അനിയത്തി നൽകിയ സമ്മാനം – 10 1

“സരസ്വതിയമ്മേടെ മകൾ അല്ലെ “..പൂജാരി ഗാഥയോട് ചോദിച്ചു ..

“അതെ തിരുമേനി …”..

“അപ്പോൾ ഇതായിരുക്കുല്ല്യേ മകന്റെ വേളി ….എന്നിട്ട് ഒറ്റക്ക്യാ വന്നിരിക്കുന്നത് ..എവിടെ ആള് ”

“ഏട്ടന് ചെറിയ ജലദോഷം ..അത് കൊണ്ട് വീട്ടിൽ ഇരുന്നു ..ഞാൻ ഒപ്പം പൊന്നു …”ഗാഥക്ക് കള്ളം പറയേണ്ടി വന്നു ..അമൃതയുടെ മുഖവും അപ്പോൾ മ്ലാനമായി …

“ആ നന്നായി വരൂ കുട്ട്യേ ….ദീർഘ സുമംഗലി ഭവ ..” പൂജാരി പ്രസാദം അമൃതയുടെ കൈകളിലേക്ക് നൽകി അവളെ അനുഗ്രഹിച്ചു ….

അതും വാങ്ങി അവർ സർപ്പക്കാവിന് അടുത്തേക്ക് നടന്നു ..

“പോട്ടെ ചേച്ചി …ഏട്ടന്റെ കാര്യം വിട്ടേര് ..അവൻ മെരുങ്ങുവോ എന്ന് നമുക്ക് നോക്കാം …” ഗാഥ അമൃതയെ ആശ്വസിപ്പിച്ചു ..

തിരികെ ഒരു ചെറു ചിരി മാത്രമായിരുന്നു അമൃതയുടെ മറുപടി …. അവർ സർപ്പക്കാവിന് മുന്നിൽ എത്തി …നാഗങ്ങളെ തൊഴുത ശേഷം അമൃത അവിടെങ്ങും ആരും ഇല്ല എന്നുറപ്പ് വരുത്തി ..ശേഷം തന്റെ കഴുത്തിലെ മാലയൂരി ഗാഥയുടെ കൈകളിൽ നൽകി … ഗാഥക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല … “ഗാഥ ..ഞാൻ പറയുന്നത് ഇനി നീ ശ്രദ്ധിച്ചു കേൾക്കണം ….. നിന്റെ ചേട്ടന്റെ കാര്യം ഇനി എങ്ങനെ എന്ന് എനിക്ക് അറിയില്ല …എന്റെ മനസ്സിൽ ഇനി അവൻ വെറും അപരിചിതൻ മാത്രം …രേഖകളിൽ താലികെട്ടിയ പുരുഷൻ ….എന്നാൽ എന്റെ മനസ്സിൽ കയറിപ്പറ്റുവാൻ അത് പോരല്ലോ …”

ഗാഥക്ക് അപ്പോഴും കാര്യങ്ങൾ മനസ്സിലായിരുന്നില്ല …

അമൃത തുടർന്ന് “ഇങ്ങനെ നോക്കണ്ട ..ഈ നാഗ ദൈവങ്ങളുടെ മുന്നിൽ വെച്ച് നിന്നെ ഞാൻ എന്റെ പാതിയായി സ്വീകരിക്കുന്നു ..”

“അമ്മുവേച്ചി ..!!!!” ഗാഥ സ്‌തംഭിച്ച് നിന്നു

“മ്മ് ..എനിക്കറിയാം നീ ഇത് കേൾക്കുമ്പോൾ അത്ഭുതപ്പെടുമെന്ന് …പക്ഷെ ഏച്ചി ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത് …ഇനി അങ്ങോട്ട് ..ജീവിതാവസാനം വരെ നിന്റെ ഭാര്യയായി കഴിയുവാനാണ് എനിക്ക് ഇഷ്ടം …”

ഗാഥക്ക് അപ്പോഴുംഎന്ത് പറയണം എന്ന് അറിയില്ലായിരുന്നു …

“അമ്മുവേച്ചി ….അത് ..അത് ..എനിക്ക് ചേച്ചിയെ ജീവനാണ് ..പക്ഷെ…പക്ഷെ …എന്റെ ഭാവി …? ‘അമ്മ ഇതൊക്കെ അറിഞ്ഞാൽ …അത് ശരിയാകില്ല ഏച്ചി ..” ഗാഥയുടെ കണ്ണുകൾ നിറഞ്ഞു ..

അമൃത ഗാഥയുടെ ചുമലുകളിൽ പിടിച്ച് അവൾക്ക് നേരെ നിർത്തി …

“കാത്തു ….ആരും ഒന്നും അറിയില്ല ..ഈ രഹസ്യം നമുക്കുള്ളിൽ മാത്രം നിൽക്കും ….നിനക്ക് വേറെയും വിവാഹം കഴിക്കാം ..അത് നിന്റെയിഷ്ടം പക്ഷെ ..ഞാൻ നിന്നെ തിരഞ്ഞെടുത്ത് കഴിഞ്ഞു …..എന്റെ ഡയാന ..അവളോട് ചോദിച്ചാണ് ഞാനീ തീരുമാനം എടുത്തത് …അവൾക്കും പൂർണ സമ്മതം …ഇനി നിന്റെ കൂടെ അഭ്പ്രായം അറിഞ്ഞാൽ മതി ..” നിന്റെ കോഴ്സ് കഴിഞ് നമുക്ക് മുംബൈക്ക് പോയി അവിടെ സുഖമായി ജീവിക്കാം ….” അമൃതയുടെ കണ്ണുകളിൽ അപേക്ഷയുടെ നിസ്സഹായത നിറഞ്ഞു നിന്നിരുന്നു ..

“അമ്മുവേച്ചി ..ഞാൻ ..ഞാൻ എനിക്കതിന് കഴിയുമോ ..”…ഗാഥ വിങ്ങി വിങ്ങി അവളോട് ചോദിച്ചു …

“കാത്തു …..ഞാൻ പറഞ്ഞല്ലോ ..എന്റെ ഡയാനക്ക് ശേഷം ഞാൻ നിന്നോളം വേറെ ആരെയും സ്നേഹിച്ചിട്ടില്ല …ഇന്നലെ രാത്രിയിൽ തന്നെ ഞാൻ നിൻറെ കരുതലും സ്നേഹവും അറിഞ്ഞതാണ് …ഇന്നലെ അതുലിന്റെ അടുത്ത് നീ എനിക്ക് വേണ്ടി വാദിച്ചപ്പോൾ എനിക്ക് അവളെയാണ് ഓര്മ വന്നത് …അപ്പോഴേ നിന്നെ എന്റെ മനസ്സിൽ കുടിയിരുത്തിയതാണ് “…അമൃത പറഞ്ഞു ..

ഗാഥക്ക് ഇനിയും താങ്ങുവാനായിരുന്നില്ല .അവൾ അമൃതയുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു ….. “അമ്മുവെച്ചിക്ക് എന്നെ അത്രക്കിഷ്ടമാരുന്നോ ….” അവൾ വിങ്ങി പൊട്ടി … അമൃത അവളുടെ മുഖത്തെ കൈയിലെടുത്ത് ആ ചുണ്ടുകളിൽ ഒരു മുതൽ നൽകി … “കരയാതെ ..കാത്തു …എന്റെ മുത്ത് കരയല്ലേ … “അവൾ ഗാഥയെ ആശ്വസിപ്പിച്ചു …. അവൾ തന്റെ മാലയൂരി ഗാഥക്ക് നൽകി … “കാത്തു ….ഈ മാല എന്റെ കഴുത്തിൽ അണിയൂ ….”.ഗാഥക്ക് അപ്പോഴും പൂർണ മനസ്സ് വന്നിരുന്നില്ല ..എന്തോ ഒരു കുറ്റ ബോധം അവളിൽ വന്നിരുന്നു …..എങ്കിലും അവൾ ആ മാല വാങ്ങി അമൃതയുടെ കഴുത്തിൽ അണിയിച്ചു … പുറകെ തന്നെ കുറച്ചു മുന്നേ ഗാഥയുടെ കൈയ്യിൽ നിന്നും വാങ്ങിയ മാല അവളുടെ കഴുത്തിലും അമൃത അണിയിച്ചു … “ഇനി ഈ പ്രസാദം എന്റെ നെറ്റിയിൽ ഇട്ട് താ ..”കയ്യിലുള്ള പ്രസാദം ഗാഥക്ക് നേരെ നീട്ടി അവൾ പറഞ്ഞു ….. അതിൽ നിന്നും അൽപ്പം സിന്ദൂരം എടുത്ത് അമൃതയുടെ സീമന്തരേഖയിൽ ചാർത്തി ഗാഥ …..

Leave a Reply

Your email address will not be published. Required fields are marked *