അവൻ കുരുക്ക് കടിച്ചു ഊരുകയാണ്, അതിൽ അവന്റെ ഉമിനീർ ടീച്ചറെ വയറിൽ കുറേശ്ശേ ആയിരുന്നു.. എന്നിരുന്നാലും ഇത്തവണ മോനുട്ടൻ ജയിച്ചു… കുരുക്ക് അഴിഞ്ഞു.. പെട്ടന്ന് തന്നെ ടീച്ചർ തന്റെ പാന്റ് പിടിച്ച്.. അതെങ്ങാനും അഴിഞ്ഞാൽ പിന്നെ മോനുട്ടന്റെ മുന്നിൽ നാണം കെടും.. അതും അല്ല നാളെ അവൻ അനിത ടീച്ചറെ അടി വസ്ത്രം കണ്ടെന്ന് ആരോടേലും പോയി പറഞ്ഞാൽ പിന്നെ ജീവിക്കണ്ട….
കുരുക്ക് അഴിഞ്ഞ സന്തോഷത്തിൽ അവൻ കുറച്ച് ഗമയോടെ.. “ന്നാ ടീച്ചർ ഇനി പോയി കുളിചോളൂ ”
അനിത ടീച്ചർ :താങ്ക്സ് ട്ടാ…
മോനുട്ടൻ :പിന്നേയ്..
അനിത ടീച്ചർ കുളിക്കാൻ കയറി… ഷവറിൽ നിന്ന് വെള്ള തുള്ളികൾ അവളുടെ കാർ കുന്തലിൽ വന്ന് വീഴുംമ്പോഴും ടീച്ചറുടെ മനസ്സിൽ ആകെ ഒരു മുഖമേ ഉണ്ടായിരുന്നുള്ളു..” മോനുട്ടൻ”
പാവം… ‘അവന്റെ നിഷ്കളങ്കത ‘ അത് വല്ലാതെ ടീച്ചറെ ഉലച്ചിരുന്നു.. സത്യത്തിൽ ഒരു പെണ്ണ് എന്താണെന്നും, എങ്ങനെയാണെന്നും എല്ലാം മനസ്സിലാക്കേണ്ട സമയം എപ്പേഴോ കഴിഞ്ഞിരിക്കുന്നു…എന്നിട്ടും….. ‘ദൈവത്തിന്റെ വികൃതി’ അത്ര തന്നെ ടീച്ചർ അങ്ങനെ ആശ്വസിച്ചു….
നിലത്തു വീഴുന്ന ഗ്ലാസിന്റെ ശബ്ദം കേട്ടാണ് ടീച്ചർ കുളിമുറിയിൽ നിന്ന് ഇറങ്ങിയത്,
അനിത ടീച്ചർ :എന്താടാ ഈ കാട്ടി വെച്ചേ..
മോനുട്ടൻ :അത് അമ്മക്ക് ഗുളിക കൊടുക്കാൻ…
അവൻ നിന്നു പരുങ്ങി…..
അനിത ടീച്ചർ :നിന്നെ ഞാൻ ഉണ്ടല്ലോ.. സൂക്ഷിച്ച് ചെയ്യേണ്ടേ?
ടീച്ചർ ശബ്ദം കനപ്പിച്ചു…
മോനുട്ടന്റെ മുഖം ചെറുതായൊന്നു വാടി..
അനിത ടീച്ചർ മെല്ലെ മറ്റൊരു ഗ്ലാസ്സിൽ വെള്ളമെടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു…
“ഇനി ഇതും പൊട്ടിക്കണ്ട” ടീച്ചർ ദേഷ്യത്തിൽ പറഞ്ഞു, അവൻ അനുസരണയോടെ ഇല്ലെന്ന് തലയാട്ടി…
ഭക്ഷണം കഴികുംപ്പോഴും അവന്റെ മുഖം വാടി തന്നെ നിന്നു… അനിത ടീച്ചർ അവനെ കുറേശ്ശേയായി തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മുഖം കനത്തു തന്നെ നിന്നു…
” ഞാനിന്ന് അമ്മേടെ അടുത്താ കിടക്കണത് ” അവൻ ശാഠ്യം പിടിച്ചു…
അവൻ നേരെ അമ്മേടെ അടുത്ത് പോയി കിടന്നു…
അമ്മ: നീ അനിതയോട് പിണക്കമാണോ…
മോനുട്ടൻ: ഹാ… തെറ്റി…
അമ്മ: അവള് പാവമല്ലേ…
മോനുട്ടൻ: അല്ല.. എന്നെ എപ്പളും ചീത്ത പറയും… ഇനി മിണ്ടൂലാ..ഞാൻ…
അവൻ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു…
അടുക്കളയിലെ പണിയെല്ലാം ഒതുക്കി അനിത ടീച്ചർ എത്തിയപ്പോഴേക്കും അവൻ അമ്മേടെ കൂടെ ഉറങ്ങിയിരുന്നു… ടീച്ചർ വന്ന് അവനെ പുതപ്പിച്ചു..അവന്റെ തലയിലൊന്ന് തലോടി…
അമ്മ: അവനെ ഇങ്ങനെ എല്ലാറ്റിനും ചീത്ത പറയല്ലേ ട്ടോ .. അനിതെ , അറിയാഞ്ഞിട്ടല്ലെ…
അതിന് മറുപടി എന്നോണം ടീച്ചർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…എന്നിട്ട് ലൈറ്റ് ഓഫാക്കി ടീച്ചറെ റൂമിലേക്ക് നടന്നു…
രാവിലെ ചപ്പാത്തികുള്ള പൊടി കുഴക്കുകയാണ് അനിത ടീച്ചർ.. അപ്പോഴാണ് പിന്നിൽ നിന്ന് …
മോനുട്ടൻ: ടീച്ചറെ കോഴി കുഞ്ഞുങ്ങളെ തുറന്ന് വിട്ടോ…
ടീച്ചർ ഒരു ചിരിയോടെ അവനെ നോക്കി … “നിന്റെ പിണക്കമൊക്കെ മാറിയോടാ..”
അവൻ ടീച്ചറെ ചുറ്റി പിടിച്ചു…”ഹാ… മാറി…”
ചപ്പാത്തി മാവ് ആയ തന്റെ കൈ കൊണ്ട് അവന്റെ കവിളിൽ ടീച്ചർ ഒന്നു തലോടി…
അവൻ ചിരിച്ച് കൊണ്ട് കോഴി കുഞ്ഞിന്റെ അടുത്തേക്ക് ഓടി…
അമ്മയ്ക്കുള്ള ഭക്ഷണവും എല്ലാം ഒരുക്കി വെച്ച് അവർ സ്കൂളിലേക്ക് ഇറങ്ങി…
പോകുന്ന വഴി അനിത ടീച്ചർ അവനോട് പറഞ്ഞു..” ഇനി നീ ഫുൾ ടൈം കഞ്ഞിപ്പൊരയിലും മറ്റും ഇരിക്കാണ്ടെ ക്ലാസ്സിലിരുന്നോ ട്ടോ… നമ്മക്ക് എട്ടാം ക്ലാസ് പാസ്റ്റ് അവണ്ടേ?”
മോനുട്ടൻ: ഹാ… എട്ടാം ക്ലാസ് കഴിഞ്ഞാ പിന്നെ നിർത്താൻ പറ്റോ?
അനിത ടീച്ചർ: ആദ്യം എട്ടാം ക്ലാസ് കഴിയട്ടെ.. എന്നിട്ടല്ലെ…
ഇരുവരും സ്കൂളിലേക്ക് പതിയെ നടന്നു…
സ്കൂളിൽ എത്തിയതും നല്ല മഴ പെയ്യാൻ തുടങ്ങി…
സരള ടീച്ചർ : ഇന്ന് തകർത്തു പെയ്യുകയാണെല്ലോ ടീച്ചറെ …
അനിത ടീച്ചർ : പെയ്യട്ടെ ടീച്ചറെ…
സ്കൂൾ വിട്ട് അനിത ടീച്ചറും മോനുട്ടനും വീട്ടിലേക്ക് വരുകയായിരുന്നു… വരുന്ന വഴിയിൽ ഒരു ആൾ കുട്ടം.. മോനുട്ടൻ വേഗം ഓടി ആൾകൂട്ടത്തിനടുത്തെത്തി… കാര്യങ്ങൾ കണ്ടറിഞ്ഞു അവൻ ടീച്ചറെ അരികിലെത്തി…
