അന്ധകാരം – 1 12

 

വീണ്ടും വിളിക്കാൻ തുടങ്ങിയതും അവൻറെ മനസ് അവനെ അതിൽ നിന്നും വിലക്കി… രാത്രി ആയി എത്തേണ്ട സ്ഥലം കുറച്ച് അധികം പോകണം… ഈ രാത്രിയിൽ വിളിച്ചു എഴുന്നേൽപ്പിച്ചൽ അവർക്ക് അതൊരു ബുദ്ധിമുട്ട് ആകും..അത് ശെരി ആണ് എന്ന് തോന്നി…

 

അവൻ കയ്യിൽ ഇരുന്ന് ഫോൺ പോകേറ്റിലേക്ക് തിരുകി…

 

ഇനി ഇപ്പൊ നേരം വെളുക്കും വരെ അവിടെ ആ കടത്തിണ്ണയിൽ ഇരിക്കനെ പറ്റൂ…

 

അവൻ അങ്ങോട്ടേക്ക് നടന്നു… കണ്ടാൽ അത്യാവശ്യം വലിയ കട തന്നെ ആണ്… ആദ്യം ആയി ആണ് ഇവിടെ ഇത്രെയും വലിയ കട കാണുന്നത്…. അത്യാവശ്യം വലിപ്പവും ഉണ്ട്…ചവറുകൾ ഒന്നും കാണുന്നില്ല..നല്ല വൃത്തി…ഭിത്തിക്ക് ഒരു വശത്ത് ഒഴിഞ്ഞ സോഡ കുപ്പികൾ അടുക്കി വച്ചിരിക്കുന്നു…

 

ഇന്ന് ഇനി അതിൻ്റെ തിണ്ണയിൽ കിടക്കാം…വല്ലോ പാമ്പോ മറ്റോ വരുമോ എന്തൊ… കടിക്കുമോ എന്ന് പേടി വേറെയും…

 

അവൻ ഒരു നെടുവീർപ്പോടെ ബാഗ് ആ കടത്തിണ്ണയിൽ വച്ചു….ഒരാൾക്ക് കിടക്കാൻ ഉള്ള വീതി ഉണ്ട് ആ തിണ്ണക്ക്…

 

അവൻ അവിടെ നിവർന്ന് ഇരുന്നു…അപ്പൊൾ ആണ് അവൻ ശ്രദ്ധിക്കുന്നത് ഇതുവരെ ആ ബസ്സ് പോയത് അല്ലാതെ വേറെ ഒരു വണ്ടിയും അവൻ കണ്ടിട്ടില്ല…ചിലപ്പോൾ ആ ബസ് ആയിക്കും അന്നത്തെ അവസാനത്തെ വണ്ടി….

 

അവൻ നേരെ നോക്കി വിജനം ആയി കിടക്കുന്ന മൺപാത…

 

മുഴുവൻ ചീവിടിൻ്റെയും കിളികളുടെയും കരച്ചിൽ മാത്രമേ ഉള്ളൂ…ഇടക്ക് ഇടെ എങ്ങോ നായ ഓരി ഇടുന്നുണ്ട്… റോഡിൻ്റെ വശത്ത് ചില ഇടങ്ങളിൽ വലിയ പൊന്തകാടുകൾ ഉണ്ട്…വല്ലാത്ത പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം…കൂടാതെ ഒരുക്കത്തെ കൊതുകും…

 

അവൻ അവിടുത്തെ തിണയിലേക്ക് കയ്യിൽ കരുതിയിരുന്ന കൊതുക് തിരി കത്തിച്ച് വച്ചു…..

 

അവൻ ബസിൽ കണ്ട് അയാള് പറഞ്ഞത് അവൻ്റെ ഓർമയിലേക്ക് ഓടി വന്നു….

 

ഏയ്….അങ്ങനെ ഒന്നും ഇല്ല…അവൻ തല കുടഞ്ഞു….

 

ഞാൻ പലതും കേട്ടിരിക്കുന്നു…. എല്ലാം ഓരോരുത്തരുടെ ചിന്തകള് മാത്രം ആയിരിക്കും…

 

അല്ലങ്കിൽ തന്നെ ഇങ്ങനെ ഉള്ള ഗ്രാമങ്ങളിൽ ഏതെങ്കിലും ഒരു പേടിപ്പെടുത്തുന്ന കഥ ഉണ്ടാകും ..ഈ കഥകൾ ഉണ്ടാകുന്നത് നാടിലെ ആസ്ഥാന കള്ളവെടിവെപ്പുകാർ ആയിരിക്കും…

 

കുറെ വര്ഷങ്ങള്ക്ക് ശേഷം ആണ് ഈ ഗ്രാമത്തിലേക്ക് തിരിച്ചു കാൽ എടുത്ത് വയ്ക്കുന്നത്… ചെറുപ്പത്തിൽ ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു…

 

പത്താം ക്ലാസ് കഴിഞ്ഞതോടെ ഇങ്ങോട്ട് ഇതുവരെ വന്നിട്ടില്ല…ഇപ്പോൾ ഒരുപാട് വർഷങ്ങൾ ആയിരിക്കുന്നു… ഗ്രാമം നല്ലപോലെ മാറിയിരിക്കുന്നു….

 

മൂന്ന് ദിവസം കഴിഞ്ഞാൽ ജോലിക്ക് കയരേണ്ടത് ആണ്… അമ്മയുടെ നിർബന്ധം ആണ് ഇന്ന് തന്നെ ഇവിടെ എത്തിയത് ….

 

അവൻ്റെ ചുണ്ടിൽ എന്തോ നേടാൻ ഉള്ള ഒരു പുഞ്ചിരി വിരിഞ്ഞു….

 

നാളെ രാവിലെ തന്നെ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്…ആദ്യം എത്തേണ്ട ഇടത്ത് ആദ്യം എത്തണം.…. അവൻ അവൻ്റെ ബാഗ് തലയിണ ആയി വച്ച് കിടന്നു….യാത്ര ക്ഷീണത്തിൽ അവൻ്റെ കണ്ണുകൾ അടയ്യാൻ തുടങ്ങി…പതിയെ ഒരു വലിയ ഉറക്കത്തിലേക്ക് ആവന് പോകാൻ തുടങ്ങി….

 

. . .

 

രഘു എന്നത്തേയും പോലെ തൻ്റെ പതീവ് മദ്യ സേവ കഴിഞ്ഞ് ആടി ആടി തൻ്റെ വീട്ടിലേക്ക് പോയികൊണ്ട് ഇരിക്കുകയായിരുന്നു.

 

എത്ര ഉളളിൽ ചെന്നാലും രാവും പകലും ആളുകളെ പോലും തിരിച്ചു അറിയുന്ന രഘുവിൻ്റെ കഴിവ് നാട്ടിൽ എങ്ങും പാട്ട് ആണ്…അയാളുടെ കൈയുടെ കരുത്തിൽ പേടി ഇല്ലാത്ത ഒരാള് പോലും ഇന്ന് ആ നാട്ടിൽ ഇല്ല എന്ന് തന്നെ പറയാം..

 

അയാള് ആടി ആടി മൺപാത്തിലൂടെ മുന്നോട്ട് നീങ്ങാൻ തുടങ്ങി… അയാള് നടക്കുന്നതിന് ഒപ്പം ഒരു വശത്തെ പൊന്തക്കാട്ടിൽ നിന്നും ചില ശബ്ദങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു…

 

അയാള് അതു ശ്രദ്ധിച്ചു… എന്നാല് പോന്ത കാടിന് ഉളളിൽ എന്താണ് ഉള്ളത് കാണാൻ അയാളുടെ മദ്യം അതിനു അനുവദിച്ചില്ല….

 

അങ്ങ് ദൂരെ ദൂരെ ഓരോ നായിക്കൾ ഓരി ഇടാൻ തുടങ്ങി…കൂടെ അതിന് പിന്നാലെ എന്നപോലെ ബാക്കി നായകളുടെ ശബ്ദവും…

 

പതിവിന് വിപരീതമായി ഇന്ന് നായകളുടെ ഓരിയിടൽ ഇന്ന് അധികം ആണല്ലോ അയാൾക്ക് തോന്നി…

 

പെട്ടന്ന് അയാളുടെ ചിന്തകളെ കീറി മുറിച്ച് അയാളുടെ മുന്നിലേക്ക് ഒരു കറുത്ത പേടി തോന്നുന്ന രൂപത്തിൽ ഉള്ള നായ് ചാടി വീണു….

 

അതു അയാളെ കണ്ട് കുരച്ചിട്ട് ആകാശത്തിലേക്ക് നോക്കി ഓരിയിട്ടു….

 

“ നാശം….” അയാള് മുന്നിൽ നിന്നും ഓരിയിടുന്ന ഒരു നായെ നോക്കി കല്ല് എടുത്ത് എറിഞ്ഞു…

 

ആ നായ അയാളെ നോക്കി ഒന്ന് മുരണ്ടു…അതിനു ശേഷം പൊന്ത കാടിനു ഉള്ളിലേക്ക് ഓടി മറഞ്ഞു …

 

അയാൾക്ക് ഉളളിൽ ചെറുതായി പേടി തോന്നി… എന്നാല് മദ്യത്തിൻ്റെ പുറത്തെ ധൈര്യത്തിൽ അയാള് മുന്നോട്ടേക്ക് നടന്നു…

 

അയാൾ മുന്നിൽ നടക്കുന്ന ഒന്നര കിലോമീറ്റർ നീളമുള്ള തോട്ടുവരമ്പിനോട് ചേർന്ന് ഇരുവശത്തും വരിവരിയായി തല ഉയർത്തി നിൽക്കുന്ന വലിയ പനകൾ നിറ നിരയായി നിൽക്കുന്നുണ്ട്…

 

എന്നും ഒറ്റക്ക് നടന്നു പോകുന്ന ഒരു വഴി ആണ് എന്ന് ഇന്ന് തോന്നുന്നില്ല… ആകെ ഒരു മാറ്റം പോലെ….വല്ലാത്ത ഒരു അന്തരീക്ഷം

 

ഉള്ളിലെ ഭയം നിമിത്തം അയാൾ നടത്തത്തിന്റെ വേഗത കൂട്ടി. ചെറിയ നിലാവെളിച്ചത്തിൽ വഴിയരികിൽ നിൽക്കുന്ന പനകൾക്കും പൊന്തകാടിനും ഒരു ഭീകരരൂപം കൈവന്നതുപോലെ തോന്നിച്ചു.

 

ആ നേരത്തു തന്നെയാണ് പാടത്തെ പാഴ്ച്ചെടികൾക്കുള്ളിൽ നിന്ന് ഒരു കുറുക്കന്റെ ഓരിയിടലുയർന്നത്. അതിനു മറുപടിയെന്നോണം നാലുഭാഗത്തു നിന്നും അസംഖ്യം കുറുക്കൻമാരുടെ

ഓരിയിടലുമുയർന്നു. അതുകൂടി കേട്ടതോടെ അയാളുടെ

ഹൃദയമിടിപ്പ് മൂന്ന് മടങ്ങ് ആയി കൂടി. മുന്നോട്ടുള്ള ധൃതിപിടിച്ച നടത്തം ചെറിയൊരു ഓട്ടമായി മാറി.

 

കുറേകൂടി മുമ്പോട്ട് പോയാൽ പാടത്തിന്റെ ഇരുവശത്തുമുളള കരകളിൽ വീടുകളുണ്ട്. ദൂരെയുള്ള ആ വീടുകളിൽ മങ്ങികത്തുന്ന വെളിച്ചം അയാൾക്ക് കാണാം. ആദ്യം കാണുന്ന വീട് ചന്ദ്രൻ്റെ ആണ്…

 

എങ്ങനെയെങ്കിലും അവിടെയെത്തിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയിൽ മുന്നോട്ട കുതിക്കവേ പെട്ടെന്നാണ് ദൂരെയായി അയാളാ കാഴ്ച്ച കണ്ടത്….

 

മുൻപിൽ നിൽക്കുന്ന പോസ്റ്റിൽ നിന്നും ഒരു വല്ലാത്ത ശബ്ദത്തോടെ തീ തെറിച്ചു….

 

ഒരേ സമയം ദൂരെ തെളിഞ്ഞു കണ്ടിരുന്ന വീടുകളിലെ വൈദ്യുത വെളിച്ചങ്ങൾ ഒരേസമയം പെട്ടെന്ന് അണഞ്ഞു…അയാളുടെ മുന്നില് നിന്നിരുന്ന പോസ്റ്റുകളുടെ അടക്കം എല്ലാ ലൈറ്റും നിശ്ചലം ആയി….

 

അതോടെ ദിക്കറിയാതെ ഒരു ശൂന്യത

അയാളെ ബാധിച്ചു.അതോട് കൂടി ചുറ്റുഭാഗത്തു നിന്നും കുറുക്കൻമാരുടെ നിർത്താതെയുള്ള ഓരിയിടൽ ഉച്ചസ്ഥായിലായി. അയാളുടെ ഹൃദയമിടിപ്പ് വീണ്ടും കൂടി.

Leave a Reply

Your email address will not be published. Required fields are marked *