ആദി അവളുടെ സ്കൂളിനുമുന്നിൽ ബൈക്ക് നിർത്തിയതും അവനെ കാണാൻ കാത്തിരുന്ന കുറെ പെൺപിള്ളേർ പുറത്തേക്ക് വന്നു അവരെ വളഞ്ഞു അതിൽ ദേവുവിന്റെ കൂട്ടുകാരി മാളവിക ദേവുവിന്റെ അടുത്തേക്ക് വന്നു
ആദി പോകാൻ നിന്നതും മാളവിക ഹായ് ആദിയേട്ടാ
ഹായ് എന്തുണ്ട് വിശേഷം
സുഖം ആദിയേട്ടൻ ഫോൺ നമ്പർ ഒന്ന് തരുമോ
മാളവികയുടെ ചോദ്യം കേട്ടതും ദേവുവിന്റെ മുഖം ചുവന്നു തന്റെ ആദിയേട്ടനാ
അതിനെന്താ തരാലോ എന്നുപറഞ്ഞു ഞാൻ ദേവുവിനെ നോക്കിയതും അവൾ എന്നെ തുറിച്ചു നോക്കി
ഞാൻ ഒരു വളിച്ച ചിരിയും പാസാക്കി മാളുവിനോട് ദേവൂന്നോട് ചോദിക്കാൻ പറഞ്ഞു പെട്ടന്ന് എസ്‌കേപ്പ് ആയി
ദേവുവിന് ഇഷ്ട്ടമല്ല ഞാൻ അവളുടെ സ്കൂളിലെ പിള്ളേരുമായി സംസാരിക്കുന്നത്
എന്റെ ചേട്ടൻ കോഴിയാവരുത് എന്നാണ് അവളുടെ പക്ഷം
ഞാൻ പിന്നെ കോഴിയാവനൊന്നും പോകാറില്ലട്ടോ
പക്ഷെ വായിനോക്കും ചുമ്മാ ഒരു രസത്തിന് അതും ഇതും ആലോജിച് കോളേജെത്തി
ക്ലാസ്സ് തുടങ്ങിയിട്ടുണ്ട്
ഞാൻ നേരെ പ്രിൻസിപ്പിൾ റൂമിൽ കയറി
Sir ഞാൻ ന്യൂ ജോയിൻ ആണ്
ആദിത്യൻ അല്ലേ മനസിലായി മര്യതക്ക് അടങ്ങി ഒതുങ്ങി പഠിക്കാനാണെകിൽ ഇവിടെ തുടരാം തന്റെ പഴയ കോളേജ് സഹാസമൊക്കെ ഞാൻ കേട്ടിട്ടുണ്ട് ഇവിടെ അതൊന്നും നടക്കില്ല ആദ്യമേ പറയാം ഞാൻ സ്‌ട്രിക്‌റ്റാണ്
അച്ഛൻ അമേരിക്കയിലാണ് 2 weeks കഴിയും വരാൻ വിളിച്ചു പറഞ്ഞത് ഇവിടെ എങ്കിലും മര്യാദക്ക് പഠിക്കാനാണ് അതുകൊണ്ട് മാത്രം അയാൾ പറഞ്ഞതൊക്കെ തലകുലുക്കി സമ്മതിച്ചു
ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി ഇവിടെ ടീച്ചർ വന്നു ക്ലാസ്സ് തുടങ്ങിയിട്ടുണ്ട്
May i coming മിസ്സ്
തിരിഞ്ഞു നോക്കിയ ടീച്ചർ ഒരു മിനുട്ട് അവനെ നോക്കി നിന്നു ഇതാരാ സ്വർഗത്തിൽനിന്നിറങ്ങിവന്ന ദേവസുന്ദരനോ ടീച്ചർ കണ്ണടക്കാതെ അവനെ നോക്കി നിന്നു പെട്ടന്ന് ബോധം വന്നതും
ആ കയറി വാ എന്താണാവോ ഇത്ര ലേറ്റ്
ഞാൻ ഇന്ന് ജോയിൻ ചെയ്തിട്ടൊള്ളു മിസ്സ്
എന്താ ഇയാളുടെ പേര്
“ആദിത്യൻ ”
കയറിയിരിക്ക്
ഞാൻ നോക്കിയപ്പോ ലാസ്റ്റ് ബെഞ്ചിൽ ഒരാൾക്കുള്ള സ്ഥലമുണ്ട് അവിടെ ഇരുന്നു ചുട്ടുമോന്നു നോക്കി ക്ലാസ്സിലെ പെൺപിള്ളേർ മാത്രമല്ല ആൺപിള്ളാരും തന്നെ തന്നെ നോക്കി ഇരുപ്പാണ്
. ഹായ് ഞാൻ അജീഷ് ഇവൻ പ്രണവ് പിന്നെ അനസ്
ഹായ് ഞാൻ ആദിത്യൻ
അങ്ങനെ വൈകുന്നേരമായപോഴേക്കും എനിക്ക് കുറെ ഫ്രണ്ട്‌സിനെ കിട്ടി അതിൽ എന്റെ വൈബ് ഉള്ളത് ഇവർ നാലുപേർക്കാണ്
അജീഷ് പ്രണവ് അനസ് ദീപ ഞങൾ 5 പേരും ഒരു ഗ്യാങായി
ദീപ അവരുടെ ഗ്യാങ്ങിൽ കയറിക്കൂടാൻ ഒരു കാരണമുണ്ട്
ആദിയെ കണ്ട ഉടനെ ക്ലാസിലുള്ള ഒരുവിധം പെൺപിള്ളേരും അവൻ തന്റേതാണെന്ന് ഉറപ്പിച്ചു അതിലൊരാളാണ് ദീപ
അവന്റെ ഫ്രണ്ട്ഷിപ് നേടിയിട്ട് പ്രണയം പറയാമെന്നു വിചാരിച്ച ദീപ അവന്റെ കൂടെ കൂടിയത്
ഇന്റർവെൽ സമയമായതും ഞാനും അവരും കൂടെ കോളേജ് ഒന്ന് കാണാൻ കറങ്ങി കുറച്ചു ദൂരം പോയതും ഞങ്ങളെ സീനിയർസ് ആണെന്ന് തോന്നുന്നു കുറച്ചു പേർ വിളിച്ചു
എന്താടാ വിളിച്ചാൽ വരാൻ ഒരു മടി
ഒന്നുല്ല ഏട്ടാ വരുവായിരുന്നു അനസ്
എന്താടാ നിങ്ങടെ ഒകെ പേര് ?
സത്യം പറഞ്ഞാൽ റാഗിംഗ് സമയമൊക്കെ കഴിഞ്ഞാണ് ആദി കോളേജിലെത്തിയിട്ടുള്ളത് പക്ഷെ അവനെ കണ്ടു അസൂയ കയറിയ അവർ മനഃപൂർവം ഒരു പ്രശ്നമുണ്ടാക്കാനാണ് അവൻ ഈ കോളേജിൽ പഠിക്കുന്ന കാലം തങ്ങൾക്കൊന്നും ഒരു പെണ്ണിനേയും സെറ്റാവില്ലന്ന് അവനെ കണ്ടപ്പോഴേ അവർക്ക് തോന്നി
ഞാൻ ആദിത്യൻ, ഇവൻ അനസ്, ദീപ, പ്രണവ്, അനീഷ്
നിങ്ങൾക് പാട്ടുപാടാനാറിയാവോ
ഇല്ല .. അനീഷ്
എങ്കിൽ പാടിയിട്ട് പോയാൽ മതി
അതെ ചേട്ടാ ഈ റാഗിങ്ങിന്റെ സമയമൊക്കെ കഴിഞ്ഞില്ലേ ക്ലാസ്സ് തുടങ്ങി 4 മാസമായി
അതിന് ചെയ്യാൻ പറഞ്ഞാൽ അങ്ങ് ചെയ്‌താൽ മതി കൂടുതൽ കോണക്കേണ്ട
