അന്നയുടെ ജോർജ് – 2 10

 

ജോർജ് – ആഹ് ഓക്കേ.

അങ്കിൾ ഞാൻ ഇപ്പോൾ വരാം.

ജോർജ് പോയി ബൈക്ക് എടുത്തു കൊണ്ട് തന്റെ കൂട്ടുകാരോട് da ഞാൻ ഇപ്പോൾ വരാം ഒന്നു ശ്രദ്ധിച്ചേക്കണേ.

ശ്രദ്ധിക്കുന്നുണ്ടണ്ണ നീ പോയേച്ചും വാ. ഓരോന്നു വായി നോക്കിയും കൂട്ടുകാരൻ പറഞ്ഞപ്പോൾ ജോർജ് ചിരിച്ചുകൊണ്ട് ബൈക്ക് എടുത്തു പോയി.

 

അങ്കമാലി റെയിൽവേ സ്റ്റേഷൻ.

 

റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്ക്‌ ചെയ്ത് ഫില്ലറിന്റെ അവിടേക്കു നടന്നു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച ജോർജിനെ ഞെട്ടിച്ചു. 😳

 

അന്ന!

 

അവൻ അവളുടെ അടുത്ത് ചോദിച്ചു. നീയാണോ ഇത്. നിന്നെയാണോ ഞാൻ വിളിച്ചേ അവനെ കണ്ട സന്തോഷത്തിലും അത്ഭുത പെട്ടു നിൽക്കുകയായിരുന്നു അവൾ. നിലാവുള്ള രാത്രിയിൽ അവളെ അത് ഒരുപാട് സന്തോഷം നൽകി.

 

ജോർജ് – ഹലോ.

 

അന്ന – ഏതോ ലോകത്തു നിന്നും ഉണർന്നു കൊണ്ട്. നിന്നെയാണോ ഞാൻ കാത്തിരുന്നത്.

ഇത് ഭയങ്കര സർപ്രൈസ് ആയല്ലോ.

 

ജോർജ് – ഹും, നിനക്കൊരു ടാക്സി വിളിച്ചു പോരാവുന്നതല്ലേയുള്ളു.

 

അന്ന – കറക്റ്റ് ലൊക്കേഷൻ അറിയാതെ ഞാൻ എങ്ങോട്ട് പോരാനാ.

 

ജോർജ് – അതവിടുന്നു അയച്ചുതരാൻ പറഞ്ഞാൽ പോരെ.

 

അന്ന – ഓഹോ, ഏതായാലും വന്നില്ലേ സാറേ. നല്ല tired ആണേ. പോകാൻ നോക്കാം.

 

ജോർജ് – വാ.

 

രണ്ടു പേരും ബൈക്കിന്റെ അടുത്തേക്ക് നടന്നു. അവന്റെ കൂടെ ബൈക്കിൽ പോകുന്നത് ആലോചിച്ചപ്പോൾ അവൾക്കു ചെറിയൊരു സന്തോഷം തോന്നി. അവൻ ബൈക്ക് എടുത്തു. അവൾ ഇരു കാലുകളും അപ്പുറവും ഇപ്പുറവും ആക്കി ഇരുന്നു.

അവർ മുന്നോട്ടു പോയി.

പോകുന്നതിനിടയിൽ അവൾ കൈകൾ അവന്റെ തോളത്തു പിടിച്ചു. ഏതോ ഒരു മായിക ലോകത്തായിരുന്നവൾ. അവനാണെങ്കിൽ വേഗം വീട്ടിലെത്തണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു. പോകുന്ന വഴിക്കു അവൾ അവനോടു ചോദിച്ചു. അല്ല ഈ കല്യാണത്തിന് നീ എന്താ.

 

ജോർജ് – എന്റെ പെങ്ങളെ കല്യാണത്തിന് പിന്നെ ഞാൻ വേണ്ടേ.

 

അന്ന – ആഹാ, നിന്റെ പെങ്ങളെ കല്യാണമായിരുന്നോ. പക്ഷെ ഞാൻ ഫോട്ടോയിൽ ഒന്നും നിന്നെ കണ്ടില്ലല്ലോ.

 

ജോർജ് – സാരമില്ല ഇപ്പോൾ കണ്ടില്ലേ.

 

അന്ന – ആഹാ അതുശരി..പെങ്ങളെ കല്യാണത്തിന് നീ എന്താ എന്നെ വിളിക്കാഞ്ഞത്.

 

ജോർജ് – നിന്നെ മാത്രമല്ലല്ലോ ഞാൻ വേറെ ആരെയും വിളിച്ചില്ലല്ലോ.

 

അന്ന – ഹും

 

വണ്ടി കല്ല്യാണ വീട്ടിലേക്കു നീങ്ങി.

 

വീട്ടുമുറ്റത്തു ബൈക്ക് നിർത്തി. അന്നയും ജോർജ്ഉം ഇറങ്ങി. അവളെകണ്ടപ്പോൾ അവളുടെ വീട്ടുകാർക്ക് സമാധാനം ആയി. അവൾ അവരുടെ കൂടെ അകത്തേക്ക് പോയി. പോകുന്നതിനിടയിൽ അവളെ ഇടക്കൊന്നു നോക്കി. അവനും അവളെ നോക്കി. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ വേഗം മുഖം മാറ്റി തിരിഞ്ഞു പോയി.

അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക്…

 

ഇതെല്ലാം കണ്ട് അന്തം വീട്ടിരിക്കുകയാണ് തന്റെ കോളേജ് കൂട്ടുകാർ. എടാ ജോർജെ അന്നയല്ലേ അത്. അവളെന്താ ഇവിടെ.

 

ജോർജ് – അവളുടെ റിലേഷൻ ആണ് ചെക്കന്റെ വീട്ടുകാര്.

 

കൂട്ടുകാരൻ- അല്ല, നീയിതെങ്ങനെ ഈ നേരത്തു അവളെയും കൊണ്ട്.

 

ജോർജ് – പൊന്നുമോനെ, റെയിൽവേ സ്റ്റേഷനിൽ നിന്നും പിക് ചെയ്തതാ.

 

കൂട്ടുകാരൻ – ആയിരിക്കും.

എല്ലാവരും ചിരിക്കുന്നു.

 

അല്ല നിങ്ങള്ക്ക് ഒന്നും കിട്ടിയില്ലേ.

 

കൂട്ടുകാരൻ – എവിടുന്നു, നീ വന്നാലല്ലേ കിട്ടുകയുള്ളു.

 

ജോർജ് – ഓഹ്, വെയിറ്റ് ഞാൻ എടുത്തു തരാം.

ജോർജ് അകത്തേക്ക് പോയി. ഹാളിൽ എല്ലാവരും അന്നയെ പരിചയപെടുന്നത് അവൻ കണ്ടു. ജോർജിനെ കണ്ടതും അമ്മച്ചി അവനെ വിളിച്ചു.

 

അമ്മച്ചി – ഡാ ഇവിടെ വന്നേ.

 

ജോർജ് അവിടേക്കു ചെന്ന്.

 

അമ്മച്ചി – നിങ്ങൾ രണ്ടുപേരും ഒരേ ക്ലാസ്സിലാണോ പഠിക്കുന്നത്..

 

ജോർജ് – എല്ലാവരുടെയും മുമ്പിൽ വളരെ സൗമ്യനായി നിന്നു കൊണ്ട്. അതെ.

 

അപ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.

 

അമ്മച്ചി – അതെന്തായാലും നന്നായി. അവന്റെ കാര്യങ്ങൾ അറിയാനും ഒരാളായല്ലോ. ഇവിടുന്നു പോയി കഴിഞ്ഞാൽ വല്ലാതെ ഫോൺ വിളിക്കില്ല. അന്നയെ നോക്കി കൊണ്ട് പറഞ്ഞു. മോളെ ഇവനെ ഒന്ന് നോക്കികോണേ. വല്ല കുരുത്തക്കേടിലും പെടുന്നുണ്ടോന്നു

 

ജോർജ് – അമ്മച്ചി, ഒന്ന് മിണ്ടാതിരിക്കുന്നോ. ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ.

 

അവൾ അവനെ ഒന്ന് കണ്ണിറുമ്മി നോക്കി.

 

അന്ന – അത് ഞാൻ നോക്കിക്കോളാം അമ്മച്ചി. അവനെ നോക്കികൊണ്ടവൾ പറഞ്ഞു.

 

ജോർജ് മുകളിലേക്കു പോയി.

 

തുടരും….

Leave a Reply

Your email address will not be published. Required fields are marked *