അന്നയുടെ ജോർജ് – 1 8

വിഷ്ണു… ഇഷ്ടപെടാത്ത രീതിയിൽ. കുറച്ചു കഴിഞ്ഞു പോയാൽ പോരെ..

ജോർജ്.. പോരാ. ഇനി വൈകിയാൽ നീ പുതിയ ഹെഡ്സെറ്റ് വാങ്ങും.

സ്വരൂപ്‌.. ചിരിക്കുന്നു.

മൂവരും നടന്നു നീങ്ങുമ്പോൾ അന്നയും അവളുടെ കൂട്ടുകാരിയും നടന്നു വരുന്നത് കണ്ടു.

സ്വരൂപ്‌.. Da അത് അവരല്ലേ നമുക്കൊന്ന് congrats പറഞ്ഞിട്ട് വരാം.

ജോർജ്.. നീ വന്നെടാ കോപ്പ്. നിനക്കൊന്നും വേറെ പണിയില്ലേ

സ്വരൂപ്‌… അതില്ലാത്തത് കൊണ്ടാണല്ലോ ഇങ്ങോട്ട് വന്നത്.

വിഷ്ണു.. പെൺകുട്ടികളെ നോക്കുന്നതിനിടയിൽ. ശരിയാ ഒന്ന് കണ്ടേക്കാം.

മൂവരും അവരുടെ അടുത്തേക്ക് പോകുന്നു.

അടുത്ത് കണ്ടപ്പോഴാണ് അവളുടെ സൗന്ദര്യം അവർക്കു മനസിലായത്. തിളങ്ങുന്ന കണ്ണുകൾ. തത്തമ്മ ചുണ്ടുകൾ.
അവർ അവരുടെ മുമ്പിൽ ചെന്ന് നിന്നു.

സ്വരൂപ്‌.. എസ്ക്യൂസ്‌മേ പരിപാടി നല്ല സൂപ്പർ ആയിരുന്നുട്ടോ. എ

അന്ന.. സന്തോഷത്തോടെ. താങ്ക്സ്.

സ്വരൂപ്‌.. എന്താ കുട്ടീടെ പേര്.

അന്ന.. അന്ന.

അവളുടെ കൂട്ടുകാരി ഇടയ്ക്കിടയ്ക്ക് ജോർജിനെ നോക്കുന്നുണ്ടായിരുന്നു.

വിഷ്ണു.. ആദ്യമായിട്ടാ ഒരു നൃത്തം ഫുൾ ഇരുന്ന് കാണുന്നെ.

അന്ന.. ആണോ ഓക്കേ താങ്ക്സ്..

സ്വരൂപ്‌.. ഏത് കോളേജിലാ

അന്ന.. തിരുവല്ല സെന്റ് തെരേസ.

ഇതൊന്നും ശ്രദ്ദിക്കാത്ത ഇരിക്കുന്ന ജോർജ് നെ ഇടക്ക് നോക്കുന്നു.
അന്ന.. ഞങ്ങൾ പോട്ടെ ഏട്ടാ. നല്ല Tired ആണ്.

വിഷ്ണു.. ഓഹ് അതിനെന്താ..

അവർ പോകുന്നു.
പോകുന്നതിനിടയിൽ കൂട്ടുകാരി അന്നയോടു.
എന്ത് ഭംഗിയാ അവനെ കാണാൻ.

അന്ന.. നീ തുടങ്ങിയോ പെണ്ണെ..

കൂട്ടുകാരി.. അതല്ലെടീ നമ്മുടെ കോളേജിൽ ഇതുപോലെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ. എന്റെ മാതാവേ.

അന്ന.. De മോളെ. വെറും വായി നോക്കികളാ എല്ലാവരും. നീ വന്നേ.
അവർ വേഗത്തിൽ പോകുന്നു.

കുറച്ചപ്പുറത്തു ഇവർ വരുന്നതും നോക്കി നിൽക്കുകയായിരുന്നു മറ്റു കോളേജിലെ സീനിയർ ആൺകുട്ടികൾ.

ഇത് കണ്ട അന്ന കൂറ്റകാരിയോട്…
കണ്ടോ അടുത്തത്. ഞാൻ പറഞ്ഞില്ലേ.

കൂട്ടുകാരി.. De ഇതൊക്കെ ഒരു രസമല്ലേ. അതൊക്കെ അതിന്റെതായ രീതിയിൽ എടുക്കണം.

അന്ന.. ഹോ ഇങ്ങനൊരു പെണ്ണ്. ങും നീ വാ

അവരുടെ അടുത്തെത്തിയപ്പോൾ ബോയ്സ് കൈ കാണിച്ചു നിൽക്കാൻ പറഞ്ഞു.
അന്നയും കൂട്ടുകാരിയും അവിടെ നിന്നു എന്തെ എന്ന് ചോദിച്ചു.

നല്ല ഡാൻസ് ആയിരുന്നുട്ടോ. കുട്ടീടെ പേരെന്താ?
അന്ന.. അന്ന.. ഏട്ടാ നല്ല ക്ഷീണമുണ്ട് പൊയ്ക്കോട്ടേ.

അയാൾ.. അതെന്താ പെട്ടെന്നു. അയാൾ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

അന്നയും കൂട്ടുകാരിയും പേടിച്ചു.

അയാൾ.. എന്റെ അന്നേ ഉള്ളത് പറയാമല്ലോ. എനിക്ക് തന്നെ ഇഷ്ടപ്പെട്ടു. വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ പറയാനാ എനിക്കിഷ്ടം.

അന്ന.. ലാഘവത്തോടെ അയാളോട് പറഞ്ഞു. എനിക്കും അതുതന്നെയാ പെട്ടെന്ന് കാര്യങ്ങൾ പറയണം. സൊ ഏട്ടാ എനിക്കിങ്ങനെ പ്രേമം കാര്യങ്ങളൊന്നും ഇഷ്ടമല്ല. Sorry.

അയാൾ.. മോളെ നിനക്ക് എന്നെ അറിയില്ല. നീ ഇത് പറയുന്നോ. അതോ ഞാൻ പറയിപ്പിക്കണോ.

കുറച്ചു ദേഷ്യത്തോടെ അയാൾ അത് പറഞ്ഞപ്പോൾ അന്നയും കൂട്ടുകാരിയും ഒന്ന് പേടിച്ചു.

അയാൾ.. ഒന്ന് വേഗം പറ കൊച്ചേ എനിക്ക് കേൾക്കാൻ ധൃതി ആയി.

പെട്ടെന്ന് പുറകിൽ നിന്നും ജോർജിന്റെ ശബ്ദം. ഞാൻ പറഞ്ഞാൽ മതിയോ ചേട്ടാ.

ഒരു അമ്പരപ്പോടെ എല്ലാവരും അങ്ങോട്ട്‌ നോക്കി. അന്നയുടെ മുഖത്തു വീണ്ടും പേടി വന്നു.
അയാൾ.. നീയെതാടാ..

ജോർജ്.. അതെന്തെങ്കിലും ആയിക്കോട്ടെ ചേട്ടന് ഇപ്പോൾ എന്താ പ്രശ്നം.

അയാൾ.. Da മൈ.. നീ ഇതിൽ ഇടപെടേണ്ട. നല്ല രീതിയിൽ ഇവിടുന്നു പോണെങ്കിൽ വേഗം പോകാൻ നോക്ക്.
അത് പറഞ്ഞപ്പോൾ അയാളുടെ ഒപ്പമുള്ളവർ ജോർജിന്റ നേരെ തിരിഞ്ഞു.

ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുകയാണ് അന്ന.
അവൻ തെറി വിളിച്ചപ്പോൾ ജോർജിന്റെ സ്വഭാവം പതിയെ മാറി. ചിരിച്ചുകൊണ്ടിരുന്ന അവൻ മുഖം കനപ്പിച്ചു. പോക്കറ്റിൽ നിന്നും മദ്യം എടുത്തു. കുറച്ചു കുടിച്ചു.

ട്ടെ ഒരു അടിപൊട്ടി. പിന്നെ കണ്ടത് ജോർജിന്റെ അടികൊണ്ട് അയാൾ വീഴുന്നതാണ്.
ഇത് കണ്ടു മറ്റുള്ളവരൊക്കെ പേടിച്ചു അവിടെ നിന്നും പോയി.

Leave a Reply

Your email address will not be published. Required fields are marked *