“ഈ തടി വച്ചത് തന്നെ നിനക്ക് അസുഗം ആണ്. അപ്പോൾ പിന്നെ പേടിക്കണ്ട. ഇത് ഗൾഫിൽ ഒകെ ഒരുപാട് പേര് കഴിക്കുന്ന മരുന്ന് ആണ്. നല്ല ബെസ്റ്റ് റിസൾട്ട് പെട്ടന്ന് തന്നെ കിട്ടും. ”
“എന്താ സംഭവം. ”
“ഒരു ഷേക്ക് ആണ്. പ്രോടീയിൻ ഷേക്ക്. നിന്റെ ആവശ്യം ഇല്ലാത്ത ഫാറ്റ് ഒകെ അങ്ങ് ഒഴുകി പോവും. പിന്നെ അതിന്റെ കൂടെ ഒരു ഗുളികയും. ഡെയിലി മൂന്ന് നേരം വച് കഴിക്കണം. ”
“അത്രേ ഉള്ളോ. അപ്പൊ വ്യായാമം ഫുഡ് ഒകെ.? “.
“എടാ അതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല. നീ ഇപ്പോ കഴിക്കുന്നത് എത്രയാ. അതിലും കൂടുതൽ കഴിക്കാം ഒരു പ്രശ്നവും ഇല്ലാതെ. “
“അത് നന്നായി. എനിക്ക് ഫുഡ് ഒകെ ഒഴിവാക്കാൻ നല്ല മടിയ “ഞാൻ ചിരിച്ചു.
“അത് എനിക്ക് അറിയാം. “ആയാലും ചിരിച്ചു.
“ഇതിന് എത്ര രൂപ വരും. ”
“ഒരു മാസത്തേക്ക് ആകെ അഞ്ഞൂർ രൂപ മതി.”അതും നീ ഒന്നിച്ചു തരാൻ ഒന്നും നിക്കണ്ട. ആവശ്യം ഉള്ളപ്പോൾ ഞാൻ ചോദിച്ചോളാം. നീ എന്റെ മുത്തല്ലേടാ കുട്ടാ. ”
“ഹോ ഭാഗ്യം. രക്ഷപെട്ടു അഞ്ചു പൈസ ചിലവ് ഇല്ലാതെ മെലിയം. ഞാൻ മനസ്സിൽ ഓർതു.
“എന്നാ നീ നാളെ രാവിലെ വീട്ടിലേക്ക് വാ . നിനക്ക് ഞാൻ സാധനങ്ങൾ കൊണ്ട് വെക്കാം. പിന്നെ വീട്ടുകാരോട് ഒന്നും പറയണ്ട. വല്ല ജിമ്മിൽ പോവാണെന്ന് പറഞ്ഞ മതി. എന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. അതോണ്ടാ..”
“ശെരി വാസുവേട്ട. ഞാൻ രാവിലെ വരാം എന്നാൽ. “ഞാൻ തിരിഞ്ഞ് നടന്നു. അയാൾ ഞാൻ പോവുന്നതും നോക്കി നിന്ന്.
രാത്രിയിൽ വീട്ടിൽ ചെന്ന് ഉറങ്ങി എണീറ്റപ്പോൾ സമയം എട്ട് മണി കഴിയാറായി. വേഗം പുറപ്പെട്ടു വാസുവേട്ടന്റെ വീട്ടിലേക്ക് ചെന്ന്. വലിയ വീട് ആണ് അയാളുടെ. വലിയ മൂന്ന് പട്ടികളും ഉണ്ട്. കൈയിൽ കിട്ടിയാൽ കടിച് കീറും ആരായാലും. അത്രക്ക് അപകടകാരികൾ. ഞാൻ നോക്കുമ്പോൾ അവർ എല്ലാം കൂട്ടിൽ ആണ്.
ഞാൻ ഗേറ്റ് തുറന്ന് അകത്തോട്ടു ചെന്ന്. വീട്ടിൽ ആരും ഉണ്ടെന്ന് തോന്നിയില്ല. കാളിങ് ബെൽ അടിച്ചു.
വിയർത്തു കുളിച് ഒരു തോർത്തുമുണ്ടും ധരിച്ചു വാസുവേട്ടൻ ഇറങ്ങി വന്നു.
“എന്താ വാസുവേട്ട എന്തേലും പണിയിൽ ആയിരുന്നോ. ”
“ഞാൻ രാവിലത്തെ കസർത്തിന്റെ ഇടയിൽ ആയിരുന്നു. അതാ. നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാം. ”
അകത്തേക്ക് പോയി രണ്ട് മിനിറ്റ് കഴിഞ്ഞ് അയാൾ ഒരു ഗ്ലാസ് ഷേക്ക് ഉം ഒരു ഡപ്പിയിൽ കുറച്ച് ഗുളികയും ആയി വന്നു.
“ഇന്നാ ഇത് കുടിക്ക്. എന്നും പറഞ്ഞു അയാൾ ഒരു ഷേക്ക് എനിക്ക് നേരെ നീട്ടി. നല്ല കട്ടി ഉള്ള സ്ട്രോബെറി ഫ്ലാവോർ ഉള്ള ഷേക്ക്.
ഞാൻ അത് ഒറ്റ അടിക്ക് കുടിച്ചു. നല്ല തണുപ്പും രുചിയും. നല്ല കൊഴുപ്പ് ഉണ്ടായിരുന്നു അതിന്. അതോണ്ട് തന്നെ ഒറ്റ വലിക്കു ഞാൻ അത് തീർത്തു.
അങ്ങേര് ആ മരുന്ന് എന്റെ നേരെ നീട്ടി. എന്നിട്ട് ഡെയിലി മൂന്ന് നേരം കഴിക്കണം എന്നും മറക്കാൻ പാടില്ല എന്നും പറഞ്ഞു. കൃത്യം കഴിച്ചാലെ റിസൾട്ട് ഉണ്ടാവു എന്നാ പറഞ്ഞത്.
ഞാൻ ശരി എന്ന പറഞ്ഞിറങ്ങി. ഡപ്പിയിൽ ആകെ ആർ ഗുളിക ആണ് ഉണ്ടായിരുന്നത്. വീട്ടിൽ എത്തി ഒരെണ്ണം ഞാൻ കഴിച്ചു. നല്ല ഗംഭീര ശാപ്പാടും അടിച്ചു.
“ഹോ മെലിഞ്ഞിട് വേണം എനിക്ക് ഒരു പൊളി പൊളിക്കാൻ. ”
………………………………………..
ഇതേ സമയം വാസുവിന്റെ വീട്ടിൽ.
വാസു വീടിന്റെ പുറത്ത് കൂടെ നടന്നു. ഗെറ്റ് അടച്ചു ചുറ്റിലും നോക്കി നായകൂട് തുറന്ന് വിട്ടു. മൂന്ന് പട്ടികളും ശൗര്യത്തോടെ ഇറങ്ങി വന്നു അയാളുടെ ചുറ്റും ഇരുന്നു അയാൾ കൈയിൽ ഉണ്ടായിരുന്നു പാത്രം തുറന്നു.
ഹരിക്കുട്ടന് കൊടുത്തത് പോലെ ഉള്ള ആ ഷേക്ക് അതിൽ മുഴുവൻ ഉണ്ടായിരുന്നു. അനുസരണയോടെ മുന്നിൽ ഇരിക്കുന്ന ആ പട്ടികളുടെ പാത്രത്തിലേക്ക് അത് ഒഴിച്ച് കൊടുത്തു.
ഒഴിച്ച പാടെ നായ്ക്കൾ അത് വലിച്ചു കുടിക്കാൻ തുടങ്ങി. എല്ലാ നായിക്കളെയും ഉഴിഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് പോയി. ഗേറ്റിന് മുന്നിലൂടെ പോയ എല്ലാവരെയും ആ നായ്ക്കൽ കുരച് പേടിപ്പിച്ചു.
ഇതും കണ്ട് അയാൾ അകത്തേക്ക് കയറി വാതിൽ അടച്ചു.
