ഏയ്യ്… ഇല്ല…
പിന്നെ… പിന്നെ എന്താ നിനക്ക് പറ്റിയത്.. പറ..നിനക്ക് ആകെ ഒരു മാറ്റം പോലെ…
ഒന്നുമില്ല ചേട്ടാ… പ്ലീസ് ഞാൻ പറയുന്നത് ഒന്ന് വിശ്വാസിക്ക്… കാർത്തിക ആണയിട്ട് പറഞ്ഞു..
മം.. എനിക് അറിയാം… മോളെ.. എന്താ നിന്റെ പ്രശ്നം എന്ന്… അത് ഞാൻ നേരിൽ വന്നിട്ട് തീർത്തു തരാം..
കാർത്തിക ഒന്നും മിണ്ടിയില്ല… ഹാ… കാർത്തി. എനിക്ക് മറ്റൊരു കാൾ വരുന്നു… മിക്കവാറും വൈകുന്നേരത്തോടെ ഞാൻ വീട്ടിൽ വരും കേട്ടോ…
അപ്പൊ ഞങ്ങൾ ഇന്നു വരണോ…
ഏയ്യ്.. ഞാൻ അവിടെക്കാടി വരുന്നേ. അഭി പറഞ്ഞു…
അപ്പൊ ശരി… എന്ന് പറഞ്ഞു അഭി കാൾ കട്ട് ചെയ്തു.. കാർത്തിക ഫോൺ വെച്ചു.. തിരിഞ്ഞപ്പോ.. ലക്ഷ്മി… മുറിയുടെ മുന്നിൽ വന്നു… കാർത്തി.. നീ അച്ചൂന് ചോർ കൊടുത്തോ…?
അത്… പിന്നെ.. ഇല്ലമ്മേ… കാർത്തിക പറഞ്ഞു.. മ്മ്മ്.. എനിക്ക് അറിയാം നീ കൊടുത്തില്ല എന്ന്.. ആ പാവം കുഞ്ഞു അവിടെ വിശന്നു ഇരിക്കുവാ…
അത് അമ്മേ… അഭിയേട്ടൻ വിളിച്ചു.. അതാ… ഞാൻ… വേണ്ട ഒന്നും പറയേണ്ട… ഞാൻ തന്നെ അവനു വിളമ്പി കൊടുത്തോളാം… കാക്കയും പരുന്തും കൊത്തി കൊണ്ട് പോവാതെയിരിക്കാൻ അല്ലെ നീ അവനെ ഞങ്ങളിൽ നിന്നു അകറ്റി നിർത്തിയത്…
എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി അടുക്കളയിലേക്ക് നടന്നു.. കാർത്തിക വേഗം മുറിയിൽ നിന്നു ഇറങ്ങി.. ശേ… താൻ എന്തൊക്കെയാ കാണിക്കുന്നേ… എന്ന് ഒന്നിനും ശ്രെദ്ധ ഇല്ല. എന്ന് സ്വയം പറഞ്ഞു കൊണ്ട് ഊണ് മുറിയിലേക്ക് നടന്നു..
അവിടെ കണ്ട കാഴ്ച കാർത്തികയെ ശരിക്കും ഞെട്ടിച്ചു.. അച്ചു മേശയുടെ അരുകിൽ വിളമ്പിയ ചോറിനു മുന്നിൽ ഇരിക്കുന്നു മാളു അവനു വിളമ്പി കൊടുക്കുന്നു കൂട്ടാൻ ഒക്കെ…
താൻ അല്ലെ അവനു എന്നും ആഹാരം കൊടുത്തിരുന്നത്… കാർത്തികയുടെ ഉള്ളിലെ സ്വാർത്ഥയായ അമ്മ ഉണർന്നു.. കാർത്തിക ദേഷ്യം ഉള്ളിൽ ഒതുക്കി അവരുടെ അടുത്തേക്ക് നടന്നു.. ചെന്നു..
ഹാ… ചേച്ചി…ഊണ് കഴിച്ചോ… മാളു കാർത്തികയെ നോക്കി ചോദിച്ചു..
ഇല്ല… കാർത്തിക പറഞ്ഞു.. എന്നാ വാ… ഇരിക്ക് ഞാൻ വിളമ്പി തരാം… എന്ന് പറഞ്ഞു മാളു കാർത്തികയ്ക്ക് ഒരു പ്ലേറ്റ് എടുത്തു..
കാർത്തിക അച്ചൂന് ഓപ്പോസിറ്റ് ആയി ഇരുന്നു.. അവൻ കാർത്തികയെ ഒന്ന് നോക്കി.. കാർത്തിക അവനെയും അവനു അരുകിൽ നിന്നു ആഹാരം വിളമ്പി കൊടുക്കുന്ന മാളൂനെയും..
അച്ചു ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണു.. കാർത്തികയുടെ അടുത്തിരിക്കുന്ന അച്ചാർ കണ്ടത്.. അവൻ അതെടുക്കാൻ കൈ എത്തിച്ചതും മാളു അച്ചൂന് കുടിക്കാൻ വേണ്ടി കരിങ്ങാലി വെള്ളം ആറ്റി കൊണ്ടിരിക്കുവാരുന്നു… അച്ചു അച്ചാർ എടുക്കാൻ കൈ ഏതിച്ചപ്പോ മാളു അത് കണ്ടു അവനോട് എന്താ എന്ന് ചോദിച്ചു..
അച്ചാർ… അച്ചു പറഞ്ഞു… മാളു വെള്ളം മേശയിൽ വെച്ചതും.. കാർത്തിക പെട്ടന്ന് അച്ചാർ ഡപ്പി എടുത്തു തുറന്നു സ്പൂൺ ഇട്ടിട്ടു മുന്നിലേക്ക് ആഞ്ഞു അച്ചുന്റെ പത്രത്തിൽ അച്ചാർ വിളമ്പിയതും അത് നേരെ ചെന്നു വീണത് അച്ചുന്റെ കണ്ണിൽ ആണു.. അവൻ കണ്ണു പോത്തി കൊണ്ട് കുനിഞ്ഞു ഇരുന്നു.. ആഹ്ഹ… അയ്യോ… കണ്ണു നീറുന്നേ എന്ന് അലറി…
എന്താ… ചേച്ചി.. ഇത്… ഇങ്ങനെയാണോ.. അച്ചാർ പത്രത്തിൽ ഇടുന്നത്… മാളു കാർത്തികയെ നോക്കി ചോദിച്ചു.. അത്… പിന്നെ… ഞാൻ… മോളെ… അവൻ ചോദിച്ചപ്പോ… കാർത്തിക വാക്കുകൾ കിട്ടാതെ വിക്കി..
താൻ അച്ചൂന് അച്ചാർ വിളമ്പി കൊടുക്കും എന്ന് കരുതിയാണ് ചേച്ചി അങ്ങനെ ചെയ്തത് എന്ന് മാളൂന് മനസിലായി…
അച്ചു കണ്ണു നീറി പുകഞ്ഞു ഇരിക്കുവാരുന്നു…
മോനേ… വാ… ഏണിക്ക് പോയി മുഖം കഴുകി വാ.. എന്ന് പറഞ്ഞു മാളു അച്ചുനെ പിടിച്ചു..
എന്താ… എന്താ ഇവിടെ.. ആരാ… കരഞ്ഞേ… എന്നും ചോദിച്ചു ലക്ഷ്മി അവിടേക്കു വന്നു… ലക്ഷ്മി ഒന്ന് മേൽ കഴുകാൻ പോയത് ആയിരുന്നു..
അത് അമ്മേ… അച്ചുന്റെ കണ്ണിൽ അച്ചാർ വീണു എന്ന് മാത്രം പറഞ്ഞു കൊണ്ട് മാളു അച്ചുനെ കൂട്ടി വാഷ് ബൈസ്ന്റെ അടുത്തു പോയി അച്ചുന്റെ മുഖം കഴുകിച്ചു വന്നു.. അച്ചു ആഹാരം കഴിക്കാൻ ഇരുന്നപ്പോ കാർത്തിക അവിടെ നിന്നു അവളുടെ റൂമിലേക്ക് പോയി..

Nice story 👏