അന്ധകാരം – 1 12

അന്ധകാരം 1

Andhakaaram Part 1 | Author : RDX-M


ഒരു വലിയ കുഴിയിൽ ഇറങ്ങി ബസ്സ് ഒന്ന് ആടി ഉലഞ്ഞപോൾ ആണ് മഹി കണ്ണ് തുറക്കുന്നത്…

 

അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി…ബസിൽ ഇപ്പൊൾ ഉറങ്ങുന്നതിന് മുൻപ് കണ്ട അത്രയും ആളുകൾ ഒന്നും ഇല്ലായിരുന്നു…

 

ഒരുപാട് നിന്നിട്ട് ആണ് ഒരു സീറ്റ് തന്നെ കിട്ടിയത്….. നല്ല ക്ഷീണവും ഉണ്ടായിരുന്നു.നല്ലപോലെ ഒന്ന് മയങ്ങി പോയി…

 

ബസ് ഒന്നും കൂടി ഒരു ഗട്ടറിൽ വീണു കുലുങ്ങി…വണ്ടിയുടെ പോക്ക് കണ്ടാൽ തന്നെ മനസിലാവും റോഡ് വിട്ട് ഏതോ മൺപാതയിൽ കൂടി ആണ് ഇപ്പോഴത്തെ ബസിൻ്റെ യാത്ര….

 

അവൻ ബസിൻ്റെ വിൻ്റോയിൽ കൂടി പുറത്തെ കാഴ്ചകൾ നോക്കി കൊണ്ട് ഇരുന്നു….

 

നല്ല പോലെ ഇരുട്ടിയിട്ടുണ്ട്…എല്ലായിടത്തും ഇലട്രിക് പോസ്റ്റ് ഉണ്ട് എങ്കിലും എല്ലായിടത്തും വെളിച്ചം ഇല്ല…ചിലത് എല്ലാം മിന്നി മിന്നി കത്തുന്നുണ്ട്…

 

ആകെ ഇരുട്ട് നിറഞ്ഞ വഴികൾ…വഴിയോരങ്ങളിൽ വീടുകളും നന്നേ കുറവാണ്…വലിയ കടകൾ പോലും ഇതേവരെ വണ്ടിട്ടില്ല… ചെറിയ പെട്ടിക്കടകൾ മാത്രം… അത് ആണ് എങ്കിൽ അടഞ്ഞു കിടപ്പാണ്…ആകെ പേടിപ്പെടുത്തുന്ന അന്തരീക്ഷം…

 

മഴകോൾ ആണോ അതോ ഇനി ഇരുട്ടിയത് ആണോ എന്ന് അറിയില്ല…അല്ലെങ്കിലും ഉച്ചയ്ക്ക് ഉറങ്ങി വൈകിട്ട് എഴുന്നേൽക്കുന്ന ഏതു ഒരാളുടെയും അവസ്ഥ ഇത് തന്നെ ആയിരിക്കും…പോയ റിലെ തിരിച്ചു വരാൻ കുറച്ച് സമയം എടുക്കും….

 

അവൻ എന്തി വലിഞ്ഞു പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി ഏകദേശം ഒൻപതു അരയോളം അടുത്തിരുന്നു…

 

അവൻ്റെ ഉള്ള് ഒന്നു കാളി…

 

ദൈവമേ…. എട്ടര വരെ അങ്ങോട്ടേക്ക് ജീപ്പ് കാണൂ എന്ന് സാർ പ്രത്യേകം പറഞ്ഞത് ആണ്…ആകെ കുഴഞ്ഞല്ലോ…

 

രാവിലെ അവൻ അവൻ്റെ ബൈക്ക് എടുക്കാൻ നോക്കിയ നേരത്തെ അവൻ സ്വയം പഴിച്ചു… റോഡ് മധ്യേ വണ്ടി പണി തരും എന്ന് അവന് ഒട്ടും കരുതിയിരുന്നില്ല….

 

അവസാനം പണി ആയ വണ്ടി വർക്ക് ഷോപ്പിൽ കയറ്റി,കൂട്ടുകാരനെ വിളിച്ചു പറഞ്ഞ്…

 

പിന്നീട് ഒരു ഓട്ടോ വിളിച്ചു ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഉദ്ദേശിച്ച ബസ് കുറച്ച് മുൻപ് എടുത്തു കൊണ്ട് പോയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.… പിന്നിട് വന്ന ബസ്സ് ആകട്ടെ വന്നത് കുറച്ച് അധിതികം കഴിഞ്ഞ് ആണ്…

 

“ ഈശ്വര ബസ്സ് ഇറങ്ങിയാൽ എന്ത് ചെയ്യും…”

 

അവൻ ബസിലൂടെ പുറത്തേക്ക് നോക്കി…. കടകൾ കണ്ടത് എല്ലാം അടഞ്ഞു കിക്കുവാണ്….

 

ഇന്നത്തെ അത്താഴത്തിന് എന്ത് ചെയ്യും എന്ന് ഒരുപിടിയും കിട്ടുന്നില്ല… ഇപ്പൊൾ തന്നെ നല്ല വിശപ്പ് ഉണ്ട്.. ബാഗിൽ ഒരു പാക്കറ്റ് ചിപ്സ് ഇരിപ്പൊണ്ട്…. ഇനി അത് എങ്ങാനും കഴിച്ചു വിശപ്പ് മാറ്റം…

 

ഹാ…. ഇനി പറഞ്ഞിട്ട് കാര്യൊന്നുമില്ല വരുന്ന ഇടതു വച്ച് കാണാം… അവന് ബസിൽ ഇരുന്ന് ഒന്ന് നെടുവീർപ്പിട്ടു…

 

അപ്പോഴാണ് തൻ്റെ അടുത്ത് ഇരിക്കുന്ന ഒരു വൃദ്ധനെ മഹി കണ്ടത്… മഹി അയാളെ നോക്കിയപ്പോൾ അയാളും അവനെ നോക്കി…

 

അവൻ നോക്കി ചിരിച്ചതും അയാള് ഒരു ചിരിയോടെ അവനെ നോക്കി…

 

“ എവിടുന്നാ…മുൻപ് എങ്ങും കണ്ടിട്ടില്ലല്ലോ… “

 

അദ്ദേഹം അവനെ നോക്കി ഒരു അപരിചിതനെ കാണുന്ന രീതിയിൽ ചോദിച്ചു….

 

“ എൻ്റെ പേരു മഹി …ഞാൻ കുറച്ചു ദൂരെ നിന്ന, പട്ടണത്തിൽ നിന്ന് ആണ്.” മഹി അദ്ദേഹത്തെ നോക്കി പറഞ്ഞു…

 

“ ആഹാ…അങ്ങനെ പറ…പട്ടണത്തിൽ നിന്നോ. ഇവിടെ അങ്ങനെ അധികം പേർ ഒന്നും പട്ടണത്തില നിന്നും വാരാർ ഇല്ല…ആകെ ഉള്ളത് അവറാച്ചൻ മുതലാളിയുടെ മകൾ ആണ് …ആ കൊച്ചും പട്ടണത്തിൽ നിന്ന് ആണ് പഠിക്കുന്നെ…”

 

അയാള് ഒരു നഗര വാസിയെ കണ്ട ആകാംഷയോടെ പറഞ്ഞു….

 

“ എനിക്ക് അതൊന്നും അറിയില്ല ഞാൻ ഇന്ന് ആദ്യം ആയിട്ട് ആണ് ഇങ്ങോട്ടേക്കു… എനിക്ക് എവിടെ ഇരങ്ങേണ്ടത് എന്ന് പോലും അറിയില്ല…”

 

അവൻ മനസിലെ ഭാരം അയാളോട് പറഞ്ഞ്….

 

“ ഓ…ആട്ടെ മോനെ എവിടെ ആണ് ഇറങ്ങേണ്ടത്…അല്ല എന്താ ഈ ഗ്രാമത്തിലേക്ക് വന്നത് “….

 

അയാള് ചോധ്യരൂപതിൽ അവനെ നോക്കി….

 

“ ഞാന് ഇവിടെ ഉള്ള സ്കൂളിൽ ജോലിക്ക് വന്നത് ആണ് … അവിടെയുള്ള ഒരു അധ്യാപകൻ്റെ ഒഴിവിലേക്ക് ആണ്… കൂടാതെ എൻ്റെ ഒരു ബന്ധുവും ഇവിടെ ആണ് താമസം “….

 

അവൻ ചിരിയോടെ അയാളോട് പറഞ്ഞു…

 

അധ്യാപകൻ ആണ് എന്ന് പറഞ്ഞത് കൊണ്ട് അയാൾക്ക് മഹിയോടെ ഒരു ബഹുമാനം കലർന്ന സന്തോഷം പ്രകടിപ്പിച്ചു…

 

“ ആഹ…. ആണോ…. എൻ്റെ പേര് തോമസ്…കൃഷിക്കാരൻ ആണ്….ഞാൻ ഈ ഗ്രാമത്തിൻ്റെ അതിർത്തിൽ ആണ് താമസിക്കുന്നത്… ഞാനും ഭാര്യയും എവിടെയാ താമസം…”

 

അയാള് ചിരിച്ചുകൊണ്ട് പറഞ്ഞു.…മറുപടി ആയി അവനും…

 

അപ്പോഴേക്കും കൺടകർ തിരിഞ്ഞു നോക്കി അവനോട് അടുത്ത സ്റ്റോപ്പിൽ ആണ് ഇരങ്ങണ്ടെ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..

 

അത് കേട്ടതും അവൻ ബാഗ് എല്ലാം എടുത്ത് തയ്യാറായി കൊണ്ട് ഇരുന്നു…

 

“മോന് കുറച്ചു നേരത്തെ ഇരങ്ങികൂടയിരുന്നോ…ഈ രാത്രി തന്നേ ഇവിടെ ഇറങ്ങാൻ….”

 

അയാള് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്ന് ചുറ്റും നോക്കി അവൻ്റെ അടുത്ത് സ്വകാര്യം പറയും പോലെ പറഞ്ഞു….

 

“ അത് എന്തു പറ്റി…എന്തെങ്കിലും കുഴപ്പം ഉണ്ടോ…അവൻ ഇറങ്ങാൻ ആയി ബാഗ് നേരേ ആകുന്നതിന് ഇടയിൽ അയാളോട് ഒരു ചിരിയോടെ ചോദിച്ചു….”

 

“ രാത്രി ഇവിടെ അധികം ആരും ഇറങ്ങി നടക്കാറ് ഇല്ല ഈ ഗ്രാമത്തിൽ ഉള്ളവർ… പ്രതേകിച്ചു ഇന്ന്…മോന് ഇറങ്ങി എത്തേണ്ട ഇടതു പെട്ടന്ന് ചെല്ലാൻ നോക്ക്… വെട്ടം ഉള്ള വഴി നോക്കി പോയാൽ മതി…”

 

അയാള് എന്തോ ഓർമപ്പെടുത്തും പോലെ പറഞ്ഞു…

 

“അവനും അയാളെ നോക്കി സംശയത്തോടെ നോക്കി തലകുലുക്കി….”

 

അപ്പോഴേക്കും അവന് ഇറങ്ങേണ്ട സ്ഥലത്ത് എത്തിയിരുന്നു…

 

അവൻ ബാഗ് എല്ലാം ശെരി ആക്കി…ബസിൽ നിന്നും ഇറങ്ങി…

 

അവനോട് അയാള് ഇറങ്ങാൻ നേരം വീണ്ടും മുൻപ് പറഞ്ഞ കാര്യം പിന്നെയും ഓർമിപ്പിച്ചു…

 

അവൻ തലകുലുക്കി… മനസിലായി എന്ന രീതിയിൽ…..

 

ബസ്സ് നീങ്ങിയതും ബസിൽ ഇരുന്ന ആളുകൾ എല്ലാവരും പിറകിലെ ഗ്ലാസിൽ കൂടി അവനെ നോകും പോലെ അവന് തോന്നി…. അവരുടെ മുഖഭാവം ഒന്നും വ്യക്തമല്ല…ആരാണ് എന്ന് അറിയില്ല എങ്കിൽ കൂടി അവൻ അവരെ നോക്കി ചിരിച്ചു….

 

ബസ്സ് അങ്ങു ദൂരെ മറഞ്ഞതും അവൻ ചുറ്റും നോക്കി..അടുത്ത് എങ്ങും ഒരു വീട് പോലും ഇല്ല…ദൂരെ ആയി ഒരു കട കാണുന്നുണ്ട്… പക്ഷേ അത് അടച്ച് ഇട്ടിരിക്കുക ആണ് എന്ന് മനസ്സിലാക്കി… അതിൻ്റെ തൊട്ട് അടുത്ത് ആയി ഒരു പോസ്റ്റ് ഉളളത് കൊണ്ട് വെളിച്ചം ഉണ്ട്…

 

അവൻ കയ്യിൽ നിന്നും ഫോൺ എടുത്ത് ആരെയോ വിളിച്ചു…. ബെൽ ഉണ്ട് എങ്കിലും കോൾ എടുക്കുന്നില്ല… മുഴുവൻ അടിച്ചു തീർന്നിട്ടും ആരും എടുത്തില്ല…

Leave a Reply

Your email address will not be published. Required fields are marked *