അന്നയുടെ ജോർജ് – 1 6

അന്നയുടെ ജോർജ് – 1

Annayude George | Author : Garuda


ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കുറുപ്പം തോട്ടിലെ ചെറിയ പട്ടണത്തിലെ
കച്ചവടക്കാർക്ക് ചാകരയാണ്‌. സംസ്ഥാന കോളേജ് കലോത്സവം നടക്കുകയാണവിടെ. നിറയെ മത്സരാർത്തികളും വിദ്യാര്ഥികളും കാണികളും കൊണ്ട് ക്യാമ്പസ്‌ നിറഞ്ഞിട്ടുണ്ട്. എങ്ങും ആളുകൾ തിക്കും തിരക്കും കൂട്ടുന്നത് കാണാം.

അതിഥികളെ വരവേൽക്കാൻ കെട്ടിയ തോരണങ്ങൾക്കിടയിൽ ഐസ്, ബുക്ക്‌, ചായക്കട തുടങ്ങിയ കച്ചവടക്കാരും ഉണ്ട്. കടയിലൊക്കെ നല്ല തിരക്കാണ്. സ്റ്റേജിൽ നിന്നും വരുന്ന പാട്ടിന്റെയും നൃത്ത സംഗീതങ്ങളുടെയും ശബ്ദങ്ങൾ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നു.. മത്സരാർത്തികൾക്കും കോളേജ് അംഗങ്ങൾക്കുമുള്ള പാചകം റെഡി ആയികൊണ്ടിരിക്കുന്നു.

റേഷൻ അരിയും സാമ്പാറും ഉപ്പേരിയും എണ്ണയിൽ കിടന്നു നീരാടുന്ന പപ്പടവും തയാറാകുന്നതും നോക്കി ഇപ്പോഴേ പാത്രവും പിടിച്ചു നിൽക്കുന്നവർ നാട്ടിലെ കിഴവൻമ്മാർ വരെയുണ്ടെന്നത് ഒരു സത്യം മാത്രം.🤭 മത്സരത്തിന്നുള്ള വസ്ത്രങ്ങൾ അണിഞ്ഞു വിദ്യാർഥികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. മറുവശത്തു കുറച്ചു മുറികളിലായി മേക്കപ്പ് ഇടലും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യലും.

ഇതിനു മാറ്റുകൂട്ടനായി നാട്ടിലെ വായി നോക്കികൾ വേറെയും. മൈതാനത്തെ പാർക് ചെയ്ത വാഹനങ്ങൾക്കിടയിൽ നിന്നും സിഗരറ്റ് വലിച്ചു ഇരിക്കുകയാണ് നായകനും രണ്ടു കൂട്ടുകാരും. അവരുടെയും നോട്ടം പെൺകുട്ടികളിലാണ്.

ജോർജ് എന്നാണ് അവന്റെ പേര്. പെണ്ണിന്റെ പിന്നാലെ നടക്കുന്നത് ജോർജിനു ഇഷ്ടമല്ല. സുന്ദരികളായ പെൺകുട്ടികൾ അവനെ നോക്കി കമന്റ്‌ അടിച്ചു പോകുന്നത് കണ്ട് ഒപ്പമുള്ള സുഹൃത്ത് വിഷ്ണു…

വിഷ്ണു.. Da എനിക്ക് പോകുന്നതിനു മുൻപ് ഒന്ന് ഇവിടുന്നു സെറ്റ് ആകണം.

അപ്പോൾ മറ്റേ സുഹൃത്ത്‌ സ്വരൂപ്‌..

സ്വരൂപ്‌… അതേടാ അളിയാ എനിക്കും വേണം.
അല്ല അളിയാ നിനക്ക് വേണ്ടേ ഒരെണ്ണം.

ജോർജ്.. ഓഹ് ഇനിയതിന്റെ ഒരു കുറവുടെ ഒള്ളു. എങ്ങനെയെങ്കിലും (പോക്കറ്റിൽ നിന്നും ചെറിയ മദ്യ കുപ്പി എടുത്തു കൊണ്ട് ) എന്റെ പാട്ടൊന്നു കഴിഞ്ഞു ഇതൊന്നു തീർക്കണം. അല്ലാതെ പെണ്ണ് പിടക്കോഴി.. ഹൂ ഹും.

സ്വരൂപ്‌.. അതെന്തായാലും നന്നായി നിന്റെ പാട്ടുകൊണ്ടെങ്കിലും ഇങ്ങോട്ട് വരാൻ പറ്റിയല്ലോ.

വിഷ്ണു… നിന്റേതു ഇനി എപ്പോഴാ..

സ്വരൂപ്‌.. എപ്പോഴായാലും കുഴപ്പമില്ല. ഏറ്റവും അവസാനം നമ്മളിടുന്നു പോവുകയുള്ളൂ..

ജോർജ്.. ഇത് കഴിഞ്ഞാൽ ഉടനെ പോകും. വീട്ടിലെ പെങ്ങളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.

പെട്ടന്ന് ഒരു സുന്ദരിയായ പെൺകുട്ടി മത്സരത്തിനുള്ള ഡ്രെസ്സും ഇട്ടോണ്ട് അവരുടെ മുൻപിൽ കൂടി ദൃധിയിൽ നടന്നു പോകുന്നു.
അന്നേ ഒന്ന് വേഗം വാടി സാറ് കുറെ നേരമായി വിളിക്കുന്നു. അങ്ങനെ എന്തൊക്കെയോ അവർ പറയുന്നുണ്ടായിരുന്നു.

അങ്ങനെ നമ്മുടെ മൂവർ സംഘം സ്റ്റേജിലേക്ക് നടന്നു. ഒരു സ്റ്റേജിന്റെ മുമ്പിൽ അവർ ഇരുന്നു. നേരത്തെ കണ്ട പെൺകുട്ടി അവിടെ നൃതത്തിനായി തയ്യാറായി നിൽക്കുന്നു.
സ്റ്റേജിൽ അനൗൺസ്‌മെന്റ് വന്നു. അടുത്തതായി തിരുവല്ല സെന്റ് തെരേസ കോളേജിൽ നിന്നും അന്ന പി ഭരതനാട്യം.

സ്വരൂപ്‌.. ഇത് നമ്മൾ നേരത്തെ കണ്ട കുട്ടിയല്ലേ.

വിഷ്ണു.. ഞാനും അതാ നോക്കണേ. അവൻ തന്റെ മുന്നിലുള്ള കുട്ടിയെ നോക്കികൊണ്ട്‌ പറഞ്ഞു.

ജോർജ്.. നിങ്ങൾ നോക്കിയത് മതി. പരിപാടി കാണാൻ നോക്ക്.

സ്റ്റേജിൽ ഗാനം മുഴങ്ങി. നൃത്തം ആരംഭിച്ചു. ഓരോ ചുവടുകളും വളരെ ലാഘവത്തോടെ അവൾ കളിക്കുന്നു. മൂവർ സംഘം നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്. അവളുടെ ഗഭീരമായ നൃത്തം എല്ലാവരെയും എണീപ്പിച്ചു കയ്യടിപ്പിച്ചു.

സ്വരൂപ്‌.. ഞാൻ ആദ്യമായിട്ടാ ഇങ്ങനത്തെ പരിപാടി ഫുൾ ഇരുന്നു കാണുന്നത്.

വിഷ്ണു.. ഞാനും ആദ്യമായിട്ടാ. ഇതിനു ഇത്രെയും ഭംഗി ഉണ്ടായിരുന്നോ. തൊട്ടു മുമ്പിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു.

ജോർജ് വാ നമുക്ക് നമ്മുടെ സ്റ്റേജിലേക്കി പോകാം

വിഷ്ണു… ഇഷ്ടപെടാത്ത രീതിയിൽ. കുറച്ചു കഴിഞ്ഞു പോയാൽ പോരെ..

ജോർജ്.. പോരാ. ഇനി വൈകിയാൽ നീ പുതിയ ഹെഡ്സെറ്റ് വാങ്ങും.

സ്വരൂപ്‌.. ചിരിക്കുന്നു.

മൂവരും നടന്നു നീങ്ങുമ്പോൾ അന്നയും അവളുടെ കൂട്ടുകാരിയും നടന്നു വരുന്നത് കണ്ടു.

സ്വരൂപ്‌.. Da അത് അവരല്ലേ നമുക്കൊന്ന് congrats പറഞ്ഞിട്ട് വരാം.

ജോർജ്.. നീ വന്നെടാ കോപ്പ്. നിനക്കൊന്നും വേറെ പണിയില്ലേ

സ്വരൂപ്‌… അതില്ലാത്തത് കൊണ്ടാണല്ലോ ഇങ്ങോട്ട് വന്നത്.

വിഷ്ണു.. പെൺകുട്ടികളെ നോക്കുന്നതിനിടയിൽ. ശരിയാ ഒന്ന് കണ്ടേക്കാം.

മൂവരും അവരുടെ അടുത്തേക്ക് പോകുന്നു.

അടുത്ത് കണ്ടപ്പോഴാണ് അവളുടെ സൗന്ദര്യം അവർക്കു മനസിലായത്. തിളങ്ങുന്ന കണ്ണുകൾ. തത്തമ്മ ചുണ്ടുകൾ.
അവർ അവരുടെ മുമ്പിൽ ചെന്ന് നിന്നു.

സ്വരൂപ്‌.. എസ്ക്യൂസ്‌മേ പരിപാടി നല്ല സൂപ്പർ ആയിരുന്നുട്ടോ. എ

അന്ന.. സന്തോഷത്തോടെ. താങ്ക്സ്.

സ്വരൂപ്‌.. എന്താ കുട്ടീടെ പേര്.

അന്ന.. അന്ന.

അവളുടെ കൂട്ടുകാരി ഇടയ്ക്കിടയ്ക്ക് ജോർജിനെ നോക്കുന്നുണ്ടായിരുന്നു.

വിഷ്ണു.. ആദ്യമായിട്ടാ ഒരു നൃത്തം ഫുൾ ഇരുന്ന് കാണുന്നെ.

അന്ന.. ആണോ ഓക്കേ താങ്ക്സ്..

സ്വരൂപ്‌.. ഏത് കോളേജിലാ

അന്ന.. തിരുവല്ല സെന്റ് തെരേസ.

ഇതൊന്നും ശ്രദ്ദിക്കാത്ത ഇരിക്കുന്ന ജോർജ് നെ ഇടക്ക് നോക്കുന്നു.
അന്ന.. ഞങ്ങൾ പോട്ടെ ഏട്ടാ. നല്ല Tired ആണ്.

വിഷ്ണു.. ഓഹ് അതിനെന്താ..

അവർ പോകുന്നു.
പോകുന്നതിനിടയിൽ കൂട്ടുകാരി അന്നയോടു.
എന്ത് ഭംഗിയാ അവനെ കാണാൻ.

അന്ന.. നീ തുടങ്ങിയോ പെണ്ണെ..

കൂട്ടുകാരി.. അതല്ലെടീ നമ്മുടെ കോളേജിൽ ഇതുപോലെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ. എന്റെ മാതാവേ.

അന്ന.. De മോളെ. വെറും വായി നോക്കികളാ എല്ലാവരും. നീ വന്നേ.
അവർ വേഗത്തിൽ പോകുന്നു.

കുറച്ചപ്പുറത്തു ഇവർ വരുന്നതും നോക്കി നിൽക്കുകയായിരുന്നു മറ്റു കോളേജിലെ സീനിയർ ആൺകുട്ടികൾ.

ഇത് കണ്ട അന്ന കൂറ്റകാരിയോട്…
കണ്ടോ അടുത്തത്. ഞാൻ പറഞ്ഞില്ലേ.

കൂട്ടുകാരി.. De ഇതൊക്കെ ഒരു രസമല്ലേ. അതൊക്കെ അതിന്റെതായ രീതിയിൽ എടുക്കണം.

അന്ന.. ഹോ ഇങ്ങനൊരു പെണ്ണ്. ങും നീ വാ

അവരുടെ അടുത്തെത്തിയപ്പോൾ ബോയ്സ് കൈ കാണിച്ചു നിൽക്കാൻ പറഞ്ഞു.
അന്നയും കൂട്ടുകാരിയും അവിടെ നിന്നു എന്തെ എന്ന് ചോദിച്ചു.

നല്ല ഡാൻസ് ആയിരുന്നുട്ടോ. കുട്ടീടെ പേരെന്താ?
അന്ന.. അന്ന.. ഏട്ടാ നല്ല ക്ഷീണമുണ്ട് പൊയ്ക്കോട്ടേ.

അയാൾ.. അതെന്താ പെട്ടെന്നു. അയാൾ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

അന്നയും കൂട്ടുകാരിയും പേടിച്ചു.

അയാൾ.. എന്റെ അന്നേ ഉള്ളത് പറയാമല്ലോ. എനിക്ക് തന്നെ ഇഷ്ടപ്പെട്ടു. വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ പറയാനാ എനിക്കിഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *