിച്ചു ബാൽക്കണിയിൽ കാലൊക്കെ പൊക്കി വച്ച് ഇരിക്കുമ്പോൾ ആണ് ഫോൺ ശബ്ദിച്ചത്…
അനാമിക കാളിങ്….
ഓ ഗോഡ്… ഞാൻ വേഗം ഫോൺ എടുത്തു..
“ഹലോ.. അനാമിക….”
“ഷെറിൻ… ഇന്ന് ഫ്രീ ആണോ? ക്യാൻ വി ഗോ ഫോർ എ ഡേറ്റ്?”
“ഡേറ്റ്…?! ഓ യ.. ഞാൻ ഫ്രീ ആണ്… എന്താ പ്ലാൻ?”
“ഞാൻ നിന്നെ പിക്ക് ചെയ്യാം.. വീട്ടിൽ വരട്ടെ? “
“പിന്നെന്താ? പ്ളീസ് കം… അഡ്രസ് ഞാൻ ടെക്സ്റ്റ് ചെയ്യാം…
“ശരി.. അങ്ങനെയാകട്ടെ…”
എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു…
ഞാൻ തുള്ളിചാടിപ്പോയി… ഇവൾ ഇത്ര പെട്ടെന്ന് എന്നെ വിളിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചതല്ല…
ഞാൻ ഒരു കറുത്ത ഷർട്ട് എടുത്തു ഏടത്തിയുടെ റൂമിലേക്ക് ഓടി.. ബെഡിൽ കിടന്ന അവൾ എന്നെ നോക്കി.. ചന്തിക്കു അടി കിട്ടിയതിന്റെ സങ്കടം ഉണ്ട്..
“എന്താ?”
“ഈ ഷർട്ട് ഒന്ന് അയൺ ചെയ്തു താ.. പ്ളീസ്?”
“നിന്റെ മറ്റവളോട് പറ..”
“മറ്റവൾ ഇല്ലാത്തതുകൊണ്ട് എന്റെ ഏട്ടത്തിയോടല്ലേ എനിക്ക് പറയാൻ പറ്റു?”
പാവം അതിൽ അവൾ വീണു.. ബെഡിൽ നിന്ന് എഴുന്നേറ്റു ഷർട്ട് വാങ്ങി..
“എന്നാലും നീ അടിച്ച അടി….”
“എന്റെ സ്വന്തം ഏട്ടത്തി അല്ലെ? ഞാൻ വേണേൽ തിരുമ്മി തരാം…”
“തിരുമ്മാൻ പറ്റിയ സ്ഥലം… പോടാ പട്ടി..” അവൾ എന്നെ നോക്കി കോക്രി കാണിച്ചു…
“എന്നാൽ ഞാൻ ചെലവ് ചെയ്യാം… എന്ത് വേണേലും വാങ്ങിത്തരാം…
“ഡീൽ.. എന്നാൽ ഒരുദിവസം ഞാൻ പറയും.. അന്ന് കൂടെ വരുകയും വേണം ഞാൻ പറയുന്ന സാധനങ്ങൾ വാങ്ങി തരുകയും വേണം…”
ഒരു ഷർട്ട് അയൺ ചെയ്യാൻ അറിഞ്ഞില്ലെങ്കിൽ ഇതാണ് അവസ്ഥ.. എന്ത് ചെയ്യാൻ?
“സമ്മതം…”
“ആഹാ.. എന്നാ മോൻ പോയി ബാക്കി കാര്യങ്ങൾ നോക്കിക്കോ.. അല്ല… എങ്ങോട്ടാണ്?”
“ഒരുത്തി വരുന്നുണ്ട് എന്നെ കൊണ്ടുപോകാൻ…”
കൂടുതൽ ചോദ്യങ്ങൾ അവളെക്കൊണ്ട് ചോദിയ്ക്കാൻ അവസരം കൊടുക്കാതെ ഞാൻ എന്റെ റൂമിലേക്ക് ചെന്നു..
ഇളം നീല ജീൻസും നല്ലൊരു ഷൂസും ഇട്ടു… നന്നായി ഒന്ന് ഒരുങ്ങി.. അപ്പോഴേക്കും ഏട്ടത്തി ഷർട്ട് കൊണ്ടുവന്നു… അതും ഇട്ടു പെർഫ്യൂമും അടിച്ചു…
“മ്മ്മ് കൊള്ളാം…” എന്നാലും.. ഏതാ ആ പെണ്ണ്?”
“അവൾ വരും… “
“മ്മ്മ്… “ അവൾ സംശയത്തോടെ അവിടുന്ന് പോയി…
അല്പം അഴിഞ്ഞപ്പോൾ ഡോർ ബെൽ അടിക്കുന്ന സ്വരം കേട്ടു..
പിന്നെ അമ്മയുടെ സംസാരവും കേട്ടു..
ഞാൻ താഴ്ത്തേക്കു ഇറങ്ങി ചെന്നു…
എന്റെ അധീനാദേവി… എന്ന് ഞാൻ അറിയാതെ വിളിച്ചു പോയി…
കറുത്ത സ്ലീവെലെസ്സ് ഗൗൺ.. ഒരു വെൽവെറ് ടൈപ്പ് ആണ്.. മുടി മുകളിൽ പിന് ചെയ്തു വച്ചിരിക്കുന്നു… ലൈറ്റ് മേക്കപ്പ്.. ചുണ്ടിൽ ചുവന്ന കളർ…
ഒഴിഞ്ഞു കിടക്കുന്ന കാതും, കഴുത്തും.. നെഞ്ചിലെ ഗോളങ്ങൾ ആകൃതി ഒത്തു ഒരുമയോടെ അല്പം ഒതുങ്ങി നിൽക്കുന്നു.. ഒതുങ്ങിയ വയറും എന്നാൽ വിടർന്ന അരക്കെട്ടും.. കയ്യിൽ രണ്ടു വലിയ കറുത്ത വളകൾ… കാലിൽ എന്താണെന്നു കാണുന്നില്ല… കാജൽ അഗർവാൾ ഇറങ്ങിവന്നതുപോലെ…
അവൾ എന്നെ ഒന്ന് അടിമുടി നോക്കിയ ശേഷം പുഞ്ചിരിച്ചു..
അമ്മ അവളെയും എന്നെയും ഒന്ന് നോക്കി…
“മോൾ ഇരിക്കുന്നില്ലേ? “
“ഇല്ല അമ്മെ.. ഞങ്ങൾ ഒന്ന് പുറത്തുപോയിട്ടു വരാം… ഞാൻ പിന്നെ ഒരിക്കൽ വരാം ഇങ്ങോട്ടു…” എന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഉം ശരി..” എന്ന് പറഞ്ഞു അമ്മ എന്നെ നോക്കി ചിരിച്ചു.. ഞാൻ ഒരു പെൺകുട്ടിയുടെ ഒപ്പം പോകുമ്പോൾ സന്തോഷിക്കുന്ന അമ്മ ചിലപ്പോൾ എന്റെ മാത്രം ആയിരിക്കും…
രണ്ടുപേരും കറുത്ത ഡ്രസ്സ് ആണല്ലോ…”
അമ്മ എന്നോട് അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ചൂളി…
“അതൊക്കെ ബൈ ചാൻസ് വന്നതാണ്..” എന്ന് പറഞ്ഞു ഞാൻ പുറത്തിറങ്ങി..
അവൾ വന്ന വണ്ടി ഒന്നും കണ്ടില്ല.. ഗേറ്റിന്റെ ഇടയിലെ ഭാഗത്തു കൂടി ആണ് അവൾ കയറിയത്.. അവൾ പുറത്തേക്കു നടന്നപ്പോൾ അവളുടെ ആകൃതി ഒത്ത നിതംബങ്ങൾ രണ്ടും തെന്നി കളിക്കുന്ന കാഴ്ച എന്റെ മനസ് ഒന്ന് പതറിച്ചു..
പുറത്തിറങ്ങിയ ഞാൻ ഒന്ന് ഞെട്ടി… അവൾ ചെന്ന് കയറിയ വണ്ടി കണ്ടിട്ടാണ്..
മിനി കൂപ്പർ കോൺവെർട്ടിബിൾ… ആകാശ നീല കളറിൽ ബ്ലാക്ക് ലൈൻ ഉള്ളത്…
അവൾ അകത്തു കയറി ഇരുന്നു.. ശേഷം ഇപ്പുറത്തെ ഡോർ തുറന്ന ശേഷം കാറിന്റെ റൂഫ് തുറന്നു.. ഞാൻ അകത്തു കയറി ഡോർ അടച്ചു സീറ്റ് ബെൽറ്റ് ഇട്ട ശേഷം …
“കൂൾ കാർ.. ആൻഡ് യു ലുക്ക് സ്റ്റുണ്ണിങ്…”
എന്ന് പറഞ്ഞു…
“പപ്പ വാങ്ങി തന്നതാണ്… എനിക്ക് 23ആം വയസു ആയപ്പോൾ.. അത് കഴിഞ്ഞു രണ്ടു വർഷം ആയപ്പോഴേക്കും പപ്പ പോയി… പിന്നെ.. താങ്ക്സ്.. യു ടൂ ലുക്ക് സൊ ഹാൻഡ്‌സോം..”
എന്ന് പറഞ്ഞു ഒരു നേർത്ത ചിരിയോടെ അവൾ കാറ് മുൻപോട്ടു എടുത്തു…
എന്റെ പേർസണൽ ഫേവറിറ്റ് ആണ് ഈ വണ്ടി.. ഞാൻ ഒന്ന് കണക്കു കൂട്ടി. 23 വയസിൽ വാങ്ങിയ വണ്ടി, 2 വർഷം കഴിഞ്ഞു പപ്പ മരിച്ചു പിന്നെ ഇന്നലെ ഒരു വർഷം മുൻപേ ആണ് പപ്പ മരിച്ചത് എന്ന് പറഞ്ഞു.. സൊ 26 വയസ്..
“സൊ യു ആർ 26? “
“അതെ… അന്ന് എറണാകുളം വച്ച് കണ്ടില്ലേ? അന്ന് എന്റെ ബർത്ത് ഡേ ആയിരുന്നു.. അതിന്റെ പാർട്ടിക്കാണ് എന്നെ അവൾ പിടിച്ചു വലിച്ചു കൊണ്ടുപോയത്…”
“ഒഹ്ഹ്ഹ്.. എനി വായ്.. ബിലേറ്റഡ് ബർത്ത്ഡേ വിഷസ്…”
“ഓഹ് താങ്ക് യു…”
അവൾ നേരെ വണ്ടി വിട്ടത് അത്യാവശ്യം നല്ല ഒരു യൂറോപ്യൻ റെസ്റ്റാറ്റാന്റിലേക്കു ആണ്. Grasshopper എന്നാണ് അതിന്റെ പേര്..
കാറു പാർക്ക് ചെയ്തു അകത്തേക്ക് കയറി.. അവൾ ചെന്ന് നേരത്തെ ബുക്ക് ചെയ്ത കപ്പിൾ സീറ്റ് എന്ന് പറഞ്ഞു ഡീറ്റെയിൽസ് കൊടുത്തു… ഒരു തരുണി ഞങ്ങളെ ഒരു മൂലയിലേക്ക് ആനയിച്ചു…
ഞങ്ങളുടെ പേര് എഴുതി റിസേർവ്ഡ് എന്ന് എഴുതിയ ടേബിളിൽ ഞങ്ങൾ ഇരുന്നു.. ആദ്യം സെർവ് ചെയ്തത് റെഡ് വൈൻ ആണ്.. ഞങ്ങൾ അതൊന്നു ചീര്സ് പറഞ്ഞു ഒന്ന് നുണഞ്ഞു…
“നൈസ് അറ്റ്മോസ്ഫിയർ… ഞാൻ അവളോട് പറഞ്ഞു.. നേർത്ത സംഗീതവും ടേബിളിൽ തെളിഞ്ഞു കത്തുന്ന മെഴുകുതിരികളും അതിൽ നിന്നും ഉയരുന്ന സുഗന്ധവും.. മങ്ങിയ ലൈറ്റും എല്ലാം ഒരു റൊമാന്റിക് മൂഡ് സൃഷ്ടിച്ചു…
“അതെ.. അതാണ് ഇവിടെ സെലക്ട് ചെയ്തത്… എന്നെ അങ്ങനെ മറന്നു കളയാൻ പാടില്ലല്ലോ…”
അവൾ അത് പറഞ്ഞു ഒന്ന് ചിരിച്ചു…
“അങ്ങനെ മറക്കാതിരിക്കാൻ ആദ്യമേ എന്നെ കുളിപ്പിച്ചല്ലോ…”
അത് പറഞ്ഞപ്പോൾ അവൾ നാണം കൊണ്ട് ചിരിച്ചു.. ചിരിക്കുമ്പോൾ താടിയിൽ തെളിയുന്ന ഒരു വെട്ട്.. അതൊരു ആകർഷണം ആണ്..
“സൊ എന്താ കല്യാണം കഴിക്കാത്തത്?”
അവൾ എന്നോട് ചോദിച്ചു…
“ഇത്ര നാളും ഞാൻ ബ്രഹ്മചാരി ആയിരുന്നു.. “
തമാശ മട്ടിൽ പറഞ്ഞു ഞാൻ അവളെ നോക്കി…
“വൗ… യു മീൻ… ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ല?”
“നോ… ആർക്കും വിശ്വാസം ഇല്ല ഞാൻ അത് പറയുമ്പോൾ.. ഞാൻ ഒരു പ്ലേബോയ് ആണെന് പറയും കൂടുതൽപേരും…”
“മ്മ്മ്.. ഒത്ത ശരീരം… നല്ല ഡ്രസിങ് ആൻഡ് വെൽത്തി… എന്നിട്ടും ആരെയും പ്രേമിച്ചിട്ടില്ല എന്നൊക്കെ പറയുമ്പോൾ ആളുകൾ സംശയിക്കും… ബട്ട് ഐ ബിലീവ് യു…”
എന്ന് പറഞ്ഞു അവൾ എന്നെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു..
ഞാൻ ചിരിച്ചു…
“ആൻഡ് യു? പ്രേമം? ബോയ്‌ഫ്രണ്ട്‌?”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
“എന്റെ കല്യാണം ഫിക്സ് ചെയ്തത് ആയിരുന്നു… നടന്നില്ല…”
“ആം സോറി.. കാരണം എന്തായിരുന്നു?”
“കല്യാണം നടക്കാൻ മൂന്ന് മാസം ഉള്ളപ്പോൾ ആണ് പപ്പയുടെ മരണം… ആൻഡ് അത് കഴിഞ്ഞു ഒരു ആഴ്ച ആകുന്നതിനു മുൻപേ തന്നെ അവൻ പപ്പയുടെ ബിസിനസ് എല്ലാം ഏറ്റെടുക്കാൻ നോക്കി… എല്ലാം അവനു എഴുതികൊടുക്കണം എന്ന്…
അവൾ ഒന്ന് നിർത്തി കുറച്ചു വൈൻ കുടിച്ചു…
“അപ്പോൾ എനിക്ക് മനസിലായി.. അവൻ എന്നെ അല്ല ഇഷ്ടപെട്ടത്.. എന്റെ പ്രോപ്പർട്ടീസ് ആണ്… അന്ന് ഞാൻ നോ പറഞ്ഞു.. കല്യാണത്തിനും… വലിയ ബഹളം ആയിരുന്നു.. പിന്നെ പപ്പയുടെ ഹോൾഡ് നല്ലതാണു ഇവിടെ.. പപ്പയുടെ കൂട്ടുകാർ അവനെ ഒതുക്കി എന്ന് തന്നെ പറയാം…. ആഫ്റ്റർ ദാറ്റ്… ഐ ഹെറ്റഡ് മെൻ…”
“മ്മ്മ്മ്.. ഇപ്പോഴോ?”
“ഇപ്പോൾ ചില ആണുങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്…” അവൾ അത് പറഞ്ഞപ്പോൾ ഒരു നാണം അവളുടെ കവിളുകളിൽ പ്രതിഫലനം ചെയ്തു… ഞാൻ അത് അതിശയത്തോടെ നോക്കി…
“വിട്ടു പോയി… നീ കൈവിട്ടു പോയി….” ഹനുമാൻ ജി ആണ്…
“ഇയാൾ ഒന്ന് മിണ്ടാതിരിക്കുമോ? ഞാൻ ഒന്ന് ജീവിച്ചോട്ടെ പ്ളീസ്?” ഞാൻ ഹനുമാൻ ജിയോട് ഒന്ന് കെഞ്ചി..
“എന്താ???” അവൾ എന്റെ മുഖത്തു നോക്കി…
“അല്ല… ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നൊക്കെ പറഞ്ഞതുപോലെ.. മനസും മാറും…” എന്ന് പറഞ്ഞു ഞാനൊന്നു ചിരിച്ചു..
“ഓ… “ അവൾ ചിരിച്ചു കൊണ്ട് എന്നെ നോക്കി.. സംഗതി ചളി ആണെങ്കിലും ഈ പെൺപിള്ളേർ ചുമ്മാ ചിരിച്ചോളും…
ഫുഡ് വന്നു.. നല്ല ഗ്രിൽഡ് ബീഫ് വിത്ത് ബ്രോക്കോളി.. പിന്നെ ഒരു കോഴി അങ്ങനെ പൊള്ളിച്ചത്.. ഒപ്പം മയോണൈസ് പോലെ കുറച്ചു സാധനങ്ങൾ.. വൈൻ.. മൊത്തത്തിൽ കിടിലം…
ആദ്യം കത്തിയും ഫോർക്കും ഉപയോഗിച്ചെങ്കിലും അവൾ കോഴി എടുത്തു കടിച്ചു… എന്നിട്ടു എന്നെ നോക്കി ചിരിച്ചു.. അതെനിക്ക് ഇഷ്ടമായി.. ജാഡ കാണിക്കുന്നില്ലല്ലോ…
അങ്ങനെ അവിടെ നിന്നും ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്… അവൾ തന്നെ എന്നെ ഡ്രോപ്പ് ചെയ്തു…
“ഷെറിൻ.. വർഷങ്ങൾക്കു ശേഷം ഞാൻ ഇന്ന് വളരെ സന്തോഷത്തിൽ ആണ്.. ബികോസ് ഓഫ് യു…”
അവൾ ഒന്ന് പുഞ്ചിരിച്ചു…
“മീ ടൂ അനു.. നിന്നെ കണ്ടപ്പോൾ മുതൽ ഐ ഫെൽട് ഡിഫറെൻറ്… ആം ഹാപ്പി…”
എന്ന് പറഞ്ഞു…
“ഗുഡ് നൈറ്റ്… “ എന്ന് പറഞ്ഞു അവൾ കൈകൊണ്ടു ഒരു ഫ്ലയിങ് കിസ് തന്നു കാറ് മുൻപോട്ടു എടുത്തു…
ഞാൻ അതും നോക്കി നിന്നു.. വീട്ടിലേക്കു കയറുന്നതിനു മുൻപേ ഇതൊക്കെ നോക്കികൊണ്ട്‌ ഏട്ടത്തി ബാൽക്കണിയിൽ നിൽക്കുന്നുണ്ട്.. അക്ക ആയിരിക്കും ഗേറ്റ് തുറന്നിട്ടത്.. അല്ലെങ്കിൽ അവൾ കാണില്ലായിരുന്നു..
ഞാൻ വീട്ടിലേക്കു കയറിയപ്പോൾ ദാണ്ടെ പെണ്ണ് മുൻപിൽ നിൽക്കുന്നു..
“നീ ആരാ കുമ്പിടിയോ? അവിടേം കണ്ടു ഇപ്പൊ ഇതാ ഇവിടെയും.. “ ഞാൻ ചുമ്മാ ഒരു ചളി അടിച്ചു നോക്കി…
“ആ കാറിൽ പോയവൾ ആയിരിക്കും കുമ്പിടി… ഞാൻ കുളിക്കാൻ പോയ നേരം നോക്കി രണ്ടും മുങ്ങി അല്ലെ??
ഓ അവൾക്കു മറ്റവളെ പരിചയപ്പെടുത്തി കൊടുക്കാത്തതിന് ആണ് ദേഷ്യം..
“എന്നാപിനെ ഞാൻ അവളെ ബാത്‌റൂമിൽ വിളിച്ചു കയറ്റമായിരുന്നു.. അല്ല പിന്നെ…”
എന്ന് പറഞ്ഞു ഞാൻ മുകളിലോട്ടു ചെന്നു… ഇന്നത്തെ മധുരകരമായ ഓർമകളിൽ മുഴുകി ബാൽക്കണിയിൽ ചൂരൽ കസേരയിൽ ഇരുന്നു നാഗവല്ലിയെപോലെ ആടിക്കൊണ്ടിരുന്നു…
“നാളെ ഷോപ്പിംഗിനു പോകാം? വൈകുന്നേരം? ഗരുഡ മാളിൽ പോകാം?”
ദേ pപിന്നെയും നാഗവല്ലി.. ചെ അല്ല ഏട്ടത്തി ആണ്…
“ശരി പോകാം കരളേ…”
എന്ന് പറഞ്ഞു ഞാൻ വീണ്ടും ആട്ടം തുടർന്നു…
“ഈ ചെക്കന് പ്രാന്തായോ…” എന്ന് പറഞ്ഞു അവൾ പോയി…
“നീ എന്റെ നെഞ്ചിൽ ഇരുന്നു ആടഡാ… അവന്റെ ഒരു ബ്രഹ്മചര്യം.. “ ഹനുമാഞ്ജി അങ്ങനെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു…
***
പിറ്റേ ദിവസം രാവിലെ അനാമികയുടെ ഫോൺ ആണ് എന്നെ ഉണർത്തിയത്.. കുറച്ചു നേരം സംസാരിച്ചു അവൾ ഫോൺ വച്ചു..
വൈകുന്നേരം വരെ വീട്ടിൽ ഇരുന്ന ഞാൻ ഒരു മുറുകിയ ഗ്രേ ബനിയനും ട്രാക്ക് പാന്റും ഇട്ടു ഇറങ്ങിയപ്പോൾ ഏട്ടത്തി നല്ല കിടിലൻ ചുരിദാർ ഇട്ടു സുന്ദരി ആയി നിൽക്കുന്നു..
പറയാതിരിക്കാനും വയ്യ.. പുള്ളിക്കാരി സുന്ദരി തന്നെ ആണ്…
അവൾ അയ്യേ എന്ന് പറയുമ്പോഴേക്കും ഞാൻ ഓടി മുകളിൽ വന്നു വേഗം ഡ്രസ്സ് വലിച്ചൂരി എറിഞ്ഞു പകരം ഒരു വെള്ള ബനിയനും കറുത്ത ജീൻസും ഇളം നീല ഡെനിം ജാക്കറ്റും ഇട്ടു ഒരു നൈക്കി സ്നീക്കറും എടുത്തിട്ട് താഴ്ത്തേക്കു ചെന്നു…
അവൾ കൈകൊണ്ടു സൂപ്പർ എന്ന് കാണിച്ചു… ഞാൻ ഇറങ്ങി ഏട്ടന്റെ ഫോർച്ചുണർ എടുത്തു.. അവൾ മുൻപിൽ കയറിയപ്പോൾ ഞാൻ വണ്ടി വിട്ടു…
തുണിക്കടകളിലും ആന്റിക്‌ ഷോപ്പിലും കണ്ടകടി കുറെ സാധനങ്ങൾ വാങ്ങി അവസാനം കെഎഫ്സി യിൽ വന്നു… ഞാനും കുറച്ചില്ല നന്നായി വെട്ടി വിഴുങ്ങി വയറു നിറച്ചു..
അതിനിടയിൽ അവൾക്കു കുറച്ചു വായിലും വെച്ച് കൊടുത്തു.. പാവം അല്ലെ… ഞങ്ങൾ അടിപിടി ഒക്കെ കൂടുമെങ്കിലും ഒരേ വയറ്റിൽ നിന്ന് വന്നതുപോലെ തന്നെ ആണ്…
***
വീട്ടിൽ എത്തി ഞാൻ അനാമികയെ വിളിച്ചു.. ഫോൺ എടുത്തില്ല…
“ഐ മിസ്ഡ് യു..” എന്ന് പറഞ്ഞു ഞാൻ അവൾക്കു മെസ്സേജ് അയച്ചു.. റിപ്ലൈ ഇല്ല..
ഞാൻ ഉറങ്ങി എണീറ്റു കഴിഞ്ഞപ്പോൾ അവളുടെ ഒരു മെസേജ് കിടക്കുന്നു.. അതും വെളുപ്പിന് 4 മണിക്ക്…
“യു.. ഐ റിയലി ഡിഡ് നോട് എക്ഷ്പെക്ട് ദിസ് ഫ്രം യു… “ എന്ന് പറഞ്ഞു..
ഞാൻ ഉടനെ അവളെ വിളിച്ചു.. കുറെ റിങ് ചെയ്ത ശേഷം അവൾ ഫോൺ എടുത്തു.. ഒന്നും മിണ്ടുന്നില്ല…
“അനു? എന്താ പറ്റിയത്? നിനക്ക് സുഖമില്ലേ?”
“എനിക്ക് നേരിട്ട് കാണണം ഷെറിൻ നിന്നെ…. ഇന്ന് വൈകുന്നേരം 4 മണി.. അന്നത്തെ കോഫി ഷോപ്.. ബി തേർ…”
ഫോൺ കട്ട് ആയി.. അടഞ്ഞ ശബ്ദം.. കരഞ്ഞത് പോലെ.. എന്നാൽ വളരെ സീരിയസ് ആയ ശബ്ദം.. ഞാൻ വാട്ട്സ്ആപ്പിൽ അവൾക്കു മെസേജ് അയച്ചു.. ഒരു റ്റിക്കിൽ അത് ഒതുങ്ങി.. അവൾ ഫോൺ ഓഫ് ചെയ്തിരിക്കാം.. Dp നോക്കിയപ്പോൾ ട്രസ്റ്റ് നോ വൺ.. എന്ന് ഒരു എഴുത്തു…
എനിക്കൊന്നും മനസിലായില്ല..
വൈകുന്നേരം എങ്ങനെ ആക്കി എന്ന് എനിക്കറിയില്ല.. അവൾക്കു എന്തോ വലിയ തെറ്റിദ്ധാരണ വന്നു എന്നറിയാം..
ഇനി അവൾ എന്നെ ഒരിക്കലും കാണില്ലേ?
ഹനുമാൻ ജി അതാ നിന്ന് ചിരിക്കുന്നു… അല്ലെങ്കിലും ഇങ്ങേരു ഇങ്ങനെ ആണ്… ഞാൻ യേശുവിനെ നോക്കി.. അത് പിന്നെ ഒരു പുഞ്ചിരിയുമായി നിൽക്കുന്നു.. മേശപ്പുറത്തിരുന്ന ഓടകുഴൽ ഊതിക്കൊണ്ടിരിക്കുന്ന കൃഷ്ണനെ നോക്കി…
“കണ്ണാ… കൈ വിടല്ലേ.. അവളെ എനിക്ക് വേണം “”എന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരൻ ഒരു കള്ളച്ചിരി പാസ്സാക്കി..
അകെ മൊത്തം ടെൻഷൻ.. ഉച്ചക്ക് ഒന്നും കഴിച്ചില്ല.. കുറച്ചു വെള്ളം കുടിച്ചു മുകളിലേക്കു വന്നപ്പോൾ
“ഇവന് ഇതെന്തു പറ്റി?”
അമ്മ ചോദിക്കുന്നു…
“പനി ആണ് അമ്മെ..”
ഏട്ടത്തി…
“പനിയോ? എന്നിട്ടു എന്നോട് പറഞ്ഞില്ല…?!”
“ആ പനി അല്ല അമ്മെ പ്രേമപ്പനി….!”
“ആരോട്??”
“ആ പെണ്ണില്ലേ? അവൾ.. ഒരു ഉമ്മ ഒക്കെ കൊടുക്കുന്നത് കണ്ടു…”
“എന്റെ ദൈവമേ.. ഇപ്പോഴെങ്കിലും ഇവന് ഇതൊക്കെ തോന്നിയല്ലോ… അവന്റെ കല്യാണം നടന്നു കാണാൻ എനിക്ക് എത്ര ആഗ്രഹം ഉണ്ട് എന്നറിയുമോ??”
“നല്ല ഭംഗി ആണ് അമ്മെ.. ഞാൻ അവന്റെ ഫോണിൽ കണ്ടു…”
“ആ ഞാൻ നേരിട്ടു കണ്ടതല്ലേ…. നല്ല ഒതുക്കമുള്ള കുട്ടി…”
അവരുടെ സംഭാഷണം നീളുകയാണ്…
ഞാൻ ബെഡിൽ വന്നു കിടന്നു.. എത്ര സന്തോഷവാൻ ആയിരുന്നു ഞാൻ ഇന്നലെ വരെ.. എന്തൊക്കെയോ ആലോചിച്ചു അവസാനം 3 മണി ആയപ്പോൾ ഞാൻ ഇന്നലെ ഇട്ട അതെ ഡ്രസ്സ് ഇട്ടു..
ബൈക്ക് സ്റ്റാർട്ട് ആക്കി പുറത്തേക്കു ഓടിച്ചു..
വേഗം തന്നെ എത്തി..
ചില്ലിന്റെ ഉള്ളിലൂടെ അകത്തേക്ക് നോക്കി…
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു…
ഇത്ര നേരത്തെ ഇവൾ എത്തിയോ.. അപ്പോൾ കാര്യമായി എന്തോ ഉണ്ടല്ലോ എന്ന് ചിന്തിച്ചു ഞാൻ അകത്തേക്ക് നടന്നു..
അവൾ ഒരു കോർണറിൽ ഉള്ള ടേബിളിൽ ഇരിക്കുന്നുണ്ട്.. മുൻപിൽ കോഫി..
കറുത്ത ചുരിദാർ ആണ് വേഷം… ഷാൾ ഇല്ല.. മുടി പേരിനു കെട്ടിവച്ചിട്ടുണ്ട്..
കരഞ്ഞത് പോലെ കലങ്ങിയ കണ്ണുകളും കണ്ണിന്റെ അടിവശവും..
ചുവന്ന കവിൾതടം..
ഒരു മേക്അപ്പും ഇല്ല.. എന്നാലും എത്ര സുന്ദരി ആണ് ഇവൾ…
ഞാൻ അവളുടെ ഓപ്പോസിറ് പോയി ഇരുന്നു.. അവൾ എന്നെ ഒന്ന് നോക്കിയ ശേഷം ദൂരേക്ക് നോക്കി..
“അനു… നിനക്ക് എന്താ പറ്റിയെ? ഇന്നലെ മുതൽ വാട്ട്സ് റോങ്ങ്?”
അവൾ ഒന്നും മിണ്ടാതെ ഇരുന്നു.. കണ്ണുകൾ നിറഞ്ഞു..
“ഷെറിൻ… നിന്നെ കണ്ടപ്പോൾ മുതൽ വീണ്ടും ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങിയതാ… “
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു…
അതെനിക്ക് മനസ്സിൽ ഒരു കുളിർമ ഉണ്ടാക്കി.. എന്നാലും കാര്യമായി എന്തോ ഇഷ്യൂ ഉണ്ട് എന്ന് എനിക്ക് മനസിലായി..
“അതിനു എന്താ അനു? എനിക്കും നിന്നെ ഇഷ്ടമാണ്…”
വായിൽ നിന്നും വീണതാണ്.. എന്നാലും സത്യമാണ്..
“എന്നെ മാത്രം അല്ലല്ലോ… വേറെ ആളുകളും ഉണ്ടല്ലോ അല്ലെ?”
അവൾ സങ്കടത്തിലും ഒരു പുച്ഛച്ചിരി ചിരിച്ചു…
“വാട്ട്? “ എനിക്ക് ദേഷ്യം വന്നു… “അനാമിക.. ഒന്നുകിൽ കാര്യം പറയുക… അല്ലെങ്കിൽ ഈ ഡ്രാമ നിർത്തുക…”
ഞാൻ കുറച്ചു ഉച്ചത്തിൽ ആണ് അത് പറഞ്ഞത്…
അവൾ എന്നെ ദേഷ്യത്തിൽ നോക്കി…
“ഫക്ക്.. യു ആർ ദി വൺ ഹു പ്ലെയ്സ് എ ഡ്രാമ… നോട് മി… ഞാൻ നിന്റെ കാര്യത്തിൽ സീരിയസ് ആയിരുന്നു… യു നോ വാട്ട്? അമ്മയോട് പറയാൻ ഇരുന്നതാ ഞാൻ നിന്റെ കാര്യം.. ആൻഡ് യു സ്പോയിൽഡ് എവെരിതിങ്…”
അവളുടെ ഒച്ചയും അല്പം ഉയർന്നു.. ചിലർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി…
“ഞാൻ എന്ത് ഡ്രാമ ആണ് നിന്നോട് കാണിച്ചത്?”
ഞാൻ വളരെ ശാന്തമായി ചോദിച്ചു…
“സിംഗിൾ ആണ് ഇതുവരെ ആരെയും പ്രേമിച്ചില്ല എന്നൊക്കെ പറഞ്ഞു എന്നെ പറ്റിച്ചില്ലേ? യു ചീറ്റ്….”
“വാട്ട് ദി ഹെൽ? അനാമിക കട്ട് ദി ക്രപ്‌… എന്നെപ്പറ്റി അനാവശ്യം പറയരുത്… “
എനിക്ക് ശരിക്കും ദേഷ്യം വന്നു..
“അനാവശ്യം കാണിക്കാമല്ലോ അല്ലെ?”
അത് പറഞ്ഞു അവൾ അവളുടെ ഫോൺ എടുത്തു എന്തൊക്കയോ ചെയ്തു എന്റെ മുൻപിലേക്ക് വച്ചു…
ദേഷ്യത്തിൽ ഇരുന്ന എനിക്ക് സത്യത്തിൽ സങ്കടവും കരച്ചിലും ഒരുമിച്ചു വന്നു.. ഞാൻ തലക്കു കൈ കൊടുത്തു ഒരു നിമിഷം ടേബിളിൽ ഇരുന്നു അവൾ എന്റെ മുൻപിൽ വച്ച ഫോൺ സ്ക്രോൽ ചെയ്തു നോക്കി…
“കണ്ടില്ലേ? കയ്യോടെ തെളിവ് തന്നപ്പോൾ നാക്കിറങ്ങി പോയോ? ആരാ ആ പെണ്ണ്? ഷെറിൻ ഐ റിയലി ഫെൽ ഇൻ ലവ് വിത്ത് യു… ആൻഡ് യു ബ്രോക് മൈ ഹാർട്ട്…”
എന്ന് പറഞ്ഞു അവൾ കുനിഞ്ഞിരുന്നു.. കണ്ണുനീർ താഴ്ത്തേക്കു തുള്ളി തുള്ളി ആയി വീഴുന്നത് കാണാൻ രസമുണ്ടായിരുന്നു…
അവൾ തന്ന മൊബൈലിലെ ഫോട്ടോസ് ഞാൻ ഒന്നും കൂടി നോക്കി..
ഇന്നലെ ഞാനും ഏടത്തിയും കൈകോർത്തു പിടിച്ചു നടക്കുന്നതും, ഡ്രസ്സ് എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും ഞാൻ ചിക്കൻ അവളുടെ വായിൽ വച്ച് കൊടുക്കുന്നതും എല്ലാം ഉണ്ട്… ഇത് കണ്ടിട്ടാണ് ഇവൾ ഇത്ര പ്രശ്നം ഉണ്ടാക്കിയത്…
പറഞ്ഞിട്ടു കാര്യമില്ല… അവൾ ഏട്ടത്തിയെ കണ്ടിട്ടില്ല.. പിന്നെ കൈകോർത്തു പിടിച്ചു നടന്നു എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ അത്ര ക്ലോസ് ആണ്.. ശരിക്കും പെങ്ങളെപോലെ ആണ് എനിക്ക്..
പക്ഷെ ഇവൾ അതൊക്കെ നടന്നു ഫോട്ടോ എടുത്തിട്ടും ഞാൻ ഇവളെ കണ്ടില്ലല്ലോ…
“അനു…”
ഞാൻ അവളെ വിളിച്ചു…
മിണ്ടാട്ടം ഇല്ല.. ഇപ്പോൾ കണ്ണുനീർ ഉറ്റുന്നില്ല.. വറ്റിപ്പോയോ ആവൊ….
ദൈവം തോന്നിച്ചത് പോലെ സൈലന്റിൽ ആയിരുന്ന എന്റെ ഫോൺ അപ്പോൾ വൈബ്രേറ്റ് ചെയ്തു..
ഞാൻ നോക്കിയപ്പോൾ..
സുന്ദരിഏട്ടത്തി കാളിങ് എന്നെ പേരോട് കൂടി എന്റെ ഏടത്തിയുടെ ചിരിക്കുന്ന സുന്ദര മുഖം സ്‌ക്രീനിൽ തെളിഞ്ഞു…
ഞാൻ കാൾ എടുക്കാതെ ഫോൺ അവളുടെ മുൻപിലേക്ക് നീക്കി വച്ചു…
അവൾ ഒന്ന് നോക്കി തല കുനിച്ചു… പെട്ടെന്ന് ഷോക്ക് അടിച്ചതുപോലെ പിന്നെയും നോക്കി.. ശേഷം എന്റെ മുഖത്തേക്ക് നോക്കി… പിന്നെയും ഫോണിലേക്കു….
കണ്ണുകൾ വിടർന്നു.. കവിളുകളിലേക്കു വീണ്ടും രക്തയോട്ടം കൂടി… അധരങ്ങൾ ഒന്ന് വിടർന്നു… ചില മാറ്റങ്ങൾ അവളിൽ കണ്ടു തുടങ്ങി…
ഫോൺ കട്ട് ആയപ്പോൾ ഏട്ടത്തി ഒന്ന് കൂടി വിളിച്ചു… ഞാൻ ഫോൺ എടുത്തു..
“എന്താടി പ്രാന്തി?”
“പ്രാന്തി നിന്റെ മറ്റവൾ…”
“ഒഹ് അതെങ്ങനെ മനസിലായി എന്റെ മറ്റവൾക്കു അല്പം പ്രാന്ത് ഉണ്ടെന്നു?”
അത് കേട്ടതും അനാമികയുടെ കണ്ണുകൾ മിഴിഞ്ഞു…
“നീ എങ്ങോട്ടു പോയി എന്നറിയാൻ വിളിച്ചതാ…”
“നീ കാരണം ഉണ്ടായ ഒരു പ്രശ്‌നം സോൾവ് ചെയ്യുകയാണ്… പിന്നെ വിളിക്കാം…”
എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു…
“എന്റെ ഏട്ടത്തി ആണ്.. വേറെ വീട്ടിൽ ജനിച്ചു എന്നെ ഉള്ളു.. എന്റെ സ്വന്തം ആണ്….”
ഞാൻ അവളോട് പറഞ്ഞു…
അവൾ തലക്കു കൈകൊടുത്തു കുനിഞ്ഞു ഇരുന്നു… കുറച്ചു നിമിഷം അങ്ങനെ ഇരുന്ന അവളുടെ ദേഹം ചെറുതായി കുലുങ്ങുന്നുണ്ടായിരുന്നു…
പാവം കുറ്റബോധത്തിൽ കരയുകയായിരിക്കും…
“അനാമികെ….?”
അവൾ തല പൊക്കി എന്നെ നോക്കി….
“എടി ശവമേ… നീ ഇരുന്നു ചിരിക്കുകയാണോ?”
അവൾ കരയുന്നു എന്ന് കരുതി സ്നേഹത്തോടെ ആശ്വസിപ്പിക്കാൻ വിളിച്ച അവൾ ധ ഇരുന്നു ചിരിക്കുന്നു… ഇതാണ് പെണ്ണ്… നിമിഷ നേരം കൊണ്ട് അവളുടെ മനസ് മാറി മറിയും.. വല്ലാത്തൊരു സൃഷ്ട്ടി തന്നെ…
ഞാൻ വായ പൊളിച്ചു ഇരുന്നുപോയി…
എന്റെ അടുത്തിരുന്ന ഒരു അങ്കിൾ ഇതൊക്കെ കണ്ടുകൊണ്ടായിരിക്കാം… ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു…
“ശരിക്കും നിനക്കിട്ടു ഒന്ന് തരികയാണ് വേണ്ടത്.. തീ തീറ്റിച്ചു പെണ്ണ്…. “
ഞാൻ അല്പം നീരസത്തോടെ പറഞ്ഞു…
“സോറി ബേബി….”
അവൾ തെല്ലു നാണത്തോടെ പറഞ്ഞു…
“അയ്യേ ബേബിയോ…., എന്നെ വേറെ എന്ത് വേണേലും വിളിച്ചോ ഇങ്ങനെ ഒന്നും വിളിക്കല്ലേ….”
അവൾ അത് കേട്ട് ചിരിച്ചു.. എത്ര പെട്ടെന്നാണ് കാര്യങ്ങൾ സോൾവ് ആയതു.. ഇതോടെ അവൾക്കും എന്നെ ഇഷ്ടമാണെന്നു മനസിലായി…
അവളുടെ അമ്മ വിളിച്ചപ്പോൾ ഞങ്ങൾ അന്നത്തേക്കു പിരിഞ്ഞു.. പിറ്റേന്ന് വൈകുന്നേരം വീണ്ടും കാണാം എന്ന് പറഞ്ഞു…
വീട്ടിൽ എത്തി ഏട്ടത്തിയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്കു ചിരി ആയിരുന്നു…
പിറ്റേന്ന് 5 മണിക്ക് ഞാൻ അവളുടെ വീട്ടിലേക്കു പോയി.. വലിയ വീട് ഒന്നും അല്ല.. എന്നാൽ നല്ലൊരു വീട്. രണ്ടുനില ആണ്. അകത്തേക്ക് പോയില്ല അവൾ റോഡിലേക്ക് വരികയാണ് ചെയ്തത്..
അവൾ കയറിയപ്പോൾ ഞാൻ ബുള്ളറ്റ് മുൻപോട്ടു എടുത്തു.. ഒരു ഹോട്ടലിൽ കയറി നല്ല ചിക്കൻ ബിരിയാണി കഴിച്ച ശേഷം ജയനഗർ തന്നെ ഉള്ള ഒരു ഒഴിഞ്ഞ പാർക്കിൽ പോയി ഒരു ബഞ്ചിൽ ഇരുന്നു..
വയസായവർ കൂടുതലും നടക്കാൻ വരുന്ന ഒരു പാർക്ക് ആണ് ഇത്.. നടുക്ക് കുറച്ചു ചെടികളും പൂക്കളും, ഒരു ചുറ്റിയ നടപ്പാതയും അതിനു ചുറ്റും കുറച്ചു ബഞ്ചുകളും ഉള്ള ഒരു ഇടത്തരം പാർക്ക്…
ഞങ്ങൾ അവിടെ ഇരുന്നു… ഞാൻ അവളെ ഒന്ന് നോക്കി.. പോണി ടയിൽ തന്നെ മുടി…
തിളങ്ങുന്ന മുഖം.. വൈകുന്നേരത്തെ ഇളം വെയിലിൽ ചുവന്ന കവിൾത്തടങ്ങൾ… സ്റ്റൗബെറി ചുണ്ടുകൾ… കാതിൽ ഒറ്റ കല്ലിന്റെ കമ്മൽ.. കഴുത്തിൽ ഒന്നും ഇല്ല..
വെളുത്തു mമെലിഞ്ഞ കയ്യിലും ഒന്നും ഇല്ല..
മാറിടങ്ങൾക്കു കുറച്ചു മുഴുപ്പ് കൂടിയത് പോലെ കരിംനീല ബനിയനുള്ളിൽ അവ വീർപ്പുമുട്ടി കിടക്കുന്നു…
ഒതുങ്ങിയ വയറും.. ഇരുന്നപ്പോൾ വിടർന്ന ചന്തികളും ആകൃതി ഒത്ത കാലുകളും, കാലിൽ അഡിഡാസ് സ്നീക്കറും…
ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി… എന്നെ നോക്കി ഇരിക്കുന്ന അവളെ ആണ് ഞാൻ കണ്ടത്…
“കഴിഞ്ഞോ അളവെടുക്കൽ?”
അവൾ എന്നോട് കുസൃതിയോടെ ചോദിച്ചു..
“മ്മ്മ്മ് കഴിഞ്ഞു..”
“എങ്ങനെ ഉണ്ട്?”
“കിടിലൻ… പിന്നെ….”
“പിന്നെ?”
“ഇതിനെന്താ വലിപ്പം കൂടിയോ?” ഞാൻ അവളുടെ മാറിലേക്ക് നോക്കി ചിരിച്ചു..
“ഏതിനു?”
കണ്ണുകളിൽ കുസൃതി..
“ഇതിനു…” ഞാൻ അവളുടെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി…
“അതിനു പേരില്ലേ?”
“ഉമ്മ്മ്മ് ബ്രേസ്‍റ്‍…”
“മലയാളം?”
“മാറിടം?”
“നോ.. പച്ച മലയാളം വേണം…” അവൾക്കു ചിരി ആണ്..
“അമ്മിഞ്ഞ??”
ഞാൻ അത് പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു… ഞാനും..
“അല്ല.. വേറൊരു വാക്കു കൂടി ഇല്ലേ?”
“മുല?”
“ആഹ് അങ്ങനെ പറ.. ഇനി ചോദിക്കു എന്റെ മുലയുടെ സൈസ് എത്രയാണെന്ന്…?”
“അയ്യേ.. ഈ പെണ്ണ്…!”
“നോക്കി അളവെടുക്കാം..കേട്ടപ്പോൾ നാണക്കേടോ?” അവൾ ചിരിക്കുകയാണ്… “അല്ല… ഇനി വേറെ എന്തെങ്കിലും അറിയണോ? അവൾ അവളുടെ കാലുകൾ അകത്തി വെച്ച ശേഷം എന്നെ നോക്കി ചിരിച്ചു…
“ദൈവമേ ഈ പെണ്ണ്….”
അവൾ എന്നെ നോക്കി ചിരിച്ചു… “അല്ലെങ്കിൽ വേണ്ട… ആദ്യ രാത്രി മൊത്തം അഴിച്ചു നിന്ന് തരാം.. പിടിച്ചു നോക്കിയിട്ടു സൈസ് പറഞ്ഞാൽ മതി… എന്താ?”
ഞാൻ അവളുടെ മുഖത്തു നോക്കി… എന്തൊക്കെയോ ഒരു ഭാവം…
“ഐ ലവ് യു അനു….”
എന്റെ വായിൽ പെട്ടെന്ന് വന്നത് അതാണ്… അതും അവളുടെ കണ്ണിൽ നോക്കികൊണ്ട്‌ തന്നെ…
അവൾ വേഗം ചാടി കയറി എന്റെ മടിയിൽ എനിക്ക് അഭിമുഖം ആയി ഇരുന്നു…
“ഐ ലവ് യു ഷെറിൻ….”
അതിനു ശേഷം അവൾ എന്റെ നെറ്റിയിൽ ചുംബിച്ചു.. ഒരു പെണ്ണിൽ നിന്നും കിട്ടുന്ന ആദ്യ ചുംബനം… അതെന്നിൽ ശരിക്കും രോമാഞ്ചം ഉണ്ടാക്കി..
“ഗെറ്റ് യൗർസെൽഫ് എ റൂം ഗയ്‌സ്…” എന്ന് ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്.. ഒരു അപ്പൂപ്പൻ ഞങ്ങൾ ഇങ്ങനെ ഇരിക്കുന്നത് കണ്ടു പറഞ്ഞതാണ് അത്.. എന്നിട്ടു അങ്ങേരു ചിരിച്ചു കൊണ്ട് മുൻപോട്ടു പോയി…
അവൾ എന്റെ മടിയിൽ നിന്നും എണീറ്റ് അടുത്തിരുന്നു…
ഞാൻ അവൾക്കു എന്റെ ബാഗിൽ നിന്നും ഒരു ഗിഫ്റ് എടുത്തു കൊടുത്തു…
“ലേറ്റ് ആയ ഗിഫ്റ് ആണ്.. ബർത്ത് ഡേ അല്ലായിരുന്നോ… “
അവൾ വേഗം അത് തുറന്നു നോക്കി.. അതിൽ ഉണ്ടായിരുന്ന സ്വർണ പാദസ്വരം അവൾ എടുത്തു നോക്കി… ഉടൻ അവളുടെ കണ്ണ് നനയുകയും ചെയ്തു…
സ്വർണ പാദസ്വരത്തിൽ വെള്ളിയുടെ മുത്തുകൾ വേറെ വാങ്ങി ഫിക്സ് ചെയ്ത ഒരു പാദസ്വരം ആണ് അത്.. നടക്കുമ്പോൾ നല്ല ശബ്ദം ഉണ്ടാകും… സ്പെഷ്യൽ മൈഡ് ആണ്..
അവൾ അത് പിടിച്ചു എന്റെ തോളിലേക്ക് ചാഞ്ഞു…
****
അന്ന് രാത്രി അവൾ അവളുടെ വീട്ടിൽ പറഞ്ഞു. അവളുടെ അമ്മ പറഞ്ഞത് ഞാൻ ഫാമിലി ആയി നേരെ വീട്ടിലേക്കു ചെല്ലാൻ ആണ്… അതും നാളെ…
എന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചു ആണ് ഭക്ഷണം കഴിക്കുക.. അന്ന് രാത്രി ചപ്പാത്തിയും ചിക്കനും കഴിക്കുമ്പോൾ ഞാൻ പറഞ്ഞു
“എനിക്കൊരു കാര്യം പറയാൻ ഉണ്ട്…”
“എന്താ കറിക്കു ഉപ്പില്ലേ?” അയ്യോ ഇതിന്റെ ഇടയിൽ അക്കയുടെ ഡയലോഗ്… അക്കയും ഞങ്ങൾക്ക് ഫാമിലി ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. അത് കൊണ്ട് തന്നെ എല്ലാവരും ഒരുമിച്ചാണ് കഴിക്കാറ്…
“എന്റെ അക്ക.. കിട്ടും കേട്ടോ എന്റെ കയ്യിൽ നിന്ന്…” എന്ന് പറഞ്ഞു ഞാൻ അവളുടെ കാലിൽ ചവുട്ടി…
എല്ലാവരും അത് കണ്ടു ചിരിച്ചു… അവൾ വടി കൊടുത്തു അടി വാങ്ങിയതാണ് എന്ന ഭാവത്തിൽ ഇരുന്നു..
“നീ കാര്യം പറ…”
ഏട്ടൻ പറഞ്ഞു..
“നാളെ എല്ലാവരും എന്റെ ഒപ്പം വരണം… ഒരു സ്ഥലം വരെ…”
“ങേ? എങ്ങോട്ടാടാ?”
അച്ഛൻ ചോദിച്ചു..
“പെണ്ണ് കാണാൻ… “
ഞാൻ അത് പറഞ്ഞതും എല്ലാവരും എന്നെ ഒന്ന് നോക്കി…
“നീയല്ലേ ഹനുമാനെ പോലെ ആണെന്നൊക്കെ പറഞ്ഞു നടന്നത്? ഇപ്പൊ എന്ത് പറ്റി?”
ദൈവമേ ഏട്ടൻ ട്രോളുകയാണല്ലോ…
അത് കേട്ടു എല്ലാവരും ചിരിച്ചു…
“ഏതാടാ പെണ്ണ്?” അച്ഛൻ ചോദിച്ചു..
ഞാൻ ഫോൺ എടുത്തു ഒരു ഫോട്ടോ എടുത്തപ്പോൾ അക്ക എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി..
“അഡ പാപി… റൊമ്പ നന്നാറുക്ക്‌ അങ്കിൾ…” എന്ന് പറഞ്ഞു അവൾ ഫോൺ അച്ഛന്റെ നേരെ നീട്ടി.. ഇന്നലെ എടുത്ത ഫോട്ടോ ആയിരുന്നു അത്..
“അല്ലടാ.. പെണ്ണിനെ നീ കണ്ടല്ലോ… കൊള്ളാം..” എന്ന് പറഞ്ഞു അച്ഛൻ ഫോൺ ഏട്ടന് കൊടുത്തു.. എല്ലാവരും നോക്കി.. സത്യത്തിൽ ഞാൻ ഇങ്ങനെ ഒരു കാര്യം പറയുമെന്ന് ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.. അതിൽ ഒക്കെ അവർക്കു ഒരു സന്തോഷം ഉണ്ട്.. എല്ലാവരും ഫോട്ടോ ഒക്കെ നോക്കി.. അമ്മ അവളെ വളരെ അടുത്ത് കണ്ടതാണല്ലോ…
“എല്ലാവരും പോയാൽ ശരി ആകില്ല…” അച്ഛൻ പറഞ്ഞു…
“നീ ഓഫീസിൽ പൊയ്ക്കോ.. ഞാനും ഇവളും അലെക്സിയും കൂടി പോകാം…( അലക്സി എന്നാണ് ഏടത്തിയുടെ പേര്)
“ശരി..” എന്ന് പറഞ്ഞു സംഗതി ഡീൽ ആയി..
**
ഭക്ഷണം കഴിഞ്ഞു ഞാൻ അവളെ വിളിച്ചു കാര്യം പറഞ്ഞു…
***
പിറ്റേന്ന് 10 മണി കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി.. ഞാൻ ഒരു ഹാഫ് സ്ലീവ് ആകാശ നീല ലിനോൻ ഷർട്ടും, കറുത്ത ജീൻസും വെള്ള ഷൂസും ആണ് ഇട്ടതു… താടിയും മീശയും നന്നായി ട്രിം ചെയ്തിരുന്നു…
ഞാൻ തന്നെ അച്ഛന്റെ കാറ് എടുത്തു.. ഏട്ടത്തി മുൻപിലും അച്ഛനും അമ്മയും പുറകിലും കയറി..
അവളുടെ വീടിന്റെ ഗേറ്റ് കടന്നപ്പോൾ എനിക്ക് വിറക്കുന്നുണ്ടായിരുന്നു.. ഒരു പരിഭ്രമം പോലെ.. നെഞ്ചിടിപ്പോക്കെ നന്നായി കൂടി..
വണ്ടി പാർക്ക് ചെയ്തപ്പോൾ ഒരു ആളു വന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.. അവളുടെ പപ്പയുടെ കൂട്ടുകാരൻ ആയിരുന്നു..
അയാൾക്ക്‌ അച്ഛനെ കണ്ടപ്പോൾ അത്ഭുതം..
“തോമാസേട്ടന്റെ മോൻ ആയിരുന്നു അല്ലെ.. “ എന്ന് അയാൾ സന്തോഷത്തോടെ പറഞ്ഞു..
ഞങ്ങൾ അകത്തു കയറി.. ചുവന്ന സെറ്റി ഇട്ട നല്ല ഒരു ലിവിങ് റൂം.. നല്ല എയർ ഫ്‌ലോ ഉള്ളൊരു വീട്..
അവളുടെ അമ്മ അകത്തു നിന്ന് വന്നു… അവളുടെ ചേച്ചി ആണെന്ന് തോന്നും..
“തോമസ് സാറോ…?” അവർ അതിശയത്തോടെ ചോദിച്ചു…
“ആഗ്നസിന്റെ മകൾ ആണോ? “ അച്ഛനും ചോദിച്ചു…
അവർ ബിസിനസ് ഇടയ്ക്കു ഒരുമിച്ചു ഡീലുകൾ നടത്തുന്നവർ ആണ് പോലും..
അപ്പോൾ സംഗതി ഈസി ആയി.. എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും
അറിയാം..
“എന്നാപ്പിന്നെ താമസം വേണ്ട.. അവളെ വിളിക്ക്… പപ്പ തന്നെ പറഞ്ഞു..
“ചിപ്പി…?” അവർ ഉറക്കെ വിളിച്ചു… ചിപ്പിയോ? അയ്യേ എന്ന് ഞാനും മനസ്സിൽ വിചാരിച്ചു…
ഉടനെ അവൾ ഒരു ട്രേയിൽ കുറച്ചു കപ്പുകളും ആയി വന്നു.. നടക്കുമ്പോൾ ച്ചിലും ച്ചിലും ശബ്ദം.. ഇന്നലെ കൊടുത്ത പാദസ്വരതിന്റെ ആണ്..
എന്നെ അതിശയിപ്പിച്ച വേറൊരു കാര്യം.. അവൾ ഉടുത്തു വന്ന സാരി.. അന്ന് ഞാൻ ആദ്യം ഇവളെ കണ്ടപ്പോൾ എടുത്തോളാൻ പറഞ്ഞ നീല സാരി ആണ്.. അന്യായ ചേർച്ച ആണ് അവൾക്കു അത്…
ചായയും ആയി വന്ന ആ അതിസുന്ദരിയെ എല്ലാവരും കണ്ണ് പറിക്കാതെ നോക്കി..
അവൾ എനിക്ക് ചായ തന്നു എന്റെ മുഖത്തു നോക്കി ഒരു കണ്ണ് അടച്ചു കാണിച്ചു..
അത് കണ്ട ഏട്ടത്തി എന്റെ കാലിൽ തോണ്ടി.. എന്നിട്ടു ചിരിച്ചു..
അമ്മ അവളെ പിടിച്ചു അവരുടെ നടുക്ക് ഇരുത്തി എന്തൊക്കെയോ ചോദിച്ചു.. വളരെ സിമ്പിൾ ആയ ഒരു പെണ്ണുകാണൽ ആയിരുന്നു അത്..
എല്ലാവരും നന്നായി സംസാരിച്ചു..
അവൾ എന്നെ കണ്ണ് കൊണ്ട് വാ എന്ന് കാട്ടി അകത്തേക്ക് നടന്നു…
“ചെല്ല് മോനെ…” എന്ന് അവളുടെ അമ്മ പറഞ്ഞപ്പോൾ ഞാൻ ചെന്നു..
അവൾ മുകളിലേക്കാണ് നടന്നത്.. ഞാൻ പുറകെ പോയി റൂമിൽ കയറിയപ്പോൾ അവൾ ജനാലയിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്നു.. ഇതെന്തോന്ന് സിനിമയോ.. എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ വയറിൽ കൂടി കൈ ചുറ്റി…
അല്പം മാറി കിടന്ന സാരിയുടെ ഇടയിൽ കൂടി എന്റെ കൈ അവളുടെ നഗ്നമായ വയറിൽ ആണ് ചുറ്റിയതു.. അവൾ ഒന്ന് പൊങ്ങിയ ശേഷം എന്റെ ദേഹത്തേക്ക് ചാഞ്ഞു…
എന്റെ വിരലുകൾ അവളുടെ നനുത്ത പൊക്കിൾകുഴിയിൽ ഇറങ്ങിയപ്പോൾ അവൾ തിരിഞ്ഞു എന്റെ ചുണ്ടിൽ ഉമ്മ വച്ചു…
ഞാൻ അവളുടെ മുഖം പിടിച്ചു അവളുടെ ചുണ്ടുകൾക്കിടയിലേക്കു എന്റെ അധരങ്ങൾ ഇറക്കി നുകർന്നു… ആദ്യ അധരചുംബനം… അതിന്റെ സുഖത്തിലും ഫീലിലും ദേഹം അകെ പൂത്തു ഉലയുമ്പോൾ അവൾ അധരങ്ങൾ കൊണ്ട് എന്റെ മുഖത്തു ചിത്രം വരച്ചു…
ആരോ സ്‌റ്റേർസ് കയറി വരുന്ന ശബ്ദം കേട്ടതും ഞങ്ങൾ കിതച്ചു കൊണ്ട് പിടി വിട്ടു.. എന്റെ കൈ തട്ടി മേശയിൽ ഇരുന്ന ഒരു ചെറിയ ക്ലോക്ക് താഴെ വീണു..
ഞാൻ അതെടുത്തു നിവരുമ്പോൾ ഏട്ടത്തി “ഡാ…” എന്ന് വിളിച്ചു റൂമിൽ കയറി വന്നു..
അവളുടെ ചുവന്നു രക്തം തിളക്കുന്ന മുഖവും എന്റെ മുഖവും എല്ലാം കണ്ടപ്പോൾ ഏട്ടത്തി ഒരു ചിരിയോടെ അവിടെ നിന്നു..
എന്നിട്ടു..” നിങ്ങളെ വിളിക്കുന്നു…” എന്ന് പറഞ്ഞു തിരിഞ്ഞു..
എന്നിട്ടു എന്നോട്..
“ചുണ്ടും മുഖവും തുടച്ചിട്ടു വന്നാൽ മതി.. മൊത്തം ലിപ്സ്റ്റിക് ആണ്…”
എന്ന് പറഞ്ഞു അനാമികയെ നോക്കി ചിരിച്ചു.. അവൾക്കു പിന്നെ നാണം തീരെ കുറവായതു കൊണ്ട് അവളും ചിരിച്ചു…
***
തീരുമാനങ്ങൾ ഒക്കെ വേഗം നടന്നു… ഞങ്ങൾക്ക് ഒരു റോളും ഇല്ലാതായതുകൊണ്ടു ഞങ്ങൾ നന്നായി എന്ജോയ് ചെയ്തു.. പിന്നെ ഈ ഫോണിൽ കിടന്നു കുറുകുന്ന സ്വഭാവം എനിക്കും അവൾക്കും ഇല്ലാത്തതു വലിയൊരു ഉപകാരം ആയി.. അല്ലെങ്കിൽ നേരിട്ടു കാണുമ്പോൾ ഒന്നും പറയാൻ ഉണ്ടാകില്ല…
സ്ഥിരം കറക്കവും, പാർക്കിൽ പോയി ഇരിക്കലും സിനിമയ്ക്കു പോകുന്നതും ഞങ്ങൾ ശീലം ആക്കി.. എന്നാൽ അന്നൊരു കിസ് കൊടുത്തതല്ലാതെ അവളുടെ ദേഹത്ത് ഞാൻ തൊട്ടിട്ടില്ല.. അല്ലെങ്കിൽ പിന്നെ ആദ്യ രാത്രി ഒന്നും ഒരു പുതുമയും ഉണ്ടാകില്ല..
***
കല്യാണം വലിയ ആർഭാടം കാണിക്കരുത് എന്ന് എനിക്ക് വാശി ആയിരുന്നു.. അവൾക്കും..
എന്നാലും ഒരു 100 പേര് മാത്രം..
വെളുത്ത ഗൗൺ അണിഞ്ഞു മാലാഖയെ പോലെ അനാമിക വന്നപ്പോൾ ഞാൻ ചന്ദനകളർ സ്യൂട്ടിൽ ആയിരുന്നു.. ബാംഗ്ലൂർ സിഎസ്‌ഐ ചർച്ചിൽ വച്ച് കല്യാണം നന്നായി നടന്നു..
അവളുടെ കഴുത്തിൽ താലി കെട്ടി… സദസിനോട് അഭിമുഖമായി നിന്നപ്പോൾ ചർച് കൊയർ ഫോർ പാർട്സിൽ “O perfect love” പാട്ടു പാടിയപ്പോൾ ഞങ്ങൾ കൈ കോർത്ത് പിടിച്ചു നിന്നു..
വൈകുന്നേരം റിസെപ്ഷൻ നടത്തുന്നതിന് പകരം ഞങ്ങൾ ഒരു അനാഥാലയത്തിലേക്കാണ് പോയത്.. പല തരം ഭക്ഷണം അവിടെ വച്ച് ഉണ്ടാക്കാൻ ആണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്…
അതൊക്കെ നന്നായി നടന്നു.. കാറ്ററീൻ പിള്ളേരുടെ ഒപ്പം അവളും ഞാനും ഇറങ്ങി വിളമ്പിക്കൊടുത്തപ്പോൾ കണ്ണൊക്കെ നിറഞ്ഞു വന്നു…
അല്ലെങ്കിലും ആരും ഇല്ലാത്തവരുടെ ദുഃഖം ആരറിയാനാണ്??
***
ആദ്യ രാത്രി ഞങ്ങൾ രണ്ടുപേരും കെട്ടിപിടിച്ചു പോത്തു പോലെ കിടന്നുറങ്ങി.. നല്ല ക്ഷീണം ഉണ്ടായിരുന്നു.. രാവിലെ ഒരുമിച്ചു തന്നെ എഴുന്നേറ്റു…
പിറ്റേന്ന് കുറച്ചു പേര് കാണാൻ വന്നു… ദിവസം വേഗം കടന്നു പോയി…
വലിയ റൊമാൻസ് ഒന്നും നടന്നില്ല… രാത്രി ആയി എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ…
അവൾ നേരത്തെ തന്നെ എന്റെ വീട്ടുകാരും ആയി നല്ല കമ്പനി ആയിരുന്നു..
പ്രേതെകിച്ചും ഏട്ടത്തിയോട്..
ഇനി അവൾ വന്നതുകൊണ്ട് ഏട്ടത്തിക്ക് എന്നോടുള്ള സ്നേഹം എങ്ങാനും കുറയുമോ?
ഇതൊക്കെ ആലോചിച്ചു കിടക്കുമ്പോൾ ആണ് അവൾ ഒരു ജെഗിൽ വെള്ളവും കൊണ്ട് റൂമിലേക്ക് വന്നത്.
നീല ചുരിദാർ ആണ് വേഷം. മുടി പിന്നെ പതിവ് പോലെ പോണി ടയിൽ തന്നെ. വീട്ടിൽ ആയതുകൊണ്ടായിരിക്കാം ഷാൾ ഇട്ടിട്ടുണ്ട്…
കൊഴുത്ത ചന്തികൾ ലെഗ്ഗിന്സില് കൂടി തെറിച്ചു നിൽക്കുന്നു… ഇനിയിപ്പോ അതൊക്കെ എന്തെതും കൂടി ആണല്ലോ…
“എന്താ ഇങ്ങനെ നോക്കുന്നെ?”
അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു..
“നിന്റെ കുണ്ടി കണ്ടു നോക്കിയതാണ് ഭാര്യേ…, എന്തൊരു വലിപ്പമാടി?? ഇതൊക്കെ ഇന്ന് കാണുമല്ലോ എന്ന് ആലോചിച്ചപ്പോൾ ഒരു സുഖം…”
ഞാൻ ഒരു ചിരിയോടെ അവളോട് പറഞ്ഞു…
“അതിനെന്താ? ഇപ്പൊ കാണിക്കാം… “ എന്ന് പറഞ്ഞു അവൾ ലെഗ്ഗിൻസ് ഊരുന്നതുപോലെ കാണിച്ചു…
“എയ്യയ്… അങ്ങനെ വേണ്ട.. ഇതിനൊക്കെ ഒരു മര്യാദ വേണ്ടേ? “
“ചന്തി കാണാനും മര്യാദ വേണോ മോനുസെ?” അവൾ എന്റെ മടിയിലേക്കു തലവച്ചു കിടന്നു.. ഇതാണ് എന്റെ ഭാര്യാ.. ഒരു നാണവും ഇല്ല എന്ത് പറയാനും…
“അതിനൊക്കെ ഒരു ഫീൽ വേണം… ഞാൻ നിന്നോട് എന്റെ ഒരു കൂട്ടുകാരൻ ഒരു ഹിന്ദിക്കാരിയെ സെറ്റ് ആക്കിയ കഥ പറഞ്ഞിട്ടില്ലേ?”
“ഇല്ല.. എന്താ അത്?”
“അവൻ ഒരു ഹിന്ദിക്കാരിയെ കഷ്ടപ്പെട്ടു വളച്ചു.. കിടിലൻ സാധനം.. അടുത്തപ്പോൾ ആണ് അറിഞ്ഞത് അവൾ മറ്റേ പണി തന്നെ ആണ് പാർട്ട് ടൈം. അവൻ റേറ്റ് ചോദിച്ചു 4000 രൂപ.. അവൻ അതൊക്കെ കൊടുത്തു. ശേഷം അവളെയും കൂടി ഫ്ലാറ്റിൽ പോയി.. റൂമിൽ കയറിയ പാടെ അവൾ അവളുടെ തുണി ഒക്കെ അഴിച്ചു കളഞ്ഞു.. ആരേ ഭായ് ജൽദി… എന്ന് പറഞ്ഞു മലർന്നു കിടന്നു…
അതോടെ അവന്റെ സകല മൂഡും പോയി അകെ അലമ്പായി അടിയും ആയി… തെറി വിളി ഒക്കെ കഴിഞ്ഞാണ് അവൾ പോയത്…”
ഇത് കേട്ടപ്പോൾ അവൾ കുലുങ്ങി ചിരിച്ചു…
“ഹണി… യു നെവർ ടച്ച്ഇഡ് എ വുമൺ? വൈ സൊ…”
“ഇല്ല.. കുറെ ബുക്കുകൾ വായിച്ചതിൽ നിന്ന് അറിയാൻ കഴിഞ്ഞത്, സെക്സ് ആസ്വദിക്കണമെങ്കിൽ അതിൽ പ്രേമം വേണം.. അല്ലാതെ പോയി ചെയ്യാനുള്ള അത്രയ്ക്ക് സൂക്കേട് ഒന്നും എനിക്കില്ലായിരുന്നു.. അതല്ലേ നിന്നെപ്പോലെ ഒരുത്തി എന്റെ മടിയിൽ കിടന്നിട്ടു പോലും ഞാൻ ക്ഷമ കാണിക്കുന്നത്…”
ഞാൻ അവളുടെ ചുണ്ടുകളിൽ കൂടി വിരൽ ഓടിച്ചു…
“അല്ല… ഇത് ചോദിക്കുന്ന നീയും ഇതുവരെ ഒന്നും ഇല്ലല്ലോ… വൈ സൊ?”
“എനിക്കും അതുപോലെ ഒക്കെ തന്നെ ആണ്.. പിന്നെ ബാംഗ്ലൂർ അല്ലെ.. വിശ്വസിക്കാൻ പറ്റില്ല.. “
അവൾ ചിരിച്ചു..
“അത് ശരിയാണ്..”
“ഞാൻ ഒന്ന് കുളിച്ചിട്ടു വരാം… ചെറുതായി വിയർത്തിട്ടുണ്ട്…”
“നോക്കട്ടെ… “
ഞാൻ കുനിഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി…
“മ്മ്മ്…. എന്റെ കൺട്രോൾ കളയല്ലേ…” അവൾ മെല്ലെ പറഞ്ഞു എന്റെ കവിളിൽ ഉമ്മ വച്ചു..
ഞാൻ ഒന്നും മിണ്ടാതെ അവളുടെ കഴുത്തിൽ മൂക്കു ഇട്ടു ഉറച്ചു.. മെല്ലെ അവളുടെ കൈകളിൽ പിടിച്ചു പൊക്കി കക്ഷത്തിലേക്കു മുഖം അടുപ്പിച്ചു.. ഒരു പെർഫ്യൂമിന്റെ സുഗന്ധവും നേരിയ വിയർപ്പു മണവും കൂടി കലർന്ന ഒരു വല്ലാത്ത സുഗന്ധം…
“കണ്ടില്ലേ? “
ഞാൻ എന്റെ കൈകളിൽ പൊങ്ങിയ രോമങ്ങൾ അവളെ കാണിച്ചു കൊടുത്തു…
അവൾ എന്റെ മുഖം പിടിച്ചു വച്ച് ചുണ്ടിൽ ഉമ്മ വച്ചു… ഞാൻ അവളുടെ തുടുത്തു ചുവന്ന അധരങ്ങൾ ഒന്ന് കടിച്ച ശേഷം വായിൽ ആക്കി വലിച്ചു…
അവൾ കിതച്ചു കൊണ്ട് എന്നെ തള്ളി മാറ്റി…എന്നിട്ടു വേഗം ഇപ്പൊ വരാം.. എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ബാത്റൂമിലേക്കു ഓടി…
ഞാൻ കുറച്ചു വെള്ളം എടുത്തു കുടിച്ചു tv ഓൺ ചെയ്തു. ഏഷ്യാനെറ്റിൽ ബിഗ് ബോസ് കണ്ടപ്പോൾ അതിനുള്ളിൽ നിൽക്കുന്നവരെ സമ്മതിക്കണം എന്ന് തോന്നി… ഞാൻ ഒക്കെ ആണേൽ പ്രാന്ത് പിടിച്ചേനെ…
കുറച്ചു മ്യൂസിക് ചാനലുകൾ മാറി മാറി വച്ചപ്പോഴേക്കും അവൾ ഒരു വെള്ള ടവൽ ചുറ്റി വന്നു. മുടിയിൽ വേറെ ഒരെണ്ണം ചുറ്റി വച്ചിരിക്കുന്നു…
അവൾ എന്നെ നോക്കി ഉമ്മ വെക്കുന്നതുപോലെ ചുണ്ടു കൂർപ്പിച്ചു കണ്ണാടിയുടെ മുൻപിൽ നിന്ന് മുഖത്തും കൈയ്യിലും ക്രീം തേച്ചു.. തുടയുടെ താഴെ വരെ നിൽക്കുന്ന ടവലിൽ അവളുടെ യവ്വനം ഒതുങ്ങുന്നില്ല..
അവളുടെ മാറിന്റെ തല്ലിച്ചയും ഉരുണ്ടു നിൽക്കുന്ന നിതംബവും ഞാൻ നോക്കി ആസ്വദിച്ചു..
അവൾ തല തുടച്ചു ടവൽ ഊരി മാറ്റിയശേഷം tv ഓഫ് ആക്കി… എന്നിട്ടു ഒരു കള്ളച്ചിരിയോടെ ലൈറ്റ് ഓഫ് ആക്കിയ ശേഷം അവളുടെ ടവൽ പറിച്ചു എന്റെ നേരെ എറിഞ്ഞു…
ഒരു പൂക്കുട വന്നു വീഴുന്നതുപോലെ എന്റെ ദേഹത്തേക്ക് അവൾ കയറി കിടന്നു…
***
രാവിലെ എണീറ്റ എനിക്ക് അല്പം നാണം തോന്നി.. ഒരു തുണിയും ഇല്ലാതെ എന്റെ അടുത്ത് കിടക്കുന്ന സ്വർണ വിഗ്രഹം പോലെ എന്റെ അനാമിക.. കാലിൽ ഞാൻ വാങ്ങി കൊടുത്ത സ്വർണ പാദസ്വരം അവളുടെ അഴക് കൂടുന്നു.. അവളുടെ കൊഴുത്ത ചന്തിക്കു ഒരു അടി കൊടുത്തു അവളെ ഉണർത്തി ഞാൻ അവളെ ആഞ്ഞു പുൽകി…
***
കുറച്ചു മാസങ്ങൾ കഴിഞ്ഞു.. രാവിലെ ഞാൻ ഡ്രെസ്സൊക്കെ മാറി ഒരു കല്യാണത്തിന് പോകാൻ റെഡി ആയി നിൽക്കുകയാണ്..
“അവൾ ഇതുവരെ ഒരുങ്ങിയില്ലേ?”
അമ്മ ചോദിച്ചു…
“അവൾക്കു അതിനു കുറച്ചു സമയം വേണം…” അത് പറഞ്ഞപ്പോഴേക്കും അവളുടെ ഒച്ച മുകളിൽ നിന്ന് വന്നു..
“ഏട്ടാ…?”
വിളിയൊക്കെ ഏട്ടാ എന്ന് ആക്കിയിരുന്നു അവൾ.. ബെഡ്‌റൂമിൽ ചെന്നാൽ ഹണി ഷുഗർ എന്നൊക്കെ ആകും…
“എന്താടി??”
“ഒന്ന് ഈ സാരിയുടെ ഫ്‌ലീറ് പിടിച്ചു താ..ഇത് ശരിയാകുന്നില്ല…!”
അമ്മ എന്നെ നോക്കി ചിരിച്ചു…
ഞാൻ അമ്മയെ നോക്കി “ഈ പെണ്ണ്..” എന്ന് പറഞ്ഞു മുകളിലേക്ക് ചെന്നു…
റൂമിലേക്ക് ചെന്നു.. ഒരു സിൽക്ക് സാരി ഉടുക്കാനുള്ള ശ്രമത്തിൽ ആണ് കക്ഷി..
“പോടാ.. പോയി സാരി ഉടുപ്പിച്ചു കൊടുക്ക്.. അന്ന് നിന്നോട് പറഞ്ഞതാ ഇതൊന്നും വേണ്ട എന്ന്….”
ഹനുമാൻ ജി ഭിത്തിയിൽ ഇരുന്നു ചിരിക്കുന്നു..
“ഓ പിന്നെ.. സ്നേഹിക്കുന്ന പെണ്ണിന് ഇങ്ങനെ പലതും ചെയ്തുകൊടുക്കേണ്ടി വരും… ഇയാള് ചിരിച്ചോ…” എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നടന്നു..
“ഏട്ടൻ എന്തെലും പറഞ്ഞോ?” അവൾ എന്റെ മുഖത്തു നോക്കി ചോദിച്ചു… ഇവളുടെ സൗന്ദര്യം കൂടുക എന്നല്ലാതെ കുറഞ്ഞിട്ടില്ല…
“മ്മ്മ്മ്… നിന്റെ വയറു എന്തൊരു ഭംഗി ആണെന്ന് പറഞ്ഞതാ….”
അവളുടെ വെളുത്ത വയറിൽ ഒരു ഉമ്മ കൊടുത്ത ശേഷം ഞാൻ നിലത്തു ഇരുന്നു അവളുടെ സാരിയുടെ ഫ്‌ലീറ് പിടിച്ചു നേരെയാക്കി… അവൾ നെറ്റിയിൽ ഉമ്മ തന്നു കൊണ്ട് എന്നെ പ്രേമത്തോടെ നോക്കി…
“ഇങ്ങനെ ഒരു വയറു പ്രാന്തൻ…. ലവ് യു ഹണി….”
അവളുടെ അധരങ്ങൾ എന്നിൽ അമർന്നു…
****
വിത്ത് ലവ് എംകെ…

Leave a Reply

Your email address will not be published. Required fields are marked *