ഡേവിഡ് – അതെ അതെ, നമുക്ക് നോക്കാം.
യാത്ര പറഞ്ഞു കാറിൽ കയറി അവർ പോയി.
മാസങ്ങൾ കടന്നു പോയി. ഇതിനിടയിൽ അവരുടെ മനസമ്മതം കഴിഞ്ഞു. 7 മാസത്തിനുള്ളിൽ വിവാഹവും തീരുമാനിച്ചു.
തന്റെ ബി. Com പഠനം കഴിഞ്ഞു എം കോമിന് ടൗണിലെ പ്രശസ്ത കോളേജിൽ ജോർജ് ചേർന്ന്. ക്ലാസ്സ് തുടങ്ങിയിട്ട് ഇപ്പോൾ ഒരു ആഴ്ച ആയി. ജോർജിന്റെ സ്വഭാവം അറിയുന്ന ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ അവനു നല്ല കൂട്ടുകാരെയും കിട്ടി.
പഠിപ്പും ക്ലാസ്സിലെ അലമ്പും ക്ലാസ്സിന്റെ ഇടക്കുള്ള മദ്യപാനവും എല്ലാമായി ദിവസങ്ങൾ മുന്നോട്ടു നീങ്ങി.
ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞു. നമ്മുടെ ക്ലാസ്സിൽ ഇന്ന് പുതിയൊരു അഡ്മിഷൻ ഉണ്ട്. എല്ലാവരും ആരാണെന്നുള്ള അർത്ഥത്തിൽ നോക്കി.
ടീച്ചർ അവരെ അകത്തേക്ക് വിളിച്ചു. അന്ന മാത്യു ഫ്രം പത്തനംതിട്ട.
അവൾ പതിയെ അകത്തേക്ക് വന്നു. എല്ലാവരും കയ്യടിച്ചു അവളെ വെൽക്കം ചെയ്തു. അതിനിടയിലാണ് ജോർജ് അവളെ നോക്കിയത്. അവൻ ഒരു നിമിഷം അന്തംവിട്ടുനിന്നുപോയി. അതെ അവൾ തന്നെ. അന്ന് കലോത്സവത്തിന് കണ്ട അതെ അവൾ…
ജോർജിന് ആകാംഷയായി. എന്നാലും അവൻ ഒരു കൂസലും ഇല്ലാതെ നിന്നു. ഈ സമയം ക്ലാസ്സിലെ എല്ലാവരെയും നോക്കി നിൽക്കുകയായിരുന്നു അന്ന. പെട്ടെന്ന് അവളുടെ കണ്ണ് ജോർജിൽ ഉടക്കി. അവൻ തന്നെയല്ലേ ഇവൻ. ദൈവമേ ഇവനും ഈ ക്ലാസ്സിലാണോ. അവൾ മനസിലോർത്തു. പരിചയപെടുത്തലുകൾ കഴിഞ്ഞു അന്ന ബെഞ്ചിൽ ഇരുന്നു. ടീച്ചർ ക്ലാസ്സ് തുടങ്ങി. അവൾ ഇടയ്ക്കിടെ ജോർജിനെ നോക്കുന്നുണ്ടായിരുന്നു. ഇനി എന്തൊക്കെ നടക്കുമോ എന്തോ…
ക്ലാസ്സിൽ ഇരിക്കുകയായിരുന്നെങ്കിലും രണ്ടു പേരുടെയും ചിന്തകൾ ഏതോ ലോകത്തായിരുന്നു. സമയം മുന്നോട്ടു നീങ്ങി. ഇന്റർവെൽ സമയത്തു അവനോടൊന്നു സംസാരിച്ചാലോ.. എന്തായാലും വേണ്ടില്ല സംസാരിക്കാം. ഏതായാലും പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ.
ഇന്റർവെൽ സമയത്തു എല്ലാവരും കൂടിയിരുന്നു ഓരോ കാര്യങ്ങൾ ചെയ്യുകയായിരുന്നു. ഈ സമയത്തു പുറത്തു പോയി ഒരു സിഗരറ്റ് വലിച്ചു വരുന്ന ജോർജിനെ കണ്ടു അവൾ ജോർജിനോട്..
ഹായ് എന്നെ ഓർമ്മയുണ്ടോ
ജോർജ് – അവൻ പുച്ഛത്തോടെ.. നീയെതാ.. എനിക്കൊന്നുമോർമയില്ല.
അന്ന – ഒരു ചെറിയ ചമ്മലോടെ, അന്ന് നമ്മൾ കലോത്സവത്തിന് കണ്ടില്ലേ. ഒരാളുടെ കയ്യിൽ നിന്നും എന്നെ രക്ഷിക്കാൻ വേണ്ടി അവനെ അടിച്ചില്ലേ..
ജോർജ് – ഓഹ് നീയാണോ.. എന്താ നിന്റെ പേര്.
അന്ന – അന്ന, നിന്റെ പേരെന്താ.
ജോർജ് – ജോർജ് ,
അന്ന – എന്തായാലും ഒരു സമാധാനം ഉണ്ട്. ഒരാളെയെങ്കിലും കമ്പനിക്കു ഉണ്ടല്ലോ.
ജോർജ് – ദേ പെണ്ണെ പഠിക്കാൻ വന്നാൽ പഠിച്ചിട്ടു പോകണം. അല്ലാതെ ഇവിടെ കിടന്നു കളിക്കാൻ നിൽക്കണ്ട. അതും പറഞ്ഞു അവൻ പോയി.
ഹോ എന്തൊരു ജാഡ. അവൾ മനസ്സിൽ പറഞ്ഞു. അപ്പോൾ അവളുടെ തൊട്ടടുത്തിരുന്ന കൂട്ടുകാരി. അവൻ അങ്ങനെ തന്നെയാ. പെൺകുട്ടികളോട് വലിയ കൂട്ട് കൂടില്ല. ഏത് നേരവും പഠിത്തം അല്ലെങ്കിൽ പാട്ട്. ഞങ്ങളൊക്കെ എത്ര ട്രൈ ചെയ്തതാണെന്നോ.
അന്ന – അയ്യേ അതിനൊന്നുമല്ല. മുൻപ് പരിചയമുള്ള ആളല്ലേ. അതുകൊണ്ടൊന്നു മിണ്ടാന്ന് വച്ചു അത്രയേ ഒള്ളു.
കൂട്ടുകാരി സ്നേഹ – അതിനൊന്നും കിട്ടില്ല. ദേ നോക്ക്.
അവൻ ഫ്രണ്ട്സിന്റെ കൂടെ മൊബൈലിൽ ഗെയിം കളിക്കുന്നു.
അവനു അതൊക്കെയുള്ളു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം ക്ലാസ്സിലെ പേടി സ്വപ്നമായ കടുവ എന്ന് വിളിക്കുന്ന സർ വന്നു. എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ചു. എല്ലാവരും ആൻസർ പറഞ്ഞു. അയാളുടെ മീശയും ഗൗരവ ഭാവവും ഒന്ന് പേടിപ്പിക്കുന്നതായിരുന്നു. ഇടയ്ക്കു ക്ലാസ്സിൽ പുറകിലിരുന്ന രണ്ടു പേര് ചേർന്ന് എന്തോ സംസാരിക്കുന്നത് കണ്ട സർ അവരോടു എണീറ്റു നിൽക്കാൻ പറഞ്ഞു.
രാഹുൽ ആൻഡ് സന്ദീപ് standup
അവർ പേടിയോടെ എണീറ്റു.
