അന്നയുടെ ജോർജ് – 2 10

അന്നയുടെ ജോർജ് 2

Annayude George Part 2 | Author : Garuda

[ Previous Part ] [ www.kambi.pw ]


 

സ്റ്റേജിലേക്ക് നടക്കുമ്പോൾ അവൻ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു. അവൻ തന്റെ അവസരത്തിനായി സ്റ്റേജിലേക്ക് കയറി. മൈക്കിന്റെ മുമ്പിൽ നിന്നപ്പോൾ സ്റ്റേജിൽ നിന്നും ഒരു ശബ്ദം.. സാർ അവൻ മദ്യപിച്ചിട്ടുണ്ട്. നേരത്തെ അടി കൊണ്ടവൻ ആയിരുന്നു അത്. സ്വരൂപും വിഷ്ണുവും അവനെ അടിക്കാനായി ഓടി. പക്ഷെ അവൻ ഓടി രക്ഷപെട്ടു.

സ്റ്റേജിൽ ജോർജിന്റെ അടുത്തേക്ക് അധ്യാപകർ എത്തി പരിശോദിച്ചു. എല്ലാവർക്കും മനസിലായി അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന്. വാക്കുതർക്കങ്ങൾക്കൊടുവിൽ അവനെ പുറത്താക്കി. ഈ കാഴ്ച കണ്ടു കൊണ്ടാണ് അന്നയും കൂട്ടുകാരിയും വരുന്നത്. അവനു അങ്ങനെ തന്നെ വേണം,

കൂട്ടുകാരി അന്നയെ നോക്കി.

അന്ന.. ഒരു കോളേജിൽ വരുമ്പോൾ അതിന്റെതായ മാനേഴ്സ് കീപ് ചെയ്യേണ്ടേ..

 

കൂട്ടുകാരി.. എന്തായാലും അവനെ പുറത്താക്കണ്ടായിരുന്നു. ശേ..

 

അന്ന.. മോളെ നീ വന്നേ നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..

അന്ന അവളെയും വിളിച്ചു ദൃധിയിൽ നടന്നു.

 

നേരം ഇരുട്ടായി തുടങ്ങി. കലാപരിപാടികളുടെ ശബ്ദങ്ങൾ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു..

 

അങ്കമാലിയിലെ ഒരു ഉൾഗ്രാമം. കോളനി പോലെ മുട്ടി മുട്ടി നിൽക്കുന്ന വീടുകളുള്ള ആ ആ പ്രദേശത്താണ് ജോർജിന്റെ വീട്. വീട്ടിൽ പെണ്ണുകാണാൻ ആളുകൾ വന്നിട്ടുണ്ട്. ഒരു റൂമിൽ നിന്നും പെണ്ണും ചെക്കനും സംസാരിക്കുന്നു. അവളുടെ നാണം ഒരു പുതുപെണ്ണിനെ ഓർമിപ്പിക്കുന്നു. ചെക്കന്റെ അച്ഛനും അമ്മയും ഉണ്ട്.

ഏതായാലും ഇനി അവൻ ദുബായിൽ പോയി വരട്ടെ എന്നിട്ട് കല്യാണം. അതിനു മുൻപ് മനസമ്മതം നടത്തിയേക്കാം.

 

ജോർജിന്റെ അച്ഛൻ – അതിനെന്താ അപ്പോൾ ഞങ്ങൾക്ക് കുറച്ചു സാവകാശം കൂടി കിട്ടുമല്ലോ.

 

ചെക്കന്റെ അച്ഛൻ- അതെ, കാര്യങ്ങൾ തീരുമാനിക്കാൻ ഇത്തിരി സമയം ഉണ്ടാകുന്നത് നല്ലതാ. അല്ലെങ്കിലും അവനു ഒന്ന് പോയി വന്നിട്ട് മതിയെന്ന പറയുന്നേ. ഇനിയിപ്പോൾ നമ്മളായിട്ട് ഒരു ഇത് വേണ്ടല്ലോ.

 

ജോർജിന്റെ അച്ഛൻ – അതെന്നെ, ഇപ്പോഴൊക്കെ പിള്ളേരല്ലേ കാര്യങ്ങൾ തീരുമാനിക്കുന്നത്.

 

ചെക്കന്റെ അച്ഛൻ – അതെന്നെ..

 

വീടിന്റ മുറ്റത് ഒരു വെള്ള കാർ വന്നു നിർത്തി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. കൂട്ടുകാരോട് കാണണമെന്ന് പറഞ്ഞു ജോർജ് കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു. മുറ്റത്തെ മറ്റൊരു കാർ കണ്ടപ്പോഴേ മനസിലായി പെങ്ങളെ കാണാൻ ആളുകൾ വന്നിട്ടുണ്ടെന്നു. അവൻ മുടിയൊക്കെ ഒന്ന് ശരിയാക്കി ഉള്ളിലേക്ക് കയറി എല്ലാവരോടും ചിരിച്ചു. ബാഗ് സൈഡിലേക്ക് വെക്കുന്നു. ഇത് മോനാ ജോർജ്. അച്ഛൻ ഡേവിഡ് ജോർജിനെ പരിചയപ്പെടുത്തി.

 

ചെക്കന്റെ അച്ഛൻ- അതെയോ, ജോർജ് എന്ത് ചെയ്യുന്നു.

 

ജോർജ് – ഞാൻ ബി. Com ഫൈനൽ ആണ്.

 

ചെക്കന്റെ അച്ഛൻ – ആഹാ ഇനിയെന്താ പരിപാടി

 

ജോർജ് – പിജി ചെയ്യണം, നോക്കട്ടെ അല്ലെങ്കിൽ പതുക്കെ പുറത്തൊക്കെ ഒന്ന് പോവണം.

 

ഡേവിഡ് – ഇവനും ഇവന്റെ ചേച്ചിയും ഒരുപോലെയാ. പഠിത്തം കഴിഞ്ഞേ രണ്ടു പേർക്കും എന്തെങ്കിലും ഒള്ളു.

 

ചെക്കന്റെ അച്ഛൻ – അതൊരു ഭാഗ്യമല്ലേ.

 

എല്ലാവരും ചിരിക്കുന്നു. അകത്തു നിന്നും വരുന്ന പെങ്ങളെയും ചെക്കനെയും നോക്കി നിൽക്കുകയായിരുന്നു ജോർജ്. എന്റെ പെങ്ങൾക്ക് പറ്റിയവർ തന്നെ നല്ല ചേർച്ച. അളിയന്റെ മുഖത്തേക്ക് നോക്കി അവൻ മനസ്സിൽ പറഞ്ഞു. അവൻ ചെന്ന് അളിയന് കൈ കൊടുത്തു കൊണ്ട്. ഞാൻ ജോർജ് ബ്രദർ ആണ്.

 

ചെക്കൻ – ആ ഓക്കേ ഇവൾ പറഞ്ഞിരുന്നു. പഠിത്തം എല്ലാം കഴിയാനായില്ലേ.

 

ജോർജ് – അതെ ഇനി എന്തെങ്കിലും നോക്കണം.

 

ചെക്കൻ – അതെ അതെ, അച്ഛനെ നോക്കി കൊണ്ട് പറഞ്ഞു, പപ്പാ നമുക്ക് ഇറങ്ങാം.

 

പപ്പ – ആഹ്, എല്ലാവരോടും പറഞ്ഞു. ഞങ്ങൾ ഇനി ഇറങ്ങട്ടെ മറ്റു കാര്യങ്ങളൊക്കെ വഴിയേ സംസാരിക്കാം. എന്തായാലും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപെട്ടല്ലോ.

 

ഡേവിഡ് – അതെ അതെ, നമുക്ക് നോക്കാം.

 

യാത്ര പറഞ്ഞു കാറിൽ കയറി അവർ പോയി.

മാസങ്ങൾ കടന്നു പോയി. ഇതിനിടയിൽ അവരുടെ മനസമ്മതം കഴിഞ്ഞു. 7 മാസത്തിനുള്ളിൽ വിവാഹവും തീരുമാനിച്ചു.

 

തന്റെ ബി. Com പഠനം കഴിഞ്ഞു എം കോമിന് ടൗണിലെ പ്രശസ്ത കോളേജിൽ ജോർജ് ചേർന്ന്. ക്ലാസ്സ്‌ തുടങ്ങിയിട്ട് ഇപ്പോൾ ഒരു ആഴ്ച ആയി. ജോർജിന്റെ സ്വഭാവം അറിയുന്ന ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ അവനു നല്ല കൂട്ടുകാരെയും കിട്ടി.

 

പഠിപ്പും ക്ലാസ്സിലെ അലമ്പും ക്ലാസ്സിന്റെ ഇടക്കുള്ള മദ്യപാനവും എല്ലാമായി ദിവസങ്ങൾ മുന്നോട്ടു നീങ്ങി.

 

ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞു. നമ്മുടെ ക്ലാസ്സിൽ ഇന്ന് പുതിയൊരു അഡ്മിഷൻ ഉണ്ട്. എല്ലാവരും ആരാണെന്നുള്ള അർത്ഥത്തിൽ നോക്കി.

ടീച്ചർ അവരെ അകത്തേക്ക് വിളിച്ചു. അന്ന മാത്യു ഫ്രം പത്തനംതിട്ട.

അവൾ പതിയെ അകത്തേക്ക് വന്നു. എല്ലാവരും കയ്യടിച്ചു അവളെ വെൽക്കം ചെയ്തു. അതിനിടയിലാണ് ജോർജ് അവളെ നോക്കിയത്. അവൻ ഒരു നിമിഷം അന്തംവിട്ടുനിന്നുപോയി. അതെ അവൾ തന്നെ. അന്ന് കലോത്സവത്തിന് കണ്ട അതെ അവൾ…

ജോർജിന് ആകാംഷയായി. എന്നാലും അവൻ ഒരു കൂസലും ഇല്ലാതെ നിന്നു. ഈ സമയം ക്ലാസ്സിലെ എല്ലാവരെയും നോക്കി നിൽക്കുകയായിരുന്നു അന്ന. പെട്ടെന്ന് അവളുടെ കണ്ണ് ജോർജിൽ ഉടക്കി. അവൻ തന്നെയല്ലേ ഇവൻ. ദൈവമേ ഇവനും ഈ ക്ലാസ്സിലാണോ. അവൾ മനസിലോർത്തു. പരിചയപെടുത്തലുകൾ കഴിഞ്ഞു അന്ന ബെഞ്ചിൽ ഇരുന്നു. ടീച്ചർ ക്ലാസ്സ്‌ തുടങ്ങി. അവൾ ഇടയ്ക്കിടെ ജോർജിനെ നോക്കുന്നുണ്ടായിരുന്നു. ഇനി എന്തൊക്കെ നടക്കുമോ എന്തോ…

ക്ലാസ്സിൽ ഇരിക്കുകയായിരുന്നെങ്കിലും രണ്ടു പേരുടെയും ചിന്തകൾ ഏതോ ലോകത്തായിരുന്നു. സമയം മുന്നോട്ടു നീങ്ങി. ഇന്റർവെൽ സമയത്തു അവനോടൊന്നു സംസാരിച്ചാലോ.. എന്തായാലും വേണ്ടില്ല സംസാരിക്കാം. ഏതായാലും പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ.

ഇന്റർവെൽ സമയത്തു എല്ലാവരും കൂടിയിരുന്നു ഓരോ കാര്യങ്ങൾ ചെയ്യുകയായിരുന്നു. ഈ സമയത്തു പുറത്തു പോയി ഒരു സിഗരറ്റ് വലിച്ചു വരുന്ന ജോർജിനെ കണ്ടു അവൾ ജോർജിനോട്..

 

ഹായ് എന്നെ ഓർമ്മയുണ്ടോ

 

ജോർജ് – അവൻ പുച്ഛത്തോടെ.. നീയെതാ.. എനിക്കൊന്നുമോർമയില്ല.

 

അന്ന – ഒരു ചെറിയ ചമ്മലോടെ, അന്ന് നമ്മൾ കലോത്സവത്തിന് കണ്ടില്ലേ. ഒരാളുടെ കയ്യിൽ നിന്നും എന്നെ രക്ഷിക്കാൻ വേണ്ടി അവനെ അടിച്ചില്ലേ..

 

ജോർജ് – ഓഹ് നീയാണോ.. എന്താ നിന്റെ പേര്.

Leave a Reply

Your email address will not be published. Required fields are marked *