അലന്റെ മമ്മി 4

 

“””””ആവേണ്ടതാണ്…..നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്ന ഒരു സാർ ഇപ്പോ DEO ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്… ലേറ്റ് ആകുകയാണെങ്കിൽ പുള്ളിക്കാരനെ പോയി കാണാം….””””

 

“””എന്നാലു മമ്മി ഇന്ന് തന്നെ ആപ്ലിക്കേഷൻ വെക്….. നേരത്തെ ആയാൽ അത്രയും നല്ലതല്ലേ…. പിന്നെ എന്റെ ഓപ്പൺ ടിക്കറ്റാണ്… എപ്പോ വേണേലും പോകാം…. പിന്നെ…..മമ്മിക്കുള്ള ടിക്കറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യാം…..””””

 

അതും പറഞ്ഞു അലൻ ഫോൺ എടുത്തു  ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു….ആ സമയം റാണി ഓഫീസിൽ വിളിച്ച് ലീവിന്റെ നടപടിക്രമങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു….

 

അങ്ങനെ ഉച്ചയ്ക്ക് ശേഷം അമ്മയും മകനും കൂടി കാറിൽ DEO ഓഫീസിലേക്ക് പുറപ്പെട്ടു…. അവിടെ എത്തിയ റാണി തനിക്ക് പരിചയമുണ്ടായിരുന്ന സഹപ്രവർത്തകരോട് കുശലാന്വേഷണം നടത്തി,  സാറിന്റെ മുറിയിൽ കയറി ലീവ് അപ്ലിക്കേഷൻ സമർപ്പിച്ചു….. ഉടൻതന്നെ ശരിയാക്കിത്തരാം എന്ന് ഉറപ്പോടെ റാണി ഓഫീസിൽ നിന്നും വിടവാങ്ങി…..

 

തിരിച്ചുപോകും വഴി ഇരുവരും സ്കൂളിൽ കയറി ലത ടീച്ചറോട് കാര്യങൾ ധരിപ്പിച്ചു…..

 

പിന്നീടുള്ള ദിവസങ്ങളിൽ റാണി നേരിട്ട് ഓഫിസിൽ എത്തിയും ഫോൺ ഇൽ ബന്ധപെട്ടും കാര്യങ്ങൾ വേഗത്തിലാക്കി…..അങ്ങനെ മൂനാം ദിവസം ലീവ് സങ്ഷൻ ആയതിന്റെ വിവരം DEO ഓഫിസിൽ നിന്നും വിളിച്ചറിയിക്കുമ്പോൾ സന്തോഷം കൊണ്ട് അലനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു……..

 

“””തന്നെക്കാൾ പോകാൻ ദൃതി മമ്മിക്ക് ആണല്ലോ എന്ന് അലൻ മനസിൽ വിചാരിച്ചു…. മമ്മി ദൃതി വെക്കുന്നത് എന്തിനാണെന്ന് അവനെ ഏറെക്കുറെ മനസ്സിലായിരുന്നു…..

 

റാണിക്കും വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു…. തന്നെ അങ്ങൊട് കൊണ്ട് പോകാൻ അലൻ തീരുമാനിച്ച അന്ന് തന്നെ റാണി വിസയ്ക്കയുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു……. വീട് തന്റെ തന്നെ സ്വന്തത്തിൽ പെട്ട ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകി………

 

അങ്ങനെ നാട്ടിലുള്ള കാര്യങ്ങളൊക്കെ പൂർത്തിയാക്കി ഇരുവരും തങ്ങളുടെതായ ലോകത്തിലേക്ക് ചേക്കേറാനുള്ള ദിവസം വന്നെത്തി….

 

“””””മ്മമി വൈകിട്ട് ആറുമണിക്ക് എങ്കിലും നമ്മൾ ഇവിടുന്ന് ഇറങ്ങണം….  11 മണിക്കാണ് ഫ്ലൈറ്റ്…… അവസാനം പാക്കിംഗ് കഴിഞ്ഞില്ല എന്ന് പറഞ്ഞ് ആവരുത്””””

 

“””” അതിന് എന്റെ പാക്കിംഗ് ഒക്കെ എപ്പോഴേ കഴിഞ്ഞു…….ആ പിന്നെ കുറച്ചുകഴിഞ്ഞ് നമുക്ക് സ്കൂളിൽ ഒന്നു പോണം… കുട്ടികൾക്ക് എന്തെങ്കിലും മധുരം കൊടുക്കാം…. എല്ലാവരോടും ഒന്നു കൂടി കണ്ടു ബൈ പറയാലോ….. “”””

 

“””” ഈ പാക്കിങ് കഴിഞ്ഞാൽ ഞാൻ ഫ്രീയായി…. മമ്മി റെഡിയായിട്ടിരുന്നാൽ മതി.. “””””

 

അലൻ ബാഗ് പാക്ക് ചെയ്യുമ്പോൾ അവനെ സഹായിക്കാൻ റാണിയും ഒപ്പം കൂടി…. പാക്കിങ് ജോലികൾ എല്ലാം പൂർത്തിയാക്കി ഇരുവരും ഉച്ചയോടു കൂടി അല്പം മധുര പലഹാരങ്ങളുമായി സ്കൂളിലേക്ക് പുറപ്പെട്ടു…..

 

റാണി ടീച്ചറെ കണ്ട സന്തോഷത്തിൽ  കുട്ടികൾ അടുത്ത് കൂടി…. അവരോട് വിശേഷങ്ങളൊക്കെ തിരക്കി,  നല്ലവണ്ണം പഠിക്കാനുള്ള ഉദ്ദേശങ്ങളും നൽകി  അവർക്കുള്ള ചോക്ലേറ്റുകൾ ലത ടീച്ചറുടെ  കയ്യിൽ ഏൽപ്പിച്ചുകൊണ്ട് അലനും റാണിയും കൂടി സ്റ്റാഫ് റൂമിലേക്ക് നടന്നു….

 

സഹപ്രവർത്തകർ റാണിയോടും അലനോടും ചെറിയ തമാശകളും അവിടെ ചെന്നിട്ടുള്ള കാര്യങ്ങളൊക്കെ സംസാരിച്ചു കുറച്ചുനേരം അവിടെ ചെലവഴിച്ചു….

 

എല്ലാവരോടും യാത്ര പറഞ്ഞ കാറിൽ കയറുമ്പോൾ റാണിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….

 

“””അയ്യേ മമ്മി കരയുകയാണോ…..”””””

 

“””ആറെഴു കൊല്ലം ഞാൻ ഇവിടെ എന്റെ വീട് തന്നെ ആയിരുന്നു മോനെ…….. പെട്ടെന്ന് ഇറങ്ങുമ്പോൾ എന്തോ ഒരു സങ്കടം….”””””

 

മമ്മിയെ തോളിൽ തട്ടി അശ്വസിപ്പിച്ചു കൊണ്ട് അലൻ കാർ മുന്നോട്ടെടുത്തു തിരികെ വീട്ടിൽ വരുമ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു….

 

വൈകിട്ട് അഞ്ചരയോട് കൂടി അലൻ ഓൺലൈൻ വഴി ബുക്ക് ചെയ്ത ടാക്സി വീടിനു മുന്നിലെത്തി……..അങ്ങനെ ഇരുവരും ആ നാടിനോടും അയൽക്കാരോടും യാത്ര പറഞ്ഞ്  എയർപോർട്ടിലേക്ക് പുറപ്പെട്ടു…..

Leave a Reply

Your email address will not be published. Required fields are marked *