അഭിരാമി – 1

രാധിക മൊബൈൽ എടുത്ത് നോക്കി 13 പ്രാവശ്യം ചേട്ടൻ വിളിച്ചിരിക്കുന്നു

..ഇക്ക ഞാൻ കുളിക്കായിരുന്നു അഭി ആണെങ്കിൽ ആ സമയം നോക്കി ആമിയുടെ അടുത്തേക്കും പോയി..

..ഞാൻ കണ്ടു ആ കാന്താരിയെ പിന്നെ കദീജാക്ക് ഒരു കല്യാണ കാര്യം വന്നിട്ടുണ്ട് പയ്യനെ കുറിച്ച് ഒന്ന് അന്ന്യേഷിക്കാം എന്ന് കരുതി ഇറങ്ങിയതാ അപ്പോളാ മോഹൻ വിളിക്കുന്നത് ഈ കാര്യം പറഞ്ഞ് വക്കീലിനെ കണ്ടപ്പോൾ കരാർ കാണണമെന്ന് തിരിച്ചു വന്ന് എടുത്തു കൊടുക്കാമെന്നു വെച്ചാ വക്കീലിന് സമയം ഇല്ലാ..

..ഇനി എന്തു ചെയ്യും ഇക്ക..

..രാധികക്ക് വാട്‌സ്ആപ്പ് ഉണ്ടോ..

..ആ ഉണ്ട് ഇക്ക..

..എങ്കിൽ അതിന്റെ ഫോട്ടോ എടുത്ത് അയക്ക്..

..ശരി ഇക്ക..

രാധിക caller id യിൽ നിന്ന് നമ്പർ എടുത്ത് മൊബൈലിൽ ഇക്ക എന്ന് സേവ് ചെയ്തു കരാർ എടുത്ത് അതിന്റെ ഫോട്ടോ ഇക്കയുടെ വാട്‌സ്ആപ്പിലേക്ക് സെന്റ് ചെയ്തു ഇക്ക റിസീവ് ചെയ്തു എന്ന് കണ്ടതിനു ശേഷം ഭർത്താവിന്റെ നമ്പറിലേക്ക് മിസ് അടിച്ചു

..ഹലോ..

..എത്ര നേരമായി രാധു ഞാൻ വിളിക്കുന്നു..

..ഞാൻ കുളിക്കായിരുന്നു ചേട്ടാ..

..മ് ഓക്കെ ഇക്ക വിളിച്ചില്ലേ..

..വിളിച്ചു കരാറിന്റെ ഫോട്ടോ സെന്റ് ചെയ്തു കൊടുത്തു..

..രാധു ഞാൻ ഡ്യൂട്ടി കഴിഞ്ഞ് നൈറ്റ് വിളിക്കാം..

..ഓക്കെ ചേട്ടാ..

..ഓക്കെ..

രാധിക മൊബൈൽ ചാർജിൽ ഇട്ട് ഉച്ചയൂണിനുള്ള തയ്യാറെടുപ്പിനായി അടുക്കളയിൽ കയറി അപ്പോളാണ് അഭി വന്നു കയറിയത് വന്ന പാടെ റൂമിലേക്ക് കേറാൻ നിന്ന അഭിയെ രാധിക വിളിച്ചു

..അഭി അമ്മയെ ഒന്നു സഹായിക്കേടി..

..എനിക്കൊരു മൂഡില്ല അമ്മേ..

അമ്മയും മകളും കൂട്ടുകാരെ പോലെയാണ് അടുക്കളയിൽ അമ്മക്ക് സഹായമായി അവൾ നിൽക്കാറുണ്ടായിരുന്നു
പക്ഷെ ഇന്ന് അവൾ മായാ ലോകത്ത് അകപ്പെട്ട പോലെ ആയിരുന്നു മനസ്സ് എന്തിനോ വേണ്ടി തുടിക്കുന്നു ആമിയുടെ മുഖം ഹൃദയത്തിൽ ഒരു മന്ദാരം പോലെ വിരിഞ്ഞു നിൽക്കുന്നു അവളുടെ സാമിപ്യം തന്റെ മനസ്സ് കൊതിക്കുന്നു ഒരപ്പുപ്പൻ താടി പോലെ അവൾ അഭി പറന്ന് കൊണ്ടിരിക്കുന്നു ഉറക്കം തലോടലായി കണ്ണുകളെ തഴുകിയപ്പോൾ സ്വപ്നം ഒരു സഞ്ചാരിയായി അവളുടെ ഹൃദയത്തെ കീഴടക്കി

..എന്ത് ഉറക്കമാ അഭി എഴുന്നേൽക്ക് വന്ന്‌ ഊണ് കഴിക്ക്..

അമ്മയുടെ നിർബന്ധത്തിന് എന്തോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു കൈ കഴുകി

..എന്താ അഭി എന്ത് പറ്റി നിനക്ക്..

..ഒന്നുമില്ല അമ്മേ ..

..ഒന്നും കഴിച്ചില്ലല്ലോ നീ..

..വിശപ്പില്ലാഞ്ഞിട്ടാ ..

..അത്‌ എന്തു കൊണ്ടാണെന്നാ ചോദിച്ചെ..

..ഒന്നുമില്ല..

..വന്നപ്പോൾ മുതൽ നിന്റെ മുഖം എന്തോ പോലെ ആമി ആയിട്ട് പിണങ്ങിയാ നീ..

ആമിയുടെ പേരു കേട്ടതും അഭിയുടെ മനസ്സ് ഉണർന്നു മുറിയിലേക്ക് കയറി
കട്ടിലിലേക്ക് വീണ അഭി മൊബൈൽ എടുത്ത് വാട്സാപ്പ് ഓപ്പൺ ചെയ്ത് ആമിയുടെ ചാറ്റ് തുറന്നു

ഇതു വരെ ഇല്ലാതിരുന്ന വിധം ഹൃദയം പിടക്കുന്നു വിരലുകൾ വിറച്ച് അവൾ ആമിയുടെ പ്രൊഫൈൽ ഫോട്ടോ എടുത്ത് അതിലേക്ക് തന്നെ നോക്കിയിരുന്നു ആമിയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ ചുവന്ന ചുണ്ടുകളിൽ വെളുത്ത് തുടുത്ത കവിളിൽ അഭി പ്രണയത്തോടെ വിരലുകൾ ഓടിച്ചു

..അഭി..

ആമിയുടെ മെസ്സേജ്

തുടിക്കുന്ന ഹൃദയത്തോടെ അഭി മെസ്സേജിലേക്ക് നോക്കിയിരുന്നു

..അഭി എന്താടി ഒന്നും മിണ്ടാത്തത് ..

അഭി റീപ്ലേ ചെയ്യാതായപ്പോൾ ആമി വീണ്ടും മെസ്സേജ് അയച്ചു

അഭിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും മറന്നു പോയിരുന്നു
അവൾ ഈ ലോകത്ത് ഒന്നുമല്ല ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്ന ആമിയുടെയും അഭിയുടെയും മാത്രമായ ലോകത്ത് പാറി പറന്നു നടന്നു

അഭിയുടെ മൗനം ആമിക്ക് സങ്കടമായി അഭി തന്നോട് പിണങ്ങിയിരിക്കുന്നു
ആ ചിന്ത ആമിയുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചു അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു

ആമിയുടെ വോയ്സ് മെസ്സേജ് വന്നപ്പോൾ അഭി അത് പ്ലെ ചെയ്തു

..അഭി എന്താ എന്നോട് മിണ്ടാത്തെ. എന്നോട് പിണങ്ങല്ലെ. അഭി എനിക്ക് സഹിക്കാൻ കഴിയുന്നില്ല നിന്റെ മൗനം. മനസ്സ് വല്ലാതെ നോവുന്നു. നിന്നെ കാണാൻ തോന്നുന്നു. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ നീ എന്നെ തല്ലിക്കോ എന്നാലും മിണ്ടാതിരിക്കല്ലേ പിണങ്ങല്ലെ അഭീ..

ആമിയുടെ സങ്കടം നിറഞ്ഞ വാക്കുകൾ അഭിയുടെ മനസ്സിൽ കത്തി കുത്തിയിറക്കിയ വേദന സൃഷ്ടിച്ചു

..ആമി കരയല്ലേ. എനിക്ക് പിണക്കമൊന്നുമില്ല നിന്നോട്. നിന്റെ മുഖം മാത്രമേ ഉള്ളു എന്റെ മനസ്സിൽ. എനിക്ക് നിയന്ദ്രിക്കാൻ കഴിയുന്നില്ല എന്നെ. എനിക്ക് എന്താണ് സംഭവിച്ചത് എന്നും അറിയില്ല. ഒന്നുമാത്രം അറിയാം. നിന്നെ ഞാൻ സ്നേഹിക്കുന്നു ആമി.പ്രണയിക്കുന്നു നിന്നെ ഞാൻ i love you ആമി..
അഭിയുടെ മെസ്സേജ് കണ്ട ആമിയുടെ കണ്ണുകൾ വിടർന്നു മനസ്സ് തുടിച്ചു നൊമ്പരം നിറഞ്ഞ സുഖത്തിലൂടെ ഹൃദയം സഞ്ചരിച്ചു
ആമിയുടെ മറുപടിക്കായി അഭി കാത്തിരുന്നു
..ആമി ..
മുറിയിലേക്ക് കയറിയ കരീം ഒരു കവർ ആമിക്ക് നേരെ നീട്ടി
..ഇത് മോൾ അഭിയുടെ അമ്മയുടെ കയ്യിൽ കൊടുക്ക് എന്നിട്ട് സൂക്ഷിച്ചു വെക്കാൻ പറ..
..ശരി ഉപ്പ..
ആമി സന്തോഷത്തോടെ കവർ വാങ്ങി അഭിയുടെ വീട്ടിലേക്ക് നടന്നു
ആമി ഓൺലൈനിൽ നിന്ന് പോയിരിക്കുന്നു ആമിക്ക് തന്നെ ഇഷ്ട്ടമില്ല അല്ലെങ്കിലും പെണ്ണിന് പെണ്ണിനോടല്ലല്ലോ പെണ്ണിന് ആണിനോടല്ലേ പ്രണയം തൊന്നേണ്ടത് പക്ഷെ എനിക്ക് എന്റെ ആമിയോടാണ് പ്രണയം അവളെ മറക്കാൻ തനിക്കാവില്ല
അഭിയുടെ നെഞ്ചകം നീറാൻ തുടങ്ങി ശരീരത്തിന് ഭാരം കൂടിയത് പോലെ കണ്ണുകളിൽ വിരിഞ്ഞ നൊമ്പര പൂക്കൾ തലയിണയിൽ വീണു ചിതറി
കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന രാധിക ആമിയെ കണ്ട് പുഞ്ചിരിച്ചു
..അമ്മേ ഇത് ഉപ്പ തന്നതാ സൂക്ഷിച്ചു വെക്കാൻ പറഞ്ഞു..
..മോള് വാ ഇവിടെ ഒരാൾ കുറച്ചു നേരമായി കാറ്റു പോയ ബലൂൺ പോലെ ഇരിക്കാ ഭക്ഷണം പോലും കഴിച്ചിട്ടില്ല മര്യാദക്ക് പിണങ്ങിയാ രണ്ടാളും കൂടി..
ആമി രാധികയോട് ചിരിച്ചു കൊണ്ട് അഭിയുടെ റൂമിനടുത്തേക്ക് നീങ്ങി
രാധിക കവറുമായി മുറിയിൽ കയറി ഉച്ചയുറക്കത്തിലേക്ക് വഴുതി വീണു
..അഭി..
ആമിയുടെ വിളി കേട്ട് അഭി കണ്ണു തുറന്നു
കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ണുനീർ പടർന്ന കവിളിൽ മുടികൾ പറ്റി ചേർന്ന് കിടക്കുന്നു
ആമിക്ക് അഭിയെ അങ്ങിനെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല അവൾ അഭിയെ വാരി പുണർന്നു
..എന്തിനാ അഭി കരയണെ..
..എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ആമി നീ മറുപടി പറയാതായപ്പോൾ..
..ഉപ്പ വന്നു അതു കൊണ്ടാ ഞാൻ..
വാക്കുകൾ മുഴുവനക്കാൻ ആമിക്ക് കഴിഞ്ഞില്ല അവൾ വിങ്ങിപ്പൊട്ടി
..കരയല്ലേ ആമി..
അഭി ആമിയുടെ മുഖം കൈകളിൽ കോരി എടുത്തു
..ആമി കരഞ്ഞാൽ എനിക്ക് സങ്കടാവും..
..അത്രക്ക് ഇഷ്ടമാണോ എന്നെ..
..ഒരുപാട്..
അഭി ആമിയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *